താൾ:Prabhushakthi oru Gandakavyam 1914.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


<poem> തന്നെത്തുണയ്ക്കുവതിനായുധജാലമേന്തി- സ്സന്നാഹമാൎന്നു ചുഴലും ചില ഭൃത്യരോടും അന്നപ്പടയ്ക്കിടയിലുദ്ധതനാം ബകം പോൽ ചെന്നപ്പൊഴേക്കരികൾ വന്നിവരേ വളഞ്ഞു.        ൫൮


കോട്ടം വരാതൊരു കുതിക്കു പുറത്തു ചാടി കൂട്ടം മുടിപ്പതിനു കൈമ്മൾ നിനച്ചുറച്ച് പെട്ടെന്നുയൎന്ന സമയത്തരശന്റെ വീര- പ്പട്ടം ധരിച്ച പടയാളി പിടിച്ചു നിൎത്തി.        ൫൯


കാലിൽ കണക്കിനൊരു ചങ്ങലയിട്ടു യുദ്ധം ശീലിച്ച രാജഭടർ മൂപ്പരെ,യൊട്ടു മുൻപെ ജേലിങ്കലിട്ട പടനായകനോടുകൂടെ പ്പാലിച്ചുകൊണ്ടവിടെ നിന്നു നയിച്ചു മെല്ലെ.        ൬൦


ആശാനുമപ്രഭുവിനും വിപരീതദൈവാ- ദേശാൽ പിണഞ്ഞ തകരാറിലൊരന്ന്യദുഃഖം ഏശാതെക'ണ്ടഴിമുഖത്തു'രുവിൽ കയറ്റി- ദ്ദേശാന്തരത്തിനിവിടന്നു കടത്തി വിട്ടൂ.        ൬൧


ധിക്കാരിയാമവനെയിങ്ങിനെയുദ്വസിച്ചു സൎക്കാരിലേക്കു മുതലൊക്കെയെടുത്തു ചേൎത്തു ദുഷ്കാലമൊക്കെയുമകറ്റി മഹീമഹേന്ദ്ര- നക്കാലമിസ്ഥലനിവാസികളെപ്പുലൎത്തി.        ൬൨


'കുലശേഖര'സംജ്ഞയാൎന്ന നൽ- 'പുര'മായീ പുനരപ്രദേശവും; പലരും തെളിവോടു വാഴ്ത്തിനാർ 'ഖലനിഷ്ക്കാസന'മാൎത്തിഹീനരായ്.        ൬൩
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/38&oldid=166740" എന്ന താളിൽനിന്ന് ശേഖരിച്ചത്