താൾ:Prabhushakthi oru Gandakavyam 1914.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം സർഗ്ഗം 3


ഉന്മാദമോടരിയ ദുഷ്ടരടുത്തു വന്നാൽ
തൻമാനഹാനിയെ നിനച്ചെതിരിട്ടിടാതെ
പിന്മാറ്റമുള്ള സുജനങ്ങൾകണക്കൊളിച്ചു
സന്മാർഗ്ഗവീഥികളിലുള്ളൊരു താരകാളി.       ൧o


കള്ളും കുടിച്ചു തികളിൻകടിയേറ്റു നിൽക്കെ
തുള്ളും പിശാചു പിടിപെട്ടൊരു മർക്കടൻ പോൽ
ഭള്ളുള്ള കുപ്രഭുവവൻ കുടയും പിടിപ്പി-
ച്ചുള്ളച്ചലിച്ചുഴറിയെത്തിയുമാലയത്തിൽ       ൧൧


അത്തന്ന്വിയും കണവനും ഭജനം കഴിഞ്ഞു
പുത്തൻമറത്തുമുറി പുക്കഗജാംങ്ഘ്രിപത്മേ
ചിത്തദ്വിരേഫവുമണച്ചു ശിവന്റെ ലീലാ-
വൃത്തങ്ങൾ പാടിയനുമോദമിയന്നിരുന്നാർ       ൧൨


കാമന്നു കൈമ്മളൊരു കോമരമായ് വിശേഷ-
പ്രേമം നടിച്ചു പരമാർത്ഥിയിതെന്ന മട്ടിൽ
സാമർത്ഥ്യമേറുമൊരു പെൺമണി താനിരിക്കും
ധാമത്തിലേക്ക് ധൃതിയോടു കടന്നു ചെന്നാൻ       ൧൩


നാടൻ ചരട്ടുകരമുണ്ടുമുടുത്തു പന്നി -
കോടൻ തരത്തിലൊരു നേരിയതിട്ടു തോളിൽ
തോടൻ പഴപ്പടലപോൽ വിരലുള്ള കൈകൊ -
കൊണ്ടീടൻ പുരമ്പുവടിയൊന്നവനൂന്നിനിന്നു       ൧൪


സാമാന്ന്യബുദ്ധിഗുണമറ്റു കടന്നു ചെന്നോ -
രേമാന്റെ ഭാവമറിവുള്ള കുറുപ്പുതാനും
പ്രേമാതിരേകമൊടു നല്ലൊരു പുല്ലുപായ -
ങ്ങാമാനുഷക്കഴുകനാശു നിവിൎത്തു നല്കി.       ൧൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/11&oldid=166711" എന്ന താളിൽനിന്ന് ശേഖരിച്ചത്