Jump to content

താൾ:Communist Manifesto (ml) appendix.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പു­ല­മാ­യി ഉല്പാ­ദ­ന­ശ­ക്തികൾ ഇനി­യും വളർന്നി­ട്ടി­ല്ലെ­ന്ന­ത് വ്യ­ക്ത­മാ­ണ്. എന്നി­രു­ന്നാ­ലും ഒന്നാ­മ­ത്, വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ വി­ക­സ­നം ഇതേ­വ­രെ കേ­ട്ടു­കേൾവി പോ­ലു­മി­ല്ലാ­തി­രു­ന്ന തോതിൽ മൂ­ല­ധ­ന­ത്തേ­യും ഉല്പാ­ദ­ന­ശ­ക്തി­ക­ളേ­യും ഇപ്പോൾ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു. ആ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ ചെ­റി­യൊ­രു കാ­ല­യ­ള­വിൽ അവ­സാ­ന­മി­ല്ലാ­തെ വർദ്ധി­പ്പി­ക്കു­വാ­നു­ള്ള മാർഗ്ഗ­ങ്ങൾ ഇപ്പോൾ നി­ല­വി­ലു­ണ്ട്. രണ്ടാ­മ­ത്, ഈ ഉല്പാ­ദ­ന­ശ­ക്തികൾ കു­റ­ച്ച് ബൂർഷ്വാ­ക­ളു­ടെ കൈകളിൽ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ക­യാ­ണ്. അതേ­സ­മ­യം, ജന­ങ്ങ­ളു­ടെ വമ്പി­ച്ച വി­ഭാ­ഗ­ങ്ങൾ തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലേ­ക്ക് കൂടുതൽ കൂടുതൽ വീ­ണു­കൊ­ണ്ടി­രി­ക്കു­ന്നു. ബൂർഷ്വാ­ക­ളു­ടെ സമ്പ­ത്ത് പെ­രു­കു­ന്ന തോതിൽ തന്നെ അവ­രു­ടെ സ്ഥി­തി കൂടുതൽ കൂടുതൽ ദു­രി­ത­പൂർണ്ണ­വും ദു­സ്സ­ഹ­വു­മാ­യി വരി­ക­യാ­ണ്. മൂ­ന്നാ­മ­ത്, ഊറ്റ­മേ­റി­യ­തും എളു­പ്പം പെ­രു­കു­ന്ന­തു­മായ ഈ ഉല്പാ­ദ­ന­ശ­ക്തികൾ സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യ്ക്കും ബൂർഷ്വാകൾക്കു­മ­പ്പു­റ­ത്തേ­ക്ക് വള­രെ­യേ­റെ വളർന്ന് കഴി­ഞ്ഞി­രി­ക്കു­ന്ന­തി­നാൽ അവ സാ­മൂ­ഹ്യ­ക്ര­മ­ത്തിൽ പ്ര­ബ­ല­മായ കോ­ളി­ള­ക്ക­ങ്ങൾക്ക് നി­ര­ന്ത­രം ഇട­യാ­ക്കു­ന്നു­ണ്ട്. ഇപ്പോൾ നിലനിൽക്കു­ന്ന ഈ സാ­ഹ­ച­ര്യ­ത്തിൽ മാ­ത്ര­മാ­ണ്, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാ­ജ­നം സാ­ദ്ധ്യ­വും അനു­പേ­ക്ഷ­ണീ­യ­വു­മാ­യി വന്നി­രി­ക്കു­ന്ന­ത്.


ചോ­ദ്യം 16: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യെ സമാ­ധാ­ന­പ­ര­മായ മാർഗ്ഗ­ങ്ങ­ളി­ലൂ­ടെ നിർമ്മാർജ്ജനം ചെ­യ്യാൻ കഴി­യു­മോ ?

ഉത്ത­രം: അങ്ങി­നെ സം­ഭ­വി­ക്കു­ന്ന­താ­ണ് അഭി­ല­ഷ­ണീ­യം. തീർച്ച­യാ­യും കമ്യൂ­ണി­സ്റ്റു­കാർ അതി­നെ­തി­രാ­യി­ക്കി­ല്ല. എല്ലാ ഗൂ­ഢാ­ലോ­ച­ന­ക­ളും വ്യർത്ഥ­മാ­ണെ­ന്ന് മാ­ത്ര­മ­ല്ല ഹാ­നീ­ക­രം കൂ­ടി­യാ­ണെ­ന്ന് കമ്മ്യൂ­ണി­സ്റ്റു­കാർക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. കല്പി­ച്ചു­കൂ­ട്ടി­യും സ്വേ­ച്ഛാ­നു­സൃ­ത­മാ­യും വി­പ്ല­വ­ങ്ങൾ നട­ത്താ­നാ­വി­ല്ലെ­ന്നും ഏതെ­ങ്കി­ലും പാർട്ടി­ളു­ടേ­യും മുഴുവൻ വർഗ്ഗ­ങ്ങ­ളു­ടേ­യും ഹി­ത­ത്തേ­യോ നേ­തൃ­ത്വ­ത്തേ­യോ തെ­ല്ലും ആശ്ര­യി­ക്കാ­ത്ത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ അവ­ശ്യ­മായ അന­ന്ത­ര­ഫ­ലം എന്ന നി­ല­യ്ക്കാ­ണ് എവി­ടെ­യും എക്കാ­ല­ത്തും വി­പ്ല­വ­ങ്ങൾ നട­ന്നി­ട്ടു­ള്ള­തെ­ന്നും അവർക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. എന്നാൽ ഏതാ­ണ്ട് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും തെ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ വി­കാ­സ­ത്തെ ബലം പ്ര­യോ­ഗി­ച്ച് അടി­ച്ചമർത്തു­ക­യാ­ണെ­ന്നും കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ എതി­രാ­ളികൾ അതു­വ­ഴി വി­പ്ല­വ­ത്തെ സർവ്വ­വി­ധേന പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യാ­ണെ­ന്നും

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/14&oldid=157955" എന്ന താളിൽനിന്ന് ശേഖരിച്ചത്