താൾ:Communist Manifesto (ml) appendix.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പോൾ കൃഷിക്കാർക്കും നിർമ്മാണത്തൊഴിലാളികൾക്കും തങ്ങളുടെ ജീവിതരീതിയാകെത്തന്നെ മാറ്റേണ്ടി വരികയും അവർ തികച്ചും വ്യത്യസ്തമനുഷ്യരായിത്തീരുകയും ചെയ്തതുപോലെതന്നെ സമൂഹമൊട്ടാകെ നിർവഹിക്കുന്ന ഉല്പാദനത്തിന്റെ കൂട്ടായ നടത്തിപ്പിനും അതിന്റെ ഫലമായി ഉല്പാദനത്തിനുണ്ടാകുന്ന പുതിയ വികസനത്തിനും തികച്ചും വ്യത്യസ്തരായ മനുഷ്യരെ വേണ്ടിവരും. അവരെ അതു് വാർത്തെടുക്കുകയും ചെയ്യും. ഉല്പാദനത്തിന്റെ കുട്ടായ നടത്തിപ്പ് ഇന്നത്തെ മനുഷ്യരെക്കൊണ്ടു് നിറവേറ്റാനാവില്ല. ഇന്നു് ഓരോ വ്യക്തിയും ഉല്പാദനത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ മാത്രം പണിയെടുക്കുന്നു, അതുമായി കെട്ടിയിടപ്പെട്ടിരിക്കുന്നു, അതിനാൽ ചൂഷണം ചെയ്യപ്പെടുന്നു. ഓരോ വ്യക്തിയും തന്റെ കഴിവുകളിൽ ഏതെങ്കിലും ഒന്നുമാത്രം മറ്റുള്ളവയുടെ ചെലവിൽ വികസിപ്പിക്കുന്നു മൊത്തം ഉല്പാദനത്തിന്റെ ഒരു ശാഖയോ ശാഖയുടെ ശാഖയോ മാത്രമാണ് അയാൾക്കറിയാവുന്നത്. ഇന്നത്തെ വ്യവസായത്തിനുപോലും അത്തരക്കാരെക്കൊണ്ടുള്ള പ്രയോജനം കുറഞ്ഞുവരികയാണ്. സമൂഹമൊട്ടാകെ കൂട്ടായും നടത്തിക്കൊണ്ടുപോകുന്ന വ്യവസായത്തിനു്, കഴിവുകൾ സർവ്വതോമുഖമായി വികസിച്ചുവരും. ഉല്പാദനവ്യവസ്ഥയുടെ ഒട്ടുമൊത്തം മേനോട്ടം വഹിക്കാൻ കഴിവുള്ളവരുമായ ആളുകൾ തീർത്തും ആവശ്യമാണ്. അങ്ങിനെ ഒരാളെ കൃഷിക്കാരനും മറ്റൊരാളെ ചെരിപ്പുകുത്തിയും മൂനാമതൊരാളെ ഫാക്ടറിത്തൊഴിലാളിയും നാലാമതൊരാളെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഊഹക്കച്ചവടക്കാരനുമാക്കുന്ന യന്ത്രസമ്പ്രദായം ഇപ്പോൾതന്നെ തകർത്തുകൊണ്ടിരിക്കുന്ന തൊഴിവിഭജനം നിശ്ശേഷം അപ്രത്യക്ഷമാകും. മൊത്തം ഉല്പാദനസമ്പ്രദായവുമായി വേഗം പരിചയപ്പെടാൻ വിദ്യാഭ്യാസം ചെറുപ്പക്കാരെ പ്രാപ്തരാക്കും. സാമൂഹ്യാവശ്യങ്ങളോ സ്വന്തം വാസനകളോ അനുസരിച്ച് ഒരു വ്യവസായശാഖയിൽനിന്നു മറ്റൊന്നിലേക്ക് കടക്കാൻ അവർക്കു കഴിവുണ്ടാകും. അതുകൊണ്ട് ഇന്നത്തെ തൊഴിൽ വിഭജനം എല്ലാവരിലും അടിച്ചേല്പിക്കുന്ന ഏകപക്ഷീയമായ വികസനത്തിന് അതു് അറുതിവരുത്തും. അങ്ങിനെ തങ്ങളുടെ സർവ്വതോമുഖമായി വികസിപ്പിച്ചിട്ടുള്ള കഴിവുകളെ സർവ്വതോമുഖമായ വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള അവസരം എല്ലാ അംഗങ്ങൾക്കും നൽകാൻ കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹത്തിനു കഴിയും. എന്നാൽ അതിനോടൊപ്പം വിവധവർഗ്ഗങ്ങൾ അവശ്യമായും അപ്രത്യക്ഷമാകുന്നതാണു്. അങ്ങിനെ ഒരുവശത്ത്, കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹം വർഗ്ഗങ്ങളുടെ നിലനില്പുമായി പൊരുത്തപ്പെടുകയില്ല. മറുവശത്ത്, ഈ സമൂഹത്തിന്റെ നിർമ്മിതി തന്നെ ആ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/20&oldid=157962" എന്ന താളിൽനിന്ന് ശേഖരിച്ചത്