പ്രധാന താൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇവിടെ ലഭ്യമാകുന്നത്.

തിരഞ്ഞെടുത്ത ഉദ്ധരണി തിരഞ്ഞെടുത്ത ഉദ്ധരണി
കൊളംബിലെ പള്ളീടെ വടക്ക് വശത്തു കൂടി വഴിയുള്ളതിനാൽ പള്ളി ഇരിക്കുന്നതു തെക്ക് വടക്ക് ആയിരുന്നു. ഇതിന്റെ മദ്ബഹായോട് ചേർന്ന് കിഴക്ക് പടിഞ്ഞാറായി താമസത്തിനുള്ള മുറിയും അതിന് തെക്ക് വശത്ത് കുശിനി മുറിയും കിഴക്ക് വശത്ത് കിണറൂം അതിന് പടിഞ്ഞാറ് വേറൊരു കെട്ടിടവും ഉണ്ട്. പള്ളിയകത്ത് ഇരുവശത്ത് തൂണ് നിറുത്തി ഉത്തരവും വച്ച് റാന്തൽ വശത്ത് ചുവരു കെട്ടി അടച്ച് ജനലുകളും വച്ച് വിസ്താരമുള്ളതും മുറിത്തട്ടും പടിഞ്ഞാറു വശത്ത് ഒരു മട്ടുപ്പാവും മദ്ബഹായ്ക്ക് തെക്ക് വടക്ക് ..... ഒഴുകുവാര മുറികളും. പള്ളിക്കകത്ത് മുഴുവൻ കയറ്റ് പായും കസേറകളും ഉണ്ട്. ജനങ്ങൾ കൂടിയാൽ കസേരയിൽ ആണ് ഇരിക്കുന്നത്. ഈ പള്ളിക്കു സമീപം പെട്ടയിൽ ഒരു പള്ളി ഉണ്ടെന്നും ദൂരെ മാന്നാർ എന്ന സ്ഥലത്ത് ഒരു വലിയ പള്ളിയും കുറെ ചാപ്പലുകളും ഉണ്ടന്നവർ പറഞ്ഞു. ഈ പള്ളിയുടെ പടിഞ്ഞാറു വശത്തു ഹൈക്കോട്ടും തെക്കു വശത്ത് റെയിൽവേ സ്റ്റേഷനും കിഴക്കു വശത്തു തേങ്ങ ആട്ടുന്ന എണ്ണ ചക്കും മറ്റ് യന്ത്രങ്ങളും ഉണ്ട്. പട്ടണം വളരെ ആൾ പെരുപ്പവും വളരെ വലിയ കെട്ടിടങ്ങളും കച്ചവടവും ഉള്ളതാകുന്നു. എല്ലാ വഴികളിലും കുഴൽ വെള്ളവും ഉണ്ട്.

15 ന് റെനി വിലാത്തി റമ്പാന് സ്ഥാനം കൊടുക്കുന്നത് ലത്തീൻ ഭാഷയിൽ ആയിരിക്കണമെന്ന് അൽവാറീസ് മെത്രാച്ചനും മറ്റും തിരുമേനികളോട് അറിയിച്ചു. അത് പാടില്ലെന്ന് പറകയാൽ തർക്കം ഉണ്ടായി. കുറെ വ്യസനിച്ചും എങ്കിലും ചെന്നുപോയതു കൊണ്ട് സംഗതി നടക്കാതെ പോയാൽ ആക്ഷേപമാകുമല്ലോ എന്ന് കരുതി സ്ഥാനം കൊടുക്കുന്ന ദിവസം അൽവാറീസ് കുർബാന ചൊല്ലണമെന്നും പട്ടംകൊട സുറിയാനിയിലായിരിക്കണമെന്നും നിശ്ചയിച്ചു. അന്നേ ദിവസം പാത്രിയർക്കീസ് ബാവായുടെ ഒരു കല്പന വായിച്ചു. അതിൽ റെനി വിലാത്തി സത്യവിശ്വാസത്തിൽ സ്ഥിരപ്പെട്ടിരിക്കണമെന്നും അദ്ദേഹത്തിന് സ്ഥാനം കൊടുക്കുന്നതിന് അനുവദിക്കുന്നുവെന്നും മറ്റുമായിരുന്നു.

കാരുചിറ ഗീവർഗീസ് ശെമ്മാശന്റെ കൊളംബ് യാത്രാവിവരണത്തിൽനിന്ന് കൂടുതൽ വായിക്കുക
ഉദാത്ത രചനകൾ ഉദാത്ത രചനകൾ
എഴുത്തച്ഛൻ കൃതികൾ
ചെറുശ്ശേരി കൃതികൾ
കുഞ്ചൻ നമ്പ്യാർ കൃതികൾ
ആശാൻ കൃതികൾ
ഉള്ളൂർ കൃതികൾ
വള്ളത്തോൾ കൃതികൾ
ചങ്ങമ്പുഴ കൃതികൾ
മതഗ്രന്ഥങ്ങൾ
തത്വശാസ്ത്രം
ഐതിഹ്യം
സാഹിത്യലോകം സാഹിത്യലോകം
ഗ്രന്ഥശാലയിൽ തിരയൂ ഗ്രന്ഥശാലയിൽ തിരയൂ
ഗ്രന്ഥശാലയിൽ പുതുതായി ചേർത്തത്


ഗ്രന്ഥശാല വാർത്തകൾ
2017
2016


വിക്കിഗ്രന്ഥശാലാപദ്ധതി


Collaboration of the Week

ഉള്ളൂരിന്റെ കൃതികൾ സമാഹരിക്കുകയാണ്‌
ഈ മാസം സമാഹരണയജ്ഞത്തിലൂടെ.

കഴിഞ്ഞ സമാഹരണം: ചട്ടമ്പിസ്വാമികൾ:
അടുത്ത സമാഹരണം ജൂൺ 1-ന്‌ ആരംഭിക്കും.

സഹോദര സംരംഭങ്ങൾ

വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം

വിക്കിപാഠശാല
സൗജന്യ പഠന സഹായികൾ, വഴികാട്ടികൾ

വിക്കിവാർത്തകൾ
വിക്കിവാർത്തകൾ(ഇംഗ്ലീഷ്)

വിക്കിനിഘണ്ടു
സൗജന്യ ബഹുഭാഷാ നിഘണ്ടു

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)

വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ
ശേഖരം

കോമൺ‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


"https://ml.wikisource.org/w/index.php?title=പ്രധാന_താൾ&oldid=205663" എന്ന താളിൽനിന്ന് ശേഖരിച്ചത്