താൾ:Hasthalakshana deepika 1892.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും പല്ലവ മുദ്രയിൽ കാ ട്ടണം.

അംഗുഷ്ഠഃ കുഞ്ചിതാകാരസ്തൎജ്ജനീ മൂലമാ
ശ്രിതഃ യദി സ്യാൽ സ കരഃ പ്രൊക്തൊ
ത്രിപതാകാ മുനീശ്വരൈ ൭൧ അസ്തമാദിര
യെ പാനം ശരീരം യാചനം ബുധെഃ ഷ
ഡെതെത്രിപതാകാഖ്യാസ്സംയുക്താസ്സംസ്മൃ
താകരാഃ ൭൪ 

പെരുവിരൽ കുറഞ്ഞൊന്നു മടക്കി ചൂണ്ടൻ വിരലി ന്റെ ഒരു മുരട്ട ചെൎത്താൽ അതിന്നു ത്രിപതാകമുദ്ര യെന്ന പെര - അസ്തമാനം ആദി എടൊ എന്ന പാ നം ശരീരം യാചിക്ക ഈ ൬ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടു ത്രിപതാക മുദ്രയിൽ കാട്ട​ണം -

മദ്ധ്യമാനാമികാ മദ്ധ്യമംഗുഷ്ഠൊയദി സം
സ്പൎശെൽ മൃഗശീൎഷക ഹസ്തൊയം കഥി
തഃ കവിപുഗവൈഃ ൭൫ അയുക്ത ഏ
വ ഹസ്തൊയം മൃഗെ ച പരമാത്മനെ

നടുവിരലും മൊതിരവിരലും അല്പം മടക്കി അവ റ്റകളുടെ ഉള്ളിൽ നടുവിലെ രെഖയൊട പെരുവിര ലിന്റെ തല തൊടിച്ചാൽ അതിന്ന മൃഗശീൎഷകമുദ്ര എന്ന പെര - മൃഗം പരമാത്മാവ ഈ ൨ പദാൎത്ഥങ്ങ ളെ മൃഗശീൎഷകമുദ്രയിൽ കാട്ടണം. ഇതുകൾ രണ്ടു കൈകൊണ്ടും ആകുന്നു.

സ്പൃശെൽ പ്രദെശിനീ യത്ര രെഖാമംഗു
ഷ്ഠ മദ്ധ്യഗാം ൭൬ കുഞ്ചിതൊദഞ്ചിതാ
ശ്ശെഷാ സ്സഹസ്തൊ വൎദ്ധമാനകഃ സ്ത്രീ
കുണ്ഡലം രത്നമാലാ ജാനുയൊഗീച ദുന്ദു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/16&oldid=160677" എന്ന താളിൽനിന്ന് ശേഖരിച്ചത്