






















വാസുദെവം നമസ്കൃത്യ ഭാസുരാകാരമീശ്വ
രം ഹസ്തമുദ്രാഭിധാനാദീൻ വിസ്തരെണ ബ്ര
വീമ്യഹം ൧
സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരി ച്ചിട്ട കൈമുദ്രകളുടെ പെര മുതലായ്തിനെ ഞാൻ വി സ്താരമായി പറയുന്നു.
ഹസ്തഃപതാകൊ മുദ്രാഖ്യഃ കടകൊ മുഷ്ടിരി
ത്യപി കൎത്തരീമുഖ സംജ്ഞശ്ച ശുകതുണ്ഡഃ
കപിത്ഥകഃ ൨ ഹംസ പക്ഷശ്ച ശിഖരൊ
ഹംസാസ്യഃ പുനരംജലിഃ അൎദ്ധചന്ദ്രശ്ച
മുകരൌ ഭ്രമരഃ സൂചികാ മുഖഃ ൩
പല്ലവസ്ത്രീ പതാകശ്ച മൃഗശീൎഷാഹ്വയ
സൂഥാപുനസ്സൎപ്പശിരസ്സംജ്ഞൊ വൎദ്ധമാന
ക ഇത്യപി ൪ അരാള ഊൎണ്ണനാഭശ്ച മു
കുളഃ കടകാമുഖഃ ചതുൎവ്വിംശതിത്യെതെ
കരാ ശ്ശാസ്ത്രജ്ഞസമ്മതാഃ ൫
പതാകം മുദ്രാഖ്യം കടകം മുഷ്ടി കൎത്തരീമുഖം ശുകതു ണ്ഡം കപിത്ഥകം ഹംസപക്ഷം ശിഖരം ഹംസാസ്യം അഞ്ജലി അൎദ്ധചന്ദ്രം മുകുരം ഭ്രമരം സൂചികാമുഖം പ ല്ലവം ത്രിപതാകം മൃഗശീൎഷം സൎപ്പശിരസ്സ വൎദ്ധമാന
കം അരാളം ഊൎണ്ണനാഭം മുകുളം കടകാമുഖം ഇങ്ങിനെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.