താൾ:Communist Manifesto (ml) appendix.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ന്നാ­മ­ത്തെ വർഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞു­വെ­ന്നു­മു­ള്ള ഒരു പര­സ്യ­പ്ര­ഖ്യാ­പ­ന­മാ­ണ് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തി­ന്റെ ഏർപ്പെ­ടു­ത്തൽ. എന്നാൽ വൻകിട വ്യ­വ­സാ­യ­ത്തി­ന്റെ ആരം­ഭ­ത്തിൽ സ്വ­ത­ന്ത്ര­മ­ത്സ­രം കൂ­ടി­യേ തീരൂ. കാരണം, ആ സാ­മൂ­ഹി­ക­വ്യ­വ­സ്ഥ­യിൽ മാ­ത്ര­മേ വൻകി­ട­വ്യ­വ­സാ­യ­ത്തി­ന് വള­രാ­നൊ­ക്കൂ. അങ്ങി­നെ പ്ര­ഭുവർഗ്ഗ­ത്തി­ന്റെ­യും ഗിൽഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളേ­യും സാ­മൂ­ഹ്യാ­ധി­കാ­രം തകർത്ത­ശേ­ഷം ബൂർഷ്വാ­സി അവ­രു­ടെ രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തേ­യും തകർത്തു. സമൂ­ഹ­ത്തി­ലെ ഒന്നാ­മ­ത്തെ വർഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞ­തി­നു ശേഷം ബൂർഷ്വാ­സി രാ­ഷ്ട്രീ­യ­രം­ഗ­ത്തും ഒന്നാ­മ­ത്തെ വർഗ്ഗ­മാ­ണെ­ന്ന് സ്വയം പ്ര­ഖ്യാ­പി­ച്ചു. പ്രാ­തി­നി­ധ്യ­സ­മ്പ്ര­ദാ­യം ഏർപ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് അത് അങ്ങി­നെ ചെ­യ്ത­ത്. നി­യ­മ­ത്തി­ന്റെ മു­ന്നി­ലു­ള്ള ബൂർഷ്വാ അസ­മ­ത്വ­ത്തി­ലും സ്വ­ത­ന്ത്ര മത്സ­ര­ത്തി­ന്റെ നി­യ­മ­പ­ര­മായ അം­ഗീ­ക­ര­ണ­ത്തി­ലും അധി­ഷ്ഠി­ത­മായ പ്ര­സ്തു­ത­സ­മ്പ്ര­ദാ­യം യു­റോ­പ്യൻ രാ­ജ്യ­ങ്ങ­ളിൽ നട­പ്പിൽ വരു­ത്തി­യ­ത് വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­യു­ടെ രൂ­പ­ത്തി­ലാ­ണ്. ആ വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­ക­ളു­ടെ കീഴിൽ കുറെ മൂ­ല­ധ­നം കൈ­വ­ശ­മു­ള്ളവർക്കു മാ­ത്ര­മേ - അതാ­യ­ത് ബൂർഷ്വാകൾക്ക് മാ­ത്ര­മേ - വോ­ട്ട­വ­കാ­ശ­മു­ള്ളൂ. ആ ബൂർഷ്വാ വോട്ടർമാർ ജന­പ്ര­തി­നി­ധി­ക­ളെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. ആ ബൂർഷ്വാ ജന­പ്ര­തി­നി­ധികൾ നി­കു­തി ചു­മ­ത്താ­തി­രി­ക്കാ­നു­ള്ള അവ­കാ­ശ­മു­പ­യോ­ഗി­ച്ച് ബൂർഷ്വാ ഗവൺമെ­ന്റി­ന്റെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു.

മൂ­ന്നാ­മ­ത്, വ്യാ­വ­സാ­യിക വി­പ്ല­വം ബൂർഷ്വാ­സി­യെ വളർത്തി­ക്കൊ­ണ്ടു­വ­ന്നി­ട­ത്തോ­ളം തന്നെ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­നേ­യും വളർത്തി­ക്കൊ­ണ്ടു­വ­ന്നു. ബൂർഷ്വാ­സി ധനമാർജ്ജി­ക്കു­ന്തോ­റും തൊ­ഴി­ലാ­ളികൾ എണ്ണ­ത്തിൽ പെ­രു­കി വന്നു. മൂ­ല­ധ­ന­ത്തി­നു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക­ളെ പണി­ക്ക് വയ്ക്കു­വാൻ കഴി­യു­ക­യു­ള്ളൂ­വെ­ന്ന­തു­കൊ­ണ്ടും തൊ­ഴി­ലാ­ളി­ക­ളെ പണി­ക്കു വെ­ച്ചാൽ മാ­ത്ര­മേ മൂ­ല­ധ­നം വള­രു­ക­യു­ള്ളൂ­വെ­ന്ന­ത് കൊ­ണ്ടും മൂ­ല­ധ­ന­ത്തി­ന്റെ വളർച്ച­യു­ടെ തോതിൽത്ത­ന്നെ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ വളർച്ച­യും നട­ക്കു­ന്നു. അതോ­ടൊ­പ്പം വ്യാ­വ­സാ­യിക വി­പ്ല­വം ബൂർഷ്വാ­ക­ളേ­യും തൊ­ഴി­ലാ­ളി­ക­ളേ­യും, വ്യ­വ­സാ­യം ഏറ്റ­വും ലാ­ഭ­ക­ര­മാ­യി നട­ത്തു­വാൻ കഴി­യു­ന്ന വലിയ പട്ട­ണ­ങ്ങ­ളി­ലേ­ക്ക് ഒന്നി­ച്ചു­കൊ­ണ്ടു­വ­രു­ന്നു. വമ്പി­ച്ച ജന­സ­ഞ്ച­യ­ങ്ങ­ളെ ഇങ്ങ­നെ ഒരൊ­റ്റ­യി­ട­ത്ത് തടു­ത്തു­കൂ­ട്ടു­ന്ന­തു­വ­ഴി അത് തൊ­ഴി­ലാ­ളി­ക­ളെ സ്വ­ന്തം ശക്തി­യെ­ക്കു­റി­ച്ച് ബോ­ധ­വാ­ന്മാ­രാ­ക്കു­ന്നു. മാ­ത്ര­മ­ല്ല, വ്യാ­വ­സാ­യി­ക­വി­പ്ല­വം വി­ക­സി­ച്ചു­വ­രു­ന്തോ­റും, കാ­യി­കാ­ദ്ധ്വാ­ന­ത്തെ പു­റ­ന്ത­ള്ളു­ന്ന യന്ത്ര­ങ്ങൾ കൂടുതൽ കൂടുതൽ കണ്ടു­പി­ടി­ക്കു­ന്തോ­റും മു­മ്പ് പറ­ഞ്ഞ­തു­പോ­ലെ വൻകി­ട­വ്യ­വ­സാ­യം ഏറ്റ­വും താണ നി­ല­വാ­ര­ത്തി­ലേ­ക്ക്

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/9&oldid=157974" എന്ന താളിൽനിന്ന് ശേഖരിച്ചത്