താൾ:Prabhushakthi oru Gandakavyam 1914.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

5 പ്രഭുശക്തി


കള്ളം വെടിഞ്ഞു കലഹത്തിനു കാൎയ്യമെന്ന്യേ
ഭള്ളറ്റ ഭാഗ്യനിധൈ ചൊന്നൊരു ചാടുവാക്യം
ഉള്ളത്തിലുദ്ധതനു ചേമ്പിലയിങ്കൽ വീണ
വെള്ളം കണക്കു പതിയാതകലെത്തെറിച്ചു.       ൨൮


"സമ്പത്തിയും സകലരും സതതം പുകഴ്ത്തും
വൻപത്തവും വളരുമെൻപദമെങ്ങു പാർത്താൽ
തുമ്പറ്റ തുച്ഛനിവനെ" ങ്ങിതുപോലെയുള്ളിൽ
കമ്പത്തരം പെരിയ കൈമ്മൾ നിനച്ചു ചൊന്നാൻ.
ആവശ്യമില്ലിവിടെ നമ്മുടെയാനുകൂല്യം
ദേവപ്രസാദമാഖിലാർത്ഥവുമേകുമല്ലോ
സേവയ്ക്ക് സാൽകൃതിയെനിക്കു തരേണ്ട താനി-
ദ്ദേവസ്വമേൻറെ വകയെന്നു മനസ്സിലാക്കു.        ൩൦


എന്നെക്കുറിച്ചിവിടെയിന്നലെ നിങ്ങളോരോ
ചൊന്നെന്നു കേട്ടു ചില ഭോഷ്ക്കുകൾ ചീത്തയായി
നന്നെൻറെ തിണ്ണയിലിരുന്നു മിഴിക്കു കുത്താൻ
വന്നെങ്കിലാട്ടെയറിയട്ടെ വലിപ്പമെല്ലാം.        ൩൧


പത്തിന്നു രണ്ടു പലിശയ്ക്കു വഴക്കു വാങ്ങാൻ
ഹൃത്തിങ്കലൂദ്യമമുയർന്നവനിപ്രകാരം
കത്തിജ്വലിക്കുമരിശത്തൊടുരച്ചു വൈരാ
വിത്തിട്ടിടാതെ വിളയിച്ചു മടങ്ങി മൂർഖൻ.        ൩൨


വല്ലാതെ കൈമ്മൾ നടകൊണ്ടളവിൽ കുറുപ്പി-
ന്നുല്ലാസമറ്റുരുകി വെണ്ണകണക്കു ചിത്തം
പൊല്ലാത്ത വഹ്നിമലതൻ പുകതട്ടിയോർക്കു
ചൊല്ലാവതോ കരളിലുള്ള കഠോരതാപം.        ൩൩































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/14&oldid=212896" എന്ന താളിൽനിന്ന് ശേഖരിച്ചത്