താൾ:Communist Manifesto (ml) appendix.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂലി കു­റ­ച്ചു­കൊ­ണ്ടു­വ­രി­ക­യും അങ്ങി­നെ തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ സ്ഥി­തി കൂടുതൽ കൂടുതൽ ദു­സ്സ­ഹ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ ഒരു വശ­ത്ത് തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ അസം­തൃ­പ്തി വർദ്ധി­ച്ചു വരു­ന്ന­തി­നാ­ലും മറു­വ­ശ­ത്ത് അതി­ന്റെ ശക്തി വർദ്ധി­ച്ചു വരു­ന്ന­തി­നാ­ലും വ്യാ­വ­സാ­യി­ക­വി­പ്ല­വം തൊ­ഴി­ലാ­ളിവർഗ്ഗ­ത്താൽ നട­ത്ത­പ്പെ­ടു­ന്ന ഒരു സാ­മൂ­ഹ്യ­വി­പ്ല­വ­ത്തി­ന്റെ കള­മൊ­രു­ക്കു­ന്നു.

ചോ­ദ്യം 12: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ മറ്റു് അന­ന്തര ഫലങ്ങൾ എന്തെ­ല്ലാ­മാ­യി­രു­ന്നു ?

ഉത്ത­രം: ആവി­യ­ന്ത്ര­ത്തി­ന്റെ­യും മറ്റ് യന്ത്ര­ങ്ങ­ളു­ടെ­യും രൂ­പ­ത്തിൽ വൻകി­ട­വ്യ­വ­സാ­യം, ചെ­റി­യൊ­രു കാ­ല­യ­ള­വി­ലേ­ക്കും ചു­രു­ങ്ങിയ ചെ­ല­വി­ലും വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം അള­വ­റ്റ തോതിൽ വർദ്ധി­പ്പി­ക്കു­വാൻ കഴി­യ­ത്ത­ക്ക ഉപാ­ധികൾ സൃ­ഷ്ടി­ച്ചു. ഉല്പാ­ദ­നം എളു­പ്പ­മാ­യ­തു­കൊ­ണ്ട് വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ആവ­ശ്യ­ഫ­ല­മായ സ്വ­ത­ന്ത്ര­മ­ത്സ­രം താ­മ­സി­യാ­തെ അങ്ങേ­യ­റ്റം മൂർച്ഛി­ച്ചു. വള­രെ­യേ­റെ മു­ത­ലാ­ളി­മാർ വ്യ­വ­സാ­യ­ത്തി­ലേ­ക്കി­റ­ങ്ങി. ഉപ­യോ­ഗി­ക്കാ­വു­ന്ന­തിൽ കൂടുതൽ സാ­ധ­ന­ങ്ങൾ വളരെ വേഗം തന്നെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. അതി­ന്റെ ഫല­മാ­യി, നിർമ്മിത സാ­മ­ഗ്രികൾ വി­റ്റ­ഴി­ക്കു­വാൻ കഴി­യാ­തെ­യാ­യി. വാ­ണി­ജ്യ­പ്ര­തി­സ­ന്ധി എന്നു പറ­യു­ന്ന സ്ഥി­തി സം­ജാ­ത­മാ­യി. ഫാ­ക്ട­റികൾക്ക് പ്രവർത്തനം നിർത്തേ­ണ്ടി വന്നു. ഫാ­ക്ട­റി ഉടമകൾ പാ­പ്പ­രാ­യി. തൊ­ഴി­ലാ­ളികൾക്ക് പി­ഴ­പ്പു മു­ട്ടി. കൊടിയ ദു­രി­തം സർവ്വ­ത്ര നട­മാ­ടി. കു­റേ­ക്ക­ഴി­ഞ്ഞ് മി­ച്ചോൽപ്പ­ന­ങ്ങൾ വി­റ്റ­ഴി­ക്ക­പ്പെ­ട്ടു. ഫാ­ക്ട­റികൾ വീ­ണ്ടും പ്രവർത്ത­ന­നി­ര­ത­മാ­യി. കൂലി വർദ്ധി­ച്ചു. ക്ര­മേണ വ്യാ­പാ­രം പൂർവ്വാ­ധി­കം ഊർജ്ജി­ത­മാ­യി നട­ക്കു­വാൻ തു­ട­ങ്ങി. എന്നാൽ അധികം താ­മ­സി­യാ­തെ ചര­ക്കുകൾ വീ­ണ്ടും ക്ര­മ­ത്തി­ലേ­റെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. മറ്റൊ­രു പ്ര­തി­സ­ന്ധി ആരം­ഭി­ച്ചു. അത് മു­മ്പ­ത്തേ­തി­ന്റെ ഗതി തന്നെ പി­ന്തുടർന്നു. ഇങ്ങ­നെ ഈ നൂ­റ്റാ­ണ്ടി­ന്റെ ആരംഭം തൊ­ട്ട് വ്യ­വ­സാ­യ­ത്തി­ന്റെ സ്ഥി­തി സമൃ­ദ്ധി­യു­ടെ­യും പ്ര­തി­സ­ന്ധി­യു­ടെ­യും കാ­ല­ഘ­ട്ട­ങ്ങൾക്കി­ട­യിൽ ആടി­ക്ക­ളി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഒട്ടു­മു­ക്കാ­ലും കൃ­ത്യ­മാ­യി അഞ്ചു മുതൽ ഏഴു വരെ കൊ­ല്ല­ങ്ങ­ളി­ട­വി­ട്ട് ഇത്ത­രം പ്ര­തി­സ­ന്ധി ആവർത്തി­ച്ചു­വ­രി­ക­യാ­ണ്. ഓരോ തവ­ണ­യും അത് തൊ­ഴി­ലാ­ളികൾക്ക് കൂടുതൽ ദു­സ്സ­ഹ­മായ ദു­രി­തം വരു­ത്തി­വ­യ്ക്കു­ന്നു, പൊ­തു­വി­പ്ല­വ­വി­ക്ഷോ­ഭ­വും നി­ല­വി­ലു­ള്ള വ്യ­വ­സ്ഥി­തി­ക്കൊ­ട്ടാ­കെ ഏറ്റ­വും വലിയ അപ­ക­ട­വും ഉള­വാ­ക്കു­ന്നു.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/10&oldid=157951" എന്ന താളിൽനിന്ന് ശേഖരിച്ചത്