കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ
കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ രചന: (1914) |
[ 1 ]
കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
ചോദ്യം 1: കമ്മ്യൂണിസമെന്നാൽ എന്ത് ?
[തിരുത്തുക]ഉത്തരം: തൊഴിലാളിവർഗ്ഗവിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം.
ചോദ്യം 2: തൊഴിലാളിവർഗ്ഗമെന്നാൽ എന്താണ് ?
[തിരുത്തുക]ഉത്തരം: സമൂഹത്തിലെ ഏത് വർഗ്ഗമാണോ ഏതെങ്കിലും മൂലധനത്തിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂർണ്ണമായും സ്വന്തം അദ്ധ്വാനം വിൽക്കുന്നതു വഴി മാത്രം ഉപജീവനമാർഗ്ഗം സമ്പാദിക്കുന്നത്, അവരാണ് തൊഴിലാളി വർഗ്ഗം. അതിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനിൽപാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് ബിസിനസ്സിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനെയും അനിയന്ത്രിതമായ മൽസരത്തിൽ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളെയുമാണ്. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വർഗ്ഗം, ഒറ്റ വാക്കിൽ പറഞ്ഞാൽ, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വർഗ്ഗമാണ്.
ചോദ്യം 3: പ്രോലിറ്റേറിയന്മാർ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അർത്ഥം ?
[തിരുത്തുക]ഉത്തരം: അതെ. പാവങ്ങളും പണിയെടുക്കുന്ന വർഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വർഗ്ഗങ്ങൾ സാധാരണഗതിയിൽ പാവങ്ങളുമായിരുന്നു. എന്നാൽ മത്സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നില്ലെന്നതുപോലെതന്നെ, മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന തരത്തിലുള്ള പാവ [ 2 ] ങ്ങൾ, തൊഴിലാളികൾ, അതായത് പ്രോലിറ്റേറിയന്മാർ, എക്കാലത്തും ഉണ്ടായിരുന്നില്ല.
ചോദ്യം 4: പ്രോലെറ്റേറിയറ്റ് എങ്ങനെ (തൊഴിലാളിവർഗ്ഗം) ആവിർഭവിച്ചു ?
[തിരുത്തുക]ഉത്തരം: കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇംഗ്ലണ്ടിൽ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവർത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവർഗ്ഗം ഉയർന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂൽനൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവിൽ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാർക്ക് മാത്രം വാങ്ങാൻ കഴിയുന്നതുമായ ആ യന്ത്രങ്ങൾ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികൾക്ക് തങ്ങളുടെ മോശപ്പെട്ട ചർക്കകളും കൈത്തറികളും കൊണ്ടു നിർമ്മിക്കുവാൻ കഴിഞ്ഞതിനേക്കാൾ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങൾ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങൾ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളിൽ ഏല്പിച്ചുകൊടുക്കുകയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സർവ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികൾക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏർപ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏർപ്പെടുത്തുന്നതിന് ഒരിക്കൽ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമൺപാത്രങ്ങളുടെയും ലോഹപദാർത്ഥങ്ങളുടെയും നിർമ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികൾക്കിടയിലായി കൂടുതൽ കൂടുതൽ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവൻ ഉല്പന്നവും നിർമ്മിച്ചിരുന്ന തൊഴിലാളി ഇപ്പോൾ അതിന്റെ ഒരു ഭാഗം മാത്രമേ നിർമ്മിക്കുന്നുള്ളൂ. ഈ തൊഴിൽവിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങൾ കൂടുതൽ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിർമ്മിക്കുവാൻ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവർത്തിക്കുന്നതുമായ യാ [ 3 ] ന്ത്രികപ്രവർത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്രതന്നെയെന്നു മാത്രമല്ല അതിലേറെ എത്രയോ നന്നായി ചെയ്യാവുന്ന പ്രവർത്തിയാണിത്. അങ്ങനെ നൂൽനൂല്പു-നെയ്ത്തു വ്യവസായത്തെപോലെതന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിൻ കീഴിലായി. എന്നാൽ അതുവഴി അവയെല്ലാം വൻകിടമുതലാളിമാരുടെ കൈകളിൽ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികൾക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിർമ്മാണത്തൊഴിലിനു (മാനുഫാക്ചർ) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികൾക്കിടയിൽ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകൾ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാർ ചെറിയ കൈവേലക്കാരെ കൂടുതൽ കൂടുതൽ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളിൽ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിൻ കീഴിൽ നടത്തിവരാനും ആ ശാഖകളിൽ ഒട്ടുമിക്കതിലും വൻകിട വ്യവസായം കൈത്തൊഴിലിനേയും നിർമ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വർഗ്ഗങ്ങൾ, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാർ, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വർഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വർഗ്ഗങ്ങൾ നിലവിൽ വന്നിരിക്കുന്നു. അതായത്: 1.വലിയ മുതലാളിമാരുടെ വർഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികൾ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാർത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങൾ, ഫാക്ടറികൾ മുതലായവ) ഏതാണ്ട് പൂർണ്ണമായും അവരുടെ വകയാണ്. ഈ വർഗ്ഗമാണ് ബൂർഷ്വാവർഗ്ഗം അഥവാ ബൂർഷ്വാസി. 2.യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികൾ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂർഷ്വാകൾക്കു വിൽക്കുവാൻ നിർബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വർഗ്ഗം. ഈ വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു. [ 4 ]
ചോദ്യം 5: തൊഴിലാളികൾ ബൂർഷ്വാകൾക്ക് ഇങ്ങനെ അദ്ധ്വാനം വിൽക്കുന്നത് ഏതു സാഹചര്യത്തിലാണ് ?
[തിരുത്തുക]ഉത്തരം: മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിർണ്ണയിക്കുന്ന നിയമങ്ങൾ തന്നെ അതിന്റെ വിലയേയും നിർണ്ണയിക്കുന്നു. വൻകിടവ്യവസായത്തിന്റെ ആധിപത്യത്തിൻ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താൽ, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവർഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിൽ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാൽ, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നർത്ഥം. ജീവൻ നിലനിർത്താൻ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോൾ മോശവും ചിലപ്പോൾ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോൾ കൂടുതലും ചിലപ്പോൾ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാൾ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാൾ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വൻകിടവ്യവസായം എത്രകണ്ട് കൂടുതൽ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതൽ കർശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
ചോദ്യം 6: വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവർഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത് ?
[തിരുത്തുക]ഉത്തരം: സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് [ 5 ] പണിയാളവർഗ്ഗങ്ങൾ വ്യത്യസ്തസാഹചര്യങ്ങളിൽ ജീവിക്കുകയും സ്വത്തുടമവർഗ്ഗങ്ങളും ഭരണാധികാരി വർഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങൾ വച്ചു പുലർത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളർ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ ഭാഗത്തുപോലും അവർ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിൽ അവർ ഭൂവുടമകളായ പ്രഭുവർഗ്ഗത്തിന്റെ അടിയാളന്മാരായിരുന്നു. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും അവർ ഇന്നും അങ്ങിനെയാണു. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളിൽ പെറ്റി ബൂർഷ്വാ യജമാനന്മാരുടെ കീഴിൽ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിർമ്മാണത്തൊഴിൽ വളർന്നുവന്നതോടെ നിർമ്മാണത്തൊഴിലാളികൾ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോൾ അവരെ പണിക്കു വെച്ചിരിക്കുന്നത്.
ചോദ്യം 7: തൊഴിലാളി അടിമയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ് ?
[തിരുത്തുക]ഉത്തരം: അടിമ എക്കാലത്തേക്കുമായി വിൽക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വിൽക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂർഷ്വാവർഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആർക്കെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വർഗത്തിന് മൊത്തത്തിൽ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മൽസരത്തിന് വെളിയിലാണ്. തൊഴിലാളി നിൽക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന് അനുഭവപ്പെടുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവിൽ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവിൽ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാൾ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴി [ 6 ] ലാളിയേക്കാൾ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയർന്ന ഒരു വികാസഘട്ടത്തിൽ പെട്ടവനാണ്. അടിമയേക്കാൾ ഉയർന്ന പടിയിലാണ് അവൻ നിൽക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകർത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവിൽ സ്വകാര്യസ്വത്തിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാൻ കഴിയൂ.
ചോദ്യം 8: തൊഴിലാളി അടിയാളനിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ് ?
[തിരുത്തുക]ഉത്തരം: ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവൻ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങൾ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളൻ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളൻ മൽസരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കിൽ തന്റെ ഫ്യൂഡൽ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താൻ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാൽ, സ്വത്തുടമവർഗ്ഗത്തിന്റെ അണികളിലും മൽസരത്തിലും ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളൻ മോചനം നേടുന്നത്. മൽസരവും സ്വകാര്യസ്വത്തും എല്ലാ വർഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
ചോദ്യം 9: തൊഴിലാളി കൈവേലക്കാരനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ് ?
(ഉത്തരമെഴുതാൻ വേണ്ടി കയ്യെഴുത്തു പ്രതിയിൽ എംഗൽസ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
ചോദ്യം 10: തൊഴിലാളി നിർമ്മാണത്തൊഴിലിലെ വേലക്കാരനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ് ?
[തിരുത്തുക][ 7 ] ഉത്തരം: പതിനാറാം നൂറ്റാണ് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിർമ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുമ്പത്തിലെ ചർക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങൾ പുലർത്തിക്കൊണ്ട് ഏതാണ്ട് പൂർണ്ണമായും നാട്ടിൻപുറത്തു തന്നെയാണ് നിർമ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിൽ തനി പണബന്ധമാണുള്ളത്. വൻകിടവ്യവസായം നിർമ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളിൽ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവൻ ഒരു തൊഴിലാളിയായിത്തീരുന്നു.
ചോദ്യം 11: വ്യാവസായികവിപ്ലവത്തിന്റെയും സമൂഹം ബൂർഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിന്റെയും അടിയന്തിര ഫലങ്ങൾ എന്തായിരുന്നു ?
[തിരുത്തുക]ഉത്തരം: ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോൽപ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തിൽ അധിഷ്ഠിതമായ നിർമ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂർണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തിൽ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിർമ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അർദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിർബ്ബന്ധപൂർവ്വം അവയുടെ ഏകാന്തതയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകൾ വാങ്ങുകയും സ്വന്തം നിർമ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വർഷങ്ങളായി വളർച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങൾ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോൾ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വർഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോൾ നിലനിൽക്കുന്നത്. ഇങ്ങനെ വൻകിട വ്യവ [ 8 ] സായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേർക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളിൽ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാൻസിലേയോ തൊഴിലാളികൾ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങൾക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കിൽ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.
രണ്ടാമത്, എവിടെയൊക്കെ വൻകിടവ്യവസായം നിർമ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂർഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളർത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വർഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂർഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വർഗ്ഗങ്ങളെ - പ്രഭുവർഗ്ഗത്തെയും, ഗിൽഡുകളിൽ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതിൽ നിന്നുളവായ ഫലം. അവകാശ നിർണ്ണയമുള്ള ഭൂസ്വത്തുക്കൾ, അഥവാ ഭൂസ്വത്തുക്കൾ വിൽക്കരുതെന്നുള്ള നിരോധനങ്ങൾ അവസാനിപ്പിച്ചുകൊണ്ടും കുലീനവർഗ്ഗത്തിന്റെ വിശേഷാവകാശങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂർഷ്വാസി കുലീനവർഗ്ഗത്തിന്റെ, അതായത് പ്രഭുവർഗ്ഗത്തിന്റെ, അധികാരം തകർത്തെറിഞ്ഞത്. എല്ലാ ഗിൽഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിർത്തിക്കൊണ്ടാണ് ബൂർഷ്വാസി ഗിൽഡുകളിലെ നഗരവാസികളുടെ അധികാരം തകർത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാൻ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തിൽ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏർപ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിർണ്ണായകശക്തിയെന്നും, അക്കാരണത്താൽ മുതലാളികൾ അഥവാ ബൂർഷ്വാസി സമൂഹത്തിലെ ഒ [ 9 ] ന്നാമത്തെ വർഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏർപ്പെടുത്തൽ. എന്നാൽ വൻകിട വ്യവസായത്തിന്റെ ആരംഭത്തിൽ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയിൽ മാത്രമേ വൻകിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവർഗ്ഗത്തിന്റെയും ഗിൽഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകർത്തശേഷം ബൂർഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകർത്തു. സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂർഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വർഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂർഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്തുതസമ്പ്രദായം യുറോപ്യൻ രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴിൽ കുറെ മൂലധനം കൈവശമുള്ളവർക്കു മാത്രമേ - അതായത് ബൂർഷ്വാകൾക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂർഷ്വാ വോട്ടർമാർ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂർഷ്വാ ജനപ്രതിനിധികൾ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂർഷ്വാ ഗവൺമെന്റിന്റെ തിരഞ്ഞെടുക്കുന്നു.
മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂർഷ്വാസിയെ വളർത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവർഗ്ഗത്തിനേയും വളർത്തിക്കൊണ്ടുവന്നു. ബൂർഷ്വാസി ധനമാർജ്ജിക്കുന്തോറും തൊഴിലാളികൾ എണ്ണത്തിൽ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാൻ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാൽ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളർച്ചയുടെ തോതിൽത്തന്നെ തൊഴിലാളിവർഗ്ഗത്തിന്റെ വളർച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂർഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാൻ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങൾ കൂടുതൽ കൂടുതൽ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വൻകിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് [ 10 ] കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി കൂടുതൽ കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വർഗ്ഗത്തിന്റെ അസംതൃപ്തി വർദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വർദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവർഗ്ഗത്താൽ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.
ചോദ്യം 12: വ്യാവസായികവിപ്ലവത്തിന്റെ മറ്റു് അനന്തര ഫലങ്ങൾ എന്തെല്ലാമായിരുന്നു ?
[തിരുത്തുക]ഉത്തരം: ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തിൽ വൻകിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതിൽ വർദ്ധിപ്പിക്കുവാൻ കഴിയത്തക്ക ഉപാധികൾ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വൻകിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂർച്ഛിച്ചു. വളരെയേറെ മുതലാളിമാർ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതിൽ കൂടുതൽ സാധനങ്ങൾ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിർമ്മിത സാമഗ്രികൾ വിറ്റഴിക്കുവാൻ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികൾക്ക് പ്രവർത്തനം നിർത്തേണ്ടി വന്നു. ഫാക്ടറി ഉടമകൾ പാപ്പരായി. തൊഴിലാളികൾക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സർവ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോൽപ്പനങ്ങൾ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികൾ വീണ്ടും പ്രവർത്തനനിരതമായി. കൂലി വർദ്ധിച്ചു. ക്രമേണ വ്യാപാരം പൂർവ്വാധികം ഊർജ്ജിതമായി നടക്കുവാൻ തുടങ്ങി. എന്നാൽ അധികം താമസിയാതെ ചരക്കുകൾ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടർന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങൾക്കിടയിൽ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതൽ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവർത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികൾക്ക് കൂടുതൽ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു. [ 11 ]
ചോദ്യം 13: മുറയ്ക്കു് ആവർത്തിക്കുന്ന ഈ വാണിജ്യ പ്രതിസന്ധികളിൽ നിന്നു് എത്തിചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാമാണു്
[തിരുത്തുക]ഉത്തരം: ഒന്നാമത്, വൻകിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളിൽ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളർന്നിരിക്കുന്നു. മത്സരവും പൊതുവിൽ വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വൻകിടവ്യവസായത്തിനൊരു വിലങ്ങായിത്തീർന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വൻകിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കാലത്തോളം ഏഴു വർഷം കൂടുമ്പോൾ ആവർത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനിൽക്കുവാൻ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂർഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകിൽ വൻകിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കിൽ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകൾക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീർക്കുന്നു.
രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവിൽ കൊണ്ടുവരാൻ വൻകിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീർത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തിൽ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വൻകിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിൻ കീഴിൽ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. [ 12 ] അങ്ങിനെ, രണ്ടു കാര്യങ്ങൾ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
1. മേലാൽ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേൽ പൂർണ്ണമായും ആരോപിക്കാവുന്നതാണ്.
2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങൾ പൂർണ്ണമായും നിർമ്മാജനം ചെയ്യാനാവശ്യമായ ഉപാധികൾ ഇന്നു തന്നെ നിലവിലുണ്ട്.
ചോദ്യം 14: ഈ പുതിയ സാമൂഹ്യക്രമം എത്തരത്തിലുള്ളതായിരിക്കണം ?
[തിരുത്തുക]ഉത്തരം: ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേർപ്പെട്ടുകൊണ്ട് വെവ്വേറെ നിൽക്കുന്ന വ്യക്തികളുടെ കൈകളിൽ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവൻ സമൂഹത്തിന്റെയും പേരിൽ - അതായത് സമൂഹത്തിന്റെ താല്പര്യാർത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മൽസരങ്ങൾ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളിൽ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങൾ ഏർപ്പെടുത്തുന്നതായിരിക്കും. വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികൾ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പിൽ നിന്നും വേർതിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തൽസ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏർപ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജനം, വ്യവസായത്തിന്റെ വികാസത്തിൽ നിന്ന് അനിവാര്യമായും ഉൽഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവർത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്. [ 13 ]
ചോദ്യം 15: സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനർത്ഥം ?
[തിരുത്തുക]ഉത്തരം: അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തിൽ നിർമ്മാണത്തൊഴിലിന്റെ രൂപത്തിൽ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ-ഗിൽഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങൾക്കപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരുന്ന നിർമ്മാണത്തൊഴിലിന്റെ രൂപത്തിൽ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ-ഗിൽഡ് സ്വത്തുടമബന്ധങ്ങൾക്കപ്പുറത്തേക്ക് വളർന്നുകഴിഞ്ഞിരുന്ന നിർമ്മാണത്തൊഴിൽ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിർമ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വൻകിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവർക്കും നൽകുവാൻ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വർദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതൽ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാൻ കൂടി ആവശ്യമായത്ര അളവിൽ ഉല്പാദനം നടത്തുവാൻ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വർഗ്ഗവും ദരിദ്രമായ ഒരു മർദ്ദിതവർഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വർഗ്ഗങ്ങൾ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളിൽ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളിൽ ഗിൽഡ്മേസ്തിരിയും അയാളുടെ കീഴിൽ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിർമ്മാണത്തൊഴിലുടമകളും നിർമ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വൻകിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവർക്കും മതിയായത്ര അളവിൽ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികൾക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വി [ 14 ] പുലമായി ഉല്പാദനശക്തികൾ ഇനിയും വളർന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വൻകിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന തോതിൽ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവിൽ അവസാനമില്ലാതെ വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികൾ കുറച്ച് ബൂർഷ്വാകളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതൽ കൂടുതൽ വീണുകൊണ്ടിരിക്കുന്നു. ബൂർഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതിൽ തന്നെ അവരുടെ സ്ഥിതി കൂടുതൽ കൂടുതൽ ദുരിതപൂർണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികൾ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂർഷ്വാകൾക്കുമപ്പുറത്തേക്ക് വളരെയേറെ വളർന്ന് കഴിഞ്ഞിരിക്കുന്നതിനാൽ അവ സാമൂഹ്യക്രമത്തിൽ പ്രബലമായ കോളിളക്കങ്ങൾക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
ചോദ്യം 16: സ്വകാര്യ സ്വത്തുടമസ്ഥതയെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമോ ?
[തിരുത്തുക]ഉത്തരം: അങ്ങിനെ സംഭവിക്കുന്നതാണ് അഭിലഷണീയം. തീർച്ചയായും കമ്യൂണിസ്റ്റുകാർ അതിനെതിരായിക്കില്ല. എല്ലാ ഗൂഢാലോചനകളും വ്യർത്ഥമാണെന്ന് മാത്രമല്ല ഹാനീകരം കൂടിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് എത്രയോ ഭംഗിയായിട്ടറിയാം. കല്പിച്ചുകൂട്ടിയും സ്വേച്ഛാനുസൃതമായും വിപ്ലവങ്ങൾ നടത്താനാവില്ലെന്നും ഏതെങ്കിലും പാർട്ടിളുടേയും മുഴുവൻ വർഗ്ഗങ്ങളുടേയും ഹിതത്തേയോ നേതൃത്വത്തേയോ തെല്ലും ആശ്രയിക്കാത്ത സാഹചര്യങ്ങളുടെ അവശ്യമായ അനന്തരഫലം എന്ന നിലയ്ക്കാണ് എവിടെയും എക്കാലത്തും വിപ്ലവങ്ങൾ നടന്നിട്ടുള്ളതെന്നും അവർക്ക് എത്രയോ ഭംഗിയായിട്ടറിയാം. എന്നാൽ ഏതാണ്ട് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും തെഴിലാളി വർഗ്ഗത്തിന്റെ വികാസത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തുകയാണെന്നും കമ്മ്യൂണിസ്റ്റുകാരുടെ എതിരാളികൾ അതുവഴി വിപ്ലവത്തെ സർവ്വവിധേന പ്രോത്സാഹിപ്പിക്കുകയാണെന്നും [ 15 ] കൂടി അവർ കാണുന്നുണ്ട്. മർദ്ദിതരായ തൊഴിലാളിവർഗ്ഗം അവസാനം വിപ്ലവം നടത്താൻ നിർബ്ബന്ധിതരായിത്തീരുകയാണെങ്കിൽ ഇപ്പോൾ വാക്കാലെന്നപോലെ പ്രവർത്തിയിലും കമ്മ്യൂണിസ്റ്റുകാരായ ഞങ്ങൾ തൊഴിലാളികളുടെ ലക്ഷ്യത്തെ കാത്തുരക്ഷിക്കുന്നതാണ്.
ചോദ്യം 17: സ്വകാര്യ സ്വത്തുടമസ്ഥതയെ ഒറ്റയടിക്കു് ഇല്ലാതാക്കാൻ കഴിയുമോ ?
[തിരുത്തുക]ഉത്തരം: ഇല്ല, കൂട്ടായ സമ്പദ്വ്യവസ്ഥയെ സൃഷ്ടിക്കാനാവശ്യമായ അളവിൽ നിലവിലുള്ള ഉല്പാദനശക്തിയെ ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ സാധ്യമല്ലാത്തതുപോലെതന്നെ ഇതും സാധ്യമല്ല. അതുകൊണ്ട്, ആസന്നമായിരിക്കുന്നുവെന്ന് എല്ലാ സൂചനകളുമുള്ള തൊഴിലാളിവർഗ്ഗവിപ്ലവത്തിനു് നിലവിലുള്ള സമൂഹത്തെ ക്രമേണ രൂപാന്തരപ്പെടുത്താൻ മാത്രമേ കഴിയൂ. ഉല്പാദനോപാധികൾ വേണ്ടത്ര സൃഷ്ടിച്ചുകഴിയുമ്പോൾ മാത്രമേ അത് സ്വകാര്യസ്വത്തുടമസ്ഥത അവസാനിപ്പിക്കൂ.
ചോദ്യം 18: ഈ വിപ്ലവത്തിന്റെ ഗതി എന്തായിരിക്കും ?
[തിരുത്തുക]ഉത്തരം: ഒന്നാമത്, അതു് ഒരു ജനാധിപത്യഭരണക്രമവും അങ്ങിനെ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയവാഴ്ചയും നിലവിൽ കൊണ്ടുവരും. തൊഴിലാളിവർഗ്ഗം ഇപ്പോൾത്തന്നെ ജനങ്ങളിൽ ഭുരിപക്ഷമായിട്ടുള്ള ഇംഗ്ലണ്ടിൽ ഇത് പ്രത്യക്ഷരൂപത്തിൽ നടക്കും. ഫ്രാൻസിലും ജർമനിയിലും അത് സംഭവിക്കുന്നത് പരോക്ഷമായിട്ടായിരിക്കും. അവിടങ്ങളിൽ തൊഴിലാളികൾക്ക് പുറമെ ചെറുകിടകൃഷിക്കാരും പട്ടണങ്ങളിലെ ചെറുകിട ബൂർഷ്വാകളും കുടി ചേർന്നാണ് ജനങ്ങളിൽ ഭൂരിപക്ഷം. ഇപ്പോൾ തൊഴിലാളിവർഗ്ഗമായി മാറിക്കൊണ്ടിരിക്കുന്നവരും രാഷ്ട്രീയതാല്പര്യങ്ങളിൽ തൊഴിലാളിവർഗ്ഗത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നവരുമാണ് അവർ. അതുകൊണ്ട് അവർക്ക് താമസിയാതെ തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരും. ഒരുപക്ഷേ ഇത് രണ്ടാമതൊരു പോരാട്ടത്തിന് ഇടയാക്കിയേക്കും. ആ പോരാട്ടം തൊഴിലാളിവർഗ്ഗത്തിന്റെ വിജയത്തിലേ കലാശിക്കൂ. സ്വകാര്യസ്വത്തുടമസ്ഥതയെ നേരിട്ടു കടന്നാക്രമിക്കുകയും തൊഴിലാളിവർഗ്ഗത്തിന്റെ നിലനില്പിന് ഉറപ്പുവരുത്തുകയും ചെയ്യുന്ന അനന്തരനടപടികളെടുക്കാനുള്ള ഒരു മാർഗ്ഗമായി ജനാധിപത്യ [ 16 ] ത്തെ ഉടനടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളിവർഗ്ഗത്തിന് ജനാധിപത്യം കൊണ്ടു് യാതൊരു പ്രയോജനവുമില്ല. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നു് ഇപ്പോത്തന്നെ ഉളവാകുന്ന ആ നപടികളിൽ ഏറ്റവും പ്രധാനം താഴെപ്പറയുന്നവയാണു്.
- ക്രമപ്രവൃദ്ധമായ ആദായനികുതിക, ഉയർന്ന പിന്തുടർച്ചാവകാശനികുതികൾ, ഭിന്നശാഖയിലുള്ളവർക്ക് (സഹോദരന്മാർ, അനന്തിരവന്മാർ, മുതലായവർക്കു്) ലഭിക്കുന്ന പിന്തുടർച്ചാവകാശം ഇല്ലാതാക്കൽ, നിർബ്ബന്ധിതവായ്പകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സ്വകാര്യസ്വത്തുടമസ്ഥത പരിമിതപ്പെടുത്തുക.
- ഭാഗീകമായി പൊതുമേഖലാവ്യവസായങ്ങളുടെ ഭാഗത്തുനിന്നുള്ള മത്സരം വഴിക്കും ഭാഗികമായി നേരിട്ടു് കറൻസിനോട്ടുകളായി നഷ്ടപരിഹാരം നൽകിയും ഭൂസ്വത്തുടമകളുടേയും ഫാക്ടറി ഉടമകളുടേയും റെയിൽവേ-കപ്പൽഗതാഗത ഉടമകളുടേയും സ്വത്തുക്കൾ ക്രമേണ പിടിച്ചെടുക്കുക.
- എല്ലാ പ്രവാസികളുടെയും ജനങ്ങളുടെ ഭൂരിപക്ഷത്തിനെതിരെ കലാപം നടത്തുന്നവരിടേയും സ്വത്തു് കണ്ടുകെട്ടുക.
- അദ്ധ്വാനം സംഘടിപ്പിക്കുന്നത്, അഥവാ തൊഴിലാളികളെ പണിക്കു വയ്കുന്നതു്, ദേശീയ എസ്റ്റേറ്റുകളിലും ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായിരിക്കണം. അങ്ങിനെ തൊഴിലാളികൾക്കിടയിലുള്ള മത്സരം അവസാനിപ്പിക്കുകയും ഫാക്ടറി ഉടമകൾ നിലനിൽക്കുന്ന കാലത്തോളം സ്റ്റേറ്റ് നൽകുന്ന ഉയർന്ന കൂലി കൊടുക്കാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്യുക.
- സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം പുർത്തിയാക്കുന്നതുവരെ സമൂഹത്തിലെ എല്ലാ അംഗങ്ങളേയും പണിയെടുക്കാൻ ഒരുപോലെ ബാദ്ധ്യസ്ഥരാക്കുക. വ്യവസായികസേനകൾ രൂപീകരിക്കുക - വിശേഷിച്ചും കൃഷിക്കുവേണ്ടി.
- സ്റ്റേറ്റ് മൂലധനത്തോടുകൂടിയ ദേശീയബാങ്കുവഴി വായ്പ ബാങ്കിങ്ങ് ഏർപ്പാടുകളെ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക. ഏല്ലാ സ്വകാര്യബാങ്കുകളും ബാങ്കർമാരുടെ ആഫീസുകളും അടച്ചുപൂട്ടുക.
- രാഷ്ട്രത്തിന്റെ വരുതിയിലുള്ള മൂലധനവും തൊഴിലാളികളുടെ എണ്ണവും വർദ്ധിക്കുന്ന അതേ അനുപാതത്തിൽ ദേശീയഫാക്ടറികൾ, വർക്ക്ഷോപ്പുകൾ, റെയിൽവേകൾ , കപ്പലുകൾ എന്നിവയുടെ എണ്ണം കൂട്ടുക, കൃഷിചെയ്യാതെ കിടക്കുന്ന എല്ലാ ഭൂമിയികളിലും കൃഷി ചെയ്യുക; ഇപ്പോൾത്തന്നെ കൃഷിചെയ്യുന്ന ഭൂമികളിൽ കൂടുതൽ മെച്ചമായി കൃഷിചെയ്യുക.
- മാതൃസംരക്ഷണത്തിന്റെ ആവശ്യമില്ലാതാവുന്നയുടൻതന്നെ [ 17 ]
- എല്ലാ കുട്ടികൾക്കും രാഷ്ട്രത്തിന്റെ ചെലവിൽ ദേശീയസ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നൽകുക. വിദ്യാഭ്യാസത്തെ ഉല്പാദനവുമായി കൂട്ടിയോജിപ്പിക്കുക.
- വ്യവസായത്തിലും കൃഷിയിലും ഏർപ്പെട്ടിട്ടുള്ള പൌരന്മാരുടെ കൂട്ടങ്ങൾക്ക് ഒന്നിച്ചു താമസിക്കാൻവേണ്ടി ദേശീയ എസ്റ്റേറ്റുകളിൽ വലിയ കൊട്ടാരങ്ങൾ പണിയുക. പൌരന്മാർക്കു് നഗരജീവിതത്തിന്റേയോ, ഗ്രാമജീവിതത്തിന്റേയോ ഏകപക്ഷീയതയും ദോഷങ്ങളും അനുഭവപ്പെടാത്ത തരത്തിൽ രണ്ടിന്റേയും മെച്ചങ്ങളെ കൂട്ടിയിണക്കുക.
- അനാരോഗ്യകരവും മോശമായി പണിതിട്ടുള്ളതുമായ എല്ലാ വീടുകളും ആൾപ്പാർപ്പിനുള്ള കെട്ടിടങ്ങളും പൊളിച്ചു കളയുക.
- വിവാഹബന്ധത്തിലൂടെയും അല്ലാതെയും ജനിച്ച കുഞ്ഞുങ്ങൾക്ക് തുല്യമായ പിന്തുടർച്ചാവകാശം നൽകുക.
- എല്ലാ ഗതാഗതമാർഗ്ഗങ്ങളും രാഷ്ട്രത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
തിർച്ചയായും ഈ നടപടികളെല്ലാം ഒറ്റയടിക്ക് നടപ്പാക്കാൻ സാധ്യമല്ല പക്ഷേ എപ്പോഴും ഒന്നു് മറ്റൊന്നിലേക്ക വഴി തെളിയിക്കും. സ്വകാര്യസ്വത്തുടമസ്ഥതയ്ക്കെതിരെ ആദ്യത്തെ സമുലമായ കടന്നാക്രമണം നടത്തിക്കഴിഞ്ഞാൽ കൂടുതൽ കൂടുതൽ മുന്പോട്ട് പോകാനും എല്ലാ മൂലധനവും , എല്ലാ കൃഷിയും, എല്ലാ വ്യവസായവും, എല്ലാ ഗതാഗതവും, എല്ലാ വിനിമയോപാധികളും സ്റ്റേറ്റിന്റെ കൈകളിൽ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കാനും തൊഴിലാളി വർഗ്ഗം നിർബ്ബന്ധിതരായിത്തീരും. ഈ നടപടികളെല്ലാം തന്നെ നയിക്കുന്നത് അതിലേക്കാണ്. തൊഴിലാളി വർഗ്ഗത്തിന്റെ അധ്വാനഫലമായി രാജ്യത്തിന്റെ ഉല്പാദനശക്തികൾ പെരുകുന്ന അതേ അനുപാതത്തിൽ അവ പ്രയോഗക്ഷമമായിത്തീരുകയും അവയുടെ കേന്ദ്രീകരണ ഫലങ്ങൾ വളരുകയും ചെയ്യും. ഒടുവിൽ എല്ലാ മൂലധനവും എല്ലാ ഉത്പാദനവും എല്ലാ വിനിമയവും രാഷ്ട്രത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടുകഴിയുമ്പോൾ, സ്വകാര്യസ്വത്തുടമസ്ഥത തനിയെ നിലനിൽക്കാതാവും. പണം അധികപ്പെറ്റാവും. ഉല്പാദനം അത്രമാത്രം വർധിക്കുകയും മനുഷ്യർ അത്രമാത്രം മാറുകയും ചെയ്യുന്നതിന്റെ ഫലമായി പഴയ സാമുഹ്യബന്ധങ്ങളുടെ അവസാനരൂപങ്ങൾക്കുകൂടി കൊഴിഞ്ഞുപോകാൻ കഴിയും.
ചോദ്യം 19: ഈ വിപ്ലവം ഒരു രാജ്യത്തു് മാത്രമായി നടക്കാൻ സാദ്ധ്യമാണോ?
[തിരുത്തുക] [ 18 ]
ഉത്തരം: അല്ല, ഒരു ലോകകമ്പോളം ഇതിനകം തന്നെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുള്ള വൻകിട വ്യവസായം അതുവഴി ലോകത്തുള്ള എല്ലാ ജനതകളെയും -വിശേഷിച്ചു് പരിഷ്കൃതജനതകളെ- പരസ്പരം വളരെയധികം ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ ഒരു ജനതയ്ക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മറ്റൊരു ജനത നിലകൊള്ളുന്നതു്. മാത്രമല്ല, വൻകിട വ്യവസായം എല്ലാ പരിഷ്കൃത രാജ്യങ്ങളുടേയും സാമുഹ്യ വികാസത്തെ വളരെയധികം തട്ടിനിരപ്പാക്കിയതിന്റെ ഫലമായി ഈ രാജ്യങ്ങളിലെല്ലാം ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും സമൂഹത്തിലെ രണ്ടു് നിർണ്ണായക വർഗ്ഗങ്ങളായി തീർന്നിരിക്കുന്നു. അവ തമ്മിലുള്ള സമരം ഇന്നത്തെ മുഖ്യസമരമായി തീർന്നിരിക്കുന്നു. അതുകൊണ്ട് കമ്മൂണിസ്റ്റ് വിപ്ലവം ഒരു ദേശീയ വിപ്ലവം മാത്രമായിരിക്കില്ല. അത് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും -ചുരുങ്ങിയത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെങ്കിലും- ഒരേസമയത്ത് നടക്കുന്നതാണ്. ആ രാജ്യങ്ങളിലോരോന്നിലും അത് വളർന്നുവരാൻ കൂടുതൽ സമയം എടുക്കുമോ കുറച്ച സമയം എടുക്കമോ എന്നത് അവയിലേതിനാണ് കൂടുതൽ വികസിച്ച വ്യവസായവും കൂടുതൽ സമ്പത്തും ഉല്പാദന ശക്തികളുടെ കൂടുതൽ വലിയ സഞ്ചയവുമുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് അത് ഏറ്റവും മന്ദമായും ഏറ്റവും പ്രയാസമായും നടക്കുന്നത് ജർമനിയിലായിരിക്കും. ഏറ്റവും വേഗത്തിലും എളുപ്പവും നടക്കുന്നത് ഇംഗ്ലണ്ടിലായിരിക്കും. അതു് ലോകത്തിലെ മറ്റു രാജ്യങ്ങളുടെ മേലും ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. അതു് അവയുടെ വികാസത്തിന്റെ ഇതേവരെയുള്ള രീതി പാടേ മാറ്റുകയും അതിനെ വളരെയേറെ ത്വരിപ്പിക്കുകയും ചെയ്യും. അതൊരു ആഗോള വിപ്ലവമായിരിക്കും. അക്കാരണത്താൽ ആഗോളവ്യാപകമായിട്ടായിരിക്കും അത് നടക്കുന്നത്.
ചോദ്യം 20: സ്വകാര്യ സ്വത്തുടമസ്ഥത നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരിക്കും ?
[തിരുത്തുക]ഉത്തരം: എല്ലാ ഉല്പാദനശക്തികളുടേയും സമ്പർക്കോപാധികളുടേയും ഉപയോഗവും ഉല്പന്നങ്ങളുടെ വിനിമയവും വിതരണവും സ്വകാര്യമുതലാളിമാരുടെ കൈകളിൽനിന്നു് സമൂഹം ഏറ്റെടുക്കുന്നതുകൊണ്ടും ലഭ്യമായ വിഭവങ്ങളേയും സമൂഹത്തിന്റെയൊട്ടാകെ ആവശ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയ ഒരു പദ്ധതിയനുസരിച്ചു് സമൂഹം അവയെ നടത്തിക്കൊണ്ടുപോകുമെന്നതുകൊണ്ടും ഒന്നാമതായി വൻകിടവ്യവസായത്തിനിന്നു് ഇന്നുളവാകുന്ന ദുഷ്ഫലങ്ങൾ [ 19 ] ദുരീകരിക്കപ്പെടും. പ്രതിനിധികൾ അപ്രത്യക്ഷമാകും. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൻകീഴിൽ അമിതോല്പാദനത്തിനിടയാക്കുന്നതും ദുരിതങ്ങൾക്കുള്ള ഊറ്റമേറിയ ഒരു കാരണമായിത്തീരുന്നതുമായ വിപുലീകൃതോല്പാദനം അന്ന് മതിയാകുകപോലുമില്ല. അതിനെ കൂടുതൽ വിപുലീകരിക്കേണ്ടിവരും. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങക്കുള്ളതു കഴിച്ചുള്ള അധികോല്പാദനം ദുരിതത്തിനിടവരുത്തുന്നതിനു പകരം എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും പുതിയ ആവശ്യങ്ങളുളവാക്കുകയും അതോടൊപ്പം അവ നിറവേറ്റനുള്ള ഉപാധികൾ സൃഷ്ടിക്കുകയും ചെയ്യും. അതു് കൂടുതൽ പുരോഗതിക്കുള്ള വ്യവസ്ഥയും ഉത്തേജനവുമായിത്തീരും.. ഇതേവരെ നടന്നിട്ടുള്ളതുപോലെ സാമൂഹ്യക്രമത്തയൊട്ടാകെ കുഴച്ചുമറിച്ചിട്ടല്ല അത് പുരോഗതി നേടുന്നതു്. സ്വകാര്യസ്വത്തുടമസ്ഥതയുടെ നുകത്തിനടിയിൽനിന്നു മോചനം ലഭിക്കുന്നതോടെ, വൻകിടവ്യവസായം വൻതോതിൽ വികസിക്കുന്നതാണ്. അന്നത്ത വൻകിടവ്യവസായത്തെ അപേക്ഷിച്ച് നിർമ്മാണത്തൊഴിൽ എത്രത്തോളം നിസ്സാരമായി നമുക്ക് തോന്നുന്നുവോ, അത്രത്തോളം തന്നെ വൻകിടവ്യവസായത്തിന്റെ ഇന്നത്തെ വികാസനിലവാരം അന്നു് നിസ്സാരമായിത്തോന്നുന്നതാണ്. വ്യവസായത്തിന്റെ ഈ വികസനത്തിൽ നിന്നു് എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായത്ര ഉല്പന്നങ്ങൾ സമൂഹത്തിനു ലഭിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ സമ്മർദം കൊണ്ടും ഭൂമി തുണ്ടുതുണ്ടായി വെട്ടിമുറിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും, ലഭ്യമായ പരിഷ്കാരങ്ങളും ശാസ്ത്രീയനേട്ടങ്ങളും പ്രയോഗിക്കാൻ കഴിയാതെവന്നിട്ടുള്ള കൃഷിയിലും പുതിയൊരു മുന്നേറ്റം നടക്കും. അതു് സമൂഹത്തിനു് ധാരാളം ഉല്പന്നങ്ങൾ ലഭ്യമാക്കും. ഇങ്ങനെ എല്ലാ അംഗങ്ങളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വിതരണം ചെയ്യാൻ മതിയായത്ര ഉല്പന്നങ്ങൾ സമൂഹം ഉല്പാദിപ്പിക്കും. വിവിധശത്രുവർഗ്ഗങ്ങളെന്ന നിലയ്ക്കുള്ള സമൂഹത്തിന്റെ വിഭജനം അതോടെ അധികപ്പെറ്റായിത്തീരും. അധികപ്പെറ്റായിരിക്കുമെന്നുമാത്രമല്ല, അതു് പുതിയ സാമൂഹ്യക്രമവുമായി പൊരുത്തപ്പെടുകപോലുമില്ല. തൊഴിൽവിഭജനത്തിലൂടെയാണ് വർഗ്ഗങ്ങൾ നിലവിൽ വന്നതു്. ഇതേവരെയുണ്ടായിട്ടുള്ള രൂപത്തിൽ തൊഴിൽവിഭജനം പാടേ അപ്രത്യക്ഷമാകും. വ്യവസായികോല്പാദനത്തേയും കാർഷികോല്പാദനത്തേയും മുകളിൽ വിവരിച്ച ഔന്നത്യങ്ങളിലേക്കു വികസിപ്പിക്കുന്നതിനു് യാന്ത്രികവും രസതന്ത്രപരവുമായ സഹായക സാമഗ്രികൾ മാത്രം പോരാ. ആ സഹായകസാമഗ്രികളെ കർമ്മനിരതമാക്കുന്ന മനുഷ്യരുടെ കഴിവുകളും തദനുസൃതമായി വളർത്തണം. കഴിഞ്ഞ നൂറ്റാണ്ടിൽ വൻകിടവ്യവസായത്തിലേക്ക് ആകൃഷ്ടരായ [ 20 ] പ്പോൾ കൃഷിക്കാർക്കും നിർമ്മാണത്തൊഴിലാളികൾക്കും തങ്ങളുടെ ജീവിതരീതിയാകെത്തന്നെ മാറ്റേണ്ടി വരികയും അവർ തികച്ചും വ്യത്യസ്തമനുഷ്യരായിത്തീരുകയും ചെയ്തതുപോലെതന്നെ സമൂഹമൊട്ടാകെ നിർവഹിക്കുന്ന ഉല്പാദനത്തിന്റെ കൂട്ടായ നടത്തിപ്പിനും അതിന്റെ ഫലമായി ഉല്പാദനത്തിനുണ്ടാകുന്ന പുതിയ വികസനത്തിനും തികച്ചും വ്യത്യസ്തരായ മനുഷ്യരെ വേണ്ടിവരും. അവരെ അതു് വാർത്തെടുക്കുകയും ചെയ്യും. ഉല്പാദനത്തിന്റെ കുട്ടായ നടത്തിപ്പ് ഇന്നത്തെ മനുഷ്യരെക്കൊണ്ടു് നിറവേറ്റാനാവില്ല. ഇന്നു് ഓരോ വ്യക്തിയും ഉല്പാദനത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ മാത്രം പണിയെടുക്കുന്നു, അതുമായി കെട്ടിയിടപ്പെട്ടിരിക്കുന്നു, അതിനാൽ ചൂഷണം ചെയ്യപ്പെടുന്നു. ഓരോ വ്യക്തിയും തന്റെ കഴിവുകളിൽ ഏതെങ്കിലും ഒന്നുമാത്രം മറ്റുള്ളവയുടെ ചെലവിൽ വികസിപ്പിക്കുന്നു മൊത്തം ഉല്പാദനത്തിന്റെ ഒരു ശാഖയോ ശാഖയുടെ ശാഖയോ മാത്രമാണ് അയാൾക്കറിയാവുന്നത്. ഇന്നത്തെ വ്യവസായത്തിനുപോലും അത്തരക്കാരെക്കൊണ്ടുള്ള പ്രയോജനം കുറഞ്ഞുവരികയാണ്. സമൂഹമൊട്ടാകെ കൂട്ടായും നടത്തിക്കൊണ്ടുപോകുന്ന വ്യവസായത്തിനു്, കഴിവുകൾ സർവ്വതോമുഖമായി വികസിച്ചുവരും. ഉല്പാദനവ്യവസ്ഥയുടെ ഒട്ടുമൊത്തം മേനോട്ടം വഹിക്കാൻ കഴിവുള്ളവരുമായ ആളുകൾ തീർത്തും ആവശ്യമാണ്. അങ്ങിനെ ഒരാളെ കൃഷിക്കാരനും മറ്റൊരാളെ ചെരിപ്പുകുത്തിയും മൂനാമതൊരാളെ ഫാക്ടറിത്തൊഴിലാളിയും നാലാമതൊരാളെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഊഹക്കച്ചവടക്കാരനുമാക്കുന്ന യന്ത്രസമ്പ്രദായം ഇപ്പോൾതന്നെ തകർത്തുകൊണ്ടിരിക്കുന്ന തൊഴിവിഭജനം നിശ്ശേഷം അപ്രത്യക്ഷമാകും. മൊത്തം ഉല്പാദനസമ്പ്രദായവുമായി വേഗം പരിചയപ്പെടാൻ വിദ്യാഭ്യാസം ചെറുപ്പക്കാരെ പ്രാപ്തരാക്കും. സാമൂഹ്യാവശ്യങ്ങളോ സ്വന്തം വാസനകളോ അനുസരിച്ച് ഒരു വ്യവസായശാഖയിൽനിന്നു മറ്റൊന്നിലേക്ക് കടക്കാൻ അവർക്കു കഴിവുണ്ടാകും. അതുകൊണ്ട് ഇന്നത്തെ തൊഴിൽ വിഭജനം എല്ലാവരിലും അടിച്ചേല്പിക്കുന്ന ഏകപക്ഷീയമായ വികസനത്തിന് അതു് അറുതിവരുത്തും. അങ്ങിനെ തങ്ങളുടെ സർവ്വതോമുഖമായി വികസിപ്പിച്ചിട്ടുള്ള കഴിവുകളെ സർവ്വതോമുഖമായ വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള അവസരം എല്ലാ അംഗങ്ങൾക്കും നൽകാൻ കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹത്തിനു കഴിയും. എന്നാൽ അതിനോടൊപ്പം വിവധവർഗ്ഗങ്ങൾ അവശ്യമായും അപ്രത്യക്ഷമാകുന്നതാണു്. അങ്ങിനെ ഒരുവശത്ത്, കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹം വർഗ്ഗങ്ങളുടെ നിലനില്പുമായി പൊരുത്തപ്പെടുകയില്ല. മറുവശത്ത്, ഈ സമൂഹത്തിന്റെ നിർമ്മിതി തന്നെ ആ [ 21 ] വർഗ്ഗവൈജാത്യങ്ങൾ ഇല്ലാതാക്കാനുള്ള ഉപാധികൾ സൃഷ്ടിക്കുന്നു.
നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈപരീത്യവും ഇതേ പോലെതന്നെ അപ്രത്യക്ഷമാവുമെന്നു് ഇതിൽനിന്നെല്ലാം സിദ്ധിക്കുന്നു. രണ്ടു വ്യത്യസ്തവർഗ്ഗങ്ങൾക്കു പകരം ഒരേയാളുകളായിരിക്കും കൃഷിയും വ്യവസായികോല്പാദനവും നടന്നതു്. കേവലം ഭൌതികമായ കാരണങ്ങൾകൊണ്ടുപോലും ഇതു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സഹകരണത്തിന് അനുപേക്ഷണീയമായ ഒരു ഉപാധിയാണ്. കൃഷിപ്പണിയിലേർപ്പെട്ടിരിക്കുന്നവർ നാട്ടിൻപുറങ്ങളിലൊട്ടാകെ ചിന്നിച്ചിതറിക്കിടക്കുകയും അതേസമയം വ്യവസായത്തിലേർപ്പെട്ടിരിക്കുന്നവർ വലിയ നഗരങ്ങളിൽ തിങ്ങിക്കൂടിയിരിക്കുകയും ചെയ്യുന്നതു് കൃഷിയുടേയും വ്യവസായത്തിന്റേയും അവികസിത ഘട്ടത്തിനു മാത്രം പര്യാപ്തമായ ഒരവസ്ഥയാണു്. തുടർന്നുള്ള എല്ലാ വികസനത്തിനും പ്രതിബന്ധമാണതു്. ഇപ്പോൾത്തന്നെ ഇതു് ശക്തിയായി അനുഭവപ്പെടുന്നുണ്ടു്.
ഉല്പാദനശക്തികളെ കൂട്ടായും ആസൂത്രിതമായും ചൂഷണം ചെയ്യുന്നതിന് സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും പൊതുസഹകരണം; എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായത്ര അളവിൽ ഉല്പാദനത്തിന്റെ വികസനം; ചിലരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നിറവേറ്റപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കൽ; വർഗ്ഗങ്ങളേയും അവ തമ്മിലുള്ള വൈപരീത്യങ്ങളേയും നിശ്ശേഷം ഇല്ലാതാക്ക; ഇതേവരെ നിലനിന്നിരുന്ന തൊഴിൽവിഭജനം അവസാനിപ്പിക്കുന്നതിലൂടെ, വ്യാവസായികാഭ്യസനത്തിലൂടെ, പലതരം ജോലികൾ മാറിമാറി ചെയ്യുന്നതിലൂടെ, എല്ലാവരും ഭാഗഭാക്കാകുന്നതിലൂടെ, നഗരവും നാട്ടിൻപുറവും ഒന്നിച്ചുലയിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും കഴിവുകൾ സർവ്വതോമുഖമായി വികസിപ്പിക്കൽ - ഇവയാണു് സ്വകാര്യസ്വത്തുടമസ്ഥത അവസാനിപ്പിക്കുന്നതിൽനിന്നു് പ്രതീക്ഷിക്കാവുന്ന മുഖ്യഫലങ്ങൾ.
ചോദ്യം 21: കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സാമൂഹ്യക്രമത്തിനു് കുടുംബത്തിന്റെമേലുള്ള സ്വാധീനമെന്തായിരിക്കും ?
[തിരുത്തുക]ഉത്തരം: അത് സ്ത്രീ പുരുഷബന്ധങ്ങളെ ബന്ധപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്നതും സമൂഹത്തിന്റെ ഇടപെടൽ ആവശ്യമില്ലാത്തതുമായ തികച്ചും സ്വകാര്യമായ ഒരു സംഗതിയാക്കുന്നതാണ്. സ്വകാര്യസ്വത്ത് അവസാനിപ്പിക്കുകയും കുട്ടികൾക്ക് സാമൂഹ്യവിദ്യാ [ 22 ] ഭ്യാസം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് അതിന് ഇതു സാദ്ധ്യമാകുന്നത്. ഇതുവരെ നിലനിന്നിട്ടുള്ള വിവാഹത്തിന്റെ, സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട് ആണികൾ രണ്ടും - അതായത് ഭാര്യ ഭർത്താവിനെയും കുട്ടികൾ മാതാപിതാക്കളേയും ആശ്രയിച്ച് കഴിയുന്ന രീതി - അതുവഴി തകർക്കപ്പെടുന്നു. സദാചാരം പ്രസംഗിക്കുന്ന ഫിലിസ്റ്റൈനുകൾ കമ്മ്യൂണിസ്റ്റ് രീതിയിലുള്ള പൊതുഭാര്യ സമ്പ്രദായത്തിനെതിരെ നടത്തുന്ന മുറവിളികൾക്കുള്ള മറുപടി ഇതാണ്. ബൂർഷ്വാസമൂഹത്തിന്റെ മാത്രം വകയായിട്ടുള്ളതും വ്യഭിചാരത്തിന്റെ അന്യൂന രൂപത്തിൽ ഇന്നു നിലനിൽക്കുന്നതുമായ ഒരു ബന്ധമാണ് പൊതുഭാര്യാ സമ്പ്രദായം. എന്നാൽ വ്യഭിചാരം സ്വകാര്യ സ്വത്തിൽ അധിഷ്ഠിതമാകയാൽ അതോടൊപ്പം അതും നശിക്കുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടന പൊതുഭാര്യാത്വം ഏർപ്പെടുത്തുകയല്ല, നേരേമറിച്ച്, അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
ചോദ്യം 22: നിലവിലുള്ള ദേശീയജനവിഭാഗങ്ങളോടു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയുടെ അതിന്റെ മനോഭാവമെന്തായിരിക്കും ?
[തിരുത്തുക]ഉത്തരം: അവശേഷിക്കുന്നു.
ചോദ്യം 23: നിലവിലുള്ള മതങ്ങളോടു് അതിന്റെ മനോഭാവമെന്തായിരിക്കും ?
[തിരുത്തുക]ഉത്തരം: അവശേഷിക്കുന്നു.
ചോദ്യം 24: കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസമെന്താണു് ?
[തിരുത്തുക]ഉത്തരം:സോഷ്യലിസ്റ്റുകാരെന്നു പറയുന്നവരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം.
വൻകിടവ്യവസായവും ലോകവാണിജ്യവും അവ നിലവിൽ കൊണ്ടുവന്ന ബൂർഷ്വാ സമൂഹവും നശിപ്പിച്ചിട്ടുള്ള, ഇന്നും നിത്യേന നശിപ്പിച്ചുകൊണ്ടിരിക്കുന്ന, ഫ്യൂഡൽ -പിതൃതന്ത്രാത്മകസമൂഹത്തിന്റെ പക്ഷക്കാരാണ് ആദ്യത്തെ ഗ്രൂപ്പിൽപെടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളിൽ നിന്ന് അവർഎത്തേച്ചേരുന്ന നിഗമനം ഇതാണ്: ഫ്യൂഡൽ-പിത-തന്ത്രാത്മകസമൂഹത്തെ പുനഃസ്ഥാപിക്കണം.
കാരണം, ഈ ദോഷങ്ങൾ അവയിലില്ലായിരുന്നു. അവരുടെ എല്ലാ നിർദ്ദേശങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ചെന്നെ [ 23 ] ത്തുന്നത് ഈയൊരു ലക്ഷ്യത്തിലാണ്. പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരുടേതായ ഈ ഗ്രൂപ്പ് തൊഴിലാളിവർഗ്ഗത്തിന്റെ ദുരിതങ്ങളോട് സഹതാപം ഭാവിക്കുകയും അവയെപ്പറ്റി കണ്ണുനീരൊഴുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരെ കമ്മ്യൂണിസ്റ്റുകാർ ശക്തിയുക്തം എതിർക്കുന്നതാണ്. എന്തുകൊണ്ടെന്നാൽ ;
1. തികച്ചും അസാദ്ധ്യമായ ഒന്നിനുവേണ്ടിയാണ് അവർ ശ്രമിക്കുന്നത്.
2. കലീനന്മാരുടേയും ഗിൽഡേമേസ്ത്രിമാരുടേയും നിർമ്മാണത്തൊഴിലുടമകളുടേയും അവരുടെ പരിവാരങ്ങളായ ഏകച്ഛത്രാധിപതികളോ നാടുവാഴികളോ ആയ രാജാക്കന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും പട്ടാളക്കാരുടേയും പുരോഹിതന്മാരുടേയും വാഴ്ച പുനഃസ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളില്ലായിരുന്നെങ്കിലും ആ സമൂഹത്തിന് അതിന്റേതായി ചുരുങ്ങിയത് ഇത്രയെങ്കിലും തിന്മകളുണ്ടായിരുന്നു. മർദ്ദിതരായ തൊഴിലാളികൾക്ക് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയിലൂടെ മോചനം നേടാനുള്ള യാതൊരു സാദ്ധ്യതയും അതിലുണ്ടായിരുന്നില്ല.
3. തൊഴിലാളിവർഗ്ഗം വിപ്ലവസ്വഭാവവും കമ്മ്യൂണിസ്റ്റ് സ്വഭാവവും ആർജ്ജിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ യഥാർത്ഥമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം സന്ദർഭങ്ങളിൽ അവർ ഉടൻ തൊഴിലാളി വർഗ്ഗത്തിനെതിരെ ബൂർഷ്വാസിയുടെ കൂടെ ഒത്തുചേരുന്നു.
ഇന്നത്തെ സമൂഹത്തിന്റെ പക്ഷക്കാരടങ്ങിയതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ആ സമൂഹത്തിന്റെ അനിവാര്യഫലങ്ങളായ ദോഷങ്ങൾ അതിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഉൽകണ്ഠ അവരിൽ ഉളവാക്കിയിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ സമൂഹത്തെ ഭദ്രമായി നിലനിർത്താനും എന്നാൽ അതുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഇല്ലാതാക്കാനുമാണ് അവരുടെ ശ്രമം. ഈ ലക്ഷ്യം മുൻനിർത്തി അവരിൽ ചിലർ പലതരം പരോപകാരനടപടികൾ നിർദ്ദേശിക്കുന്നു. വേറെ ചിലർ ഉജ്ജ്വലങ്ങളായ പരിഷ്ക്കരണപദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തെ പുനഃസംഘടിപ്പിക്കുകയാണെന്ന് നടിച്ചുകൊണ്ട് അവ ഇന്നത്തെ സമൂഹത്തിന്റെ അടിത്തറകളേയും അങ്ങിനെ ഇന്നത്തെ സമൂഹത്തെത്തന്നെയും നിലനിർത്തുന്നതാണ്. ഈ ബൂർഷ്വാ സോഷ്യലിസ്റ്റുകാർക്കെതിരായും കമ്മ്യൂണിസ്റ്റുകാർക്ക് അക്ഷീണം പൊരുതേണ്ടിവരും. കാരണം, അവർ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ്, കമ്മ്യൂണിസ്റ്റുകാർ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തെ കാത്തുരക്ഷിക്കുന്നവരാണ്. [ 24 ]
അവസാനമായി, മൂന്നാമത്തെ ഗ്രൂപ്പിലുള്ളത് ജനാധിപത്യസോഷ്യലിസ്റ്റുകാരാണ്... ചോദ്യത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള നടപടികളുടെ ഒരു ഭാഗം നടപ്പാക്കണമെന്ന് കമ്മ്യൂണിസ്റ്റുകാരെപ്പോലെ അവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കമ്മ്യൂണിസത്തിലേയ്ക്ക് നയിക്കുന്ന പരിവർത്തനനടപടികളെന്ന നിലയ്ക്കല്ല, ഇന്നത്തെ സമൂഹത്തിലെ ദുരിതങ്ങളും ദോഷങ്ങളും ഇല്ലാതാക്കുന്നതിന് മതിയായ നടപടികളെന്ന നിലയ്ക്കാണ്, അവർ അവയെ കാണുന്നത്. ഈ ജനാധിപത്യ സോഷ്യലിസ്റ്റുകാർ ഒന്നുകിൽ തങ്ങളുടെ വർഗ്ഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളെ സംബന്ധിച്ച് ഇനിയും വേണ്ടത്ര ബോധവാന്മാരായിട്ടില്ലാത്ത തൊഴിലാളികളോ, അല്ലെങ്കിൽ ജനാധിപത്യം നേടുകയും അതെത്തുടർന്നുള്ള സോഷ്യലിസ്റ്റ് നടപടികൾ നടപ്പാവുകയും ചെയ്യുന്നതുവരെ പല കാര്യത്തിലും തൊഴിലാളിവർഗ്ഗത്തിന്റെ തന്നെ താല്പര്യങ്ങളുള്ള പെറ്റിബൂർഷ്വാസിയുടെ വർഗ്ഗത്തിൽപെട്ടവരോ ആണ്. അതുകൊണ്ട് സമരത്തിന്റെ ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യസോഷ്യലിസ്റ്റുകാരുമായി ധാരണയിലെത്തുകയും സാമാന്യമായി സാദ്ധ്യമാകുന്നേടത്തോളം തൽക്കാലത്തേയ്ക്കെങ്കിലും അവരുമായി ചേർന്ന് ഒരു പൊതുനയം അനുവർത്തിക്കുകയും വേണം. ഈ ജനാധിപത്യസോഷ്യലിസ്റ്റുകാർ ഭരണാധികാരികളായ ബൂർഷ്വാസിയുടെ സേവകന്മാരാവുകയും കമ്മ്യൂണിസ്റ്റുകാരെ എതിർക്കുകയും ചെയ്തില്ലെങ്കിൽ മാത്രമാണിത്. യോജിച്ച സമരം അവരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ച ചർച്ചകളെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാണ്.
ചോദ്യം 25: ഇക്കാലത്തെ മറ്റു് രാഷ്ട്രീയപ്പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവമെന്താണു് ?
[തിരുത്തുക]ഉത്തരം:ഈ മനോഭാവം ഓരോ രാജ്യത്തിലും ഓരോന്നായിരിക്കും. ബൂർഷ്വാസി ഭരിക്കുന്ന ഇംഗ്ലണ്ടിലും ഫ്രാൻസിലും ബൽജിയത്തിലും കമ്മ്യൂണിസ്റ്റുകാർക്ക് പലതരം ജനാധിപത്യപ്പാർട്ടികളുമായി ഇപ്പോഴും തൽക്കാലത്തേയ്ക്ക് പൊതുതാല്പര്യങ്ങളുണ്ട്. ജനാധിപത്യവാദികൾ ഇപ്പോൾ എല്ലായിടത്തും മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് നടപടികളെ സംബന്ധിച്ചിടത്തോളം അവർ എത്രകണ്ട് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യങ്ങളോടടുക്കുന്നുവോ, അതായത് അവർ എത്രകണ്ട് വ്യക്തമായും ഖണ്ഡിതമായും തൊഴിലാളിവർഗ്ഗത്തെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവോ, എത്രകണ്ട് തൊഴിലാളി [ 25 ] വർഗ്ഗത്തെ ആശ്രയിക്കുന്നുവോ, അത്രകണ്ട് ഈ താല്പരൈ്യക്യം വർദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ. തൊഴിലാളികൾക്കിടയിൽ നിന്നും രൂപമെടുത്തിട്ടുള്ള ചാർട്ടിസ്റ്റുകാർ ജനാധിപത്യവാദികളായ പെറ്റിബൂർഷ്വാകളേക്കാൾ - അഥവാ റാഡിക്കലുകളെന്നും വിളിക്കപ്പെടുന്നവരേക്കാൾ - എത്രയോ കൂടുതൽ കമ്മ്യൂണിസ്റ്റുകാരോട് അടുത്തുനിൽക്കുന്നു.
ഒരു ജനാധിപത്യഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള അമേരിക്കയിൽ, ആ ഭരണഘടനയെ ബൂർഷ്വാസിക്കെതിരെ പ്രയോഗിക്കുകയും തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയെയാണ്, അതായത് ദേശീയ കാർഷിക പരിഷ്ക്കരണവാദികളെയാണ്, കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങേണ്ടത്.
സ്വിറ്റ്സർലണ്ടിൽ റാഡിക്കലുകൾ ഇപ്പോഴും ഒരു സങ്കരകക്ഷിയാണെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് ധാരണയിലെത്താവുന്ന ഒരേയൊരു കൂട്ടർ അവരാണ്. ഈ റാഡിക്കലുകളുടെ കൂട്ടത്തിൽത്തന്നെ വോദി, ജനീവ എന്നീ ജില്ലകളിലുള്ളവരാണ് ഏറ്റവും പുരോഗമനവാദികൾ.
അവസാനമായി, ജർമ്മനിയിൽ ബൂർഷ്വാസിയും ഏകച്ഛത്രാധിപത്യവും തമ്മിലുള്ള നിർണ്ണായകസമരം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ ബൂർഷ്വാസി അധികാരത്തിൽ വരുന്നതിനു മുമ്പ് അതുമായി നിർണ്ണായകസമരത്തിലേർപ്പെടുന്ന കാര്യം കണക്കിലെടുക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് നിർവ്വാഹമില്ലാത്തതിനാൽ എത്രയും വേഗം അധികാരത്തിൽ നിന്നിറക്കാൻവേണ്ടി എത്രയും വേഗം അധികാരത്തിലേറാൻ ബൂർഷ്വാസിയെ സഹായിക്കുകയെന്നത് കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഗവൺമെന്റുകൾക്കെതിരായി ലിബറൽ ബൂർഷ്വാകളുടെ ഭാഗത്ത് നിൽക്കണം. എന്നാൽ ബൂർഷ്വാകളുടെ ആത്മവഞ്ചനയിൽ പങ്കുകൊള്ളാതിരിക്കാനും തങ്ങളുടെ വിജയം തൊഴിലാളിവർഗ്ഗത്തിന് നന്മവരുത്തുമെന്ന ബൂർഷ്വാസിയുടെ പ്രലോഭനീയങ്ങളായ പ്രഖ്യാപനങ്ങൾ വിശ്വസിക്കാതിരിക്കാനും അവർ ജാഗ്രത പുലർത്തണം. ബൂർഷ്വാസിയുടെ വിജയം കമ്മ്യൂണിസ്റ്റുകാർക്ക് കൈവരുത്തുന്ന പ്രയോജനങ്ങൾ ഇത്ര മാത്രമാണ് : 1) തങ്ങളുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും അങ്ങിനെ തൊഴിലാളിവർഗ്ഗത്തെ കെട്ടിറപ്പും സമരസന്നദ്ധതയുമുള്ള ഒരു സുസംഘടിതവർഗ്ഗമായി ഏകോപിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് കൂടുതൽ
മൂലപാഠം ജർമ്മനിൽ
1847 ഒക്ടോബറവസാനത്തിലും നവംബറിലും എഴുതിയത്.
1914-ൽ പ്രത്യേകപതിപ്പായി ആദ്യം പ്രസിദ്ധീകരിച്ചു.