താൾ:Prabhushakthi oru Gandakavyam 1914.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം സൎഗ്ഗം
9



ഭാവം ഗ്രഹിച്ചിടുവതിന്നു വിനോദമായി-

പ്പാവത്തിനോടിതു ഭവാൻ വെടി ചൊൽവതത്രേ

കാവൽക്കു കെട്ടിയൊരു വേലി കൃഷിക്കു ചേതം

കൈവന്നിടുന്ന കഠിനക്രിയ കാട്ടുകില്ല.

൪൬


ഒന്നല്ല ഞാനബലയൂഴിയിൽ മറ്റൊരുത്തൻ

തന്നല്ല നിത്യത കഴിപ്പതിതേവരയ്ക്കും

പിന്നല്ലലെന്തിനിവളെ പ്രസവിച്ച മാതാ

തൻ നല്ല നിഷ്ഠ മതിയാക്കി മരിച്ചതല്ല.

൪൭


കാട്ടാന വന്മദമൊടും മരവുന്ന കാട്ടിൽ

കാട്ടാളനാരി ഭയമറ്റു വസിപ്പതോൎത്താൽ

വേട്ടാളനുമായിവിടെ വന്നമരുന്ന ഞാനോ

കൂട്ടാക്കിടുന്നു? കുടിലന്റെ കുചേഷ്ടിതത്തെ.

൪൮


ഭൎത്താവോടിപ്രകാരം പടുതയവൾ പറ-

ഞ്ഞിട്ടു തങ്ങൾക്കൊരാപ-

ത്തെത്തായ്പാനിന്ദുചൂഡപ്രിയയുടെ ചരണം

തന്നെ ചിന്തിച്ചിരുന്നാൾ;

ഹൃത്താടും നാടുവാഴിത്തലവനവ'നക-

ത്തൂട്ടു' കോട്ടയ്ക്കകത്തേ-

ക്കത്താഴം പിന്നിലാക്കും നിനവുകൾ നിറയെ-

ക്കൊണ്ടു മിണ്ടാതണത്താൺ.

൪൯



ഒന്നാം സൎഗ്ഗം കഴിഞ്ഞു
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/17&oldid=166717" എന്ന താളിൽനിന്ന് ശേഖരിച്ചത്