താൾ:Prabhushakthi oru Gandakavyam 1914.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അല്ലെങ്കിൽ നിന്നെയവിടന്നു ബഹിഷ്കരിപ്പാൻ
'മല്ലൻകുറുപ്പി'നധികാരമയച്ചിരിപ്പൂ
ഉല്ലങ്ഘനത്തൊഴിലുകാൎക്കു തുടൎച്ചയായ
വില്ലങ്കമാണു ഫലമെന്നതുമോൎമ്മവേണം."       ൫൨

എന്നുള്ളൊരത്തിരുവെഴുത്തിലെ വാചകം ക-
ണ്ടൊന്നുള്ളുകൊണ്ടപഹസിച്ചുരചെയ്തു മൂഢൻ
ഇന്നുള്ളൊരെൻ പദവിയങ്ങു കവൎന്നെടുപ്പാൻ
നന്നുദ്യമിപ്പതവിടന്നിതു തന്നതല്ല.        ൫൩

ദ്വേഷത്തിനാൽ നൃപതിദൂതനൊടിപ്രകാരം
ഭോഷത്തമോതിയവനാശു മടക്കി വിട്ടാൻ;
ദോഷപ്പെടുന്നതിനു കാലമടുത്ത മൎത്ത്യൻ
വൈഷമ്യമോൎത്തിടുകയില്ല മനസ്സിലേതും.        ൫൪

ചൂടുള്ള തൻ കരബലങ്ങളെ നാട്ടിലെല്ലാ-
മീടുള്ള കാലമതിനിഷ്ഠൂരമായ് നടത്തി
വാടും പ്രതാപമൊടു പിന്നെ മുഖംചുവപ്പി-
ച്ചീടും ദിനേശഭഗവാൻ ചരമാദ്രി പുക്കു.       ൫൫

കന്നത്തമേറുമൊരു കൈമ്മടെ കോട്ടയിങ്കൽ
സന്നദ്ധനായ പടനായകനോടുമപ്പോൾ
വന്നെത്തി വൻപുടയ ഭൂപതിതന്റെയാൾക്കാർ;
പിന്നത്തെ വാൎത്ത വിവരിച്ചെഴുതെണ്ടതില്ല.        ൫൬

കോട്ടയ്ക്കകത്തു മറുകക്ഷികൾ വന്നു തന്നെ
വേട്ടയ്ക്കുവേണ്ടി വള വച്ചതറിഞ്ഞു കൈമ്മൾ
കേട്ടയ്ക്കൊടുക്കമുളവായവനാത്തധൈൎയ്യം
കൂട്ടക്കൊലയ്ക്കരമൊരുങ്ങിയിറങ്ങി നേരേ.        ൫൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/37&oldid=166739" എന്ന താളിൽനിന്ന് ശേഖരിച്ചത്