താൾ:Hasthalakshana deepika 1892.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണനെയും പതാക മുദ്രകൊണ്ടും കൎത്തരീമുഖ മുദ്രകൊണ്ടും കാട്ടണം.

അഞ്ജലി കടകഃ പ്രൊക്തൊ യാഗഃ പല്ല
വ മുഷ്ടികഃ ഹസ്തഃ കടകമുദ്രാഖ്യാ സ
ത്യം ധൎമ്മശ്ച സംസ്മൃതിഃ

യാഗത്തെ അഞ്ജലീമുദ്രകൊണ്ടും കടകമുദ്രകൊണ്ടും സത്യത്തെയും ധൎമ്മത്തയും പല്ലവമുദ്രകൊണ്ടും മുഷ്ടി മുദ്രകൊണ്ടും സംസ്മൃതിയെ കടക മുദ്രകൊണ്ടും മുദ്രാഖ്യ മുദ്രകൊണ്ടും കാട്ടണം

മുദ്രാമുഷ്ടിഃ പിതാ തദ്വൽ സെനാപതിരി
തീരിതഃ മാതാ കടകപക്ഷസ്യാൽ സ ഏ
വച സഖീമതഃ  ൧൧൨ 

പിതാവിനെ മുദ്രാഖ്യമുദ്രകൊണ്ടും മുഷ്ടി മുദ്രകൊണ്ടും അപ്രകാരം തന്നെ സെനാപതിയെയും മാതാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും അപ്രകാരം തന്നെ സഖിയെയും കാട്ടണം-

മുദ്രാപതാക ശ്ചിഹ്നം സ്യാൽ ഹൃദ്യം പക്ഷ
പതാകകഃ കാൎയ്യം ഭാൎയ്യാ വിവാഹശ്ച ഹ
സ്തൊമുകുള മുഷ്ടികഃ  ൧൧൩ 

ലക്ഷണത്തെ മുദ്രാഖ്യമുദ്രകൊണ്ടും പതാകമുദ്രകൊ ണ്ടും ഹൃദയ സന്തൊഷത്തെ ഉണ്ടാക്കുന്ന പദാൎത്ഥ ത്തെ ഹംസപക്ഷമുദ്രകൊണ്ടും പതാകമുദ്രകൊണ്ടും കാ ൎയ്യം ഭാൎയ്യാ വിവാഹം ഇവകളെ മുകുളമുദ്രകൊണ്ടും മു ഷ്ടിമുദ്രകൊണ്ടും കാട്ടണം-

താർക്ഷ്യഃ ശിഖര ഭെദസ്യാ ദന്നം മുകുള ഭെ
ടകഃ വൎദ്ധമാനാഞ്ജലീരത്നം വിക്രീഡാ ക
ടകാഞ്ജലീ  ൧൧൪ 
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/24&oldid=160686" എന്ന താളിൽനിന്ന് ശേഖരിച്ചത്