ചോദ്യം 5: തൊഴിലാളികൾ ബൂർഷ്വാകൾക്ക് ഇങ്ങനെ അദ്ധ്വാനം വിൽക്കുന്നത് ഏതു സാഹചര്യത്തിലാണ് ?
ഉത്തരം: മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിർണ്ണയിക്കുന്ന നിയമങ്ങൾ തന്നെ അതിന്റെ വിലയേയും നിർണ്ണയിക്കുന്നു. വൻകിടവ്യവസായത്തിന്റെ ആധിപത്യത്തിൻ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താൽ, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവർഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിൽ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാൽ, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നർത്ഥം. ജീവൻ നിലനിർത്താൻ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോൾ മോശവും ചിലപ്പോൾ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോൾ കൂടുതലും ചിലപ്പോൾ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാൾ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാൾ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വൻകിടവ്യവസായം എത്രകണ്ട് കൂടുതൽ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതൽ കർശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
ചോദ്യം 6: വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവർഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത് ?
ഉത്തരം: സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച്