താൾ:Communist Manifesto (ml) appendix.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണി­യാ­ളവർഗ്ഗ­ങ്ങൾ വ്യ­ത്യ­സ്ത­സാ­ഹ­ച­ര്യ­ങ്ങ­ളിൽ ജീ­വി­ക്കു­ക­യും സ്വ­ത്തു­ട­മവർഗ്ഗ­ങ്ങ­ളും ഭര­ണാ­ധി­കാ­രി വർഗ്ഗ­ങ്ങ­ളു­മാ­യി വ്യ­ത്യ­സ്ത ബന്ധ­ങ്ങൾ വച്ചു പുലർത്തു­ക­യും ചെ­യ്തു­വ­ന്നു. പ്രാ­ചീ­ന­കാ­ല­ത്ത് പണി­യാളർ തങ്ങ­ളു­ടെ ഉട­മ­ക­ളു­ടെ അടി­മ­ക­ളാ­യി­രു­ന്നു. പല പി­ന്നോ­ക്ക­രാ­ജ്യ­ങ്ങ­ളി­ലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ ഭാഗത്തുപോലും അവർ ഇന്നും അങ്ങ­നെ­യാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളി­ൽ അവർ ഭൂവുടമകളായ പ്രഭുവർഗ്ഗത്തിന്റെ അടിയാളന്മാരായിരുന്നു. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും അവർ ഇന്നും അങ്ങിനെയാണു. മദ്ധ്യയുഗങ്ങളിലും വ്യാ­വ­സാ­യി­ക­വി­പ്ല­വം നട­ക്കു­ന്ന­തു­വ­രെ­യും പട്ട­ണ­ങ്ങ­ളിൽ പെ­റ്റി ബൂർഷ്വാ യജ­മാ­ന­ന്മാ­രു­ടെ കീഴിൽ പണി­യെ­ടു­ക്കു­ന്ന കൈ­വേ­ല­ക്കാ­രു­ണ്ടാ­യി­രു­ന്നു. നിർമ്മാ­ണ­ത്തൊ­ഴിൽ വളർന്നുവന്ന­തോ­ടെ നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളികൾ ക്ര­മേണ രം­ഗ­ത്തു വന്നു. ഏറെ­ക്കു­റെ വലിയ മു­ത­ലാ­ളി­മാ­രാ­ണ് ഇപ്പോൾ അവരെ പണി­ക്കു വെ­ച്ചി­രി­ക്കു­ന്ന­ത്.


ചോ­ദ്യം 7: തൊ­ഴി­ലാ­ളി അടി­മ­യിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

ഉത്ത­രം: അടിമ എക്കാ­ല­ത്തേ­ക്കു­മാ­യി വിൽക്ക­പ്പെ­ടു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ദിവസം തോറും സ്വയം വിൽക്കേ­ണ്ടി വരു­ന്നു. ഒരു നി­ശ്ചിത യജ­മാ­ന­ന്റെ സ്വ­ത്തായ ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം അടി­മ­യ്ക്കും യജ­മാ­ന­ന്റെ താ­ല്പ­ര്യ­ത്തി­നു വേ­ണ്ടി മാ­ത്ര­മാ­ണെ­ങ്കി­ലും എത്ര തന്നെ മോ­ശ­പ്പെ­ട്ട­താ­ണെ­ങ്കി­ലും ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്. ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം തൊ­ഴി­ലാ­ളി­യും ബൂർഷ്വാവർഗത്തി­ന്റെ­യാ­കെ സ്വ­ത്താ­ണെ­ന്ന് പറയാം. ആർക്കെ­ങ്കി­ലും ആവ­ശ്യ­മു­ള്ള­പ്പോൾ മാ­ത്ര­മേ അവ­ന്റെ അദ്ധ്വാ­ന­ത്തെ വാ­ങ്ങു­ന്നു­ള്ളൂ. ആ നി­ല­യ്ക്ക് അവ­ന്റെ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പി­ല്ല. തൊ­ഴി­ലാ­ളി വർഗത്തി­ന് മൊ­ത്ത­ത്തിൽ മാ­ത്ര­മെ ഈ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ള്ളൂ. അടിമ നി­ല്ക്കു­ന്ന­ത് മൽസര­ത്തി­ന് വെ­ളി­യി­ലാ­ണ്. തൊ­ഴി­ലാ­ളി നിൽക്കു­ന്ന­ത് അതി­ന­ക­ത്തും. അതി­ന്റെ എല്ലാ ചാ­ഞ്ചാ­ട്ട­ങ്ങ­ളും അവന് അനു­ഭ­വപ്പെടുന്നു. അടി­മ­യെ കണ­ക്കാ­ക്കു­ന്ന­ത് ഒരു സാ­ധ­ന­മാ­യി­ട്ടാ­ണ്, സിവിൽ സമൂ­ഹ­ത്തി­ലെ അം­ഗ­മാ­യി­ട്ട­ല്ല. തൊ­ഴി­ലാ­ളി­യെ വീ­ക്ഷി­ക്കു­ന്ന­ത് ഒരു വ്യ­ക്തി­യെ­ന്ന നി­ല­യി­ലാ­ണ്, സിവിൽ സമൂ­ഹ­ത്തി­ലെ അം­ഗ­മെ­ന്ന നി­ല­യ്ക്കാ­ണ്. അങ്ങ­നെ അടിമ തൊ­ഴി­ലാ­ളി­യേ­ക്കാൾ ഭേ­ദ­പ്പെ­ട്ട ജീ­വി­തം നയി­ച്ചെ­ന്നു വരാം. എങ്കി­ലും തൊ­ഴി­

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/5&oldid=157970" എന്ന താളിൽനിന്ന് ശേഖരിച്ചത്