താൾ:Communist Manifesto (ml) appendix.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്ത­രം: പതി­നാ­റാം നൂ­റ്റാ­ണ് തൊ­ട്ട് പതി­നെ­ട്ടാം നൂ­റ്റാ­ണ്ട് വരെ­യു­ള്ള കാ­ല­ത്തെ നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി ഒട്ടു­മു­ക്കാ­ലും എല്ലാ­യി­ട­ത്തും തന്റെ ഉല്പാ­ദ­നോ­പ­ക­ര­ണ­ത്തി­ന്റെ - തന്റെ തറി­യു­ടെ­യും കു­ടു­മ്പ­ത്തി­ലെ ചർക്ക­യു­ടെ­യും - ഉട­മ­യാ­യി­രു­ന്നു. കൂ­ടാ­തെ, ഒഴിവു സമ­യ­ത്ത് കൃഷി ചെ­യ്തു­പോ­ന്ന ചെ­റി­യൊ­രു തു­ണ്ടു ഭൂ­മി­യും അവനു സ്വ­ന്ത­മാ­യി­ട്ടു­ണ്ടാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ഇതൊ­ന്നു­മി­ല്ല. തന്റെ ഭൂ­വു­ട­മ­യോ തൊ­ഴി­ലു­ട­മ­യോ ആയി ഏറെ­ക്കു­റെ പി­തൃ­ത­ന്ത്രാ­ത്മ­ക­മായ ബന്ധ­ങ്ങൾ പുലർത്തി­ക്കൊ­ണ്ട് ഏതാ­ണ്ട് പൂർണ്ണ­മാ­യും നാ­ട്ടിൻപു­റ­ത്തു തന്നെ­യാ­ണ് നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­യു­ടെ താമസം. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, ഒട്ടു­മു­ക്കാ­ലും താ­മ­സി­ക്കു­ന്ന­ത് വലിയ പട്ട­ണ­ങ്ങ­ളി­ലാ­ണ്. അവനും തൊ­ഴി­ലു­ട­മ­യും തമ്മിൽ തനി പണ­ബ­ന്ധ­മാ­ണു­ള്ള­ത്. വൻകി­ട­വ്യ­വ­സാ­യം നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­യെ അവ­ന്റെ പി­തൃ­ത­ന്ത്രാ­ത്മക സാ­ഹ­ച­ര്യ­ങ്ങ­ളിൽ നി­ന്നും പി­ഴു­തു മാ­റ്റു­ന്നു. സ്വ­ന്ത­മാ­യി­ട്ട് അപ്പോ­ഴും കൈ­വ­ശ­മു­ള്ള സ്വ­ത്ത് നഷ്ട­പ്പെ­ട്ട് അവൻ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ന്നു.


ചോ­ദ്യം 11: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ­യും സമൂഹം ബൂർഷ്വാ­യും തൊ­ഴി­ലാ­ളി­യു­മാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ട­തി­ന്റെ­യും അടി­യ­ന്തിര ഫലങ്ങൾ എന്താ­യി­രു­ന്നു ?

ഉത്ത­രം: ഒന്നാ­മ­ത്, യന്ത്രാ­ദ്ധ്വാ­നം വ്യാ­വ­സാ­യി­കോൽപ്പ­ന്ന­ങ്ങ­ളു­ടെ വില നി­ര­ന്ത­രം കു­റ­ച്ച­തു­കൊ­ണ്ട് കാ­യി­കാ­ദ്ധ്വാ­ന­ത്തിൽ അധി­ഷ്ഠി­ത­മായ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ­യോ വ്യ­വ­സാ­യ­ത്തി­ന്റെ­യോ പഴയ സമ്പ്ര­ദാ­യ­ത്തി­ന് എല്ലാ രാ­ജ്യ­ങ്ങ­ളി­ലും സമ്പൂർണ്ണ­നാ­ശം സം­ഭ­വി­ച്ചു. ചരി­ത്ര­വി­കാ­സ­ത്തിൽ നി­ന്ന് ഇതേ­വ­രെ ഏറെ­ക്കു­റെ ഒറ്റ­പ്പെ­ട്ട് നി­ന്നി­രു­ന്ന­തും നിർമ്മാ­ണ­ത്തൊ­ഴി­ലി­നെ അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ വ്യ­വ­സാ­യ­ത്തോ­ട് കൂ­ടി­യ­തു­മായ എല്ലാ അർദ്ധ­കി­രാത രാ­ജ്യ­ങ്ങ­ളും അങ്ങി­നെ നിർബ്ബ­ന്ധ­പൂർവ്വം അവ­യു­ടെ ഏകാ­ന്ത­ത­യിൽ നി­ന്ന് പു­റ­ത്തേ­ക്ക് കൊ­ണ്ടു­വ­ര­പ്പെ­ട്ടു. അവ ഇം­ഗ്ലീ­ഷു­കാ­രു­ടെ കു­റ­ഞ്ഞ ചര­ക്കുകൾ വാ­ങ്ങു­ക­യും സ്വ­ന്തം നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളെ നശി­ക്കാ­ന­നു­വ­ദി­ക്കു­ക­യും ചെ­യ്തു. പര­സ­ഹ്ര­സം വർഷങ്ങ­ളാ­യി വളർച്ച മു­ട്ടി­ക്കി­ട­ന്നി­രു­ന്ന രാ­ജ്യ­ങ്ങൾ - ഉദാ­ഹ­ര­ണ­ത്തി­ന് ഇന്ത്യ - അടി­മു­ടി വി­പ്ല­വ­ക­ര­മാ­യി മാ­റ്റ­പ്പെ­ട്ട­ത് ഇങ്ങ­നെ­യാ­ണ്. ചൈന പോലും ഇപ്പോൾ ഒരു വി­പ്ല­വ­ത്തി­ലേ­ക്ക് മു­ന്നേ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇം­ഗ്ല­ണ്ടിൽ ഇന്ന് കണ്ടു­പി­ടി­ച്ച ഒരു യന്ത്രം, ഒരു വർഷത്തി­നു­ശേ­ഷം ചൈ­ന­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­ക­ളു­ടെ പി­ഴ­പ്പ് മു­ട്ടി­ക്കു­മെ­ന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണി­പ്പോൾ നിലനിൽക്കു­ന്ന­ത്. ഇങ്ങ­നെ വൻകിട വ്യ­വ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/7&oldid=157972" എന്ന താളിൽനിന്ന് ശേഖരിച്ചത്