താൾ:Communist Manifesto (ml) appendix.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അനുബന്ധം


ഫ്രെ­ഡ­റി­ക്ക് എംഗൽസ്
കമ്മ്യൂ­ണി­സ­ത്തി­ന്റെ തത്വ­ങ്ങൾ


ചോ­ദ്യം 1: കമ്മ്യൂ­ണി­സ­മെ­ന്നാൽ എന്ത് ?

ഉത്ത­രം: തൊ­ഴി­ലാ­ളിവർഗ്ഗ­വി­മോ­ച­ന­ത്തി­നു­ള്ള ഉപാ­ധി­ക­ളു­ടെ സി­ദ്ധാ­ന്ത­മാ­ണ് കമ്മ്യൂ­ണി­സം.

ചോ­ദ്യം 2: തൊ­ഴി­ലാ­ളിവർഗ്ഗ­മെ­ന്നാൽ എന്താ­ണ് ?

ഉത്ത­രം: സമൂ­ഹ­ത്തി­ലെ ഏത് വർഗ്ഗ­മാ­ണോ ഏതെ­ങ്കി­ലും മൂ­ല­ധ­ന­ത്തിൽ നി­ന്നു കി­ട്ടു­ന്ന ലാഭം കൊ­ണ്ട­ല്ലാ­തെ പൂർണ്ണ­മാ­യും സ്വ­ന്തം അദ്ധ്വാ­നം വിൽക്കു­ന്ന­തു വഴി മാ­ത്രം ഉപ­ജീ­വ­ന­മാർഗ്ഗം സമ്പാ­ദി­ക്കു­ന്ന­ത്, അവ­രാ­ണ് തൊ­ഴി­ലാ­ളി വർഗ്ഗം. അതി­ന്റെ സു­ഖ­വും ദു­ഖഃ­വും, ജീ­വി­ത­വും മര­ണ­വും, അതി­ന്റെ നി­ല­നി­ല്പാ­കെ­ത­ന്നെ ആശ്ര­യി­ച്ചി­രി­ക്കു­ന്ന­ത് അദ്ധ്വാ­ന­ത്തി­നു­ള്ള ആവ­ശ്യ­ക­തെ­യാ­ണ്. അതാ­യ­ത് ബി­സി­ന­സ്സി­ന്റെ നല്ല കാ­ല­വും ചീ­ത്ത­ക്കാ­ല­വും മാ­റി­മാ­റി­വ­രു­ന്ന­തി­നേ­യും അനി­യ­ന്ത്രി­ത­മായ മൽസര­ത്തിൽ നി­ന്നു­ള്ള­വാ­കു­ന്ന ഏറ്റ­ക്കു­റ­ച്ചി­ലു­ക­ളേ­യു­മാ­ണ്. പ്രോ­ലെ­റ്റേ­റി­യേ­റ്റ്, അഥവാ പ്രോ­ലെ­റ്റേ­റി­യ­ന്മാ­രു­ടെ വർഗ്ഗം, ഒറ്റ വാ­ക്കിൽ പറ­ഞ്ഞാൽ, പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ പണി­യാള വർഗ്ഗ­മാ­ണ്.

ചോ­ദ്യം 3: പ്രോ­ലി­റ്റേ­റി­യ­ന്മാർ എക്കാ­ല­ത്തു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന­ല്ലേ ഇതി­ന്റെ അർത്ഥം ?

ഉത്ത­രം: അതെ. പാ­വ­ങ്ങ­ളും പണി­യെ­ടു­ക്കു­ന്ന വർഗ്ഗ­ങ്ങ­ളും എക്കാ­ല­ത്തും നി­ല­നി­ന്നി­ട്ടു­ണ്ട്. പണി­യെ­ടു­ക്കു­ന്ന വർഗ്ഗ­ങ്ങൾ സാ­ധാ­ര­ണ­ഗ­തി­യിൽ പാ­വങ്ങളുമായിരുന്നു. എന്നാൽ മത്സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതമുമായിരുന്നില്ലെന്നതുപോലെതന്നെ , മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന തരത്തിലുള്ള പാവ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/1&oldid=157950" എന്ന താളിൽനിന്ന് ശേഖരിച്ചത്