ങ്ങൾ, തൊഴിലാളികൾ, അതായത് പ്രോലിറ്റേറിയന്മാർ, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
ചോദ്യം 4: പ്രോലെറ്റേറിയറ്റ് എങ്ങനെ (തൊഴിലാളിവർഗ്ഗം) ആവിർഭവിച്ചു ?
ഉത്തരം: കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇംഗ്ലണ്ടിൽ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവർത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവർഗ്ഗം ഉയർന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂൽനൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവിൽ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാർക്ക് മാത്രം വാങ്ങാൻ കഴിയുന്നതുമായ ആ യന്ത്രങ്ങൾ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികൾക്ക് തങ്ങളുടെ മോശപ്പെട്ട ചർക്കകളും കൈത്തറികളും കൊണ്ടു നിർമ്മിക്കുവാൻ കഴിഞ്ഞതിനേക്കാൾ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങൾ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങൾ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളിൽ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സർവ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികൾക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏർപ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏർപ്പെടുത്തുന്നതിന് ഒരിക്കൽ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമൺപാത്രങ്ങളുടെയും ലോഹപദാർത്ഥങ്ങളുടെയും നിർമ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികൾക്കിടയിലായി കൂടുതൽ കൂടുതൽ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവൻ ഉല്പന്നവും നിർമ്മിച്ചിരുന്ന തൊഴിലാളി ഇപ്പോൾ അതിന്റെ ഒരു ഭാഗം മാത്രമേ നിർമ്മിക്കുന്നുള്ളൂ. ഈ തൊഴിൽവിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങൾ കൂടുതൽ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിർമ്മിക്കുവാൻ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവർത്തിക്കുന്നതുമായ യാ