താൾ:Prabhushakthi oru Gandakavyam 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രസ്താവന.

'ലക്ഷ്മീഭായി'ഗ്രന്ഥാവലിയിൽ ചേർക്കുന്നതിനായി ഒരു ഖണ്ഡകാവ്യം എഴുതി അയച്ചുകൊടുക്കണമെന്നു് അതിന്റെ പ്രവർത്തകനായ വെള്ളായ്ക്കൽ നാരായണമേനോനവർകൾ ആവശ്യപ്പെട്ടതനുസരിച്ച് എഴുതീട്ടുള്ളതാണ് ഈ പദ്യഗ്രന്ഥം.പൂർവകാലത്തു തിരുവിതാംകൂർ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും അക്രമികളായ ചില ഇടപ്രഭുക്കന്മാരുടെ അധികാരശക്തിയ്ക്കു അധീനങ്ങളായിരുന്നു എന്നുള്ള വസ്തുത,ഏറെക്കുറെ ജനസാമാന്യത്തിനറിവുള്ളതാണല്ലൊ.അക്കാലത്തു കൊല്ലവർഷം ഒൻപതാം ശതാബ്ദത്തിൽ നടന്നതായി പറയപ്പെടുന്ന ഒരു സംഭവത്തെയാണു ഈ കാവ്യത്തിനു വിഷയമാക്കീട്ടുള്ളത്.ഈഗ്രന്ഥം വെറും ഐതിഹ്യത്തെ മാത്രം ആസ്പദമാക്കി എഴുതീട്ടുള്ളതാകയാൽ മിക്കവാറും കൽപ്പിതങ്ങളായ കഥാപാത്രങ്ങളെക്കൊണ്ടാണു പൂരിപ്പിച്ചിട്ടുള്ളതു്.

ഇതിലേയ്ക്കു ആദ്യം എന്നെ പ്രേരിപ്പിച്ച ആ സ്നേഹിതൻ ഈ എന്നെ പ്രേരിപ്പിച്ച ആ സ്നേഹിതൻ ഈ പുസ്തകത്തിന് ഒരു പ്രസ്താവനകൂടി എഴുതി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ പുസ്തകത്തിന്റെ ഒരു പ്രതി,മഹാംഹിമശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ സി.എസ്.ഐ തിരുമനസ്സിലേക്കു ഒരു വിജ്ഞാപനത്തോടുകൂടി ഞാൻ അയച്ചിരുന്നതിനു അവിടുന്നു കൽപ്പിച്ചയച്ച തിരുവെഴുത്ത് ഇതോടു ചേർത്തിട്ടുള്ളതിനാൽ ഭാഷാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/5&oldid=166746" എന്ന താളിൽനിന്ന് ശേഖരിച്ചത്