താൾ:Hasthalakshana deepika 1892.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംഭൊജമുൎണ്ണനാഭാഖ്യാ ഹസ്താസ്സപൈവ
സംയുക്താഃ  ൮൦ 

വിരലുകളഞ്ചും വണ്ണാന്റെ (എട്ടുകാലി) കാലുകൾ പൊലെ നിൎത്തിയാൽ അതിന്ന് ഊൎണ്ണനാഭമുദ്ര എന്ന പെര് - കുതിര കായ നരി വെണ്ണ മഞ്ഞ വളരെ താ മരപ്പൂവ് ഈ ൭ പദാൎത്ഥങ്ങളെ രണ്ട് കൈകൊണ്ട് ഊ ൎണ്ണനാഭ മുദ്രയിൽ കാട്ടണം.

പഞ്ചനാമാംഗുലീനാഞ്ച യദ്യഗ്രൊമിളിതൊ
ഭവെൽ സുഷ്ഠു യത്ര ച വിജ്ഞെയൊ മുകു
ളാഖ്യ കരൊ ബുധൈഃ  ൮൧  സൃഗാലൊ
വാനൊരൊ മ്ലാനിർവ്വിസ്മൃതിർമ്മൂകുളാഹ്വായഃ
ചത്വാര ഏവ ഹി കരാഃ കഥിതാ നാട്യവെ
ദിഭിഃ  ൮൨ 

അഞ്ചുവിരലുകളുടെയും അഗ്രങ്ങൾ നല്ലവണ്ണം ചെ ൎത്താലതിന്ന് മുകുളമുദ്ര എന്ന പെര് - കുറുക്കൻ വാ നരൻ വാട്ടം മറക്കുക ഈ ൪ പദാൎത്ഥങ്ങളെ മുകുളമുദ്ര യിൽ കാട്ടണം.

മദ്ധ്യമാ തൎജ്ജനീമദ്ധ്യമാംഗുഷ്ഠഃ പ്രവിശെ
ദ്യദി ശ്ശെഷാസ്സന്നമിതാ യത്ര സഹസ്തഃ
കടകാമുഖഃ  ൮൩  കഞ്ചൂകഃ കിങ്കരഃ ശൂ
രൊ മല്ലൊ ബാണവിമൊചനം ബന്ധ
നശ്ച ഷഡൈതെ സ്യുഃ സംയുക്താഃ കട
കമുഖാഃ  ൮൪ 

നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടു വിൽ പെരുവിരൽ ചെർത്ത് മറ്റുള്ള വിരലുകൾ മട ക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന പെര് - മുറി

ക്കുപ്പായം ഭൃത്യൻ ശൂരൻ മല്ലൻ ശരംവിടുക കെട്ടുക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/18&oldid=160679" എന്ന താളിൽനിന്ന് ശേഖരിച്ചത്