താൾ:Hasthalakshana deepika 1892.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അവതാരികാ

നാട്യശാസ്ത്രം ജനങ്ങൾക്ക അറിവിനെയും രസ ത്തെയും കൊടുക്കുന്നതാണെന്ന സർവ്വജനസമ്മത മാ ണല്ലൊ- എന്നാൽആയ്തിന്റെ പരിജ്ഞാനം ലെശം പൊലുമില്ലാത്തവർക്ക വെണ്ടപ്പെട്ട എണ്ണങ്ങളൊടു കൂ ടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാ സമായി തൊന്നുന്നതല്ല- അതിനാൽ അല്പമെങ്കിലും അതിൽജനങ്ങൾക്ക അറിവുണ്ടായിരിക്കെണ്ടത ആവ ശ്യമാണെന്ന വിചാരിക്കുന്നു- അതിന്നുവെണ്ടി നാട്യ ശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവര ത്തെ കാണിക്കുന്നതായ ഈചെറുപുസ്തകത്തെ അച്ച ടിപ്പിക്കുവാൻ നിശ്ചയിച്ചതാണ- മലയാളികൾക്ക എ ളുപ്പത്തിൽ അർത്ഥംമനസ്സിലാകുവാൻ വെണ്ടിമലയാ ളത്തിൽ ഒരുവ്യാഖ്യാനവും ചെർത്തിട്ടുണ്ട- ഈപുസ്ത കംവളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒ ത്തുനൊക്കുവാനും ചിലഅസൌകര്യങ്ങളാൽ അച്ചടി പരിശൊധിപ്പാനും സംഗതിവരായ്കയാൽ അല്പംചി ലതെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട- രണ്ടാമതഅ ച്ചടിപ്പിക്കുമ്പൊൾ അതുകൾ പരിഷ്കരിക്കുന്നതാണ്??


എന്ന


"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/2&oldid=160681" എന്ന താളിൽനിന്ന് ശേഖരിച്ചത്