Jump to content

താൾ:Communist Manifesto (ml) appendix.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവസാനമായി, മൂന്നാമത്തെ ഗ്രൂപ്പിലുള്ളത് ജനാധിപത്യസോഷ്യലിസ്റ്റുകാരാണ്... ചോദ്യത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള നടപടികളുടെ ഒരു ഭാഗം നടപ്പാക്കണമെന്ന് കമ്മ്യൂണിസ്റ്റുകാരെപ്പോലെ അവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കമ്മ്യൂണിസത്തിലേയ്ക്ക് നയിക്കുന്ന പരിവർത്തനനടപടികളെന്ന നിലയ്ക്കല്ല, ഇന്നത്തെ സമൂഹത്തിലെ ദുരിതങ്ങളും ദോഷങ്ങളും ഇല്ലാതാക്കുന്നതിന് മതിയായ നടപടികളെന്ന നിലയ്ക്കാണ്, അവർ അവയെ കാണുന്നത്. ഈ ജനാധിപത്യ സോഷ്യലിസ്റ്റുകാർ ഒന്നുകിൽ തങ്ങളുടെ വർഗ്ഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളെ സംബന്ധിച്ച് ഇനിയും വേണ്ടത്ര ബോധവാന്മാരായിട്ടില്ലാത്ത തൊഴിലാളികളോ, അല്ലെങ്കിൽ ജനാധിപത്യം നേടുകയും അതെത്തുടർന്നുള്ള സോഷ്യലിസ്റ്റ് നടപടികൾ നടപ്പാവുകയും ചെയ്യുന്നതുവരെ പല കാര്യത്തിലും തൊഴിലാളിവർഗ്ഗത്തിന്റെ തന്നെ താല്പര്യങ്ങളുള്ള പെറ്റിബൂർഷ്വാസിയുടെ വർഗ്ഗത്തിൽപെട്ടവരോ ആണ്. അതുകൊണ്ട് സമരത്തിന്റെ ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യസോഷ്യലിസ്റ്റുകാരുമായി ധാരണയിലെത്തുകയും സാമാന്യമായി സാദ്ധ്യമാകുന്നേടത്തോളം തൽക്കാലത്തേയ്‌ക്കെങ്കിലും അവരുമായി ചേർന്ന് ഒരു പൊതുനയം അനുവർത്തിക്കുകയും വേണം. ഈ ജനാധിപത്യസോഷ്യലിസ്റ്റുകാർ ഭരണാധികാരികളായ ബൂർഷ്വാസിയുടെ സേവകന്മാരാവുകയും കമ്മ്യൂണിസ്റ്റുകാരെ എതിർക്കുകയും ചെയ്തില്ലെങ്കിൽ മാത്രമാണിത്. യോജിച്ച സമരം അവരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ച ചർച്ചകളെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാണ്.


ചോദ്യം 25: ഇക്കാലത്തെ മറ്റു് രാഷ്ട്രീയപ്പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവമെന്താണു് ?

ഉത്തരം:ഈ മനോഭാവം ഓരോ രാജ്യത്തിലും ഓരോന്നായിരിക്കും. ബൂർഷ്വാസി ഭരിക്കുന്ന ഇംഗ്ലണ്ടിലും ഫ്രാൻസിലും ബൽജിയത്തിലും കമ്മ്യൂണിസ്റ്റുകാർക്ക് പലതരം ജനാധിപത്യപ്പാർട്ടികളുമായി ഇപ്പോഴും തൽക്കാലത്തേയ്ക്ക് പൊതുതാല്പര്യങ്ങളുണ്ട്. ജനാധിപത്യവാദികൾ ഇപ്പോൾ എല്ലായിടത്തും മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് നടപടികളെ സംബന്ധിച്ചിടത്തോളം അവർ എത്രകണ്ട് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യങ്ങളോടടുക്കുന്നുവോ, അതായത് അവർ എത്രകണ്ട് വ്യക്തമായും ഖണ്ഡിതമായും തൊഴിലാളിവർഗ്ഗത്തെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവോ, എത്രകണ്ട് തൊഴിലാളി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/24&oldid=157966" എന്ന താളിൽനിന്ന് ശേഖരിച്ചത്