ദുരീകരിക്കപ്പെടും. പ്രതിനിധികൾ അപ്രത്യക്ഷമാകും. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൻകീഴിൽ അമിതോല്പാദനത്തിനിടയാക്കുന്നതും ദുരിതങ്ങൾക്കുള്ള ഊറ്റമേറിയ ഒരു കാരണമായിത്തീരുന്നതുമായ വിപുലീകൃതോല്പാദനം അന്ന് മതിയാകുകപോലുമില്ല. അതിനെ കൂടുതൽ വിപുലീകരിക്കേണ്ടിവരും. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങക്കുള്ളതു കഴിച്ചുള്ള അധികോല്പാദനം ദുരിതത്തിനിടവരുത്തുന്നതിനു പകരം എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും പുതിയ ആവശ്യങ്ങളുളവാക്കുകയും അതോടൊപ്പം അവ നിറവേറ്റനുള്ള ഉപാധികൾ സൃഷ്ടിക്കുകയും ചെയ്യും. അതു് കൂടുതൽ പുരോഗതിക്കുള്ള വ്യവസ്ഥയും ഉത്തേജനവുമായിത്തീരും.. ഇതേവരെ നടന്നിട്ടുള്ളതുപോലെ സാമൂഹ്യക്രമത്തയൊട്ടാകെ കുഴച്ചുമറിച്ചിട്ടല്ല അത് പുരോഗതി നേടുന്നതു്. സ്വകാര്യസ്വത്തുടമസ്ഥതയുടെ നുകത്തിനടിയിൽനിന്നു മോചനം ലഭിക്കുന്നതോടെ, വൻകിടവ്യവസായം വൻതോതിൽ വികസിക്കുന്നതാണ്. അന്നത്ത വൻകിടവ്യവസായത്തെ അപേക്ഷിച്ച് നിർമ്മാണത്തൊഴിൽ എത്രത്തോളം നിസ്സാരമായി നമുക്ക് തോന്നുന്നുവോ, അത്രത്തോളം തന്നെ വൻകിടവ്യവസായത്തിന്റെ ഇന്നത്തെ വികാസനിലവാരം അന്നു് നിസ്സാരമായിത്തോന്നുന്നതാണ്. വ്യവസായത്തിന്റെ ഈ വികസനത്തിൽ നിന്നു് എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായത്ര ഉല്പന്നങ്ങൾ സമൂഹത്തിനു ലഭിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ സമ്മർദം കൊണ്ടും ഭൂമി തുണ്ടുതുണ്ടായി വെട്ടിമുറിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും, ലഭ്യമായ പരിഷ്കാരങ്ങളും ശാസ്ത്രീയനേട്ടങ്ങളും പ്രയോഗിക്കാൻ കഴിയാതെവന്നിട്ടുള്ള കൃഷിയിലും പുതിയൊരു മുന്നേറ്റം നടക്കും. അതു് സമൂഹത്തിനു് ധാരാളം ഉല്പന്നങ്ങൾ ലഭ്യമാക്കും. ഇങ്ങനെ എല്ലാ അംഗങ്ങളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വിതരണം ചെയ്യാൻ മതിയായത്ര ഉല്പന്നങ്ങൾ സമൂഹം ഉല്പാദിപ്പിക്കും. വിവിധശത്രുവർഗ്ഗങ്ങളെന്ന നിലയ്ക്കുള്ള സമൂഹത്തിന്റെ വിഭജനം അതോടെ അധികപ്പെറ്റായിത്തീരും. അധികപ്പെറ്റായിരിക്കുമെന്നുമാത്രമല്ല, അതു് പുതിയ സാമൂഹ്യക്രമവുമായി പൊരുത്തപ്പെടുകപോലുമില്ല. തൊഴിൽവിഭജനത്തിലൂടെയാണ് വർഗ്ഗങ്ങൾ നിലവിൽ വന്നതു്. ഇതേവരെയുണ്ടായിട്ടുള്ള രൂപത്തിൽ തൊഴിൽവിഭജനം പാടേ അപ്രത്യക്ഷമാകും. വ്യവസായികോല്പാദനത്തേയും കാർഷികോല്പാദനത്തേയും മുകളിൽ വിവരിച്ച ഔന്നത്യങ്ങളിലേക്കു വികസിപ്പിക്കുന്നതിനു് യാന്ത്രികവും രസതന്ത്രപരവുമായ സഹായക സാമഗ്രികൾ മാത്രം പോരാ. ആ സഹായകസാമഗ്രികളെ കർമ്മനിരതമാക്കുന്ന മനുഷ്യരുടെ കഴിവുകളും തദനുസൃതമായി വളർത്തണം. കഴിഞ്ഞ നൂറ്റാണ്ടിൽ വൻകിടവ്യവസായത്തിലേക്ക് ആകൃഷ്ടരായ
താൾ:Communist Manifesto (ml) appendix.djvu/19
ദൃശ്യരൂപം