താൾ:Prabhushakthi oru Gandakavyam 1914.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലരണ്ടാം സൎഗ്ഗംവാക്കാണമേല്പതിനൊരുങ്ങിയിറങ്ങുമപ്പോ -
ളൊക്കാതെയാമിവിടെ നമ്മുടെ നാട്ടുഞായം.


ഇന്നാകയാലവനെയിങ്ങു പിടിച്ചു കൊണ്ടു-
പോന്നാകി ലേ മമ മനസ്സിനു സൌഖ്യമുള്ളു
പിന്നാവലാതി പറവാനവൾതന്നെ നേരേ
വന്നാലടിച്ചുതളിവേലയവൾക്കുമേകാം.
എന്നിപ്രകാരമവനാത്മനിയോഗമോതി-
ത്തന്നിഷ്ടസാധ്യമതിലാശമുഴുത്തുവാണാൽ
പന്നിക്കു വച്ച വല കാത്തു വനത്തിൽ വേട.
നുന്നിദ്രനായുടമയോടമരുന്ന പോലേ.
ഏമാന്റെ കല്പന ശിരസ്സിലെടുത്തു നന്ദി -
ച്ചാ മാത്രയിൽ ഢടിതിയായ് നടകൊണ്ടു ഭൃത്യൻ;
ധീമാന്ദ്യമോടധമനായ പുമാനു ദുഷ്ട-
ക്കീമാട പോയ്‌ കിട പിടിപ്പതു കുറ്റമല്ല.
അഞ്ചാറു പേരഴിമതിത്തൊഴിലുള്ള ദുഷ്ട-
രഞ്ചാതെചേ ന്നിരുളടഞ്ഞൊരു രാത്രിയിങ്കൽ
പഞ്ചാസ്യപത്നിയൊടുകൂട്ടുപിടിച്ചു മേവും
പഞ്ചാരവാണിയുടെ പള്ളിയറയ്ക്കലെത്തി.
കഷ്ടം കടുപ്പമിയലും ഖലകിങ്കരന്മാ-
രിഷ്ടങ്ങളാം മൊഴികൾ ചൊല്ലി വിളിച്ചിറക്കി
ശിഷ്ടൻ കറുപ്പിനുടെ കൈക്കവരാശു ദൈവാ-
നിഷ്ടത്തിനായ് കരുതി വച്ചൊരു പാശമിട്ടാർ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/19&oldid=166719" എന്ന താളിൽനിന്ന് ശേഖരിച്ചത്