Jump to content

ഹസ്തലക്ഷണദീപികാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഹസ്തലക്ഷണദീപികാ (നാട്യശാസ്ത്രം)

രചന:കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ (1892)
[ പുറം ]


ഹസ്തലക്ഷണദീപികാ



കടത്തനാട്ട ഉദയവൎമ്മ തമ്പുരാൻ



ജനരംജിനി
അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചത


നാദാപുരം


൧൮൯൨




COPY RIGHT REGISTERED


[ അവതാരിക ]


അവതാരികാ

നാട്യശാസ്ത്രം ജനങ്ങൾക്ക അറിവിനെയും രസ ത്തെയും കൊടുക്കുന്നതാണെന്ന സർവ്വജനസമ്മത മാ ണല്ലൊ- എന്നാൽആയ്തിന്റെ പരിജ്ഞാനം ലെശം പൊലുമില്ലാത്തവർക്ക വെണ്ടപ്പെട്ട എണ്ണങ്ങളൊടു കൂ ടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാ സമായി തൊന്നുന്നതല്ല- അതിനാൽ അല്പമെങ്കിലും അതിൽജനങ്ങൾക്ക അറിവുണ്ടായിരിക്കെണ്ടത ആവ ശ്യമാണെന്ന വിചാരിക്കുന്നു- അതിന്നുവെണ്ടി നാട്യ ശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവര ത്തെ കാണിക്കുന്നതായ ഈചെറുപുസ്തകത്തെ അച്ച ടിപ്പിക്കുവാൻ നിശ്ചയിച്ചതാണ- മലയാളികൾക്ക എ ളുപ്പത്തിൽ അർത്ഥംമനസ്സിലാകുവാൻ വെണ്ടിമലയാ ളത്തിൽ ഒരുവ്യാഖ്യാനവും ചെർത്തിട്ടുണ്ട- ഈപുസ്ത കംവളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒ ത്തുനൊക്കുവാനും ചിലഅസൌകര്യങ്ങളാൽ അച്ചടി പരിശൊധിപ്പാനും സംഗതിവരായ്കയാൽ അല്പംചി ലതെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട- രണ്ടാമതഅ ച്ചടിപ്പിക്കുമ്പൊൾ അതുകൾ പരിഷ്കരിക്കുന്നതാണ്??


എന്ന
[ 1 ]
ഹസ്തലക്ഷണ ദീപികാ.

വാസുദെവം നമസ്കൃത്യ ഭാസുരാകാരമീശ്വ
രം ഹസ്തമുദ്രാഭിധാനാദീൻ വിസ്തരെണ ബ്ര
വീമ്യഹം  

സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരി ച്ചിട്ട കൈമുദ്രകളുടെ പെര മുതലായ്തിനെ ഞാൻ വി സ്താരമായി പറയുന്നു.

ഹസ്തഃപതാകൊ മുദ്രാഖ്യഃ കടകൊ മുഷ്ടിരി
ത്യപി കൎത്തരീമുഖ സംജ്ഞശ്ച ശുകതുണ്ഡഃ
കപിത്ഥകഃ    ഹംസ പക്ഷശ്ച ശിഖരൊ
ഹംസാസ്യഃ പുനരംജലിഃ അൎദ്ധചന്ദ്രശ്ച
മുകരൌ ഭ്രമരഃ സൂചികാ മുഖഃ  
പല്ലവസ്ത്രീ പതാകശ്ച മൃഗശീൎഷാഹ്വയ
സൂഥാപുനസ്സൎപ്പശിരസ്സംജ്ഞൊ വൎദ്ധമാന
ക ഇത്യപി    അരാള ഊൎണ്ണനാഭശ്ച മു
കുളഃ കടകാമുഖഃ ചതുൎവ്വിംശതിത്യെതെ
കരാ ശ്ശാസ്ത്രജ്ഞസമ്മതാഃ   

പതാകം മുദ്രാഖ്യം കടകം മുഷ്ടി കൎത്തരീമുഖം ശുകതു ണ്ഡം കപിത്ഥകം ഹംസപക്ഷം ശിഖരം ഹംസാസ്യം അഞ്ജലി അൎദ്ധചന്ദ്രം മുകുരം ഭ്രമരം സൂചികാമുഖം പ ല്ലവം ത്രിപതാകം മൃഗശീൎഷം സൎപ്പശിരസ്സ വൎദ്ധമാന കം അരാളം ഊൎണ്ണനാഭം മുകുളം കടകാമുഖം ഇങ്ങിനെ [ 2 ] ഇരുപത്തിനാല കൈകളാണ മുഖ്യമായിട്ടുള്ളത.

നമിതാനാമികാ യസ്യ പതാക സ്സകരസ്മൃ
തഃ സൂൎയ്യൊരാജാ ഗജസ്സിംഹ ഋഷഭൊഗ്രാ
ഹ തൊരണൌ    ലതാ പതാകാ വീചി
ശ്ച രഥ്യാ പാതാള ഭൂമയഃ ജഘനം ഭാജനം
ഹൎമ്മ്യം സായം മാദ്ധ്യാദിനം ഘനം   
ന്മീക മൂരുൎദാസശ്ച ചരണം ചക്രമാസനം
അശനിൎഗ്ഗൊപുരം ശൈത്യം ശകടം സൌര്യ
കുബ്ജകൌ    കവാട മുപധാനഞ്ച പരി
ഘാംഘ്രി ലതാൎഗ്ഗളെ ഷൾത്രിംശൽ ഭരതെ
നൊക്താഃ പതാകാ സ്സംയുതാ കരാഃ   
ദിവസൊ ഗമനം ജിഹ്വാ ലലാടം ഗാത്ര
മെവച ഇവശബ്ദശ്ച ശബ്ദശ്‌ച ദൂത
സൈകതപല്ലവാഃ  ൧൦  അസംയുക്ത പ
താകാഖ്യാ ദശഹസ്താ സ്സമീരിതാഃ-

മൊതിരവിരൾ മദ്ധ്യത്തിൽ മടക്കിയാൽ അതിന്നു പ താക മുദ്ര എന്ന പെര- ആദിത്യൻ രാജാവ ആനസിം ഹം കാള മുതല തൊരണമാല വള്ളി കൊടിക്കൂറ തിരമാ ല വഴി പാതാളം ഭൂമി നാഭിപ്രദെശം പാത്രം മാളിക സ ന്ധ്യാ മദ്ധ്യാഹ്നം മെഘം പുറം തൊട ഭൃത്യൻ സഞ്ചാരം ചക്രം പീഠം വജ്രായുധം ഗൊപുരം ശൈത്യം വണ്ടി ശാന്തം കുടിലം വാതിൽ തലയണ കിടങ്ങുകാല തഴു ത ഈ ൩൬ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദിവ സം ഗമനം നാവ നെറ്റി ശരീരം എന്നപോലെ ഏ ൎന്നത ശബ്ദം ദൂതൻ മണൽതിട്ട തളിര ഈ ൧൦ പദാ ൎത്ഥങ്ങളെ ഒരു കൈകൊണ്ടും പതാകമുദ്രയിൽ കാട്ടണം

അംഗുഷ്ഠസ്യതു തൎജ്ജന്യാ യദ്യഗ്രൊ മിളി

[ 3 ]

തൊ ഭവെൽ ൧൧ ശെഷാവിശ്ലഥിതാ യ
സ്യ മുദ്രാഖ്യസ്സകരൊമതഃ വൎദ്ധനം ചല
നം സ്വൎഗ്ഗസ്സമുദ്രസ്സാന്ദ്ര വിസ്മൃതിഃ ൧൨ 
സൎവ്വൊ വിജ്ഞാപനം വസ്തു മൃത്യുശ്ചധ്യാ
ന മെവച ഉപവീത മൃജൂഃ പ്രൊക്താ മു
ദ്രാഖ്യാസൂത്രയൊദശ ൧൩  ഹസ്താസ്തു സം
യുതാഃ പ്രൊക്താ നാട്യസിദ്ധാന്ത വെദിഭിഃ
ചിത്തം ചിന്താഭിലാഷശ്ച സ്വയഞ്ചൈ
വ തഥാസ്മൃതിഃ ൧൪ പുനഃ ജ്ഞാനഞ്ച സൃ
ഷ്ടിശ്ച പശ്ചാൽ പ്രാണപരാഭവൌ ഭാ
വ്യൎത്ഥശ്ചനഞൎത്ഥശ്ച ചതുൎത്ഥി ദ്വാദശൊപി
താഃ ൧൫  അസംയുക്താ മുനീന്ദ്രൈസ്തു ക
രാ മുദ്രാഹ്വയാ സ്മൃതാഃ

ചുണ്ടൽവിരളിന്റെയും പെരുവിരളിന്റെയും അ ഗ്രങ്ങൾ തമ്മിൽ തൊടുകയും ശെഷം വിരലുകൾ തൊടീക്കാതിരിക്കയും ചെയ്താൽ അതിന്നമുദ്രാഖ്യാമുദ്ര എ ന്ന പെര. വൎദ്ധനം ചലനം സ്വൎഗ്ഗം സമുദ്രം എടതി ങ്ങിയു മറതി എല്ലാമെന്ന അറിയിക്ക സാധനം മരണം ധ്യാനം ചൂണ്ടല നേരേഉള്ളത ഈ ൧൩ പദാൎത്ഥങ്ങ ളെ രണ്ടുകൈകൊണ്ടും മനസ്സ വിചാരം ആഗ്രഹം താ ൻ സ്മരണം ജ്ഞാനം സൃഷ്ടി പ്രാണൻ പരിഭവം വ രുവാനുള്ളത ഇല്ലെന്നുള്ളത ആയികൊണ്ടഎന്ന ഈ ൧൨ - പദാൎത്ഥങ്ങളെ ഒരുകൈകൊണ്ടും മുദ്രാഖ്യമുദ്രയി ൽ കാട്ടണം

അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശെദ്യദി മ
ധ്യമാം ൧൬  മുദ്രാഭിധാന ഹസ്തസ്തുകടകഖ്യാം

[ 4 ]

വ്രജെത്തദാ വിഷ്ണുഃ കൃഷ്ണൊ ഹലീബാണഃ
സ്വൎണ്ണം രൂപ്യം നിശാചരീ ൧൭ നിദ്രാപ്ര
ധാനയൊഷിൽ ശ്രീ വീണാതാരാസ്ര ഗുല്പ
ലം രക്ഷഃ കിരീടം പരിഘം വിശെഷഃ
സ്യന്ദനം പുനഃ ൧൮ സഹാൎത്ഥൊ വിംശ
തികരാ സ്സംയുക്ത കടകാഹ്വയാഃ കുസുമം
ദൎപ്പണം നാരീ ഹൊമ സ്വെദൊല്പ വാച
കം ൧൯ ശബ്ദസ്തൂണീര സുരഭീ നിൎദ്ദിഷ്ടാഃ
കടകാഭിധാഃ അസംയുക്താഃ നവകരാ നാ
ട്യശാസ്ത്ര വിശാരദൈഃ ൨൦ 

മുദ്രാഖ്യമുദ്രവിടാതെ നടുവിരലിന്റെഅഗ്രം പെരുവ രലിന്റെ മുരട്ടു തൊടീച്ചാൽ അതിന്ന കടകമുദ്ര എന്നുപേ ര. നാരായണൻ ശ്രീകൃഷ്ണൻ ബലഭദ്രര ശരം സ്വൎണ്ണം വെള്ളി രാക്ഷസി ഉറക്കം മുഖ്യസ്ത്രീ ശ്രീഭഗവതി വീ ണ നക്ഷത്രങ്ങൾ മാല ഉല്പലം രക്ഷസ്സ കിരീടം ഗദായു ധം വിശേഷം തേര ഒന്നിച്ചഎന്നത ഈ ൨൦ പദാൎത്ഥ ങ്ങളെ രണ്ടുകൈകൊണ്ടും കുസുമം കണ്ണാടി സ്ത്രീ ഹോ മം വിശപ്പ അല്പമെന്നത യാതൊന്നെന്നത ആവനാഴി സൌരഭ്യമുള്ളത ഈ ൯ പദാൎത്ഥങ്ങളെ ഒരുകൈകൊ ണ്ടും കടകമുദ്രയിൽ കാട്ടണം.

അംഗുഷ്ഠ സ്തൎജ്ജനീപാൎശ്വ മാശ്രിതൊംഗുല
യഃ പരാഃ ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ
ഹസ്തൊ മുഷ്ടിസംജ്ഞകഃ ൨൧ സൂതൊപ
വൎഗ്ഗൊലാവണ്യം പുണ്യം ഭൂതശ്ച ബന്ധ
നം യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎഷണം
ചാമരം യമഃ ൨൨ പങ്കമൗഷധി ശാ
പൌച ഡൊളാദാനം പ്രദക്ഷിണം വന്ദ

[ 5 ]

നം ത്യാഗ കുന്തൗച വിക്രമസ്തപനം ത
ഥാ ൨൩ ഉൽകീൎണം പ്രസവശ്ചൈവ ഹ
സ്താസ്തെ പഞ്ചവിംശതിഃ മുഷ്ടിസംജ്ഞാ
മുനീന്ദ്രൈസ്തു സംയുക്താഃ പരികീൎത്തി
താഃ ൨൪ വൃഥാൎത്ഥശ്ച ഭൃശാൎത്ഥശ്ച ധിഗ
ൎത്ഥഃ സചിവസ്തഥാ ലംഘനം സഹനം
ദാന മനുവാദൊ ജയം ധനുഃ ൨൫ 
സ്മച്ഛബ്ദൈക വാക്യന്തു ജരാ ഹരണ ഭൊ
ജനെ ആയുക്ത മുഷ്ടി നാമാനഃ കരാഃ പ
ഞ്ച ദശൊദിതാഃ ൨൬ 

ചൂണ്ടൻവരലിന്റെ ഒരു അരുവിൽ പെരുവിരൾ തൊടുകയും മറ്റുള്ള വിരലുകളെല്ലാം മടക്കുകയും ചെ യ്താൽ അതിന്നു മുഷ്ടിമുദ്ര എന്നു പേര_ തെരതെളിക്കു ന്നവൻ വരം സൗന്ദൎയ്യം പുണ്യം ഭൂതം ബന്ധനം യൊ ഗ്യത ഇരിപ്പ കാലിന്റെപുറവടി വലിക്കുക ചാമരം അന്തകൻ ചളി ഔഷധം ശാപം കൂഞ്ചെല ദാനം പ്രദ ക്ഷിണം കുഴിക്ക ഉപെക്ഷിക്കുക കുന്തം വിക്രമം തപി ക്ക വിതറുക പ്രസവം ഈ ൨൫ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും വെറുതെ ഏറ്റവും ധിക്കരിക്ക മന്ത്രി അ തിക്രമിക്ക സഹിക്ക ദാനം സമ്മതം ജയം വില്ല ഞ ങ്ങൾ ഒന്ന വാൎദ്ധക്യം ഹരിക്ക ഭക്ഷണം ഈ ൧൫ പദാ ൎത്ഥങ്ങളെ ഒരുകൈകൊണ്ടും മുഷ്ടിമുദ്രയിൽ കാട്ടണം -

കനീയസ്യുന്നതായുത്ര തിസ്രസ്യുസ്സന്നതാഃ
പരാഃ അംഗുഷ്ഠ സ്തൎജ്ജനീപാൎശ്വം സം
സ്പൃശെൽ ഭരദൎഷഭാഃ ൨൭ കൎത്തരീമുഖമി
ത്യാഹു ഹസ്തന്തംനൃത്ത വെദിനഃ പാപഃ
ശ്രമൊ ബ്രാഹ്മണശ്ച കീൎത്തിഃ കുംഭൊഗൃ

[ 6 ]

ഹംവ്രതം ൨൮ ശുദ്ധിസ്തീരഞ്ച വംശശ്ച
ക്ഷുധാശ്രവണ ഭാഷണെ ഗൎഭൊവസാ
നംമൃഗയാ നാട്യഞ്ജൈർമ്മുനി പുംഗവൈഃ
 ൨൯ കർത്തരീമുഖഹസ്താസ്തു സംയുക്താഃ
ഷൊഡശസ്മൃതാഃ യുഷ്മദൎത്ഥൈക വച
നംവചനം സമയഃക്രമഃ ൩൦ ബഹൂക്തി
രസ്മദർത്ഥശ്ച മർത്ത്യോവക്ത്രം വിരൊധി
താ ബാലകൊ നകുലശ്ചാപി നൃത്ത
ജ്ഞൈ സ്സമുദീരിതാഃ ൩൧ കൎത്തരീമുഖഹ
സ്താഖ്യാ അസംയുക്താഃ ദശൈവഹി

ചെറുവിരൾ പൊക്കിയും പിന്നത്തെ മൂന്നു വിര ലുകൾ അല്പം മടക്കിയും പെരുവിരലിന്റെ തലയെ ചൂണ്ടൻ വിരലിന്റെ തലയിൽ ഒരു ഭാഗത്ത തൊടിക്ക യും ചെയ്താൽ അതിന്നു കൎത്തരീമുഖമുദ്ര എന്നു പെ ര _ പാപം തളൎച്ച ബ്രാഹ്മണൻ യശസ്സ ആനയുടെ കംഭം ഭവനം വ്രതം ശുദ്ധി തീരം വംശം വിശപ്പ കെൾക്കു പറക ഗർഭം അവസാനം നായാട്ട ഈ ൧൬ പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും നീയ്യ വാക്ക സമയ ഭെദം ബഹുവചനം ഞങ്ങൾ മനുഷ്യൻ മുഖം വിരൊ ധം കുട്ടി കീരി ഈ ൧൦ പദാൎത്ഥങ്ങളെ ഒരു കൈകൊ ണ്ടും കൎത്തരീമുഖമുദ്രയിൽ കാട്ടണം

ഭൂലതെ വയദാ വക്രാ തജ്ജന്യംഗുഷ്ഠ സം
യുതാ ൩൨ നമിതാനാമികാ ശെഷെ കുഞ്ചി
തൊ ദഞ്ചിതെ തദാ ശുകതുണ്ഡക മിത്യാഹു
രാചാൎയ്യാ ഭരതൎഷഭാഃ ൩൩ ഹസ്തൊയ മ
ങ്കുശെ ചൈവ പക്ഷിണ്യെവ പ്രയുജ്യതെ

ചൂണ്ടൻ വിരലിനെ പുരികം പോലെ വളക്കുകയും പവി [ 7 ] ത്രവിരൾ മടക്കി അതിന്മെൽ പെരുവിരൾ വെക്കുക യും മറ്റു വിരലുകൾ പൊങ്ങിച്ചുമടക്കയും ചെയ്താൽ അതിന്നു ശുകതുണ്ഡമുദ്ര എന്നു പേര - ആനതൊട്ടി പ ക്ഷി ഈ രണ്ട പദാൎത്ഥങ്ങൾ മാത്രമെ ഈമുദ്രയിൽ കാട്ടെണ്ട തുള്ളു. അതുകൾ രണ്ടുകൈകൊണ്ടും കാട്ടെണ്ടതാണ.

നമിതാനാമികാ പൃഷ്ഠമംഗുഷ്ഠൊയദി സം
സ്പൃശെൽ  ൩൪  കനിഷ്ഠികാസു നമ്രാച യ
സ്മിംസ്തു സ കരസ്മൃതഃ കപിത്ഥാഖ്യശ്ച വി
ദ്വത്ഭിഃ നൃത്തശാസ്ത്ര വിശാരദൈഃ ൩൫ 
വാഗുരാ സംശയഃ പിഞ്ഛാ പാന സ്പൎശൊ
നിവൎത്തനം ബഹിഃ പൃഷ്ഠവതരണെ പദ
വിന്യാസ ഇത്യാപി  ൩൬  സംയുക്താസ്തു കപി
ത്ഥാഖ്യാ ദശഹസ്താസ്സമീരിതാഃ ✻ ✻ ✻ ✻

പവിത്രവിരൽ മടക്കിയും അതിൻമൽ പെരുവിര ൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെ യ്താൽ അതിന്ന് കപിത്ഥമുദ്ര എന്ന് പേര് - വല സംശയം പീലി കുടിക്ക തൊടുക മടക്കുക പുറഭാഗം വഴിയെ പു റം എറങ്ങുക കാലടി വെക്കുക ഈ ൧൦ പദാൎത്ഥങ്ങളെ രണ്ട് കൈകൊണ്ടും കപിത്ഥ മുദ്രയിൽ കാട്ടണം.

അംഗുല്യശ്ച യഥാപൂൎവ്വം സംസ്ഥിതാ യദി യ
സ്യതു സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭ
ണ്യതെ ഭരതാദിഭിഃ  ൩൭  ചന്ദ്രൊ വായു
ൎമ്മന്മഥശ്ച ദെവപൎവ്വത സാനവഃ നി
ത്യബാന്ധവ ശയ്യാശ്ച ശിലാ സുഖമുരസ്ത
നം ൩൮  വസനം വാഹനം വ്യാജ ശ്ശയ
നം പതനം ജനഃ താഡനം ഛാദനഞ്ചൈ
വ വ്യാപനം സ്ഥാപനം തഥാ ൩൯ ആ ത

[ 8 ]

നം നമനഞ്ചാഥ മജ്ജനം ചന്ദനം തഥാ
ആലിംഗനഞ്ചാനുയാനം പാലനം പ്രാപ
ണം ഗദാ ൪൨ കപൊല മംസഃ കെശശ്ച
വിധെയാനുഗ്രഹൗ മുനിഃ ഇതി ശബ്ദോഭി
ധെയശ്ച മത്സ്യപൂജന കഛപാഃ ൪൩ ഹം
സപക്ഷ്യാഖ്യ ഹസ്മാസ്തു ചത്വാരിംശ ദ്വ
യൊത്തരാഃ സംയുക്താ നാട്യ ശാസ്ത്രജ്ഞൈഃ
കഥിതാ മുനിപുംഗവൈഃ  ൪൪ യുഷ്മൽ ബ
ഹൂക്തി ഖൾഗൗരുൾ ഇദാനി മഹമഗ്ര
തഃ പരശുൎഹെതിരാഹ്വാനമുൽസംഗപ്രാപ്തി
വാരണൈ  ൪൫ ആയുക്ത ഹംസപക്ഷാ
ഖ്യാ ഹസ്താ ഏകാദശസ്മൃതാഃ

വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിൎത്തിവെ ച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്ന പേര് - ചന്ദ്രൻ വായു കാമദെവൻ ദെവന്മാരെ പൎവ്വതം കൊ ടുമുടി എല്ലായ്പ്പൊഴും ബന്ധുക്കൾ കിടക്ക ശിലാ സൌ ഖ്യം മാറ സൂനം വസ്ത്രം എടുക്കക വ്യാജം കിടക്കുക വീഴുക ജനം അടിക്ക മറവ വ്യാപിക്ക സ്ഥാപിക്ക വരിക നമസ്കാരം കുളിക്കുക ചന്ദനം ആലിംഗനം പി ന്നാലെ പൊക രക്ഷിക്കുക പറഞ്ഞയക്കുക ഗദാ കവി ൾതടം ചുമല തലമുടി വിനയമുള്ളവൻ അനുഗ്രഹം മഹൎഷി ഇപ്രകാരം എന്ന മത്സ്യം പൂജിക്കുക ആമ ഈ ൪൨ പദാൎതഥങ്ങളെ രണ്ടുകൈകൾകൊണ്ടും നിങ്ങൾ വാള കൊപം ഇപ്പോൾ ഞാൻ എന്ന മുമ്പിൽ എന്ന വെ ണ്മഴു ജ്വാലാ വിളിക്കുക സമീപപ്രാപ്തി തടുക്കുക ഈ ൧൧ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസപക്ഷമുദ്ര യിൽ കാട്ടണം. [ 9 ]

പുരതൊ മദ്ധ്യമാഞ്ചാപി പൃഷ്ഠതസ്തൎജ്ജ
നീന്നയെൻ ൪൬  കപിത്ഥ ഹസ്തസ്തു ത
ദാ പ്രാപ്നുയാൽ ശിഖരാഭിദാം സഞ്ചാരം
ചരണൗ നെത്രെ ദൎശ്ശനം മാൎഗ്ഗമാൎഗ്ഗണെ
 ൪൭ കൎണ്ണൗ പാനം കരാശ്ചാഷ്ടൗ സം
യുക്ത ശിഖരാസ്മൃതാഃ

കപിത്ഥ മുദ്രയെ വിടാതെ നടുവിരലിനെ മുമ്പോ ട്ടും ചൂണ്ടൻവിരലിനെ വഴിയൊട്ടും നിൎത്തിയാൽ അ തിന് ശിഖരമുദ്ര എന്നു പെര - നടക്കുക കാലുകൾ ക ണ്ണുകൾ കാണുക വഴി അന്വെഷണം ചെവികൾ കുടിക്ക ഈ എട്ടു പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ശി ഖരമുദ്രയിൽ കാട്ടണം.

സന്നതാ ശ്ചലദാഗ്രാഃ സ്യുസൂൎജ്ജന്യംഗു
ഷ്ടമാദ്ധ്യമാഃ  ൪൮ ഇതരെ ചൊന്നതെ യ
ത്ര ഹംസാസ്യം തദുഭീരിതം കനീനികാ മൃ
ദുൎദ്ധൂളിഃ പാണ്ഡരൊ നീലലോഹിതൌ  ൪൭ 
കരുണാ രൊമാരാജിശ്ച സംസ്മൃതാ മുനിപും
ഗവൈഃ ഹംസാസ്യ ഹസ്താ നൃത്തജ്ഞൈ
രഷ്ടാവെവ ഹി സംയുതാഃ ൫൦  വൎഷാരംഭഃ
കെശരൊമ രെഖാത്രിവലി രിത്യപി അ
സംയുക്താസ്തു ചത്വരൊ ഹംസാസ്യാഖ്യാഃ
കരാസ്മൃതാഃ  ൫൧ 

ചൂണ്ടൻ വിരലും പെരുവിരലും നടുവിരലും അഗ്ര ത്തിങ്കൽ തൊടിക്കുകയും അഗ്രങ്ങൾ ഇളക്കുകയും മറ്റു ള്ള വിരലുകൾ പൊങ്ങിച്ചിരിക്കുകയും ചെയ്താൽ അതി ന്നു ഹംസാസ്യമുദ്ര എന്നു പെര- ദൃഷ്ടി മാൎദവം പൊ ടി വെളുത്തത് നീലിച്ചത് ചുകന്നത് കരുണ രൊമരാ [ 10 ] ജി ഈ ൮ പദാൎഥങ്ങളെ ഒരു കൈകൊണ്ടും വൎഷാ രംഭം തലമുടി രെഖ വയറ്റത്തുള്ള ഒടികൾ ഈ ൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസാസ്യമുദ്രയിൽ കാട്ടണം.

കരശാഖാസ്തു വിശിഷ്ടാ മദ്ധ്യം ഹസ്തത
ലസ്യതു കിഞ്ചിദാകുഞ്ചിതം യസ്യ ലുഠിതം
സൊജഞലിഃ കരഃ ൫൨ പ്രവൎഷം വമനം
വഹ്നിഃ പ്രവാഹഃ പ്രസ്വനഃ പ്രഭാ മൂൎദ്ധ
ജഃ കുണ്ഡലഞ്ചൈവ സന്താപഃ സഭ്രമസ്സ
ദാ ൫൩ നദീ സ്നാനം പ്രവാഹശ്ച രുധി
രം നാട്യകൊവിദൈ സംയുക്താഞ്ചലിനാ
മാനൊ ഹസ്താഃ പഞ്ചദശൊ മിതാഃ ൫൪ 
യുക്താഞ്ജലി നമാനാവുൎഭാവെവകരൗ
സ്മൃതൗ ശാഖാ ക്രൊധശ്ച വിദ്വത്ഭിന്നാ
ട്യശാസ്ത്ര വിശാരദൈഃ ൫൫ 

വിരലുകളെല്ലാം തമ്മിൽ തൊടിക്കാതെ നിൎത്തുകയും ക യ്യിന്റെ അടി കുറഞ്ഞൊന്ന് മടക്കുകയും ചെയ്താൽ അ തിന് അഞ്ജലിമുദ്ര എന്നു പെര -അതിവൎഷം ഛർദ്ദി അഗ്നി കുതിര കഠിനശബ്ദം പ്രകാശം തലമുടി കു ണ്ഡലം ചൂട പരിഭ്രമം എല്ലായ്പ്പോഴും എന്ന നദി സ്നാ നം ഒലിപ്പ ചോര ഈ ൧൫ പദാൎത്ഥങ്ങളെ രണ്ട് കൈ കൊണ്ടും മരക്കൊമ്പ് ദ്വേഷ്യം ഇത് രണ്ടും ഒരു കൈ കൊണ്ടും അഞ്ജലിമുദ്രയിൽ കാട്ടണം.

അംഗുഷ്ഠം തൎജ്ജനിഞ്ചാപി വൎജ്ജയിത്വെത
രാഃക്രമാൽഈഷദാകുഞ്ചിതായത്ര സൊൎദ്ധ
ചന്ദ്രകരസ്മൃതഃ ൫൬ യദ്യൎത്ഥ ശ്വ കിമൎത്ഥ
ശ്ച വൈവശ്യഞ്ചൎത്ഥ നഭസ്ഥലം ധന്യൊദൈ

[ 11 ]

വംസതിശ്ചാപിതൃണം പുരുഷകുന്തളം ൫൭ 
സംയുക്തസ്ത്വൎദ്ധചന്ദ്രാഖ്യാ ഹസ്താ നവ
സമീരിതഃ പ്രസ്ഥാനം മന്ദഹാസശ്ച കിം
ശബ്ദശ്ചാപി കത്സനം  ൫൮  അസംയുക്താ
ൎദ്ധചന്ദ്രാഖ്യാശ്ചത്വാരഃ സംസ്മൃതാഃ ക
രാഃ

പെരുവിരലും ചൂണ്ടൻ വിരലും ഒഴിച്ചു ശേഷമുള്ളവ ക്രമത്താലെ കുറഞ്ഞൊന്നു മടക്കിയാൽ അതിന് അ ൎദ്ധചന്ദ്ര മുദ്ര എന്നു പെര - എങ്കിൽ എന്നത് എന്തിനാ യി കൊണ്ടെന്ന പാരവശ്യം ആകാശപ്രദേശം സുകൃ തി ദൈവം ഓൎമ്മത പുല്ല് പുരുഷന്മാരുടെ തലമുടി ഈ ൯ പദാൎത്ഥങ്ങളെ രണ്ടു കൈ കൊണ്ടും പുറപ്പാട് മന്ദ ഹാസം എന്തെന്ന നിന്ദാ ഈ ൪ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും അൎദ്ധചന്ദ്രമുദ്രയിൽ കാട്ടണം.

മദ്ധ്യമാനാമികാ നമ്രെ അംഗുഷ്ഠോപി പ
രസ്പരം  ൫൭  യദ്യാരഭെരൻ സ്പൎശായ മുകു
രസ്സകരൊമതഃ ദംഷ്ട്രാ വിയൊഗൊ ജംഘാ
ച നിതംബൊ വെദ സൊദരൗ ൫൮  സ്തം
ഭശ്ചൊലൂഖലനം വെഗീ പിശാചഃ പുഷ്ടിരി
ത്യപി ഏകാദശ സമാദിഷ്ടാസ്സംയുക്ത
മുകുരാഃ കരാഃ  ൫൯ വിമതൊ ഭ്രമരൊ ര
ശ്മിഃകൊപസ്സുഷ്ഠു ച കങ്കണം ഗ്രിവാംഗ
ദം നിഷെധൊപീത്യയുക്ത മുകുരാനവ ൬൨ 

നടുവിരലും മോതിരവിരലും പെരുവിരലും മടക്കി അവറ്റകളുടെ അഗ്രം തൊടുവാൻ ആരംഭിക്ക തക്കവ ണ്ണം നിൎത്തിയാൽ അതിന്നു മുകുരമുദ്ര എന്നു പെര -ദം ഷ്ട്രാവിരഹം കണങ്കാല അരപ്രദേശം വെദം സൊദ [ 12 ] രൻ തൂണ ഉരള വെഗമുള്ളവൻ പിശാച പുഷ്ടി ഈ ൧൧ പദാൎത്ഥങ്ങളെ രണ്ട കൈകൊണ്ടും അനിഷ്ടൻ വണ്ട രശ്മി കൊപം നല്ലത വള കഴുത്ത തൊളവള നി ഷെധം ഈ ൯ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും മു കരമുദ്രയിൽ കാട്ടണം.

നമിതാ തൎജ്ജനി യസ്യ സ ഹസ്തൊ ഭ്രമ
രാഹ്വായഃ ഗുരുൽ ഗാനം ജലം ഛത്രം ദന്തി
കൎണ്ണൗമനീഷിഭിഃ ൬൧ ഭ്രമരാഖ്യാസ്തു സം
യുക്താ ഹസ്താഃ പഞ്ച സമീരിതാഃ ഗന്ധ
ൎവ്വൊ ജന്മ ഭീതിശ്ച രൊദനം നാട്യകൊവി
ദൈഃ  ൬൨ ഭ്രമരാഖ്യാസ്ത്വസംയുക്താ ശ്ച
ത്വാരസ്സമുദീരിതാഃ

ചൂണ്ടൻ വിരൽ നടുവിൽ മടക്കിയാൽ അതിന്നു ഭ്രമ രമുദ്ര എന്നു പെര - ചിറക പാട്ട ജലം കുട ആനച്ചെ വികൾ ഈ ൫ പദാൎത്ഥങ്ങളെ രണ്ട കൈകൊണ്ടും ഗ ന്ധൎവ്വൻ ഉണ്ടാക ഭയം കരയുക ഈ ൪ പദാൎത്ഥങ്ങ ളെ ഒരു കൈകൊണ്ടും ഭ്രമര മുദ്രയിൽ കാട്ടണം.

മധ്യമാനാമികാ പൃഷ്ഠ മംഗുഷ്ഠൊ യദി
സംസ്പൃശെൽ ൬൩ കനിഷ്ഠികാ കുഞ്ചിതാ
ച സൂചിമുഖകരസ്തു സഃ ഭിന്നമുല്പതനം
ലൊകൊ ലക്ഷ്മണഃ പാതമന്യതഃ ൬൪ മാ
സൊ ഭ്രൂശിഥിലം വാലൊ യുക്താസ്സുചീമു
ഖാദശ ഏകഃ കഷ്ടം ജഡൊന്യശ്ച ബഹൂ
ക്തിഃ ശ്രവണം കലാ ൬൫ പുരാ യമെതെ
രാജ്യശ്ച കിഞ്ചിത്സാക്ഷി ഹിരാസനം ആഗ
ച്ഛ ഗച്ഛ യുദ്ധായ സൂചീമുഖകരാ സ്മൃ
താഃ ൬൬ ഷൊഡശൈവഹി നാട്യജ്ഞൈ

[ 13 ]

രസംയുക്താ മനീഷിഭിഃ

നടുവിരലും മൊതിരവിരലും മടക്കി അതുകളുടെ പുറത്തെ പെരുവിരൽ ചെൎക്കുകയും ചെറുവിരൽ ന ല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് സൂചീമുഖമു ദ്ര എന്നു പെര - ഭെദിച്ചത് മെല്പട്ടു ചാടുക ലൊകം ലക്ഷ്മണൻ പതനം മറ്റൊന്ന മാസം പുരികം ശിഥി ലം വാല് ഈ ൧൨ പദാൎത്ഥങ്ങളെ രണ്ടുകൈകൊണ്ടും ഒ രുത്തൻ കഷ്ടം ജഡം അന്യൻ ബഹുവചനം ചെവി കല പണ്ട് ഇവർ രാജ്യം അല്പം സാക്ഷി നിരസിക്ക വാ എന്ന് പൊ എന്ന് ഈ ൧൬ പദാൎത്ഥ ങ്ങളെ ഒരു കൈകൊണ്ടും സൂചീമുഖ മുദ്രയിൽ കാട്ടണം.

മുലഞ്ചാനാമികാംഗുല്യാ അംഗുഷ്ഠൊ യദി
സംസ്പൃശെൽ  ൬൭ യസ്മിംസ്തു നൃത്ത
ശാസ്ത്രജ്ഞൈഃ പല്ലവഃ സ കര സ്മൃതഃ വ
ജ്രം പൎവ്വതശൃംഗഞ്ച ഗൊകൎണ്ണൗ നെത്രദീ
ൎഗ്ഘിമാ ൬൮ മഹിഷഃ പരിഘഃ പ്രാസൊ
ജന്തുശൃഗശ്ച വെഷ്ടനം സംയുക്തപ
ല്ലവാഖ്യാസ്ത കരാ നവ സമീരിതാഃ ൬൯ ദൂ
രം പത്രഞ്ച ധൂമശ്ച പുഛം വെത്രഞ്ച
ശാലയാഃ അയുക്തപല്ലവാഖ്യാസ്തു ഹസ്താഃ
ഷൾ സമുദീരിതാഃ ൭൨ 

പെരുവിരൽ മൊതിരവിരലിന്റെ മുരട്ട ചെൎത്താ ൽ അതിന്ന് പല്ലവമുദ്ര എന്ന് പേര് - വജ്രായുധം കൊടുമുടി പശുച്ചെവികൾ കണ്ണിന്റെ നീളം പൊത്ത ആയുധവിശെഷം കുന്തം ജന്തുക്കളുടെ കൊമ്പ് ചുറ ഈ ൯ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദൂരം ചപ്പ പുക വാലചൂരക്കൊല ധാന്യവിശേഷങ്ങൾ ഈ ൬ [ 14 ] പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും പല്ലവ മുദ്രയിൽ കാ ട്ടണം.

അംഗുഷ്ഠഃ കുഞ്ചിതാകാരസ്തൎജ്ജനീ മൂലമാ
ശ്രിതഃ യദി സ്യാൽ സ കരഃ പ്രൊക്തൊ
ത്രിപതാകാ മുനീശ്വരൈ ൭൧ അസ്തമാദിര
യെ പാനം ശരീരം യാചനം ബുധെഃ ഷ
ഡെതെത്രിപതാകാഖ്യാസ്സംയുക്താസ്സംസ്മൃ
താകരാഃ ൭൪ 

പെരുവിരൽ കുറഞ്ഞൊന്നു മടക്കി ചൂണ്ടൻ വിരലി ന്റെ ഒരു മുരട്ട ചെൎത്താൽ അതിന്നു ത്രിപതാകമുദ്ര യെന്ന പെര - അസ്തമാനം ആദി എടൊ എന്ന പാ നം ശരീരം യാചിക്ക ഈ ൬ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടു ത്രിപതാക മുദ്രയിൽ കാട്ട​ണം -

മദ്ധ്യമാനാമികാ മദ്ധ്യമംഗുഷ്ഠൊയദി സം
സ്പൎശെൽ മൃഗശീൎഷക ഹസ്തൊയം കഥി
തഃ കവിപുഗവൈഃ ൭൫ അയുക്ത ഏ
വ ഹസ്തൊയം മൃഗെ ച പരമാത്മനെ

നടുവിരലും മൊതിരവിരലും അല്പം മടക്കി അവ റ്റകളുടെ ഉള്ളിൽ നടുവിലെ രെഖയൊട പെരുവിര ലിന്റെ തല തൊടിച്ചാൽ അതിന്ന മൃഗശീൎഷകമുദ്ര എന്ന പെര - മൃഗം പരമാത്മാവ ഈ ൨ പദാൎത്ഥങ്ങ ളെ മൃഗശീൎഷകമുദ്രയിൽ കാട്ടണം. ഇതുകൾ രണ്ടു കൈകൊണ്ടും ആകുന്നു.

സ്പൃശെൽ പ്രദെശിനീ യത്ര രെഖാമംഗു
ഷ്ഠ മദ്ധ്യഗാം ൭൬ കുഞ്ചിതൊദഞ്ചിതാ
ശ്ശെഷാ സ്സഹസ്തൊ വൎദ്ധമാനകഃ സ്ത്രീ
കുണ്ഡലം രത്നമാലാ ജാനുയൊഗീച ദുന്ദു

[ 15 ]

ഭിഃ ൭൮ ആംബഷ്ഠൊപി ച ഹസ്താഃ ഷൾ
സംയുതാ വൎദ്ധമാനാകാഃ ആവൎത്തൊ നാഭി
കൂപൗ ച ത്രയൊ ഹസ്താസ്ത്വസംയുതാഃ

ചൂണ്ടൻവിരല പെരുവിരലിന്റ നടുവിലെ രെ ഖയിൽ ചെൎക്കയും മറ്റുള്ള വിരലുകൾ ക്രമെണപൊ ങ്ങിച്ച് മടക്കയും ചെയ്താൽ അതിനെ വൎദ്ധമാനക മു ദ്ര എന്ന പെര് - സ്ത്രീകളുടെ കുണഡലം രത്നമാല മുട്ട് യൊഗി പെരുമ്പറ ആനക്കാരൻ ഈ ൬ പദാൎത്ഥങ്ങ ളെ രണ്ട് കൈകൊണ്ടും ചുഴിപ്പ നാഭിപ്രദേശം കിണ റ ഈ ൩ പദാൎത്ഥങ്ങളെ ഒരുകൈകൊണ്ടും വൎദ്ധമാ നക മുദ്രയിൽ കാട്ടണം.

തൎജ്ജനി മദ്ധ്യമാം രെഖാമംഗുഷ്ഠൊ യ
ദി സംസ്പശെൽ കുഞ്ചിതൊദഞ്ചിതാശ്ചാ
ന്യാ അരാളസ്സ കര സ്മൃതഃ  ൮൦ മൂഢൊ വൃ
ക്ഷശ്ച കീലശ്ച കുഗ്മശ്ചാങ്കുരഃ കരാഃ അ
രാളകാസ്തു പഞ്ചൈതെ കഥിതാ നാട്യകൊ
വിദൈഃ ൮൧ 

പെരുവിരൽ ചൂണ്ടുവിരലിന്റെ നടുവിലെ രെ ഖയിൽ ചെൎത്ത് മറ്റുള്ള വിരലുകൾ പൊങ്ങിച്ചു മട ക്കിയാൽ അതിന്ന് അരാളമുദ്രയെന്ന പെര് - മൂഢൻ വൃക്ഷം കുറ്റി മൊട്ട മുള ഈ ൫ പദാൎത്ഥങ്ങളെ അരാ ള മുദ്രയിൽ കാട്ടണം - ഇതുകൾ രണ്ടു കൈകൊണ്ടും കാ ട്ടേണ്ടതാകുന്നു.

ഊൎണനാഭ പദാകരാഃ പഞ്ചാംഗുല്യശ്ച യ
ത്ര ഹി ഊണ്ണനാഭാഭിധഃ പ്രൊക്തഃ സഹ
സ്തൊ മുനിപുഗവൈഃ  ൮൨ തുരംഗശ്ച ഫ
ലം വ്യാഘ്രൊ നവനിതം ഹിമം ബഹു

[ 16 ]

അംഭൊജമുൎണ്ണനാഭാഖ്യാ ഹസ്താസ്സപൈവ
സംയുക്താഃ  ൮൦ 

വിരലുകളഞ്ചും വണ്ണാന്റെ (എട്ടുകാലി) കാലുകൾ പൊലെ നിൎത്തിയാൽ അതിന്ന് ഊൎണ്ണനാഭമുദ്ര എന്ന പെര് - കുതിര കായ നരി വെണ്ണ മഞ്ഞ വളരെ താ മരപ്പൂവ് ഈ ൭ പദാൎത്ഥങ്ങളെ രണ്ട് കൈകൊണ്ട് ഊ ൎണ്ണനാഭ മുദ്രയിൽ കാട്ടണം.

പഞ്ചനാമാംഗുലീനാഞ്ച യദ്യഗ്രൊമിളിതൊ
ഭവെൽ സുഷ്ഠു യത്ര ച വിജ്ഞെയൊ മുകു
ളാഖ്യ കരൊ ബുധൈഃ  ൮൧  സൃഗാലൊ
വാനൊരൊ മ്ലാനിർവ്വിസ്മൃതിർമ്മൂകുളാഹ്വായഃ
ചത്വാര ഏവ ഹി കരാഃ കഥിതാ നാട്യവെ
ദിഭിഃ  ൮൨ 

അഞ്ചുവിരലുകളുടെയും അഗ്രങ്ങൾ നല്ലവണ്ണം ചെ ൎത്താലതിന്ന് മുകുളമുദ്ര എന്ന പെര് - കുറുക്കൻ വാ നരൻ വാട്ടം മറക്കുക ഈ ൪ പദാൎത്ഥങ്ങളെ മുകുളമുദ്ര യിൽ കാട്ടണം.

മദ്ധ്യമാ തൎജ്ജനീമദ്ധ്യമാംഗുഷ്ഠഃ പ്രവിശെ
ദ്യദി ശ്ശെഷാസ്സന്നമിതാ യത്ര സഹസ്തഃ
കടകാമുഖഃ  ൮൩  കഞ്ചൂകഃ കിങ്കരഃ ശൂ
രൊ മല്ലൊ ബാണവിമൊചനം ബന്ധ
നശ്ച ഷഡൈതെ സ്യുഃ സംയുക്താഃ കട
കമുഖാഃ  ൮൪ 

നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടു വിൽ പെരുവിരൽ ചെർത്ത് മറ്റുള്ള വിരലുകൾ മട ക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന പെര് - മുറി ക്കുപ്പായം ഭൃത്യൻ ശൂരൻ മല്ലൻ ശരംവിടുക കെട്ടുക [ 17 ] ഈ ആറുപദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും കടകാമുഖ മുദ്രയിൽ കാട്ടണം

സംബുദ്ധാ വപിഹസ്തെ ചഹംസപ
ക്ഷകരസ്മൃതഃ നിശ്ചയെ ശുകതുണ്ഡാഖ്യാ ക
രഃസംയുത എവ ഹി ൮൫ 

സംബൊധനയും ഹസ്തവും ഹംസപക്ഷ മുദ്രയി ൽകാട്ടണം.നിശ്ചയമെന്നുള്ളത രണ്ടുകൈകൊണ്ടും ശുക തുണ്ഡമുദ്രയിൽ കാട്ടണം-

ഇതി ഹസ്തലക്ഷണ ദീപികായാം
പ്രഥമഃ പരിഛെദഃ


സമാന മുദ്രാഃ

സമീപ സമയൌ തുല്യൌ സമൌ ദാനവ
കൌണപൌ സരൊ ജലെ തുല്യഹസ്തെ
തുല്യൌവരുണ വാരിധീ  ൮൬  ലാവണ്യ
ഭൂഷണൈതുല്യെ ചിത്തബുദ്ധി സമാനകെ
ക്രൂരശത്രൂ സമകരൌ സമൌസൈനിക
ശ്രൂദ്രകൌ ൮൭ സമഹസ്തൌ സിദ്ധപാ
ദൌ തുല്യൌനിശ്വാസ ഗൽഗദൊ ജ
യശക്തീ തുല്യഹസ്തെ തുല്യെന പുണ്യഗു
ണാവുഭൊ  ൮൮  തമ സ്ത്രീയാമെ ദ്വെ തു
ല്യൌതുല്യൌച ദൃഢനിശ്ചയൌപീയൂഷ മദ്യെ
തുല്യെദ്വെ അല്പബിന്ദൂ സമാനസകൌ ൮൯ 
ജ്വാലാധൂമൌ തുല്യഹസ്തൌ ജെഷ്ഠഭീ
മൌ സമാനകൌ നകുലൊ ഭരതസ്തുല്യൌ

[ 18 ]

സമൌവിജയ ലക്ഷ്മണൌ  ൯൩  ശത്രുഘ്നെ
സഹദെവൌച തുല്യെപാലന കൎമ്മണി
ധ്വജദണ്ഡൌ തുല്യഹസ്തൌ സമാനെ ദൎപ്പ
യൗവനെ ൯൧ തുല്യെ സമ്മൊഹ വൈവ
ശ്യെ സമെ പാതാള ഗഹ്വരെ മാസ പക്ഷൗ
തുല്യഹസ്തൗ സഭാ ദെശൌ സമാനകൗ ൯൨ 
പാശ പ്രമൊദൗ തുല്യൗ ദ്വൌ സമാനെ
സ്പൎശസംഗതി സമാനൌ ധന്യഗംഭീരൌ
സ്വനവാദ്യെ സമാനകെ ൯൩  പൂജാ ഭക്തി
തുല്യ ഹസ്തെ സമാനൌ സുഹൃദാശ്രയൌ
വിസ്താര ശയ്യെ ദ്വെ തുല്യെ കലുഷവ്യാകുലൗ
സമൌ ൯൪  സമാനൌ ചാരസഞ്ചാരൌ
തുല്യെ തു ധനഹാടകെ ബിംബ ഖെടൗ ച
തുല്യൗ ദ്വൌ സന്ദെഹവിപരീതകൌ ൯൫ 
മഹീനിവർത്തനെ തുല്യെ പുരാതദ്വാചകെ
സമെ ഗൊ ദക്ഷിണെ തുല്യഹസ്തെസ
മൌ രജക കിങ്കരൗ ൯൬ ഭൂ കുചൌ തു
ല്യഹസ്തൌ ദ്വൌ കീലസൂചീ സമാനകെ
തനു മ്ളാനി തുല്യഹസ്തൗ കഥിതാനാട്യ
വെദിഭിഃ ൧൦൦ 

സമീപവും സമയവും - അസുരനും രാക്ഷസ നും - പൊയ്കയും ജലവും - വരുണനും സമുദ്രവും - സൗന്ദൎയ്യവും - അലങ്കാരവും - മനസ്സും ബുദ്ധിയും - ക ഠിനനും ശത്രുവും- സെനയും ശൂദ്രനും - സിദ്ധനും പാടവും - ദീർഘശ്വാസവും - എടത്തൊണ്ടവിറച്ച ശ ബ്ദിക്കലും - ജയവും ബലവും - പുണ്യവും ഗുണവും - ഇരിട്ടും രാത്രിയും - ഉറപ്പും നിശ്ചയവും - അമൃതും മ [ 19 ] ദ്യവും- ജലബിന്ദുവും അല്പവും- ജ്വാലയും പുകയും, ജ്യെഷ്ഠനും ഭീമനും- നകുലനും ഭരതനും- അൎജ്ജുന നും ലക്ഷ്മണനും- ശത്രുഘ്നനും സഹദെവനും- ല ക്ഷണവുംകൎമ്മവും- കൊടിമരവും വടിയും- അഹങ്കാ രവുംയൊവനവും- മൊഹാലസ്യവും വിവശതയും- പാതാളവും ഗുഹയും- മാസവും പക്ഷവും- സഭയും ദെശവും- കുത്തിനൊകയും കയറും- തൊടുകയും സം ഗതിയും- ധന്യനും ഗംഭീരനും- ശബ്ദവും വാദ്യവും പൂജയും ഭക്തിയും- ബന്ധുവും ആശ്രയവും- വിസ്താ രവും കിടക്കയും- കലങ്ങിയതെന്നും പരവശതയും- ചാരപുരുഷനും സഞ്ചാരവും- ധനവും പൊന്നും- ബിംബവും പലിശയും- സംശയവും വിപരീതവും- ഭൂമിയും നിവൃത്തിക്കയും- പണ്ടെന്നും അതെന്നും- പശുവും തെക്കുദിക്കും- വണ്ണത്താനും ഭൃത്യനും- പുരി കകൊടിയും കുചവും- കുറ്റിയും സൂചിയും- ചുരുക്ക വും വാട്ടവും- ഇവയെല്ലാം ഈരണ്ടീരണ്ടായിട്ട തു ല്യമുദ്രകളെകൊണ്ട കാട്ടേണ്ടതാകുന്നു.

നാഥഃ പിതാഗുരുസ്തുല്യാ ലീലാനൃത്തോത്സ
വാസ്സമാ ധൈൎയ്യാരംഭൌ സമൌതുല്യ സി
ദ്ധശ്ചിഹ്നം ഫലംനവാഃ ൧൦൧ സ്നെഹാനുരാ
ഗ വിശ്വാസാ സ്തൂല്യസ്തുല്യകരാ സ്മൃതാഃ
പാപാപരാധ ദൊഷാശ്ചതാക്ഷ്യഹസ്ത ജ
ടായുഷഃ  ൧൦൨  വിളംബക്രമമന്ദാശ്ചതുല്യ
ഹസ്താ സ്സമീരിതാഃ വിഷാദവ്യാധി ദുഖാ
നി സമഹസ്താനികെവലം  ൧൦൩ 

നാഥൻ അഛൻ ഗുരു- ലീലനൃത്തം ഉത്സാഹം ഒരുപൊലെ ധൈൎയ്യം ആരംഭം- സിദ്ധൻ- ലക്ഷ [ 20 ] ണം ഫലം പുതുതായ്ത- സ്നെഹം അനുരാഗം വിശ്വാ സം- പാപം അപരാധം ദൊഷം- ഗരുഡൻ ഹംസം ജടായുസ്സ- താമസം ക്രമം മന്ദമായത- ഇതുകൾഒരു പൊലെ കാട്ടെണ്ടതാകുന്നു-


മിശ്രമുദ്രാഃ

വൈധവ്യംസുരതം യുദ്ധം രാമസ്ത്രീദാനഇ
ത്യപിഏതെപഞ്ച സമാഖ്യാതാ ഹസ്താഃക
ടകമുഷ്ടയഃ  ൧൮൪ 

വൈധവ്യം സംഭോഗ- യുദ്ധം ശ്രീരാമൻ- സ്ത്രീയെകൊടുക്കുക- ഈഅഞ്ചുപദാൎത്ഥങ്ങളെ കടകമുദ്ര കൊണ്ടും മുഷ്ടിമുദ്രകൊണ്ടും കാട്ടണം.

ഇന്ദ്രശ്ശിഖര മുഷ്ടിസ്യാൽ പ്രിയൊഹം
സാസ്യമുഷ്ടികഃ ബ്രഹ്മാ കടകപക്ഷഃസ്യാ
ൽശിവസ്തു മൃഗപക്ഷകഃ  ൧൦൫ 

ഇന്ദ്രനെ ശിഖരമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും പ്രിയനെ ഹംസാസ്യമുദ്രകൊണ്ടും മുഷ്ടിമുദ്ര കൊണ്ടും ബ്രഹ്മാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊ ണ്ടും ശിവനെമൃഗശീൎഷ മുദ്രകൊണ്ടും ഹംസപക്ഷമു ദ്രകൊണ്ടും കാട്ടണ്ണം

കൎത്തരീ മുഖമുഷ്ടിസ്തു വിദ്യാധര ഉദാഹൃതഃ
യക്ഷസ്തു പക്ഷമുഷ്ടീസ്യാൽ മദ്ധ്യശ്ചന്ദ്രാ
ൎദ്ധമുഷ്ടികഃ  ൧൦൬ 

വിദ്യാധരനെ കൎത്തരീമുഖമുദ്ര കൊണ്ടും മുഷ്ടിമുദ്ര കൊണ്ടും യക്ഷനെഹംസപക്ഷ മുദ്രകൊണ്ടും മുഷ്ടി മു ദ്രകൊണ്ടും മദ്ധ്യപ്രദേശത്തെ അൎദ്ധചന്ദ്രമുദ്രകൊണ്ടും [ 21 ] മുഷ്ടിമുദ്രകൊണ്ടും കാട്ടണം

കൎത്തരീ കടകം ശാസ്ത്രം കാല്യമാസ്യ പതാ
കകം പതാക കടകൊ മാസം തദ്വദെവ
ചഗൌസ്മൃതാ  ൧൦൭ 

ശാസ്ത്രത്തെ കൎത്തരീമുഖമുദ്രകൊണ്ടും കടക മുദ്ര കൊ ണ്ടും പ്രഭാതത്തെ ഹംസാസ്യ മുദ്രകൊണ്ടും പതാക മു ദ്രകൊണ്ടും അതുപ്രകാരം തന്നെ ഗൊവിനെയും കാ ട്ടണം-

കൎത്തരീ കടകം കന്യാ ശ്രീവത്സം ശിഖരാ
ഞ്ജലിഃ വൎദ്ധമാനക ഹംസാസ്യ സ്ത്വധ
രഃ പരികീൎത്തിതഃ  ൧൦൮ 

കന്യകയെ കൎത്തരീമുഖ മുദ്രകൊണ്ടും കടക മുദ്രകൊ ണ്ടും ശ്രീവത്സത്തെ ശിഖരമുദ്രകൊണ്ടും അഞ്ജലിമുദ്ര കൊണ്ടും അധരത്തെ വൎദ്ധമാനക മുദ്രകൊണ്ടും ഹം സാസ്യമുദ്രകൊണ്ടും കാട്ടണം.

പതാകമുഷ്ടീ ഹിംസാസ്യാൽ പ്രതിബന്ധ
സ്തഥൈവച പതാക മുകുളാ ഹസ്താഃ സു
ഗ്രീവാംഗദ ബാലിനഃ  ൧൦൯ 

ഹിംസയെ പതാക മുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും അപ്രകാരംതന്നെ തടവിനെയും സുഗ്രീവൻ അംഗദ ൻ ബാലി ഇവരെ പതാകമുദ്രകൊണ്ടും മുകുളമുദ്രകൊ ണ്ടും കാട്ടണം

സംയുക്ത ഹസപക്ഷാസ്യുഃ കിശാ ഹനു
മദാദയഃ പതാകാ കൎത്തരി ഹസ്തഃ പത്ത
നം ദശകന്ധരഃ  ൧൧൦ 

ഹനുമാൻ തുടങ്ങിയ വാനരന്മാരെ രണ്ടകൈകൊ ണ്ടുമുള്ള ഹംസപക്ഷമുദ്രകൊണ്ടും ഭവനത്തെയും രാവ [ 22 ] ണനെയും പതാക മുദ്രകൊണ്ടും കൎത്തരീമുഖ മുദ്രകൊണ്ടും കാട്ടണം.

അഞ്ജലി കടകഃ പ്രൊക്തൊ യാഗഃ പല്ല
വ മുഷ്ടികഃ ഹസ്തഃ കടകമുദ്രാഖ്യാ സ
ത്യം ധൎമ്മശ്ച സംസ്മൃതിഃ

യാഗത്തെ അഞ്ജലീമുദ്രകൊണ്ടും കടകമുദ്രകൊണ്ടും സത്യത്തെയും ധൎമ്മത്തയും പല്ലവമുദ്രകൊണ്ടും മുഷ്ടി മുദ്രകൊണ്ടും സംസ്മൃതിയെ കടക മുദ്രകൊണ്ടും മുദ്രാഖ്യ മുദ്രകൊണ്ടും കാട്ടണം

മുദ്രാമുഷ്ടിഃ പിതാ തദ്വൽ സെനാപതിരി
തീരിതഃ മാതാ കടകപക്ഷസ്യാൽ സ ഏ
വച സഖീമതഃ  ൧൧൨ 

പിതാവിനെ മുദ്രാഖ്യമുദ്രകൊണ്ടും മുഷ്ടി മുദ്രകൊണ്ടും അപ്രകാരം തന്നെ സെനാപതിയെയും മാതാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും അപ്രകാരം തന്നെ സഖിയെയും കാട്ടണം-

മുദ്രാപതാക ശ്ചിഹ്നം സ്യാൽ ഹൃദ്യം പക്ഷ
പതാകകഃ കാൎയ്യം ഭാൎയ്യാ വിവാഹശ്ച ഹ
സ്തൊമുകുള മുഷ്ടികഃ  ൧൧൩ 

ലക്ഷണത്തെ മുദ്രാഖ്യമുദ്രകൊണ്ടും പതാകമുദ്രകൊ ണ്ടും ഹൃദയ സന്തൊഷത്തെ ഉണ്ടാക്കുന്ന പദാൎത്ഥ ത്തെ ഹംസപക്ഷമുദ്രകൊണ്ടും പതാകമുദ്രകൊണ്ടും കാ ൎയ്യം ഭാൎയ്യാ വിവാഹം ഇവകളെ മുകുളമുദ്രകൊണ്ടും മു ഷ്ടിമുദ്രകൊണ്ടും കാട്ടണം-

താർക്ഷ്യഃ ശിഖര ഭെദസ്യാ ദന്നം മുകുള ഭെ
ടകഃ വൎദ്ധമാനാഞ്ജലീരത്നം വിക്രീഡാ ക
ടകാഞ്ജലീ  ൧൧൪ 

[ 23 ]

ഗരുഡനെ ശിഖരമുദ്രയുടെ ഒരുഭെദംകൊണ്ടും അ ന്നത്തെ മുകുള മുദ്രയുടെഒരുഭെദംകൊണ്ടും രത്നത്തെ വ ൎദ്ധമാനക മുദ്രകൊണ്ടും അഞ്ജലി മുദ്രകൊണ്ടും ക്രീഡയെ കടക മുദ്രകൊണ്ടും അഞ്ജലി മുദ്രകൊണ്ടും കാട്ടണം.

സൂചീ മുഖാഞ്ജലീ ശ്ചിത്രം പൗത്ര പുത്രാ
വുദാഹൃദൌ കൎത്തരീമുഖ മുദ്രാഖ്യൌ പു
ത്രീ കടക സൂചികാ  ൧൧൫ 

വിശെഷത്തെ സൂചിമുഖ മുദ്ര കൊണ്ടും അംജലീ മുദ്ര കൊണ്ടും പുത്രനെയും പുത്രന്റെ പുത്രനെയും കൎത്തരീ മുഖമുദ്രകൊണ്ടും മുദ്രാഖ്യമുദ്രകൊണ്ടും പുത്രിയെ കടക മുദ്രകൊണ്ടും സൂചീമുഖമുദ്രകൊണ്ടും കാട്ടണം-

വൎദ്ധമാനകപക്ഷാഖ്യം ബുധൈഃ പീയൂ
ഷ മിഷ്യതെ മുദ്രാഖ്യ പല്ലവൊ ബാഹുരൂ
പായഃ പരികീൎത്തിതഃ  ൧൧൬ 

അമൃതിനെ വൎദ്ധമാനക മുദ്രകൊണ്ടും ഹംസപക്ഷ മുദ്രകൊണ്ടും ബാഹുവെയും ഉപായത്തെയും മുദ്രാഖ്യമു ദ്രകൊണ്ടും പല്ലവമുദ്രകൊണ്ടും കാട്ടണം-

കടകാഖ്യകരഃപ്രായഃസ്ത്രീത്വെ സൎവ്വത്രയൊ
ജയെൽ കടകൌ മുകുരൊ പെത സ്സുന്ദരീപ
രികീൎത്തിതഃ  ൧൧൭ 

സ്ത്രീത്വത്തിങ്കൽ മിക്കവാറും കടക മദ്ര ചെരെണ്ടതാകു ന്നു- സുന്ദരിയെ കടകമുദ്രകൊണ്ടും മുകുരമുദ്രകൊണ്ടും കാട്ടണം-

നാശസ്തുമുഷ്ടിഭെദസ്യാൽ മദ്ധ്യം ശിഖരപ
ക്ഷകഃ പതാക കൎത്തരീ ഹസ്തൊ യുവരാ
ജ ഇതിസ്മൃതഃ  ൧൧൮ 

നാശത്തെ മുഷ്ടിമുദ്രയുടെ ഒരുഭെദം കൊണ്ടും മദ്ധ്യ [ 24 ] ത്തെ ശിഖരമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും യു വരാജാവിനെ പതാകമുദ്രകൊണ്ടും കൎത്തരീമുഖമുദ്ര കൊണ്ടും കാട്ടണം-

സംയുക്ത ഹസ്തപക്ഷാഖ്യൊ ദുഃഖം സ്യാ
ദഥസമ്മദഃ ഹസ്തൊഹി പക്ഷ മുദ്രാഖ്യഃ
ശൌൎയ്യം സംയുക്തമുഷ്ടികം  ൧൧൯ 

ദുഃഖത്തെ ഒന്നിച്ചചെൎത്തിരിക്കുന്ന ഹംസപക്ഷമുദ്ര കൊണ്ടും സന്തൊഷത്തെ ഹംസപക്ഷമുദ്രകൊണ്ടും മു ദ്രാഖ്യമുദ്രകൊണ്ടും ശൗൎയ്യത്തെ തമ്മിൽചെൎത്തിരിക്കു ന്ന മുഷ്ടിമുദ്രകൊണ്ടും കാട്ടണം.

കൎത്തരിമുഖ ഹസ്താസ്യുഃ ശംഖസൊപാന
വെണവഃ നീവി സംയുക്ത മുദ്രാഖ്യൊ നാ
സികാ വൎദ്ധമാനകഃ  ൧൨൦ 

ശംഖം സൊപാനം വെണു ഇവയെ ഒന്നിച്ചുചെ ൎത്ത കൎത്തരീമുഖമുദ്രകൊണ്ടും കണക്കുത്തിനെ തമ്മിൽ ചെൎത്തിരിക്കുന്ന മുദ്രാഖ്യമുദ്രകൊണ്ടും നാസികയെവ ൎദ്ധമാനകമുദ്രകൊണ്ടും കാട്ടണം-

ഹംസാസ്യൊ മണ്ഡപൊഃ ഹസ്ത അളകൊ
ഹംസപക്ഷകഃ ശൈവലഞ്ച തഥൈ
വാഹുഃ നാട്യശാസ്ത്ര വിശാരദാഃ  ൧൨൧ 

മണ്ഡപത്തെ ഹംസാസ്യ മുദ്രകൊണ്ടും അളകത്തെ യും ചല്ലി(ചണ്ടി)യെയും ഹംസപക്ഷ മുദ്രകൊണ്ടും കാട്ടണം

ദ്വയം സൎവ്വത്രയൊജ്യസ്യാൽ സൂചീമുഖ
സംസ്ഥിതഃ ഹസ്തശ്ശിഖര നാമെതി വി
ജ്ഞെയം വിബുധൈ സ്സദാ  ൧൨൨ 

രണ്ടെന്നുള്ളതിനെ എല്ലാദിക്കിലും ശിഖരമുദ്രകൊ [ 25 ] ണ്ടും സൂചിമുഖമുദ്രകൊണ്ടും കാട്ടണം.

പ്രായഃപ്രൊക്താ മിശ്രഹസ്താ നാട്യശാ
സ്ത്രൊക്ത വർത്മനാ ശെഷാസ്തു ഹസ്താ
ജ്ഞാതവ്യാ വിദ്വത്ഭിൎന്നാട്യ ദൎശനാൽ ൧൨൯ 

മിക്കവാറും സമ്മിശ്രങ്ങളായിരിക്കുന്ന ഹസ്തങ്ങ ളെ ശാസ്ത്രത്തിനനുസരിച്ചു പറഞ്ഞു ശെഷമെല്ലാം ക ണ്ടറിയെണ്ടതാകുന്നു-


ഇതിഹസ്തലക്ഷണ ദീപികായാം
ദ്വിതീയഃ പരിഛെദഃ


(സമ്പൂൎണ്ണം)

"https://ml.wikisource.org/w/index.php?title=ഹസ്തലക്ഷണദീപികാ&oldid=138189" എന്ന താളിൽനിന്ന് ശേഖരിച്ചത്