താൾ:Prabhushakthi oru Gandakavyam 1914.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-

രണ്ടാം സർഗ്ഗം


13കഷ്ടപ്പെടുത്തി വെറുതേ നിജജീവിതം താൻ
നഷ്ടപ്പെടുത്തിടുക യോഗ്യതയല്ല പോലും
ഇഷ്ടപ്രിയന്റെവിരഹവ്യഥയെ സ്സഹിച്ചു
ശിഷ്ടർക്കു മന്നിലമരാനെളുതല്ലതാനും.


൧൮


അയ്യായിരപ്പറ നിലം കൃഷിയുള്ള വീര-
ക്കൈയാളിനിങ്ങനെ ഭവിച്ചൊരവസ്ഥയോർത്താൽ
പൊയ്യകുമിജ്ജ്ജ്ജഡവപുസ്സിനു വേണ്ടി യത്നം
ചെയ്യാതെ നിഷ്ഠയൊടു കാട്ടിലിരിക്ക നല്ലൂ.

൧൯


പാപപ്രവൃത്തിയിൽ മനം പതിയായ്വതിന്നും
സ്വാപത്തിലും കരുണ കൈവെടിയായ്വതിന്നും
ആപത്തു വന്നനുഭവിച്ചറിയേണ്ടതത്രേ
സോപദ്രവം സുഖമതീവ രുചിപ്രദം പോൽ"

൨൦


എന്നിത്തരം പലതുമോർത്തു മന:കുരുന്നി-
ലിന്ദിന്ദിരാക്ഷിയതിയായ് വിഷമിച്ചിരിക്കെ
മുന്നിട്ടസങ്കടപയോധിയിലാണ്ടു ബുദ്ധി
മന്ദിച്ചു മാനിനി മയങ്ങിയതല്പനേരം.

൨൧


"കായംകുളത്തരശനെ പടയിങ്കൽ വെന്നു
ഞായം നടത്തുമൊരുമന്നവനോടു ചൊന്നാൻ
ഈയത്തൽ തീർക്കുമവ"നെന്നു കിനാവു കണ്ടി-
ട്ടായത്തമാം കുതുകമോടുമുണർന്നു തന്വി.

൨൨


കേൾക്കായിതപ്പൊഴുതവൾക്കു കുറച്ചുദൂര-
ത്താൾക്കാർ പരസ്പരമുരച്ചുയരും കലാപം;
ലാക്കായ് ചമഞ്ഞു കണവൻ പ്രതികൂലികൾക്കു
നീക്കാവതല്ല വിധിയെന്നവളോർത്തിരുന്നാൾ.

൨൩Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/21&oldid=166722" എന്ന താളിൽനിന്ന് ശേഖരിച്ചത്