താൾ:Hasthalakshana deepika 1892.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഇരുപത്തിനാല കൈകളാണ മുഖ്യമായിട്ടുള്ളത.

നമിതാനാമികാ യസ്യ പതാക സ്സകരസ്മൃ
തഃ സൂൎയ്യൊരാജാ ഗജസ്സിംഹ ഋഷഭൊഗ്രാ
ഹ തൊരണൌ    ലതാ പതാകാ വീചി
ശ്ച രഥ്യാ പാതാള ഭൂമയഃ ജഘനം ഭാജനം
ഹൎമ്മ്യം സായം മാദ്ധ്യാദിനം ഘനം   
ന്മീക മൂരുൎദാസശ്ച ചരണം ചക്രമാസനം
അശനിൎഗ്ഗൊപുരം ശൈത്യം ശകടം സൌര്യ
കുബ്ജകൌ    കവാട മുപധാനഞ്ച പരി
ഘാംഘ്രി ലതാൎഗ്ഗളെ ഷൾത്രിംശൽ ഭരതെ
നൊക്താഃ പതാകാ സ്സംയുതാ കരാഃ   
ദിവസൊ ഗമനം ജിഹ്വാ ലലാടം ഗാത്ര
മെവച ഇവശബ്ദശ്ച ശബ്ദശ്‌ച ദൂത
സൈകതപല്ലവാഃ  ൧൦  അസംയുക്ത പ
താകാഖ്യാ ദശഹസ്താ സ്സമീരിതാഃ-

മൊതിരവിരൾ മദ്ധ്യത്തിൽ മടക്കിയാൽ അതിന്നു പ താക മുദ്ര എന്ന പെര- ആദിത്യൻ രാജാവ ആനസിം ഹം കാള മുതല തൊരണമാല വള്ളി കൊടിക്കൂറ തിരമാ ല വഴി പാതാളം ഭൂമി നാഭിപ്രദെശം പാത്രം മാളിക സ ന്ധ്യാ മദ്ധ്യാഹ്നം മെഘം പുറം തൊട ഭൃത്യൻ സഞ്ചാരം ചക്രം പീഠം വജ്രായുധം ഗൊപുരം ശൈത്യം വണ്ടി ശാന്തം കുടിലം വാതിൽ തലയണ കിടങ്ങുകാല തഴു ത ഈ ൩൬ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദിവ സം ഗമനം നാവ നെറ്റി ശരീരം എന്നപോലെ ഏ ൎന്നത ശബ്ദം ദൂതൻ മണൽതിട്ട തളിര ഈ ൧൦ പദാ ൎത്ഥങ്ങളെ ഒരു കൈകൊണ്ടും പതാകമുദ്രയിൽ കാട്ടണം

അംഗുഷ്ഠസ്യതു തൎജ്ജന്യാ യദ്യഗ്രൊ മിളി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/4&oldid=160693" എന്ന താളിൽനിന്ന് ശേഖരിച്ചത്