താൾ:Prabhushakthi oru Gandakavyam 1914.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


26 പ്രഭുശക്തി
== ആരാണു താനരിമയായ് ഭജനം മുഴുത്തി-
ട്ടൂരാണ്മയായ നിലയിൽ പെരുമാറിടുന്നോൻ;
നേരായ് തെളിഞ്ഞ വഴി വിട്ടു നടപ്പവൎക്കു
ധാരാളമായ് ധരണിയിങ്കലബദ്ധമുണ്ടാം. ൩൪

വീട്ടിൽ തരപ്പിഴവുകൊണ്ടിവിടേയ്ക്കു വന്നു
കൂട്ടിന്നു വൻ കുസൃതിയുള്ളവരോടടുത്തു
നാട്ടിൽ പ്രഭുത്വമിയലുന്നവരെച്ചതിപ്പൂ;
കാട്ടിത്തരാമിതിലെഴും ഫലമിന്നുതന്നെ. ൩൫

ചൊന്നാൻ കുറുപ്പതിനൊരുത്തരമിജ്ജനത്തെ
നന്നാക്കുവാൻ കടമയുള്ള ഭവാന്റെ നേതാ
ഇന്നാട്ടിലുള്ളവരെയൊക്കെ മുടിക്കമൂലാ
വന്നാവിപത്തിനിവിടെപ്പഴി ചൊൽ വതാരേ? ൩൬

കാലം കഴിപ്പതിനു കൈവശമൊന്നുമില്ലാ-
താലാബമറ്റൊരുവിധത്തിലെടുത്തു കൂടി
ശീലം ധരിച്ചു വലിയോരെ വശപ്പെടുത്തി-
ക്കാലം വരയ്പതിഹ നിങ്ങടെ കൂട്ടരത്രേ. ൩൭

തട്ടിപ്പെഴും നുണയർ വല്ലതുമപ്പഴപ്പോൾ
തട്ടിപ്പതിന്നു പറയും ചില ഭോഷ്കു കേട്ടു
കെട്ടിച്ചമഞ്ഞഭിനയിപ്പൊരു വിഢ്ഢി താനേ
മുട്ടിത്തിരിഞ്ഞൊടുവിലേറെ വിഷണ്ണനാകും. ൩൮

ശീലം പിഴച്ച ചപലോക്തികളേവമോതി-
ക്കാലം തുലച്ചിടുവതെന്തിനു നമ്മൾ പാഴെ
കുലം കവിഞ്ഞ ധൃതിയാൽ നിജജീവിതത്തെ
ലേലം വിളിച്ചു കളവാനിഹ വന്നതല്ലേ? ൩൯Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Amjad Hanan K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/34&oldid=166736" എന്ന താളിൽനിന്ന് ശേഖരിച്ചത്