രചയിതാവ്:ഫ്രെഡറിക്ക് എംഗൽസ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഫ്രെഡറിക്ക് എംഗൽസ്
(1820–1895)
നോക്കുക: ജീവചരിത്രം, പ്രമാണങ്ങൾ, ഉദ്ധരണികൾ. വിഖ്യാതനായ തത്വചിന്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും രാഷ്ട്രീയ സൈദ്ധാന്തികനും കാൾ മാർക്സിനൊപ്പം കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് അടിത്തറപാകിയ ആളുമായിരുന്നു. ഒരു ജർമ്മൻ പരുത്തി വ്യവസായിയുടെ മകനായി ജർമ്മനിയിലെ ബാർമെൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1842 - ൽ തുണിമിൽ വ്യവസായത്തിൽ പങ്കാളിയായി മാഞ്ചസ്റ്ററിൽ എത്തിയ എംഗൽസ് തന്റെ പഠന-ഗവേഷണങ്ങളുടെ ഫലമായി 1845-ൽ "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ" എന്ന കൃതി രചിച്ചു. ഇതിനിടയിൽ മാർക്സിനെ പരിചയപ്പെട്ട അദ്ദേഹം 1848 - ൽ മാർക്സിനോട് ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചു. മാർക്സിന്റെ പിൽക്കാല പ്രവർത്തനങ്ങളിൽ പങ്കാളിയായ എംഗൽസ് മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുവാൻ അദ്ദേഹത്തെ സഹായിച്ചു. തുടർന്ന് മാർക്സിന്റെ മരണശേഷം മൂലധനത്തിന്റെ രണ്ടും മൂന്നും വാള്യങ്ങൾ എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. എംഗൽസ് സമാഹരിച്ച മിച്ചമൂല്യത്തെ സംബന്ധിച്ച മാർക്സിന്റെ കുറിപ്പുകളാണ് പിന്നീട് മൂലധനത്തിന്റെ നാലാം വാള്യമായി പ്രസിദ്ധീകരിച്ചത്.
ഫ്രെഡറിക്ക് എംഗൽസ്

കൃതികൾ[തിരുത്തുക]


PD-icon.svg This work published before January 1, 1923 is in the public domain worldwide because the author died at least 100 years ago.