താൾ:Communist Manifesto (ml) appendix.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാ­ളി­യേ­ക്കാൾ ഭേ­ദ­പ്പെ­ട്ട ജീ­വി­തം നയി­ച്ചെ­ന്നു വരാം. എങ്കി­ലും തൊ­ഴി­ലാ­ളി സമൂ­ഹ­ത്തി­ന്റെ കൂ­ടു­ത­ലുയർന്ന ഒരു വി­കാ­സ­ഘ­ട്ട­ത്തിൽ പെ­ട്ട­വ­നാ­ണ്. അടി­മ­യേ­ക്കാൾ ഉയർന്ന പടി­യി­ലാ­ണ് അവൻ നിൽക്കു­ന്ന­ത്. എല്ലാ സ്വ­കാ­ര്യ സ്വ­ത്തു­ടമ ബന്ധ­ങ്ങ­ളി­ലും വെ­ച്ച് അടി­മ­ത്ത ബന്ധ­ത്തെ മാ­ത്രം തകർത്തു­കൊ­ണ്ട് അടിമ മോചനം നേ­ടു­ക­യും അങ്ങ­നെ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. പൊ­തു­വിൽ സ്വ­കാ­ര്യ­സ്വ­ത്തി­നെത്തന്നെ ഇല്ലാ­താ­ക്കി­ക്കൊ­ണ്ടു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക്ക് മോചനം നേ­ടു­വാൻ കഴിയൂ.


ചോ­ദ്യം 8: തൊ­ഴി­ലാ­ളി അടി­യാ­ള­നിൽ നി­ന്നു വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

ഉത്ത­രം: ഒരു ഉല്പാ­ദ­നോ­പ­ക­ര­ണം, ഒരു തു­ണ്ട് ഭൂമി, അടി­യാ­ള­ന്റെ കൈ­വ­ശ­ത്തി­ലും ഉപ­യോ­ഗ­ത്തി­ലു­മു­ണ്ട്. അതിനു പക­ര­മാ­യി അവൻ ഉല്പ­ന്ന­ത്തി­ന്റെ ഒരംശം ഏല്പി­ക്കു­ക­യോ പണി­യെ­ടു­ക്കു­ക­യോ ചെ­യ്യു­ന്നു. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, മറ്റൊ­രാ­ളി­ന്റെ വകയായ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങൾ വെ­ച്ച് പണി­യെ­ടു­ക്കു­ക­യും ഉല്പ­ന്ന­ത്തി­ന്റെ ഒരംശം പക­ര­മാ­യി അവന് കി­ട്ടു­ക­യും ചെ­യ്യു­ന്നു. അടി­യാളൻ കൊ­ടു­ക്കു­ന്നു, തൊ­ഴി­ലാ­ളി­ക്ക് കൊ­ടു­ക്ക­പ്പെ­ടു­ന്നു. അടി­യാ­ള­ന് ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്, തൊ­ഴി­ലാ­ളി­ക്ക് അതി­ല്ല. അടി­യാളൻ മൽസര­ത്തി­ന് പു­റ­ത്തും തൊ­ഴി­ലാ­ളി അതി­ന­ക­ത്തു­മാ­ണ്. പട്ട­ണ­ത്തി­ലേ­ക്ക് ഓടി­പ്പോ­യി അവിടെ ഒരു കൈ­വേ­ല­ക്കാ­ര­നാ­യി­ത്തീ­രു­ക­യോ, തന്റെ ഭൂ­വു­ട­മ­യ്ക്ക് അദ്ധ്വാ­ന­വും ഉല്പ­ന്ന­ങ്ങ­ളും കൊ­ടു­ക്കു­ന്ന­തി­ന് പകരം പണം കൊ­ടു­ത്ത് അതു­വ­ഴി ഒരു വെ­റു­മ്പാ­ട്ട­ക്കാ­ര­നാ­വു­ക­യോ, അതു­മ­ല്ലെ­ങ്കിൽ തന്റെ ഫ്യൂഡൽ ഭൂ­പ്ര­ഭു­വി­നെ അടി­ച്ചോ­ടി­ച്ചി­ട്ട് താൻ തന്നെ സ്വ­ത്തു­ട­മ­യാ­വു­ക­യോ ചെ­യ്തി­ട്ടാ­ണ് - ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, സ്വ­ത്തു­ട­മവർഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലും മൽസര­ത്തി­ലും ഒരു വഴി­ക്ക­ല്ലെ­ങ്കിൽ മറ്റൊ­രു വഴി­ക്ക് പ്ര­വേ­ശി­ച്ചു­കൊ­ണ്ടാ­ണ് - അടി­യാളൻ മോചനം നേ­ടു­ന്ന­ത്. മൽസരവും സ്വ­കാ­ര്യ­സ്വ­ത്തും എല്ലാ വർഗ്ഗ­വൈ­ജാ­ത്യ­ങ്ങ­ളും അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടാ­ണ് തൊ­ഴി­ലാ­ളി മോചനം നേ­ടു­ന്ന­ത്.


ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചോ­ദ്യം 9: തൊ­ഴി­ലാ­ളി കൈ­വേ­ല­ക്കാ­ര­നിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

(ഉത്ത­ര­മെ­ഴു­താൻ വേ­ണ്ടി കയ്യെ­ഴു­ത്തു പ്ര­തി­യിൽ എംഗൽസ് കു­റ­ച്ചു സ്ഥ­ല­മൊ­ഴി­ച്ചി­ട്ടു­ണ്ട്)

ചോ­ദ്യം 10: തൊ­ഴി­ലാ­ളി നിർമ്മാ­ണ­ത്തൊ­ഴി­ലി­ലെ വേ­ല­ക്കാ­ര­നിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന ഏത് വി­ധ­ത്തി­ലാ­ണ് ?

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/6&oldid=157971" എന്ന താളിൽനിന്ന് ശേഖരിച്ചത്