Jump to content

താൾ:Communist Manifesto (ml) appendix.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വർഗ്ഗവൈജാത്യങ്ങൾ ഇല്ലാതാക്കാനുള്ള ഉപാധികൾ സൃഷ്ടിക്കുന്നു.

നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈപരീത്യവും ഇതേ പോലെതന്നെ അപ്രത്യക്ഷമാവുമെന്നു് ഇതിൽനിന്നെല്ലാം സിദ്ധിക്കുന്നു. രണ്ടു വ്യത്യസ്തവർഗ്ഗങ്ങൾക്കു പകരം ഒരേയാളുകളായിരിക്കും കൃഷിയും വ്യവസായികോല്പാദനവും നടന്നതു്. കേവലം ഭൌതികമായ കാരണങ്ങൾകൊണ്ടുപോലും ഇതു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സഹകരണത്തിന് അനുപേക്ഷണീയമായ ഒരു ഉപാധിയാണ്. കൃഷിപ്പണിയിലേർപ്പെട്ടിരിക്കുന്നവർ നാട്ടിൻപുറങ്ങളിലൊട്ടാകെ ചിന്നിച്ചിതറിക്കിടക്കുകയും അതേസമയം വ്യവസായത്തിലേർപ്പെട്ടിരിക്കുന്നവർ വലിയ നഗരങ്ങളിൽ തിങ്ങിക്കൂടിയിരിക്കുകയും ചെയ്യുന്നതു് കൃഷിയുടേയും വ്യവസായത്തിന്റേയും അവികസിത ഘട്ടത്തിനു മാത്രം പര്യാപ്തമായ ഒരവസ്ഥയാണു്. തുടർന്നുള്ള എല്ലാ വികസനത്തിനും പ്രതിബന്ധമാണതു്. ഇപ്പോൾത്തന്നെ ഇതു് ശക്തിയായി അനുഭവപ്പെടുന്നുണ്ടു്.

ഉല്പാദനശക്തികളെ കൂട്ടായും ആസൂത്രിതമായും ചൂഷണം ചെയ്യുന്നതിന് സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും പൊതുസഹകരണം; എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായത്ര അളവിൽ ഉല്പാദനത്തിന്റെ വികസനം; ചിലരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നിറവേറ്റപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കൽ; വർഗ്ഗങ്ങളേയും അവ തമ്മിലുള്ള വൈപരീത്യങ്ങളേയും നിശ്ശേഷം ഇല്ലാതാക്ക; ഇതേവരെ നിലനിന്നിരുന്ന തൊഴിൽവിഭജനം അവസാനിപ്പിക്കുന്നതിലൂടെ, വ്യാവസായികാഭ്യസനത്തിലൂടെ, പലതരം ജോലികൾ മാറിമാറി ചെയ്യുന്നതിലൂടെ, എല്ലാവരും ഭാഗഭാക്കാകുന്നതിലൂടെ, നഗരവും നാട്ടിൻപുറവും ഒന്നിച്ചുലയിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും കഴിവുകൾ സർവ്വതോമുഖമായി വികസിപ്പിക്കൽ - ഇവയാണു് സ്വകാര്യസ്വത്തുടമസ്ഥത അവസാനിപ്പിക്കുന്നതിൽനിന്നു് പ്രതീക്ഷിക്കാവുന്ന മുഖ്യഫലങ്ങൾ.

ചോദ്യം 21: കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സാമൂഹ്യക്രമത്തിനു് കുടുംബത്തിന്റെമേലുള്ള സ്വാധീനമെന്തായിരിക്കും ?

ഉത്തരം: അത് സ്ത്രീ പുരുഷബന്ധങ്ങളെ ബന്ധപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്നതും സമൂഹത്തിന്റെ ഇടപെടൽ ആവശ്യമില്ലാത്തതുമായ തികച്ചും സ്വകാര്യമായ ഒരു സംഗതിയാക്കുന്നതാണ്. സ്വകാര്യസ്വത്ത് അവസാനിപ്പിക്കുകയും കുട്ടികൾക്ക് സാമൂഹ്യവിദ്യാ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/21&oldid=157963" എന്ന താളിൽനിന്ന് ശേഖരിച്ചത്