താൾ:Communist Manifesto (ml) appendix.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ത്രി­ക­പ്രവർത്തി­യാ­ക്കി ചു­രു­ക്കി. ഒരു യന്ത്ര­ത്തി­ന് അത്ര­ത­ന്നെ­യെ­ന്നു മാ­ത്ര­മ­ല്ല അതി­ലേ­റെ എത്ര­യോ നന്നാ­യി ചെ­യ്യാ­വു­ന്ന പ്രവർത്തി­യാ­ണി­ത്. അങ്ങ­നെ നൂൽനൂ­ല്പു-നെ­യ്ത്തു വ്യ­വ­സാ­യ­ത്തെ­പോ­ലെ­ത­ന്നെ ഈ വ്യ­വ­സാ­യ­ശാ­ഖ­ക­ളെ­യെ­ല്ലാം ഒന്നൊ­ന്നാ­യി ആവി­ശ­ക്തി­യു­ടെ­യും യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ­യും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ­യും ആധി­പ­ത്യ­ത്തിൻ കീ­ഴി­ലാ­യി. എന്നാൽ അതു­വ­ഴി അവ­യെ­ല്ലാം വൻകി­ട­മു­ത­ലാ­ളി­മാ­രു­ടെ കൈകളിൽ വന്നു­വീ­ഴു­ക­യാ­ണു­ണ്ടാ­യ­ത്. ഇവി­ടെ­യും തൊ­ഴി­ലാ­ളികൾക്ക് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അവസാന ലാ­ഞ്ഛ­ന­യും നഷ്ട­പ്പെ­ട്ടു, ക്ര­മേണ, ശരി­ക്കു­ള്ള നിർമ്മാ­ണ­ത്തൊ­ഴി­ലി­നു (മാ­നു­ഫാ­ക്ചർ) പുറമെ കൈ­ത്തൊ­ഴി­ലു­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ മേ­ധാ­വി­ത്വ­ത്തി­ന് അടി­പ്പെ­ട്ടു. കാരണം വള­രെ­യേ­റെ ചെലവു ചു­രു­ക്കി­യും തൊ­ഴി­ലാ­ളികൾക്കി­ട­യിൽ അദ്ധ്വാ­നം വി­ഭ­ജി­ച്ചു­കൊ­ടു­ത്തും വലിയ പണി­ശാ­ലകൾ പണി­തു­കൊ­ണ്ട് ഇവി­ടെ­യും വലിയ മു­ത­ലാ­ളി­മാർ ചെറിയ കൈ­വേ­ല­ക്കാ­രെ കൂടുതൽ കൂടുതൽ തള്ളി­മാ­റ്റി. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ അദ്ധ്വാ­ന­ത്തി­ന്റെ ഏതാ­ണ്ടെ­ല്ലാ ശാ­ഖ­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തിൻ കീഴിൽ നട­ത്തി­വ­രാ­നും ആ ശാ­ഖ­ക­ളിൽ ഒട്ടു­മി­ക്ക­തി­ലും വൻകിട വ്യ­വ­സാ­യം കൈ­ത്തൊ­ഴി­ലി­നേ­യും നിർമ്മാ­ണ­ത്തൊ­ഴി­ലി­നേ­യും തള്ളി­പ്പു­റ­ത്താ­ക്കാനും ഇട­യാ­യ­ത് ഇങ്ങ­നെ­യാ­ണ്. ഇതി­ന്റെ ഫല­മാ­യി മു­മ്പ­ത്തെ ഇട­ത്ത­രം വർഗ്ഗ­ങ്ങൾ, വി­ശേ­ഷി­ച്ച് ചെ­റു­കി­ട­കൈ­വേ­ല­ക്കാ­രായ മേ­സ്ത്രി­മാർ, അധി­ക­മ­ധി­കം നാ­ശ­ത്തി­ലേ­ക്കു തള്ളി­വി­ട­പ്പെ­ട്ടി­രി­ക്കു­ന്നു. തൊ­ഴി­ലാ­ളി­ക­ളു­ടെ മു­മ്പ­ത്തെ സ്ഥി­തി പാടെ മാ­റി­യി­ക്കു­ന്നു. മറ്റെ­ല്ലാ വർഗ്ഗ­ങ്ങ­ളെ­യും ക്ര­മേണ വി­ഴു­ങ്ങി­ക്കൊ­ണ്ട് രണ്ടു പുതിയ വർഗ്ഗ­ങ്ങൾ നിലവിൽ വന്നി­രി­ക്കു­ന്നു. അതാ­യ­ത്: 1.വലിയ മു­ത­ലാ­ളി­മാ­രു­ടെ വർഗ്ഗം. എല്ലാ പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളി­ലും എല്ലാ ഉപ­ജീ­വ­നോ­പാ­ധി­ക­ളും ആ ഉപ­ജീ­വ­നോ­പാ­ധികൾ ഉല്പാ­ദി­പ്പി­ക്കു­വാ­നാ­വ­ശ്യ­മായ അസം­സ്കൃ­ത­പ­ദാർത്ഥ­ങ്ങ­ളും ഉപ­ക­ര­ണ­ങ്ങ­ളും (യന്ത്രോ­പ­ക­ര­ണ­ങ്ങൾ, ഫാ­ക്ട­റികൾ മു­ത­ലാ­യവ) ഏതാ­ണ്ട് പൂർണ്ണ­മാ­യും അവ­രു­ടെ വക­യാ­ണ്. ഈ വർഗ്ഗ­മാ­ണ് ബൂർഷ്വാവർഗ്ഗം അഥവാ ബൂർഷ്വാ­സി. 2.യാ­തൊ­ന്നും സ്വ­ന്ത­മാ­യി­ട്ടി­ല്ലാ­ത്ത­വ­രും അതു­കൊ­ണ്ട് അവ­ശ്യം വേണ്ട ഉപ­ജീ­വ­നോ­പാ­ധികൾ ലഭി­ക്കു­ന്ന­തി­നു പക­ര­മാ­യി തങ്ങ­ളു­ടെ അദ്ധ്വാ­നം ബൂർഷ്വാ­ക­ൾക്കു വിൽക്കു­വാൻ നിർബന്ധി­ത­രാ­യി­ട്ടു­ള്ള­വ­രു­മായ ആളു­ക­ളു­ടെ വർഗ്ഗം. ഈ വർഗ്ഗ­ത്തെ തൊ­ഴി­ലാ­ളി വർഗ്ഗം അഥവാ പ്രോ­ലി­റ്റേ­റി­യ­റ്റ് എന്ന് വി­ളി­ക്കു­ന്നു.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/3&oldid=157968" എന്ന താളിൽനിന്ന് ശേഖരിച്ചത്