താൾ:Prabhushakthi oru Gandakavyam 1914.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു 28    പ്രഭുശക്തി

"പണ്ടാകുമീയിടവകയ്ക്കു വിരോധിയായി-
 ട്ടുണ്ടായതില്ലിവിടെ മററമൊരാൾ നിമിത്താ
 തിണ്ടാട്ടമാമിനിമുറയ്ക്കവനോടു കൂടെ-
 ക്കൊണ്ടാടുവാനുമൊരു കൂട്ടരടുത്തിരിപ്പൂ.      ൪൬
 ചോറുണ്ടു നിത്യമിഹ ചൊല്പടി 
 പാർത്തവർക്കും
 മാറുന്നതിന്നു മടിയില്ലിനി മാനസത്തിൽ
 കൂറുള്ള നമ്മുടെ പടത്തലവൻറെ വേർപാ-
 ടേമം കുരങ്ങിനൊരു കോവണിപോലെയായി.   ൪൭
       
 മാനം മനുഷ്യനു മഹാധനമാണുദഗ്ര -
 സ്ഥാനത്തിനർഹത ലഭിപ്പതതിൻ നിദാനം
 മാനക്കുറച്ചലിഹ ഞാനിനി മറ്റൊരാളേ
 ദീനത്വമാർന്നു കിഴിയേണ്ടി വരുന്നതത്രെ.    ൪൮
 ഈടാർന്ന നമ്മുടെയിരിപ്പിനു ദൂഷ്യമായി-
 ന്നാടാക്രമിപ്പതിനു വന്ന ജനത്തെയെല്ലാം
 കൂടാരമോടുമിനി രാവിലുറക്കമാമ്പോ-
 ളോടാതെ വഹ്നിഭഗവാനു നിവേദ്യമാക്കാം."   ൪൯
 ഈവണ്ണമൊക്കെയവനുള്ളിലുറച്ചിരിക്കെ
 ശ്രീവഞ്ചിഭൂപതിയയച്ചൊരു നീട്ടുമായി
 ആ വക്രബുദ്ധിയുടെ മുന്നിലണഞ്ഞിതേകൻ;
 വൈവശ്യഹീനമെജമാനതു വാങ്ങി നോക്കി.   ൫ഠ
 "ഓടായ്മൾ കണ്ടവിടെയുള്ള ജനത്തെ മദ്ദ്യ-
 ച്ചീടാൻ തനിക്കു ബഹു വാസനയെന്നു കേൾപ്പു;
 നാടാശു വിട്ടു നടകൊള്ളുക വല്ലെടത്തും
 കേടാണുപദ്രവികൾ മററുജയത്തിനെന്നും.   ൫൧
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/36&oldid=166738" എന്ന താളിൽനിന്ന് ശേഖരിച്ചത്