ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പ്രധാന താൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തുടക്കം

[തിരുത്തുക]

വിക്കിപീഡിയയുടെ ഈ പുതിയ മലയാളം വിക്കിമൂലം ശാഖയിൽ ഊർജ്ജസ്വലരായി പങ്കു ചേരുക.

തുടക്കത്തിൽ പലപ്പോഴും 'Wiki does not exist' എന്ന് ഒരു സന്ദേശം കണ്ടെന്നു വരാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ namespace എല്ലാ വിക്കിമീഡിയ സർവ്വറുകളിലും രെജിസ്റ്റർ ആകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതുവരേക്കും: നിങ്ങളുടെ ബ്രൌസറിൽ ‘Refresh‘ എന്ന സൌകര്യം ഉപയോഗിച്ച് പേജു വീണ്ടും തുറക്കാൻ ശ്രമിക്കുക.അപ്പോൾ ആവശ്യമുള്ള പേജു ശരിയായി വരും.


പുതിയ പേജുകൾ തുറക്കുവാനോ നിലവിലുള്ള പേജുകൾ തിരുത്തുവാനോ തയ്യാറെടുക്കുന്നതിനു മുൻപ് സ്വന്തമായി ഒരു username സൃഷ്ടിച്ച് ആ പേരിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ താങ്കൾക്കും വിക്കികൾക്കു പൊതുവായും ഗുണപ്രദമായിരിക്കും!

ഒരേ കൃതി പലരുമായി ഒത്തൊരുമിച്ച് ചെയ്യേണ്ടി വരും എന്നു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം അതാതു ചർച്ചാപേജുകളിൽ എഴുതിച്ചേർക്കുക. കഴിവും സന്നദ്ധതയുമുള്ള മറ്റു സുഹൃത്തുക്കൾക്ക് താങ്കളെ ബന്ധപ്പെടുവാനും ഇരട്ടിപ്പണി ഒഴിവാക്കാനും ഇതു സഹായിക്കും.

എല്ലാ വിധ ആശംസകളും സഹകരണവാഗ്ദാനവും...

--Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها 22:46, ൨൯ March ൨൦൦൬ (UTC)

നല്ല സംരംഭം

[തിരുത്തുക]

nalla സംരംഭം. ഞാൻ ഇതിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കിവരുന്നേയുള്ളു. തീർച്ചയായും ഏതെങ്കിലും പ്രാചീനകൃതികളുടെ പൂർത്തീകരണത്തിൽ എനിക്കു സഹകരിക്കാമെന്നു തോന്നുന്നു.

Hello. Please check (and if need be add or correct) the translation of "Wikisource — The Free Library" in your language, in the table at this page. Note: The table is linked to from the circular logo at Wikisource's Multilingual Portal.

Thank you! User:Dovi 17:47, 22 January 2007 (UTC)

ഈ താൾ അൺപ്രൊട്ടക്ടഡ് ആക്കണം

[തിരുത്തുക]

ഈ താളിൽ സിസോപ്പുകളല്ലാത്ത ഉപയോക്താക്കൾ അല്ലെങ്കിൽ സിസോപ്പുകളായ ഉപയോക്താക്കൾ സിസോപ്പുകളല്ലാതിരിക്കെ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. അത്തരം സംഭാ‍വനകളാണധികവും. വ്യക്തമായ വാൻഡലിസം ഒന്നും സമീപത്ത് അനുഭവപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഈ താൾ നിലവിൽ സംരക്ഷിക്കപ്പെടേണ്ടതില്ല. അൺപ്രൊട്ടക്ട് ചെയ്യണമെന്നു താത്പര്യപ്പെടുന്നു. --ജേക്കബ് 14:49, 11 നവംബർ 2007 (UTC)മറുപടി

രെജിസ്റ്റേർഡ് ഉപയൊക്താക്കൾക്ക് എഡിറ്റ് ചെയ്യാവുന്ന വിധത്തിൽ പ്രൊട്ടക്ഷൻ ലെവൽ മാറ്റിയിട്ടുണ്ട്.--Shijualex 06:29, 12 നവംബർ 2007 (UTC)മറുപടി

നന്ദി. ശരിയാണ്‌, semi-protection ആണ്‌ കൂടുതൽ ഉചിതം. --ജേക്കബ് 07:26, 12 നവംബർ 2007 (UTC)മറുപടി

അത്ഭുതം

[തിരുത്തുക]

കാണാൻ വൈകിയതിൽ എന്നോടു തന്നെ ലജ്ജ തോന്നുന്നു. ഇത്രേം നാളായി കമ്പ്യൂട്ടറിൽ പണിയെടുക്കാൻ തുടങ്ങിയിട്ട്, ഇന്നാണ്‌ ഇതു കാണുന്നതും അത്ഭുതപ്പെടുന്നതും . അമൽ ദേവ് | Amal Dev 02:18, 16 നവംബർ 2007 (UTC)മറുപടി

വിക്കിസ്രോതസ്

[തിരുത്തുക]

ഈ സം‌രംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ. --Naveen Sankar 19:29, 30 ജനുവരി 2008 (UTC)മറുപടി

ഞാനും കൂടുന്നു

[തിരുത്തുക]

വൈകിയാണെങ്കിലും ഈ മലയാളം വിക്കിയുടെ ഈ സം‌രംഭത്തിലും പങ്കാളിയാവാൻ കഴിഞ്ഞതി സന്തഓഷമുണ്ട്. ഒരു സംശയത്തോടെ തുടങ്ങുന്നു. ഇവിടെ തലക്കെട്ട് മാറ്റുക എന്ന സമ്വിധാനം കാണുന്നില്ലല്ലോ?--Abhishek Jacob 14:31, 7 മേയ് 2008 (UTC)മറുപടി

മറ്റൊരു കാര്യം. ലോഗോ മലയാളമാക്കാത്തതെന്താ?

വിക്കിപീഡിയയിൽ പ്രധാനതാളിനു തലക്കെട്ട് മാറ്റുക എന്ന സം‌വിധാനം കാണുന്നുണ്ടോ?--Shijualex 15:18, 7 മേയ് 2008 (UTC)മറുപടി

ഇതരവിക്കി ഡഡ് ലിങ്കുകൾ

[തിരുത്തുക]

താളിന്റെ ഇടത്തേപാനലിലെ ഇതരവിക്കികളിലേക്കുള്ള ലിങ്കിൽ പലതും ഡഡ് ലിങ്കാണെന്ന് തോന്നുന്നു. ഇവയെല്ലാം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. -- Sidharthan 09:10, 20 ഓഗസ്റ്റ്‌ 2008 (UTC)

ഉദാത്ത രചനകൾ

[തിരുത്തുക]

ഇത് POV അല്ലേ? ആശാന്റെ വീണപൂവും കോപ്പിയടിയാണെന്നാണല്ലോ ഈയടുത്തുള്ള പല അനുമാനങ്ങളും.. --ജേക്കബ് 15:43, 12 സെപ്റ്റംബർ 2008 (UTC)മറുപടി

പുതിയ പുസ്തകങ്ങൾ

[തിരുത്തുക]

പ്രധാനതാളിൽ ഇപ്പോൾ വരുന്ന പുതിയ പുസ്തകങ്ങൾ എന്ന ഉപതലക്കെട്ട് ഗ്രന്ഥശാലയിൽ പുതിയത്, പുതുതായി ചേർത്തത് എന്നോ മറ്റോ ആക്കി മാറ്റി പുതുതായി ചേർക്കുന്ന രചനകളുടെ ലിങ്ക് അതിലേക്ക് നല്കുന്നതല്ലേ ഉചിതം. അല്ലെങ്കിൽ മുമ്പ് ഒരു സംവാദത്തിൽ ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപോലെ കാലമേറെ കഴിഞ്ഞാലും പുതിയ പുസ്തകങ്ങൾ എന്ന വിഭാഗത്തിൽ മാറ്റമൊന്നും വരാനിടയില്ല. --സിദ്ധാർത്ഥൻ 17:26, 24 സെപ്റ്റംബർ 2008 (UTC)മറുപടി


മതി ശരിയാണു. അങ്ങനെ മാറ്റാം .--Shijualex 04:33, 25 സെപ്റ്റംബർ 2008 (UTC)മറുപടി

ഗ്രന്ഥങ്ങളുടെ പുരോഗതി അടയാളപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്താമോ?

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിബുക്സിൽ ഉപയോഗിയ്ക്കുന്ന പോലെ, ഗ്രന്ഥങ്ങളുടെ പുരോഗതി അടയാളപ്പെടുത്തുന്നതു ഉപകാരമാവില്ലേ. എവിടെ പണിയെടുക്കണം എന്നു തീരുമാനിയ്ക്കാൻ എനിയ്ക്കിങ്ങനെ ഒന്നുണ്ടെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു. അതുപോലെ, പ്രധാനതാളിൽ പുരോഗതിയനുസരിച്ചു് തരംതിരിച്ച, നാലുകള്ളിയുള്ള ഒരു പട്ടിക കൊടുക്കുന്നതും അടിപൊളിയായിരിയ്ക്കും.

{{status|100%}} മാതിരി.

Kevinsiji 06:02, 6 നവംബർ 2010 (UTC)മറുപടി

തീർച്ചയായും. പുരോഗതി ചേർക്കാൻ [[file:25%.svg]], [[file:50%.svg]], [[file:75%.svg]], [[file:100 percent.svg]] എന്നിങ്ങനെ ചേർത്താൽ മതി. , , എന്നീ ചിത്രങ്ങൾ വരും. ശതമാനമനുസരിച്ച് വർഗ്ഗീകരിക്കാൻ ഇംഗ്ലീഷിൽ ഒരു ഫലകമുണ്ട്. അത് അവ്വിധം ഉപയോഗിക്കാൻ കോമൺ.ജെഎസ്സിൽ മാറ്റം വരുത്തണം. അതിനുള്ള സാങ്കേതികജ്ഞാനം ഇല്ലാഞ്ഞിട്ട് ചെയ്യാഞ്ഞതാണ്.
ഈ ശതമാനം തീരുമാനിക്കുന്നതെങ്ങനെ എന്നത് മറ്റൊരു പ്രശ്നമാണ്.
പ്രധാനതാൾ പുതുക്കാതെ വളരെയായി. പുതിയൊരു പൂമുഖം തയ്യാറാക്കാൻ ആളില്ലാത്തതാണ് പ്രശ്നം.
താങ്കൾ ഗ്രന്ഥശാലയിൽ ഉത്സാഹമെടുക്കുന്നത് വളരെ സന്തോഷം നൽകുന്നു. ഇക്കാര്യം മറ്റു വിക്കിയരുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പുരോഗതി ഉണ്ടാക്കാം--തച്ചന്റെ മകൻ 09:34, 6 നവംബർ 2010 (UTC)മറുപടി

ആത്മീയ ഗ്രന്ഥങ്ങളെവിടെ?

[തിരുത്തുക]

--Zuhairali 11:37, 12 ജൂൺ 2011 (UTC)വേദം, ബൈബിള്, ഗീത തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങള് നേരത്തേ വിക്കിഗ്രന്ഥശാലയില് പ്രധാനതാളില് കൊടുത്തിരുന്നു. ഇപ്പോഴത് കാണാനില്ല. അത് പ്രധാനതാളില് ലിങ്ക് ചേര്ക്കേണ്ടതല്ലേ...മറുപടി

പണ്ട് പൂമുഖം പുതുക്കിയപ്പോൾ നീക്കം ചെയ്തതാവും.ഭാവിയിൽ ഇത് പുതുക്കുമ്പോൾ അഭിപ്രായസമന്വയത്തിലൂടെ കൊണ്ടുവരാം. --മനോജ്‌ .കെ 17:01, 12 ജൂൺ 2011 (UTC)മറുപടി
അത് അടിന്തിരമായി ചെയ്യേണ്ടതല്ലേ.ഗ്രന്ഥശാലയിലെ ഈ പ്രത്യേക കാറ്റഗറിയിലേക്ക് എങ്ങിനെയാണ് പൂമുഖത്തു നിന്ന് പ്രവേശിക്കുക.?--Zuhairali 02:36, 17 ജൂൺ 2011 (UTC)മറുപടി
ഇതിനു വേണ്ടി അടിയന്തിരമായി പൂമുഖം പുതുക്കൽ സാധ്യമല്ലെന്നാണ് തോന്നുന്നത്.നിലവിൽ മൂന്ന് കൊല്ലത്തോളമായി തുടരുന്ന താൾ ആണ്. പുതുക്കുമ്പോൾ സമ്പൂർണ്ണമായി നവീകരിക്കണം. അതിന് താല്പര്യമുള്ള ആരെങ്കിലും മുന്നോട്ട് വരണം. ഞാൻ ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പഠിച്ച് വരുന്നെയുള്ളൂ. പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. WS:REDESIGN ഇവിടെ നിന്ന് കൂടുതൽ വിവങ്ങൾ കിട്ടും.--മനോജ്‌ .കെ 10:07, 17 ജൂൺ 2011 (UTC)മറുപടി
പൂമുഖം പുതുക്കി. മതഗ്രന്ഥങ്ങളിലേക്കുള്ള പേജ് ലിങ്കായി കൊടുത്തിട്ടുണ്ട്.--മനോജ്‌ .കെ 15:24, 17 ജൂൺ 2011 (UTC)മറുപടി

വിവർത്തനം

[തിരുത്തുക]

കാഫ്കയുടെ Metamorphosis എന്ന നോവൽ Project Gutenberg ലെ ഡേവിഡ്‌ വില്ലിയുടെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് ഞാൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത് ഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരല്ലെന്ന് കരുതട്ടെ?

പുസ്തകമായി പ്രസിദ്ധീകരിക്കാത്ത സ്വന്തം ക്രിയേറ്റീവ് വർക്കുകൾ ഗ്രന്ഥശാലയിൽ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇതുപോലുള്ളവ വിക്കിപാഠശാലയിൽ ചേർക്കാവുന്നതാണ്. http://ml.wikibooks.org/. --മനോജ്‌ .കെ 14:19, 17 സെപ്റ്റംബർ 2011 (UTC)മറുപടി

Invite to WikiConference India 2011

[തിരുത്തുക]

Hi പ്രധാന താൾ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.


But the activities start now with the 100 day long WikiOutreach.

As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011


Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf 05:24, 6 ഓഗസ്റ്റ് 2011 (UTC)മറുപടി

പുസ്തകം ടൈപ്പ് ചെയ്തു കയറ്റുന്നതു കൊണ്ടുള്ള പ്രയോജനം?????

[തിരുത്തുക]

വിക്കി ഗ്രന്ഥശാലയിൽ ഞാൻ ആരംഭിച്ചു കഴിഞ്ഞു. ഒറ്റ ഇരുപ്പിൽ രാമരാജബഹദൂർന്റെ 3 പേജുകൾ ടൈപ്പ് ചെയ്തു ഉൾപ്പെടുത്തി കഴിഞ്ഞു. അപ്പോഴെക്കും ഒരു വലിയ സംശയം എന്നെ പിടി കൂടി. നമ്മൾ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നത്???? സ്കാൻ ചെയ്യുന്നതു തന്നെ അതിൽ ഉൽപ്പെടുത്തിയാൽ പോരെ???? ഒരു മുഴുവൻ പേജ് ടൈപ്പ് ചെയ്താൽ 6kb സൈസ് വരും. സ്കാൻ ചെയ്താൽ 30 kb വരും. ഇങ്ങനെ സൈസ് കുറയ്ക്കുന്നതിനാണോ ടൈപ്പ് ചെയ്യുന്നത്??? എത്ര സ്പീഡ് ഉണ്ടായാലും ടൈപ്പ് ചെയ്യുവാൻ കുറേ സമയം എടുക്കും, പിന്നെ അതു വായിച്ചു നോക്കൽ, ശരിയാക്കൽ, അവസാനവട്ടം വായിക്കൽ എന്നിങ്ങനെ ഒക്കെ ഒരുപാടു സമയം വേണ്ടിവരുന്ന ജോലികൾ......... ഇത് ഒഴിവാക്കിയാൽ പഴയ പുസ്തകങ്ങൾ അന്നത്തെ അതേ രൂപത്തിൽ തന്നെ നമ്മുടെ മുന്നിൾ അനായാസം വായിക്കുവാൻ കിട്ടുകയല്ലേ???? കൂടുതൽ കൂടുതൽ പുസ്തകം ഗ്രന്ഥശാലയിലേക്ക് കൊണ്ടുവരേണ്ട പ്രവർത്തനം അല്ലേ നമ്മൾ നടത്തേണ്ടത്??????

--കോട്ടക്കാടൻ 05:50, 1 മേയ് 2012 (UTC)

ഇക്കാര്യത്തെക്കുറിച്ച് ആമിർ എലിഷയുടെ ഒരു ബ്ലോഗ് കാണുക. --Vssun (സംവാദം) 07:43, 1 മേയ് 2012 (UTC)മറുപടി
float ആ പോസ്റ്റ് ഒന്ന് മലയാളത്തിലാക്കി എന്റെ വിക്കിയിൽ ഒരു പോസ്റ്റ് ഇടുന്നത് നന്നായിരിക്കും. --മനോജ്‌ .കെ 01:39, 4 മേയ് 2012 (UTC)മറുപടി

അടുത്ത ഒരു വർഷത്തിനുള്ളിൽ OCR എന്ന software കൊണ്ട് നമ്മുടെ മലയാളത്തിനെയും കീഴടക്കുവാൻ കഴിയും എന്നു കൊല്ലം വിക്കി സംഗമത്തിൽ ചർച്ച വന്നിരുന്നു... അപ്പോൾ ഈ രാമരാജ ബഹദൂർ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ നമുക്ക് എത്ര എളുപ്പത്തിൽ നമ്മുടെ ഗ്രന്ഥശാലയിൽ കൊണ്ടുവരാൻ കഴിയും..........

--കോട്ടക്കാടൻ 13:49, 1 മേയ് 2012 (UTC)

അക്കാലത്തിനായി കാത്തിരിക്കുന്നു. --Vssun (സംവാദം) 02:14, 2 മേയ് 2012 (UTC)മറുപടി

വെക്റ്റർ ശൈലി

[തിരുത്തുക]

മീഡിയാവിക്കിയുടെ സ്വതേയുള്ള സ്കിന്നായ വെക്റ്ററിന് അനുരൂപമായ വിധത്തിൽ (pov) പെട്ടികളുടെ മൂലകൾ മട്ടകോണാക്കിയിട്ടുണ്ട്. അഭിപ്രായം പറയുക. ശരിയായി തോന്നുന്നില്ലെങ്കിൽ മുൻപത്തേതുപോലെയാക്കുന്നതാണ്. --Vssun (സംവാദം) 05:05, 29 മേയ് 2012 (UTC)മറുപടി

float ഫലകം:പ്രധാനതാൾ തിരച്ചിൽ വിഭാഗം ഒന്നു ശ്രദ്ധിക്കുമോ? --ദീപു (സംവാദം) 10:04, 29 മേയ് 2012 (UTC)മറുപടി
അതിലെന്താ കുഴപ്പം, മുകളിലുള്ള കോഡ്, അതിനെ പ്രധാനതാളിൽ ഉൾക്കൊള്ളിക്കുമ്പോൾ വരില്ല. --Vssun (സംവാദം) 11:01, 29 മേയ് 2012 (UTC)മറുപടി
ആ സംശയം കൊണ്ടാണ് ചോദിച്ചത് :). നന്ദി --ദീപു (സംവാദം) 11:09, 29 മേയ് 2012 (UTC)മറുപടി

സഹായം ആവശ്യമുള്ള താളുകൾ

[തിരുത്തുക]

പ്രധാന താളിൽ 'സഹായം ആവശ്യമുള്ള താളുകൾ'എന്നോ 'ഇപ്പോൾ ചേർത്തുകൊണ്ടിരിക്കുന്ന പുസ്തകങ്ങൾ' എന്നോ ഒരു വിഭാഗം ചേർത്താൽ നന്നായിരുന്നു. എവിടെ സംഭാവന നൽകണം എന്ന ആശയക്കുഴപ്പം ഒഴിവാക്കാനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ പങ്കുചേരാനും അത് സഹായകമാകില്ലേ? --ദീപു (സംവാദം) 13:26, 3 ജൂലൈ 2012 (UTC)മറുപടി

floatനല്ല നിർദ്ദേശമാണ്. --മനോജ്‌ .കെ 17:05, 3 ജൂലൈ 2012 (UTC)മറുപടി

സമാന ആശയത്തോടെ വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി എന്നൊരു താൾ തുടങ്ങിയിരുന്നു. ഇതിലായിരുന്നു അതാത് സമയത്ത് നടന്നിരുന്ന പദ്ധതികൾ പുതുക്കിയിരുന്നത്. പിന്നെപ്പഴോ ആ പരിപാടിയൊക്കെ നിന്നു. --മനോജ്‌ .കെ 17:19, 3 ജൂലൈ 2012 (UTC)മറുപടി

പുത്തൻ തലമുറക്ക് ഏറെ ഉപകാരം

[തിരുത്തുക]

അടിപൊളി , സന്തോഷമായി ഈ പേജു കാണാൻ ഇടയായതിൽ എന്റെ മകന് എല്ലാ പുസ്തകങ്ങളും വായിച്ചു കൊടുക്കണം—ഈ തിരുത്തൽ നടത്തിയത് 2.90.21.91 (സം‌വാദംസംഭാവനകൾ)

ഞാനും കൂടുന്നു.

[തിരുത്തുക]

ഈ ഗ്രന്ഥ ശാലയിൽ പലപ്പോഴും വന്നു പോകാറുണ്ട് എങ്കിലും അത്രയതികം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നിരുന്നാലും കൂടെ ഒരു സംശയം ചോദിക്കട്ടെ നമ്മൾ എഴുതിയതിൽ അക്ഷര തെറ്റുകൾ ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ (അത് പബ്ലിഷ് ചെയ്യുന്നതിന് മുമ്പ്) സവ്കര്യം ഉണ്ടോ ?—ഈ തിരുത്തൽ നടത്തിയത് Abisadu (സം‌വാദംസംഭാവനകൾ)

ഒരു പേജ് ഒരാൾ ടൈപ്പ് ചെയ്യും - മറ്റൊരാൾ തെറ്റുതിരുത്തൽ വായന നടത്തും - പിന്നെ ഒരാൾ സാധൂകരിക്കും... ഇതാണ് നടപടിക്രമം... അപ്പോൾ അക്ഷരതെറ്റുകൾ തിരുത്തിക്കോളും. പിന്നെ ടൈപ്പ് ചെയ്ത് കഴിഞ്ഞ് ഒന്ന് വായിച്ച് നോക്കിയിട്ട് പബ്ലിഷ് ചെയ്യുന്നതാണ് നല്ലത്. അത്രയും പണി കുറയുമല്ലോ. -ബാലു (സംവാദം) 09:18, 22 ഡിസംബർ 2012 (UTC)മറുപടി

തിരഞ്ഞെടുത്ത ഉദ്ധരണി

[തിരുത്തുക]

ഇപ്പോൾ പ്രധാനതാളിൽ കാണുന്ന തെരഞ്ഞെടുത്ത ഉദ്ധരണി ഏറെക്കാലമായി കാണുന്നു. ഇതു മാറ്റുന്നതെങ്ങനെയാണ്?Georgekutty (സംവാദം) 06:47, 31 ജൂലൈ 2013 (UTC)മറുപടി

ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/4 പോലെ ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/5 സൃഷ്ടിച്ചാൽ മതി. അതിന്റെ നയങ്ങളൊന്നും നിലവിലുണ്ടോ എന്നൊന്നും ബോധ്യമില്ല.--Roshan (സംവാദം) 07:01, 31 ജൂലൈ 2013 (UTC)മറുപടി

ഇവിടെ അങ്ങനെ നയങ്ങളൊന്നും ഇല്ല. വിക്കിപീഡിയക്ക് സമാനമായ ഒന്ന് ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. രോഷൻ പറഞ്ഞ പോലെ /5 എന്ന താൾ സൃഷ്ടിച്ചാൽ മെയിൻ നേംപ്ലേറ്റിൽ അപ്ഡേറ്റ് ചെയ്യാം. ഡിസ്കഷൻ ഇപ്പോഴാണ് കണ്ടത്. മറുപടി വൈകിയതിൽ ക്ഷമ --മനോജ്‌ .കെ (സംവാദം) 21:57, 19 ഫെബ്രുവരി 2014 (UTC)മറുപടി

മലപ്രം ചരിതം

[തിരുത്തുക]

മലപ്രം ചരിതം


കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ് മലപ്രം. 2500 വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളതിന്റെ സൂചനകൾ ലഭ്യമാണ്.ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ചേരനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് ജൈന, ബുദ്ധമതത്തിന്റെ സ്വാധീനത്തെ പറ്റി സ്ഥലപ്പേരുകൾ സൂചന നൽകുന്നു. അവർ കഴിഞ്ഞിരുന്ന സ്ഥലങ്ങളാണ് വലിയങ്ങാടി,ചാപ്പനങ്ങാടി ,കൂട്ടിലങ്ങാടി,പറയരങ്ങാടി, പള്ളിപ്പുറം എന്നിവ. ജൈനമുനികളുമായിബന്ധപ്പെട്ട കൽ ഗുഹകൾ പൊൻമള കൂട്ടിലങ്ങാടി എന്നിവിടങ്ങളിൽ കാണുന്നു. ശിലായുഗ അവശിഷ്ടങ്ങളായ നന്നങ്ങാടികൾ മുണ്ടുപറമ്പ് ,അധികാരതൊടിക ,വലിയങ്ങാടി എന്നിവിടങ്ങളിൽ നിന്നു കണ്ടു കിട്ടിയിട്ടുണ്ട്. കോണോംപാറയിൽ നന്നങ്ങാടികുഴികൾ ഇപ്പോഴും കാണാവുന്നതാണ്.മുതുവത്തുപറമ്പ് കളത്തിങ്ങൽതൊടിയിൽ ഒരു നടുക്കാൽ ഇന്നും കാണുന്നു.പുരാവസ്തുവകുപ്പിന്റെ അന്വേഷണം വസ്തുതകൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. സംഘകാലത്തിലെ പ്രമുഖഗോത്രങ്ങളായിരുന്ന പാണർ, പട്ടർ എന്നിവർ താമസിച്ച സ്ഥലങ്ങളായിരുന്നു പാണക്കാട് ,പട്ടർകടവ് എന്നിവ. മേൽമുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം ,പൊടിയാട് (പൊന്നിക്കാട്), മിന്നുക്കുന്ന് എന്നിവിടങ്ങളിലെ കരിങ്കൽ ശിൽപങ്ങൾ ദ്രാവിഡസംസ്കാരവുമായുളള ബന്ധത്തെ സൂചിപ്പിക്കുന്നു. സംഘകാലകൃതികളിൽ, ഒന്നാം ചേരസാമ്രാജ്യത്തന്റെ തുറമുഖമായിരുന്ന തൊണ്ടി (കടലുണ്ടി ) യിലേക്ക് പാലക്കാട് ചുരം കടന്ന് തൊണ്ടി രാജാക്കൻമാരെ സന്ദർശിച്ചതായി കാണുന്നു. സാമൂതിരി വളളുവ കോനാതിരിയെ തോൽപ്പിച്ച് പെരിന്തൽമണ്ണ ,തിരൂർ, ഏറനാട് പ്രദേശങ്ങൾ കീഴടക്കിയത് പതിമൂന്നാം നൂറ്റാണ്ടിൽ ആണ്. വടക്കേ അതിർത്തിപ്രദേശമായ മലപ്രത്തിന്റെ ചുമതല സാമൂതിരി പടനായകനായിരുന്ന വരക്കൽ പാറനമ്പിയെയാണ് ഏൽപ്പിച്ചത്. മണ്ണൂർ(ഇന്നത്തെ കോട്ടപ്പടി )യിലാണ് പാറനമ്പിയുടെ കോട്ട. ഇതിന്നും നമുക്കു കാണാവുന്നതാണ്.കോട്ടപ്പടി, കോട്ടക്കുന്ന് ,മൂന്നാംപടി ഇവ പാറനമ്പിയുമായി ബന്ധപ്പെട്ട പേരുകളാണ്. മേൽമുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം, കുന്നുമ്മൽ ത്രിപുരാന്തകക്ഷേത്രം എന്നിവയുടെ പരിപാലനം പാറനമ്പിയുടെ വകയായിരുന്നു. മണ്ണൂർ ശിവക്ഷേത്രം (കോട്ടപ്പടി) താമരശ്ശേരി നമ്പൂതിരിയുടേയും. പാറനമ്പിയും കോട്ടക്കൽ രാജാവും തമ്മിലുണ്ടായ വഴക്കിൽ വളളുവനാട്ടിലെ നാലുവീട്ടുകാരായ മാപ്പിളമാർ പാറനമ്പിയെ സഹായിച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുമായി സാമൂതിരി നടത്തിയ നാവികയുദ്ധത്തിൽ സഹായിച്ച മാപ്പിളമാരെ യുദ്ധാനന്തരം പ്രതിഫലമായി വലിയങ്ങാടിയിലും കോൽമണ്ണയിലും താമസിപ്പിച്ചു. ഇവരിൽ പലരും ഉൾപ്രദേശങ്ങളിൽ കൃഷിയും കച്ചവടവുമായി താമസിച്ചിരുന്നു. വലിയങ്ങാടിപളളി ഇക്കാലത്താണ് പണിതത്. മക്കയിൽ നിന്ന് വന്ന സൂഫിവര്യൻ നഷ്ടമായ തന്റെ താക്കോൽക്കൂട്ടം പാറനമ്പിക്ക് തിരികെ നൽകിയതിന് പ്രത്യുപകാരമായിട്ടാണ് ഹാജിയാർക്ക് പളളി പണിതു കൊടുത്തതെന്ന് വിശ്വസിച്ചു വരുന്നു(ഹാജിയാർപളളി) . 1766 ൽ മൈസൂർ സുൽത്താൻ ഹൈദരലി സാമൂതിരിയെ തോൽപ്പിച്ച് 26 വർഷത്തോളം മലബാർ ഭരിച്ചു. ഫറൂക്ക് - പാലക്കാട്, മലപ്രം - തിരൂരങ്ങാടി പാതകൾ നിർമ്മിച്ചത് ഇക്കാലത്താണ്.1792 ൽ ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി . ആദ്യം ബോംബെ സംസ്ഥാനത്തിന്റെ കീഴിലായിരുനിന്ന മലബാർ ബ്രിട്ടീഷുകാർ പിന്നീട് മദിരാശിസംസ്ഥാനത്തിന്റെ കീഴിലാക്കി. 1800 നു ശേഷം പലപ്പോളായി തദ്ദേശിയർ ബ്രിട്ടീഷുകാരുമായി പോരാടിയിട്ടുണ്ട്. അതിൽ പ്രധാനമാണ് 1921 ലെ മലബാർ കലാപം. 1956 ൽ കേരളസംസ്ഥാനം നിലവിൽ വന്നപ്പോൾ മലപ്പുറം കോഴിക്കോട് ജില്ലയുടെ ഭാഗമായി. 1966 ജൂൺ 16 ന് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിച്ചു . 1970 ലാണ് മലപ്പുറത്തെ മുൻസിപ്പാലിറ്റിയായി ഉയർത്തിയത് . —ഈ തിരുത്തൽ നടത്തിയത് ‎രാമചന്ദ്രൻ.കെ (സം‌വാദംസംഭാവനകൾ)

മത്സരം ഒരു തട്ടിപ്പായിരിന്നു അല്ലേ?

[തിരുത്തുക]

എന്തിനീ ചതി? ഒരു പേജിൽ പോലും മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. പതിയെ എല്ലാരും മറക്കുമെന്ന് കരുതേണ്ട...................................—ഈ തിരുത്തൽ നടത്തിയത് 123.237.210.160 (സം‌വാദംസംഭാവനകൾ) 08:55, ഏപ്രിൽ 1, 2014‎

മത്സരം ഒരു തട്ടിപ്പല്ല. അതിന്റെ ഓരോ താളിലും അല്ല പോയിന്റും മാർക്കും രേഖപ്പെടുത്തുന്നത്. ദയവായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/മത്സരഫലം/dump ഇതു കാണൂ. ഇവിടെ ഓരോ താളിന്റേയും കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഈ താളിൽ ഓരോരുത്തരും നടത്തിയ ശ്രമദാനത്തിന്റെ ഒരു രൂപം കാണാം. ഇതെല്ലാം വെച്ചാണ് മത്സര ഫലം കണക്കാക്കുക. എല്ലാ താളുകളും പരിശോധിക്കാൻ വേണ്ടത്ര ആൾ ബലം ഇവിടെ ഇപ്പോൾ ഇല്ലാത്തതു കൊണ്ടാണ് ആ ഓരോ താളിലും മാർക്ക് ചെയ്യാത്തത്. പക്ഷേ ഓരോ താളും വീണ്ടും തിരുത്തൽ വായന നടത്തുന്നതായിരിക്കും. ഈ കാര്യങ്ങൾക്ക് ഞങ്ങൾക്ക് താങ്കളുടേയും സഹായം ആവശ്യമുണ്ട്. ഇവിടെ ഒരു സജീവ ഉപയോക്താവായി ഇതിന്റെ കൂടെ നിൽക്കുമെന്നു പ്രതീക്ഷയോടെ, --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:57, 1 ഏപ്രിൽ 2014 (UTC)മറുപടി
തട്ടിപ്പൊന്നുമല്ല സുഹൃത്തേ. ഇവാല്യുവേഷനിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞവരെല്ലാവരും പല തിരക്കുകളിലായി. ആ പണി സ്വയം ഏറ്റെടുത്തിരിക്കുകയാണ്. കാര്യങ്ങൾ പഠിച്ചെടുക്കാൻ സമയമെടുക്കുന്നു. ഏപ്രിൽ 19ന് ഇതുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടി സംഘടിപ്പിയ്ക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി കാണുക. അതിന് മുമ്പ്, പറ്റുമെങ്കിൽ ഇന്ന് തന്നെ റിസൾട്ട് പ്രഖ്യാപിയ്ക്കണം. കാര്യങ്ങൾ വിചാരിച്ചതിലും കോപ്ലിക്കേറ്റഡ് ആയതും ആവശ്യത്തിന് സന്നദ്ധപ്രവർത്തകരില്ലാത്തതും തന്നെ പ്രശ്നം. കാര്യങ്ങൾ വേഗത്തിൽ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.--മനോജ്‌ .കെ (സംവാദം) 04:30, 1 ഏപ്രിൽ 2014 (UTC)മറുപടി

വ്യാകരണം

[തിരുത്തുക]

There is no source for malayalam grammer —ഈ തിരുത്തൽ നടത്തിയത് Rinshapli (സം‌വാദംസംഭാവനകൾ) 15:12, ജൂലൈ 29, 2015

@ഉ:Rinshapli വർഗ്ഗം:വ്യാകരണം -ഇതു കാണുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:26, 20 ഏപ്രിൽ 2017 (UTC)മറുപടി

സന്താനഗോപാലം -- നടുവത്തു മഹൻ നമ്പൂതിരി

[തിരുത്തുക]

നടുവത്തു മഹൻ നമ്പൂതിരി സന്താനഗോപാലം

ഒന്നാം സർഗ്ഗം

അർജ്ജുനപ്രകൃതിഹാസവിദ്യയാൽ ബ്രഹ്മനിബ്ഭുവനസന്തതിക്ഷയം ചേർത്തു, തീർത്തു, സകലം മിരട്ടുമി- ക്കൃഷ്ണലീല വിജയിച്ചു നിത്യവും

ദ്വാരകാപുരിയിലംബുജേക്ഷണൻ നാരദാദിമുനിവൃന്ദവന്ദിതൻ ഭാരമേറ്റപടി വന്നുചേർന്നു; ഭൂ- ഭാരമാറിയരുളീ പരാൽപരൻ.

ദേവദിവ്യവിഭവങ്ങളായെഴും ദേവദാരുനിരയും സുധർമ്മയും കേവലം പരിലസിക്കുമപ്പുരം ശ്രീ വളർന്നു വിലസുന്നു വിശ്രുതം.

ദിവ്യനായ സുരശില്പി തീർത്തൊരാ ഭവ്യരമ്യസഭയിങ്കലേകദാ സവ്യസാചിയറിയിച്ചൊതുങ്ങിവ- ന്നവ്യയന്റെ തിരുമുമ്പിലെത്തിനാൻ.

കണ്ട നേരമെഴുന്നേറ്റു ചെന്നു, "നാം കണ്ടതെന്നയി സഖേ, വരൂ, വരൂ!" കൊണ്ടൽനേർനിറനിവണ്ണമോതിയും- കൊണ്ടണച്ചു കുശലം തുടങ്ങിനാൻ:

"ഇത്രകാലമിവിടേയ്ക്കിറങ്ങിയി- ല്ല;-ത്രയല്ല വിവരത്തിനൊക്കെയും പത്രമെങ്കിലുമയച്ചതില്ല; ഞാൻ മിത്രമെന്ന കഥയും മറന്നിതോ?

രാജ്യരക്ഷ വിധിപോലെ ചെയ്തു സാ- മ്രാജ്യപുഷ്ടിയുടയാതുയർത്തുവോൻ, പൂജ്യപാദന,മലൻ, യുധിഷ്ഠിരൻ; പ്രാജ്യകീർത്തി,യവിടേയ്ക്കു സൌഖ്യമോ?

അല്ലലറ്റവിടെയമ്മ, "ദുഃഖവും നല്ലതീ,ശ്വരവിചാരമൊക്കുവാൻ കില്ലകന്ന നിലയാണിതെ"ന്നുര- ച്ചല്ലയോ സുഖമിരിപ്പതിപ്പൊഴും?

വന്നു കാണണമിടയ്ക്കിടയ്ക്ക, ഞാ- നെന്നുമോർക്കു,മിടയില്ലൊരിക്കലും; വന്നുചേർന്നൊരു ഭവാനുമൊത്തിനി- ച്ചെന്നു ചേവടി നമിച്ചുപോന്നിടാം.

നൂറു മക്കളൊരുപോലെ പോയതോർ- ത്തേറുമത്തലിലെഴും പിതാക്കളെ വേറുകൂറു കരുതാതെ ഭീമനുൾ- ക്കൂറുകൊണ്ടനുനയിപ്പതില്ലയോ?

ഇന്നിനിസ്സഭ തുടങ്ങണം; കുറ- ച്ചൊന്നിരിക്ക; ചെടി പിന്നെയായിടാം നിന്നിടുന്നു യദുവീരര;ഗ്രജൻ വന്നിടുന്നു; ധൃതി കാണ്മതില്ലയോ?"

എന്നുരച്ചു ഹരി; സീരി തൽക്ഷണം വന്നു; കാലിണ വണങ്ങിയേവരും നിന്നു; ചൊല്പടിയിരുന്നു; പാർത്ഥനിൽ ചെന്നു കൺമുന മൃദുസ്മിതാന്വിതം.

"വന്നുചേർന്നു വിജയൻ രസം രസം നന്നു നന്നു സുദിനം സുമംഗളം! ഇന്നു കേൾക്ക വിജയാഗമോത്സവ- ത്തിന്നു നാം സഭ നിറുത്തിവെയ്ക്കണം."

എന്നു രാമനതളുമ്പൊളേവരും "നന്നു നന്നു ശരി"യെന്നുരയ്ക്കുവേ, വന്നുകേറിയൊരു വിപ്രനാർത്തനാ- യന്നു ചത്ത ശിശുവൊത്തൊരുത്തമൻ.

കുട്ടിയെസ്സഭയിലിട്ടു; മാറിടം പൊട്ടിടും പടിയടിച്ചടിച്ചവൻ പൊട്ടിയുച്ചമലറീ; നിലത്തഹോ! വെട്ടിയിട്ട തരുപോലെ വീണുതേ.

ഞെട്ടിയേറ്റു മൃതനായൊരോമന- കുട്ടിയെത്തഴുകിയുമ്മവെച്ചവൻ ഒട്ടിരുന്നു; പുനരൊമ്പതാമനീ- ക്കുട്ടി'യെന്നരുളി വീണു പിന്നെയും.

ഞെട്ടിയറ്റ കുസുമംകണക്കിലാ- ക്കുട്ടി കഷ്ടമവിടെപ്പതിച്ചതിൽ ഞെട്ടിയാസ്സഭ: ഞരുങ്ങിയച്യതൻ പൊട്ടിയോരു ചിരിയൊന്നൊതുക്കുവാൻ.

അന്നുണർന്നപടിയേറ്റു കൃഷ്ണനെ ച്ചെന്നു താണുതൊഴുതേവമോതിനാൻ: "പൊന്നുരുക്കിയുടൽ വാർത്തെടുത്തതാ- മെന്നു തോന്നുമിവനെത്തരേണമേ!

എന്തദൃഷ്ടമിവനീ,ശ്വരൻ ഭവാൻ; ഹന്ത കർമ്മഗതി മാറ്റിവെപ്പവൻ; സന്തതം തിരുവടിക്കു ദാസനീ യന്തണൻ, തിരുമനസ്സുവെയ്ക്കണേ!

അമ്പ! ഹന്ത! ജഗദീശ! കൃഷ്ണ! ഹേ! നിമ്പദങ്ങൾ പണിയുന്നൊരീ ദ്വിജൻ അമ്പരന്നു ഗെതികെട്ടു കഷ്ടമി- ങ്ങൊയ്മ്പതുണ്ണികൾ മരിച്ചുപോകയാൽ.

എട്ടു കുട്ടികൾ കഴിഞ്ഞു; സങ്കട- പ്പെട്ടുകൊണ്ടിവിടെ വന്നതൊക്കെയും വിട്ടിടാതെയറിയിച്ചു; മന്മനം മട്ടി; നാട്ടിലൊരു നാഥനില്ലയോ?

കുട്ടികൾക്കു മരണം വരുന്നതോ 'രാട്ടിനുള്ള കുറവെ'ന്നു രാഘവൻ കാട്ടിയോരു വഴി വിട്ടു നില്ക്കുമീ- നാട്ടിലെങ്ങിനെ പൊറുക്കുമിജ്ജനം

ഇല്ലമുള്ളതു പൊളിച്ചു വില്ക്കണം വല്ലപാടു, മിവിടുന്നു പോകണം നല്ലതീ നില; ദുഷിച്ച നാട്ടിലാർ- ക്കല്ലലില്ല? നെറികെട്ട മാധവ!

നീ പറഞ്ഞപടിയന്നു നാല്കി സാ- ന്ദീപനിക്കു മൃതനായ പുത്രനെ താപമാറ്റുകിവനും പദാശ്രിതൻ ഭൂപ! കാണുകയിരറ്റൊരുണ്ണിയെ.

കാമദായി, കരുണാലയൻ, പരൻ ക്ഷേമദൻ, വിഭു, മുകുന്ദനീശ്വരൻ; ശ്രീമണാളന,ഖിലാത്തിനാശനൻ; രാമ! രാമ! കഠിനം പറഞ്ഞു ഞാൻ.

ഞാനിവണ്ണമറിയാതെ രുഗ്മിണീ- ജാനിയെക്കഠിനവാക്കുരയ്ക്കയാൽ ഹാനി തട്ടിയിവനും കുലത്തിനും; ശ്രീനിവാസ! കൃപവേണമെപ്പൊഴും.

മക്കളിങ്ങിനെ മരിച്ചുപോകയാ- ലുൾക്കളത്തിലഴൽ മൂത്തുമൂത്തു ഞാൻ തിക്കുവിട്ടു ചിലതോതി;-യെന്നെ നീ ധിക്കരിക്കരുതു, കാത്തുകൊള്ളണേ.

ലോകനാഥ! തവ ദാസനായ ഞാൻ ശോകസാഗരനിമഗ്നനോർക്കണേ ചാകയില്ല; നിലയില്ല; നീന്തിയാ- ലാകയില്ല; തിരുവുള്ളമാശ്രയം

കാളിയൻ കഥകഴിച്ച ഗോക്കളിൽ കേളിയാടിയ കടാക്ഷവീക്ഷണം കേളിവന്റെ മൃതനാം കിടാവിലും കേളീകേൾപ്പതിനു കേളിയാടണേ."

സീരി നോക്കി ഹരിയെ; ച്ചിരിച്ചു കം- സാരിയൊന്നു തലയാട്ടി; യാദവർ ശൗരിതന്നെ ഗതി,യെന്നിരുന്നു; സം- സാരി വിപ്രനിലലിഞ്ഞു ഫൽഗുനൻ.

"നന്നിതെന്തു കഥ; യൊമ്പതുണ്ണിയോ- മന്നിൽവാനവനു പോയതക്രമം ഇന്നിവർക്കൊരലിവില്ല കഷ്ടമാ"- യെന്നുഴന്നു വിജയൻ വിയർത്തുപോയ്.

ഇത്തരത്തിലറിയിച്ചു വിപ്രനാ- ച്ചത്തകുട്ടിയെയെടുത്തു പിന്നെയും തത്തദംഗമിടരോടു നോക്കിയ- ന്നത്തൽ മൂത്തു നെടുവീർപ്പൊടോതിനാൻ.

"കോൾമയിർക്കുളിരിളക്കുമീമുഖ- ത്തോമനേ! പുതുമയുള്ള സുസ്മിതം കാണ്മതിന്നു കൊതി; ഭാഗ്യമില്ല; ഞാൻ സീമയറ്റ ദുരദൃഷ്ടദുർഭഗൻ.

അച്ചനാധിയകലട്ടെ കൺതുറ- ന്നുച്ചമൊന്നു കരകെന്റെ പൈതുലേ! കച്ച ജീവദശയിങ്കലാശ നി ന്നൊച്ച കേൾക്കുകിലെനിക്കുദിച്ചിടും.

സാമവേദമുരുവിട്ടതിങ്കലെ ത്തൂമരന്ദമണിയേണ്ട ചുണ്ടുകൾ ക്ഷാമമാർന്നിഹ വരണ്ടു കാൺകയാ- ലാമയാഗ്നിയിലെരിഞ്ഞിടുന്നു ഞാൻ.

ആ മരിച്ച സുതരെട്ടുപേർക്കെഴും സോമസുന്ദരമുഖങ്ങളിങ്ങിനെ രാമ! രാമ! മിഴികൊണ്ടു കണ്ട ഞാൻ താമസിക്കരുതു ചാവണം ക്ഷണം.

ചൊല്ലുവാനൊരുവനില്ല; സഹ്യമ- ല്ലെല്ലുകൂടിയുരുകുന്ന സങ്കടം ചൊല്ലുകെട്ട നൃവരന്റെ നാട്ടകം പുല്ലുപോലെ നിരസിച്ചു പോകണം.

വല്ല ദിക്കിലുമൊഴിഞ്ഞുപാർക്കണം മല്ലവൈരി ചതിയൻ ജനാർദ്ദനൻ; പല്ലവാധരികളെപ്പുലർത്തുവാൻ നല്ലവൻ; വലിയ വാക്കുരപ്പവൻ;

മായകൊണ്ടു മതി മാറ്റി, വല്ലദുർ- ന്ന്യായമോതിയ പരാജ്ജിതം ധനം ന്യായമെന്ന നിലയിൽ പിടുങ്ങു; മെ- ന്തായതച്ചികളശിച്ചൊടുക്കിടും.

ധർമ്മമീ വികൃതി ചൊന്നതാണു; പെ- റ്റമ്മ വന്നു കഴൽകൂപ്പു,മച്ഛനും തിന്മകൾക്കു വിളഭൂമി; നിങ്കലോ നന്മ ഹന്ത; വിടുവിഡ്ഢിതന്നെ ഞാൻ.

വീര്യമേറിയൊരു മക്കളും ഭവ- ത്ഭാര്യമാരുമിഹ സജ്ജനങ്ങളാം ആര്യരായ മറയോരിലീവിധം ക്രൌമമ്പട! മുകുന്ദ! ദുർമതേ!?"

പിന്നെയും മതിമറന്നു കൃഷ്ണനെ ത്തന്നെയെത്ര കഠിനം പറഞ്ഞുപോയ് "എന്നെയിങ്ങിനെ വലച്ചിടൊല്ല, ഞാൻ നിന്നെ വിട്ടു പിരിയില്ല മാധവ!

എട്ടു കുട്ടികൾ മരിച്ചു സങ്കട- പ്പെട്ടുഴന്നു കലികൊണ്ടു തുള്ളി ഞാൻ മട്ടുമാറിയവിടേയ്ക്കനിഷ്ടമാ- യിട്ടു ചൊന്നതഖിലം പൊറുക്കണേ.

സത്യമൂർത്തി, സകലേഷ്ടദൻ, ഭവാൻ നിത്യ,നാദ്യ, നഖിലാണ്ഡ നായകൻ, മർത്ത്യനെന്നു കരുതിദ്ദുഷിച്ചു ഞാൻ കൃത്യബോധരഹിതൻ ബഹിഷ്കൃതൻ.

ഭൂതവത്സല! ഭവാന്റെ ഭൃത്യനും ഭൃത്യഭൃത്യനുമവന്റെ ഭൃത്യനും ഭൃത്യനെന്ന നിനവിന്നയോഗ്യനീ മർത്ത്യനേറ്റമപരാധി കേവലം."

ഉള്ളിലുണ്ണിയുടെ കോമളാനനം തള്ളിയേറിയ വികാരശക്തിയാൽ പുള്ളി വീണു; മകനെക്കുറിച്ചകം പൊള്ളിയിങ്ങനെ പറഞ്ഞു പിന്നെയും.

"കുട്ട! നോക്കുകെ,ഴുനേല്ലുക,ച്ഛനെ- കഷ്ടമിങ്ങിനെ വെടിഞ്ഞു പോകൊലാ എട്ടു സോദരർ വെടിഞ്ഞൊരെന്നെയി- ങ്ങിട്ടു പോകരുതു കൊണ്ടുപോകണം.

കൂലികെട്ട ചുമടൊയ്മ്പതേറ്റി വ- ന്മാലിയന്നു ഗതികെട്ടൊരമ്മയെ താലിയും തനയനും നശിച്ച പെൺ- ചേലിലാക്കുക നിനക്കു യുക്തമോ?

അച്ഛനില്ല ഗതി; പൈതൃകോദകം സ്വച്ഛ നിർമ്മലതനോ! മുടിക്കൊലാ ഇച്ഛവെയ്ക്കുകെ,ഴുനേല്ലുകോ,മന- യ്ക്കച്ഛമായ വഴി ഞാൻ പറഞ്ഞതാം."

കട്ടുതിന്നു, കളവോതി,യാരെയും തൊട്ടു തിന്നു കഴിയുന്ന കൃഷ്ണനെ മുട്ടുകുത്തിയറിയിച്ചൊരല്ലൽ കേ- ട്ടിട്ടു പുഞ്ചിരിയിടുന്നു കശ്മലൻ.

പാട്ടിൽ നിന്നു വടിവെച്ചമർത്ത പെ- ണ്ണാട്ടിമാരുടെ കളിക്കുരങ്ങിനെ, നാട്ടിനുള്ള ശനിയെ, സ്തുതിയ്ക്കയോ? കാട്ടിൽ നിന്നു വിലപിയ്ക്കുയോ ഗുണം?

മൌനിയായി മുചുകുന്ദമോക്ഷദ- ന്താനിരുന്നതിലിടഞ്ഞു ഫൽഗുനൻ "ഞാനിതാ സഭ വെടിഞ്ഞുപോകയാ"- യ്മാനിയിങ്ങനെ പറഞ്ഞിറങ്ങിനാൻ.

ഉള്ളലിഞ്ഞ വിജയന്റെ പോക്കിലും പിള്ള ചത്ത മറയോന്റെ വാക്കിലും ഉള്ളുകള്ളികളറിഞ്ഞ കൃഷ്ണനെ- ന്തുള്ളുകൊണ്ടു ചിരിതന്നെ കേവലം.

ഭൂസുരൻ മതിതെളിഞ്ഞു പിന്നെയും വാസുഭദ്രനെ വിളിച്ചലച്ചുതേ "വാസുദേവ! ദുരിതം കെടുക്കണേ നീ സുമംഗളനിധാനമല്ലയോ?

എന്തുതന്നെയവലാതി ചൊല്കിലും പിന്തുണയ്ക്കു കൃപ ചെയ്തിടായ്കിൽ ഞാൻ വെന്തുനീറുമഴലാർന്ന കാന്തയോ- ടെന്തു ചെന്നു പറയേണ്ടു മാധവ!

കൃഷ്ണ! കൃഷ്ണ! സകലം പൊറുക്കണേ കൃഷ്ണ! കൃഷ്ണ! മകനേറ്റുപോരണേ കൃഷ്ണ! കൃഷ്ണ! പിതൃശാപമാറ്റണേ കൃഷ്ണ! കൃഷ്ണ! കൃപയെന്നിൽ വെയ്ക്കണേ.

കഷ്ടങ്കാർവ്വർണ്ണനെന്നിൽ കരുണ കണവുമി- ല്ലെ;- ന്റെ മുജ്ജന്മസിദ്ധാ- ദൃഷ്ടന്നീങ്ങാത്തതാവാം; തലയിലെഴുതിയാൽ പിന്നെ നീക്കാൻ ഞരുക്കം; ദിഷ്ടക്കേടിൻറെ മൂലം തിരയുക വിഷമം; നല്ല കാലം വരുമ്പോ- ളിഷ്ടം സാധിക്കു; മോർത്താൽ പ്രകൃതിയുടെ കളി പ്പന്തലാണീ പ്രപഞ്ചം.

'കമ്മം പൂർവ്വാജ്ജിതന്നോർക്കനുഭവമിഹലോ- കത്തിലെ'ന്നാഗമത്തിൻ മർമ്മം കണ്ടോർ കഥിക്കും പഴമൊഴി പതിരാ- കില്ല, സന്ദേഹമില്ല. ഇമ്മട്ടെന്തൊക്കെയോ ഞാൻ ചപലത പലതും കാട്ടി; ദൈവേച്ഛപോലി- ജ്ജന്മം സാധിച്ചുപോണം, ജനി-മൃതി-സുഖ-ദുഃ- ഖങ്ങൾ മായാകൃതങ്ങൾ.?"

ഏവം വിപ്രനുറച്ചു ഫന്ത! സഭയിൽ ശ്രീകൃഷ്ണനെക്കൂപ്പി,യാ- പ്പാവം ചത്ത കിടാവിനെച്ചുമലിലി- ട്ടേന്തിക്കരഞ്ഞങ്ങിനെ ദേവന്മാരുടെ മുമ്പിൽനിന്നുടനിറ- ങ്ങിപ്പോന്നു, "വേളിക്കെഴും ജീവൻ താങ്ങണമെന്നു വന്നവഴിയേ പോയാനിളാവാനവൻ രണ്ടാം സർഗ്ഗം

"ഫേ വിപ്ര! നില്ക്കുക, കുറച്ചലയായ്ക, കോപം ഭാവിച്ചിടായ്ക്ക, കളകാധികളാകമാനം ഭാവപ്രിയം സുലഭ, മർജ്ജുനനാണു തൃക്കാൽ സേവിപ്പതിന്നുമുതലന്തകനും വണങ്ങും.

സേവിച്ചു തെല്ലൊടുവിലാഹരനോടു മല്ലി- ട്ടീവില്ലുകൊണ്ടഭിമതത്തെയടഞ്ഞതാരോ? ആ വിശ്വവീരവരനർജ്ജുനനെക്കടന്നു പോവില്ല കാലഗതിയും കരുതേണമുള്ളിൽ.

അത്രത്യരന്തണ! ധനുർദ്ധരരല്ല; രാജ- മിത്രങ്ങൾ, രാപ്പകലണിഞ്ഞു ഞെളിഞ്ഞിടുന്നോർ; ചിത്രങ്ങളെന്നു പറയാമിളകായ്ക്കി;-ലുണ്മാൻ സത്രത്തിലാർന്ന മറയോരിവർ; ഭൂപരല്ല.

ഉണ്ണാനിരുത്തുമലിവോടൊരുമിച്ചൊരെണ്പ- ത്തെണ്ണായിരം വലിയ വിപ്രരെയണ്ണനാര്യൻ വിണ്ണാറിനൊത്ത പുകഴാണ്ടവനാ മഹാന്റെ കണ്ണായ ശിഷ്യനനുജൻ കൃതിയർജ്ജുനൻ ഞാൻ.

ദുഷ്ടൻ ബകന്റെ കലി തീണ്ടിയൊരന്തണന്മാർ കഷ്ടപ്പെടുന്ന സമയത്തവനെത്തുലച്ചോൻ ധൃഷ്ടൻ യുധിഷ്ഠിരസഹോദരനായ ഭീമ- നിഷ്ടം കലർന്നൊരനുജൻ ബലിയർജ്ജുനൻ ഞാൻ

കള്ളൻ കടന്നു നിശി ഗോധനമാഹരിച്ചി- ട്ടുള്ളം കലങ്ങിയലറും ദ്വിജനെത്തുണച്ചോൻ ഭള്ളറ്റൊരാണ്ടിലധികം വ്രതമാചരിച്ചു- കൊള്ളണ്ടിവന്ന വശിയർജ്ജുനനേറ്റു സർവ്വം.

പത്താമതുണ്ണിയവിടേയ്ക്കു പിറക്കു, മപ്പോ- ളെത്താം കൃതാന്തഹതകാന്തകശിഷ്യനീ ഞാൻ സത്തായ സൽഗതി സദാ മനുജർക്കു വേദ- വിത്തായ വിപ്രവര, പാദപരാഗലേശം.

ഈവണ്ണമുള്ള വിജയോക്തിയെ വിശ്വസിച്ചു; ഭാവം തെളിഞ്ഞു; പരമെങ്കിലുമന്നു വിപ്രൻ ആ വയ്മ്പനുള്ള കൃതി കുത്തിയിളക്കി നോക്കാ- നേവം പറഞ്ഞു മതികെട്ടവനെന്ന മട്ടിൽ.

"മല്ലാരി, വീരബലരാമ, നതിപ്രസിദ്ധ- വില്ലാളി കാർഷ്ണിയിവർ ചെയ്തുതരാത്ത കാര്യം ഇല്ലാ ഭവാനു വിഷമം; ശരി, ശങ്ക തീരു, - ന്നില്ലാ; മനസ്സിളകിടുന്നവരന്തണന്മാർ.

ത്രൈലോക്യനാഥരിവ,രിന്നിവരെക്കവിഞ്ഞൊ- രാലോചനയ്ക്ക"; മതി ഭൂസുര! ചൊന്നതെല്ലാം. "ഭൂലോകമൊറ്റ നിമിഷത്തിനകത്തമർത്താ- നാലോകനം മതി ധനഞ്ജയനോർമ്മവെയ്ക്കൂ.

മല്ലാരിയല്ല, ബലനല്ല,നിരുദ്ധനല്ല, വില്ലാളി കാർഷ്ണി,യിവരല്ലി;-വനർജ്ജുനൻതാൻ വില്ലാവനാഴിയിവ പാവകദത്ത;-മെന്റെ മല്ലാലമർന്നു ഹരനന്തകവൈരിപോലും.

ശോകത്തിനില്ല വഴി; സംശയമുള്ളിലുള്ള- താകക്കളഞ്ഞിടുക; കാലനെതൃക്കിലും ഞാൻ പാകത്തിലാക്കുമവനെബ്ഭയമില്ല; പത്താം തോകം ഭവാനനുഭവത്തിനു തന്നിരിക്കാം."

"ഒന്നല്ല കഷ്ടമിവനൊയ്മ്പതു ബാലകന്മാർ" എന്നല്ലലാർന്ന കരളെങ്ങിനെ ഞാനടക്കും നന്നല്ല തെല്ലഹിതമായറിയിച്ചതി;-ഷ്ടം തന്നല്ലലാറ്റുമവിടുന്നതു സമ്മതിക്കാം.

"എന്തിപ്പൊഴും കരളിളക്കമെഴുന്ന മട്ടിൽ ചിന്തിച്ചുരപ്പതിനു കാരണമാരാണേന്ദ്ര! കുന്തിക്കു ധർമ്മജസഹോദരനായ്പിറന്നോ- നെന്തിന്നസാദ്ധ്യ;-മരുതേ ചെറുതെ വികല്പം.

ചൊല്ലാം പറഞ്ഞപടി പുത്രനപായമൊന്നു മില്ലാതെ കാത്തുതരുവാൻ കഴിയാത്ത പക്ഷം പുല്ലാണെനിയ്ക്കു തനു തിയ്യിലെരിച്ചിടും ഞാൻ വില്ലാണു, നിന്തിരുവടിത്തളിരാണു; സത്യം."

സത്യം വിടാത്തവകയാണിവനേറ്റുരച്ച കൃത്യം നടത്തുമതിനില്ല വികല്പ,മല്പം അത്യർത്ഥമീ നിലയിലോർത്തു, കിരീടിയോടായ് പ്രത്യക്ഷമിങ്ങനെ കടന്നു പറഞ്ഞു വിപ്രൻ.

"തീരാത്ത സങ്കടമൊഴിഞ്ഞു; ഭവാൻ പറഞ്ഞാൽ പോരായ്മയില്ല; ശപഥം കരുതീല ലേശം വീരാഗ്രഗണ്യ! തൊഴുതേൻ; ദ്വിജചാപലങ്ങൾ തീരാത്തതെന്ന കഥ ലോകചരിത്രസിദ്ധം."

എന്നോതി, നിന്നു കുറെയൊന്നു ചിരിച്ചു, പിന്നെ- യൊന്നോടി, പാർത്ഥനുടെ ചുററ്റുമെടുത്തു ചാടി; വന്നോരു മോദജലരാശിയിൽ വീണലച്ചു; മുന്നോട്ടു പോയ്തി;രികെവന്നു കരം പിടിച്ചു:

"പോകട്ടെയജ്ജുന, വിശേഷമകായിലും ഞാൻ പാകത്തിലൊക്കെ വിവരിച്ചു മനസ്സിലാക്കാം ശോകം ശമിച്ചഹമിനി പ്രസവം സമീപി- ച്ചാകട്ടെയോടിവരു; മന്നു മറന്നിടൊല്ലേ.."

കേളിപ്പെടും വിജയനോടിട വാങ്ങി, യില്ല- ത്താളിത്തഴച്ച കുതുകത്തോടു ചെന്നു വിപ്രൻ വേളിക്കകക്കുളിരിനീ വിവരങ്ങൾ തട്ടി- മൂളിച്ചു, പൂർണ്ണസുഖമൊത്തൊരുമിച്ചു വാണാർ.

ഉണ്ടായിരുന്നൊരഴലർജ്ജുനനെ സ്മരിച്ചു- കൊണ്ടാറ്റി, മായയുടെ ശക്തി, മറന്നു സർവ്വം; രണ്ടാളിലും സുഖമുദിച്ചു; ജഗത്തിലെത്ര കണ്ടാലുമാരുമറിയാ പ്രകൃതിപ്രഭാവം.

എട്ടൊയ്‌മ്പതുണ്ണികൾ കഴിഞ്ഞവരെപ്പിരട്ടും മട്ടൊത്ത കാലഗതി നോക്കുകവർക്കു സൌഖ്യം ഒട്ടൊക്കെയുണ്ടപകടം, സുഖദുഃഖമുള്ളിൽ തട്ടൊല്ല; സാരമിതുതന്നെ പഠിക്കണം നാം.

ആ വിപ്രവന്ദ്യവരദമ്പതിമാർ സദാപി ഭാവിപ്രിയം കരുതി വാണുവരുന്ന കാലം ദേവിയ്ക്കു ഗർഭ,മതുനാൾ മുതൽ വിപ്രനേറെ സ്സേവിച്ചു നിത്യനിയമങ്ങളിലുള്ളുറച്ചു.

ഓദിക്കനൊത്തുരുവിടും മുനി ചൊന്നപോലെ- ന്നാദിയ്ക്കു മുഖ്യവിധി പുംസവനം കഴിച്ചു മോദിച്ചിരുന്നു 'മുറമൂന്നുരു'നൈ ജപിച്ചു ഖേദിച്ചിടായ്‍വതിനവൾക്കു കൊടുത്തു വിപ്രൻ.

ക്ഷൌരം, കുളിച്ച ദിവസംമുതൽ നിർത്തി, വേദ- സാരം പ്രജാഭ്യുദയമായ്പറയുംപ്രകാരം; വൈരം വെടിഞ്ഞു ഹൃദി, വിത്തചയം ജനോപ- കാരത്തിനാക്കി, വളരെസ്സുകൃതങ്ങൾ ചെയ്തു.

പാലപ്പമെന്ന പല ഭോജ്യപദാർത്ഥമന്നാ- ശ്ശീലം തികഞ്ഞ സതി ഗർഭിണിയാത്തലമ്മാൾ ബാലർക്കു തൃപ്തിയടയുംപടി വാരി വാരി- ക്കാലത്തുതൊട്ടവൾ കൊടുത്തിടുമന്തിയോളം.

പത്തും തികഞ്ഞു, വയറൊന്നു കിഴിഞ്ഞു, സാദ- മൊത്തുള്ള പത്നിയുടെ മാതിരി കണ്ടു വിപ്രൻ; ഉത്തുംഗസംഭ്രമമിയന്നു, കിരീടിയോടാ- പത്തുള്ള കാലമറിയിക്കണമെന്നുറച്ചാൻ.

"ആഗസ്സൊഴിച്ചു വിജയൻ തരുമിന്നു സർവ്വ- ഭോഗങ്ങളും സുദൃഢ"മെന്നവനോടിയെത്തി "ഹേ! ഗന്ധവാഹജസഹോദര! പാഹി പാഹി! വേഗം വരൂ! പ്രസവകാലമടുത്തു"വെന്നാൻ.

"ഒന്നിച്ചുവെയ്ക്കുക, മറക്കരുതോമ്മവേണം; വന്ദിച്ചിടുന്നു, കൃപ വേണ, മനാഥനീ ഞാൻ." ഒന്നിച്ചിറങ്ങുമളവർജ്ജുനനോടു വിപ്രൻ നന്ദിച്ചിവണ്ണമവിടെപ്പലതും പറഞ്ഞു.

ഒന്നിച്ചു ചെന്നു നിലയത്തിലണഞ്ഞു വിപ്രൻ, വന്ദിച്ചുകൊണ്ടരുളിയർജ്ജുനനോടു വീണ്ടും; "ഒന്നിച്ഛവെയ്ക്കുക. മനസ്സിളകുന്നു, ധൈര്യം ഭിന്നിച്ചിടുന്നു. മകനേ! യമനെബ്ഭയം മേ.

മാനിച്ചു ധൂർജ്ജടിയെ, വില്ലു കുലച്ചു, ദിവ്യം ധ്യാനിച്ചു ശസ്ത്രനിര, പാർത്ഥനൊരുങ്ങിനിന്നു വാനില്ക്കടുത്ത ശരകൂടമിണക്കി, വിപ്രൻ താനിച്ചുവെച്ചു ചെകിടോർത്തിറയത്തു നിന്നു.

"ഇള്ളക്കിടാവിളകി, കണ്ണിനു പറ്റി, നുവ്വോ പിള്ളയ്ക്കു തട്ടി,യൊരുമുക്കി, നിയത്രയായി വെള്ളം തളിച്ചതിനൊരുക്കുക,യെന്നകായി- ലുള്ളാ പരിഭ്രമവചസ്സുകൾ കേട്ടു വിപ്രൻ.

പിള്ളയ്ക്കു നല്ലതു വരട്ടെ,യരിഷ്ടമൊന്നും തള്ളയ്ക്കുമൊത്തിടരുതെന്നു, നിനച്ചു പിന്നെ ഉള്ളം പിടച്ചരുളിയർജ്ജുന! പാർത്ഥ! പാർത്ഥ! കള്ളൻ ചതിയ്ക്കുമിരുകയ്യിലുമമ്പെടുക്കൂ."

അല്ലാ കിടാവു കരയുന്നു. പെരുത്തരിഷ്ട- മില്ലാതെ പെറ്റു സുഖ,മുണ്ണി ജയിച്ചു പാർത്ഥൻ വല്ലാതയപ്പറയി,ലാശ്ശിശുവിൻ കരച്ചി- ലില്ലാ, 'പിണാവീലറിവന്നു വീഴുന്നു മുമ്പിൽ.

"ചൊല്ല,ല്ലലെന്തു? വരു പാർത്ഥ! നമുക്കു ചെന്നീ- റ്റില്ലത്തിലൊന്നു തിരയാം ക്ഷണമെന്നു വിപ്രൻ വല്ലന്തികൊണ്ടറയിലാർന്നു, കിടാവിനെക്ക- ണ്ടില്ലപ്പൊ,ളാന്തിയിടറിത്തലതല്ലി വീണു

നില്ലാത്ത ചിന്തയതിരറ്റ വിഷാദമീറ- യെല്ലാം കലർന്നു മതി മങ്ങിയ പാർത്ഥനപ്പോൾ വല്ലാതെ നിന്നു, പറയാം പരമാർക്കുമെന്തെ- ന്നില്ലാത്ത ഗർവ്വപജയത്തിനു മൂഖ്യമൂലം.

എന്താണിതെന്തു കഥയാണു കിരാതമൂർത്തി ചെന്താമരാസ്ത്രരിപു തന്ന ശരം ശരാസം ഹന്താത്ഭുതം വലിയൊരക്രമമോർത്തെനിയ്ക്കു വെന്താളിടുന്നു ഹൃദയം കലി കേറിടുന്നു.

"തന്നേയ്ക്കു, വേണ്ട കളിയുണ്ണിയെ, ദുഷ്ടദോഷം വന്നേയ്ക്കു,മോർക്കുക കൃതാന്ത! കിരീടിയേ നീ ഇന്നെന്തു കണ്ടു കളിയാക്കി, 'യമന്റെ കാല'- നെന്നെന്നെയിന്നുമുതലാളുകളോർക്കുവാനോ?"

കട്ടിത്തമുള്ളുടൽ വിറച്ചെരികോപവഹ്നി പൊട്ടിത്തെറിച്ച നയനങ്ങളിളക്കിനോക്കി 'വട്ടിക്കണക്കു' വിജയൻ ചെറുഞാൺ വലിച്ചു വിട്ടിട്ടിടിക്കെതൃകഠോരരവം മുഴക്കി.

തട്ടിപ്പിടഞ്ഞവിടെനിന്നെഴുനേറdറു വിപ്രൻ പൊട്ടിക്കരഞ്ഞു തലതല്ലിയലച്ചു പിന്നെ ഞെട്ടിത്തെറിച്ചു വിജയvdറെ മുഖത്തു കുത്തി- പ്പൊട്ടിച്ചിരിച്ചു പല ഗോഷ്ടികൾ നിന്നു കാട്ടി.

“പ്രദ്യമ്നനുണ്ണിയനിരുദ്ധ, നതിപ്രസിദ്ധൻ വിദ്യുൽപ്രഭൻ മുസലി, മംഗളമൂർത്തി കൃഷ്ണൻ; ഉദ്യക്തരല്ലവ,'രിവൻ മതി'യെന്നു കഷ്ടേ ഹൃദ്യുത്ഭവിച്ച ദുരദുഷ്ട! ചതിച്ചു നമ്മെ.

മല്ലാരിയെപ്പഴിപറഞ്ഞു ഞളിഞ്ഞു മേനി ചൊല്ലാനൊരുങ്ങിയ നപുംസകമായ നിന്നെ തല്ലാഞ്ഞതിന്റെ ഫലമാണിഹ കേട്ടുകേളി- യില്ലാത്തമാതിരി പിണഞ്ഞൊരു പുത്രദുഃഖം.

വില്ലാരു തന്നു, ശരമെങ്ങിനെ കിട്ടി, നിന്റെ മല്ലാ ഹരന്റെ തലയിൽ, ശിവ! രാമ! രാമ! ചൊല്ലാനറയ്ക്കു,മിനി നീ മറയത്തു പോക; നല്ലാളുകൾക്കരുതസജ്ജനസംഗലേശം.

പോകാൻ വരട്ടെയൊരു പട്ടട തീർത്തു തിയ്യിൽ ചാകാം, ഭവാൻ നെറിവെഴുന്നവനെങ്കിൽ വേഗം ആകാത്ത പുത്രവിരഹാനലനെന്നെയിട്ടു ചാകാതെ കൊല്ലതിനു നിയ്യൊരുവൻ നിമിത്തം.

എട്ടാശകൾക്കുമധിപൻ വിഭു കൃഷ്ണനുള്ളിൽ തട്ടാത്ത പാപി,യവനെപ്പഴി ചൊല്ലിയോൻ നീ തൊട്ടാൽ കുളിക്കണമെടുക്കുക വില്ലു ചൂണ്ടൽ കെട്ടാൻ കൊടുക്കുക, നടിയ്ക്കരുതാരുമേറെ."

ദൈവത്തെയോർത്തു, നെടുവീർത്തു, മുഖം കുനിച്ചൂ, ഭാവം പകർന്നു, നയനാംബു പൊഴിച്ചു, കൂപ്പി; പാവം കിരീടിയമരുന്നതു കണ്ടു വിപ്ര- നാവന്ന കോപദഹനജ്വരമസ്തമിച്ചു.

"കഷ്ടം ദുഷിച്ചു ജഗദീശ്വര! ഞാൻ കടന്നീ- ശിഷ്ടൻ ധനഞ്ജയനെയും ശിവ! രാമ! രാമ! ദിഷ്ടത്തിനില്ല പിഴ, 'നോക്കിഹ കർമ്മബന്ധാ- ദൃഷ്ടങ്ങളാണനുഭവങ്ങ'ളിതാണു ശാസ്ത്രം.

സ്നേഹം കവർന്ന വിഷയപ്രതിപത്തി മായാ- മോഹം വളർത്തു, മതിൽനിന്നഴലേതവർക്കും ഹാ! ഹന്ത! ഗേഹ സുത-മിത്ര-കളത്ര സൌഖ്യം ദേഹത്തെയോർത്തു കരുതിക്കളയുന്നു ജന്മം,

ആരാണു ഞാ,നെവിടെനിന്നു വരുന്നു, പോകും പാരാരു കണ്ടു, നിലയില്ലൊരു കമ്പമൊക്കെ; ആരാണു മക്ക,ളവരെന്തിനെനിക്കു; സർവ്വം നാരായണന്റെ കളി,യാരറിയും പ്രപഞ്ചം?

കഷ്ടത്തിലായി വിജയൻ, പരമെന്റെ ദുഷ്ടാ- ദൃഷ്ടത്തിലായി വിജയം, തകരാറിലായി, നഷ്ടത്തിലാകുമുടനർജ്ജുന,നാര്യ കുന്തീ ശിഷ്ടം നിനയ്ക്കുക ഞെരുക്കമഹോ! കടുപ്പം.

ആട്ടേ, തിരക്കുക സഖേ! സഖി കൃഷ്ണനേയും കൂട്ടേണമിന്നുലകിൽ നിങ്ങളൊരുങ്ങിയെന്നാൽ കൂട്ടേതുമോതിടുകയല്ലഖിലം സുസാദ്ധ്യം; വാട്ടേണ്ടതില്ല ഹൃദയം ശുഭമായ്‍വരും തേ.?"

പാദം നമിച്ചു വിജയൻ: കൃതിയന്തണാനു- വാദം ലഭിച്ചു; ധൃതിയോടവിടുന്നിറങ്ങി സാദം ത്യജിച്ചു; കൊലവില്ലു കുലച്ചു; ചാപ- വേദം സ്മരിച്ചു; ബലി യൌഗികവിദ്യയാർന്നാൻ.

എട്ടാശയും തിരയണം കുറെയൊന്നു ബുദ്ധി- മുട്ടാതെകണ്ടു വിജയത്തിനു മാറ്റമില്ല ഒട്ടാകെയോ വിജയൻ യമനോടു യുദ്ധം വെട്ടാനുറച്ചവിടെയെത്തി മനോജവത്തിൽ.

ധൈര്യം കുറഞ്ഞവകയാണ,റിവില്ല വേണ്ട- കാര്യങ്ങളൊന്നുമറിയില്ല, വിപത്തിലൊട്ടും; ഭാര്യയ്ക്കിതാണു നില; ഞാനിനിയീശ്വരന്റെ വീര്യങ്ങളുള്ള കഥ ചൊല്ലിയടുത്തുകൂടാം.

ഏവം നിനച്ചു കരയും പ്രിയയോടു ശുദ്ധ- ഭാവം കലർന്നു ഭഗവൽസ്മരണയ്ക്കുവേണ്ടി; സേവയ്ക്കുനിന്നു പല സല്ക്കഥയും പറഞ്ഞു, ദൈവപ്രഭാവമവനിങ്ങിനെ വിസ്തരിച്ചു.

"അലയരുതരുതാരും ഹന്ത! സംസാരമാകു- ന്നലയിലതിലിറങ്ങിക്കൂത്തടിച്ചാൽ കുടുങ്ങി- നിലയുടെ കഥയില്ലാ, നീന്തിയാൽ നീങ്ങുകില്ലാ, വിലയകരമനന്തം വീചി,യെന്താണൊരന്തം!

കൃതിജനി സുഖദുഃഖം മാറി മാറിജ്ജഗത്തിൽ- പ്രതിദിനമൊരു തുമ്പും വാലുമില്ലാത്ത മട്ടിൽ അതിരസമിഹ കാണുന്നില്ലയോ? 'പേക്കിനാവീ- സ്ഥിതി'യിതി കരുതുന്നോർക്കന്തകൻ പുല്ലുപോലെ.

"നവ വിവരമിണക്കിത്തീർത്ത പാത്രത്തിലേറും പവനനു, മുടൽപൂകും ജീവനും തുല്യമേ'വം എവനറിയു,മറിഞ്ഞാൽ പിന്നെ മായാപിശാചി- ക്കവനൊരടിമയല്ലാ, നിത്യനിർമ്മുക്തനായി.

ജനി, നില, മൃതിയേവം കൂത്തടിക്കും ജഗൽക- മ്പനിയുടെ നിലനില്പാം സച്ചിദാനന്ദനാദ്യൻ കനിയുമവനെയന്നാ 'വാസനാശക്തി നീങ്ങാ- ശ്ശനിപ്പിഴ‌യുമൊഴിഞ്ഞിട്ടോടുമെന്നാപ്തവാക്യം."

ഗ്രഹനില ദശയെല്ലാം നോക്കിയാശ്വാസമാക്കാ- മഹ,മിവിടെയിരിക്കൂ, ജാതകം വെച്ചുരയ്ക്കാം മഹദപജയമെങ്ങാൻ പറ്റിയാലുള്ളടക്കാ- നിഹ ഭുവി പതിവേവം ജാതകക്കെട്ടെടുക്കൽ

വേദത്തിൽ കണ്ട തത്ത്വം പലതു, മവ പര- ത്തും പുരാണത്തിലോരോ വാദത്തിൽ പെട്ട സാരങ്ങളു, മഴലകലും കാലവും ജാതകത്താൽ സാദത്തിന്നുള്ള ശാന്തിക്കരുളിയരുളിയ- ന്നന്തണൻ കാന്തയാൾതൻ ഖേദത്തിയ്യാറ്റി വാണൂ മറയുടെ പൊരുളിൽ ചിത്തമർപ്പിച്ചു സൌഖ്യം. മൂന്നാം സർഗ്ഗം.

ഭയദശമനരാജ്യം തെക്കുതെക്കാത്രിലോകി ക്കിയലുമിടയിലപ്പിൻ മോളിലൂഴിക്കു കീഴിൽ നിയതിയിൽ നിനവില്ലാപ്പാപികൾക്കുള്ള ശിക്ഷാ- നിയമമുറ നടത്തും പ്രൌഢിയൊത്തുജ്വലിപ്പൂ.

സമനിലയിലനേകം ധർമ്മനേതാക്കളുള്ളാ ക്ഷമയിലതിവിശേഷപ്പെട്ടെഴും പട്ടണാഗ്ര്യം വിമലമധികശാന്തം സജ്ജനാരാദ്ധ്യമാം 'സം- യമനി? പൊലിമ പൊങ്ങി ബ്ഭംഗി തിങ്ങിത്തിളങ്ങി.

കനകമയമശേഷം, സൌഖ്യദം, കാമഗം, യോ- ജനയടി ചതുരശ്രം, വിസ്തൃതം, നിസ്തുലാഭം, അനഘരുചിരശില്പം, നത്സഭാമണ്ഡപം സ- ജ്ജനനിവഹനിഷേവ്യം, ദിവ്യമങ്ങുല്ലസിപ്പൂ.

സുരവരപുരി തീർത്താശ്ശില്പി നിർമ്മിച്ച വിശ്വോ- ത്തരശുഭസഭതന്നിൽശ്രേഷ്ഠസിംഹാസനത്തിൽ, നരരുടെ നെറികേടിന്നൊത്ത ശിക്ഷയ്ക്കൊരുങ്ങി സ്ഥിരതയൊടരുളുന്നു ധർമ്മരാജാധിരാജൻ.

ഒരുപുറമഥ കാലം; മറ്റിടം മൃത്യു; കോപ്പി- ട്ടൊരുമയൊടൊരുമട്ടിൽക്കാത്തു ലാത്തും ഭടന്മാർ 'തിരുവടി യമനിന്നൊന്നോതിയാലണ്ഡഭാണ്ഡം തിരുതകൃതിപൊടിക്കാമെന്നിളക്കുന്നു ഖൾഗം.

നിരവധി പുകൾ പൊങ്ങും ശ്രീമരുത്തുക്കൾ, വിദ്യാ- ധരവര,രറിവേറും സിദ്ധസാദ്ധ്യാധിപന്മാർ; വരസുകൃതികൾ തെക്കൻദിക്കിലർക്കൻ ചരിക്കെ- ചരമഗതിയടഞ്ഞാർ: മുവ്വർ വൈശ്വാനരന്മാർ.

ഇവരധിപനുചുറ്റും സ്ഥാനമാന്നോർ, സഭാവൈ- ഭവമൊരുവനുമോതിബ്ഭംഗിയാക്കാൻ ഞെരുക്കം ദിവസവുമതിലോരോ ജോലിയുണ്ടേതവർക്കും ഭുവനവിദിതമാണീച്ചട്ടവട്ടങ്ങളെല്ലാം.

ഇവിടെയമരുമോരോ ജീവികൾക്കൊക്കെയീര- ണ്ടവിടെയനുചരന്മാർ ശൂരരുണ്ടാസ്സദസ്സിൽ ഭൂവി നരരനുവാരം ചെയ്തിടും കൃത്യമെല്ലാ- മവികലമെഴുതുന്നാച്ചിത്രഗുപ്തന്റെ കീഴിൽ.

ജനനമരണമോരോ ജീവികൾക്കും കുറിപ്പോ- രിനവിവരമിരിക്കും ചെക്കു നോക്കിക്കഥിയ്ക്കും അനവധി ഭടരപ്പോൾ ദണ്ഡുമേന്തിത്തിരിക്കും ദിനസരി മുറയേവം ചിത്രഗുപ്തന്റെ ഭരിക്കും.

ധരണിയിലഥ ചെന്നാക്കിങ്കരന്മാർ പിടിക്കും നരരുടെ കഥയോർത്താലമ്പരപ്പാകമാനം വരവനിത, വലിപ്പം, വിദ്യ, വിത്തം കുടുംബം, നിരവധി പുക,ളെല്ലാം തീർന്നു താനേകനായി.

ക്ഷമയുടെ കഥയില്ലാതാട്ടിയോടിച്ചു സാക്ഷാൽ ശമനസഭയിലേറ്റിശ്ശാസ്ത്രരീതിക്കു നിർത്തി ക്ഷമയിലൊളിവിലായിച്ചെയ്ത കൃത്യങ്ങളും ത ത്സമയവുമവർ കേൾക്കെച്ചിത്രഗുപ്തൻ കഥിയ്ക്കു.

പക,ലിള, രവി, മാനം, വഹ്നി, ധർമ്മം, ശമം, രാ- ... ... ,മുഡുപതി, വാതം, സന്ധ്യരണ്ടി, ..വണ്ണം പു... ... പതിന്നാലാളുമീച്ചൊന്നകൃത്യം സകലവുമിഹനോക്കിക്കണ്ടതായ് സാക്ഷിചൊല്ലും.

അരിയ സഭയി'ലഗ്നിഷ്വാത്ത'രാ 'ഹേനപോ,ഷ്മ- പ്പരിഷ'യറിവുകൂടുന്ന'സ്വധാ', "കീർത്തി'യേവം പെരിയ പിതൃവരന്മാർ കേസ്സുതോറും പ്രസംഗം ത്വരിതതരമുതിർക്കും കീഴ്‌നടപ്പും കഥിയ്ക്കും.

സുരഥനൃപതി, മത്സ്യൻ, ബ്രഹ്മദത്താഖ്യ, നൌശീ നരമനു, പൃഥ, രാമൻ, പിംഗളൻ, പൂരുപുണ്യൻ; ശരഭധരണിപാലൻ, ഭീഷ്മകൻ, ഭീഷ്മരേവം നരപതികൾ മഹാന്മാർ 'ജൂറി'മാരാസ്സദസ്സിൽ

പുലഹനഥ, വസിഷ്ഠൻ, ഭാർഗ്ഗവാഖ്യൻ, മതംഗൻ കലഹരതി, കരംഭൻ, പർവ്വതൻ, വാമദേവൻ, കലശജമുനി, സാക്ഷാലാർഷ്ടിഷേണൻ തുടങ്ങി- പല പല മുനിമാരും 'ജൂറി'മാരെന്നു കേൾപ്പൂ.

ഇവരിലധികപക്ഷം നോക്കിയദ്ധർമ്മരാജാ- വവർകളങ്ങളിടുന്നാശ്ശിക്ഷ ശീഘ്രം നടത്തും എവനുമതിനെതൃക്കാൻ വയ്യ പൊയ്ക്കൊള്ളണംതാൻ ജവമൊടു നരകത്തിൽ ജീവികൾക്കെന്നു ചട്ടം.

യമസഭയിലിവണ്ണം ധർമ്മശാസ്ത്ര‌ങ്ങളോർത്ത- ക്രമരഹിതമനേകം ജോലി ചേലായ് നടക്കേ സമരനിപുണാനൂക്കുള്ളർജ്ജുനൻ കോപമാർന്നാ ശ്ശമനനൊടടരാടാനപ്രദേശത്തിലെത്തി

ഉടനടിയിടവാങ്ങി കൂസൽകൂടാതെ ചെന്നുൽ- ക്കടകടുകനലാളും ദൃഷ്ടിയിട്ടൊന്നുരുട്ടി പടവുകളടിയൂന്നിക്കേറി നിന്നസ്സഭാസം- ഘടനമഹിമയെല്ലാം പാർത്തു പാർത്ഥൻ നടുങ്ങി.

അരികിലതിഥിപൂജയ്ക്കോർമ്മ വെച്ചെത്തിയേറെ- പ്പരിചിതനില കാട്ടും ധർമ്മരാജന്റെ നേരേ അരിശലഹരിയുള്ളോൻ വില്ല കുത്തിപ്പിടിച്ചാ- ഗ്ഗിരിശശരമിളക്കിപ്പാർത്ഥനിത്ഥം പറഞ്ഞാൻ:

"തരിക, തരിക വേഗം ബ്രാഹ്മണാപത്യ,മൊന്ന- ല്ലരിശമിളകിടുന്നു, പത്തുമിന്നെന്റെ മുമ്പിൽ ദുരിതമവരിലോരോന്നൊക്കയും കണ്ടിരിക്കാം ശരി,യവയിവനേറ്റു, വാശിവീശം വിടാ ഞാൻ.

ഹരനുടെ പരശിഷ്യൻ, ധമ്മപുത്രാനുജൻ, ശ്രീ- വരനിവനുടെ സൂതൻ, വഹ്നിദത്തം ശരാസം; ധരണിസുതനുവേണ്ടിച്ചെയ്ത സത്യംവിടാ; സം- ഗരകുതുകി കുലുങ്ങാ, കാലകേയാന്തകൻ ഞാൻ.

സകലവുമറിയപ്പോന്നുള്ളൊരാളെന്തിനെന്നിൽ- പ്പക കളക, വരുത്താ സത്യഭംഗം പ്രസംഗം പകലിരവു കുഴങ്ങിപ്പന്തിരണ്ടാണ്ടു സത്യം വകതിരിവൊടു കാത്താപ്പാരിടം നേടിയോൻ ഞാൻ."

"അരുതരുതൊരുലേശം കോപമുള്ളിൽബ്ഭവാനോ- ടൊരു പകയിവനില്ലാ; മല്ലിടാനില്ല മോഹം; കുരുകുലമണിമുത്തേ! നേരുകേടായ കാര്യം കരുതുക പതിവില്ലാ; വിപ്രവർഗ്ഗത്തിലൊട്ടും.

സുരവരസുത! സാക്ഷാൽ ധർമ്മപുത്രൻ ഭരിക്കും ധരണി, വിഭു മുകുന്ദസ്വാമി വാഴുന്ന കാലം, നരരിലഴലുദിക്കാ, ഭൂസുരാപത്യനാശം പരമതിശയ; മയ്യോ പാർത്ഥ! ചേരാത്ത കാര്യം.

ഒരുപടി മൃതരായീ പുത്രരെന്നുള്ള ചൊല്ലി- ന്നൊരു പുതുമ, വരില്ലാ ധർമ്മജന്മാവിരിക്കെ; ഒരുസമയമിതെങ്ങാൻ മാധവൻതന്റെ കേളി- ത്തിരുമറിയിലകപ്പെട്ടുള്ളതാമുള്ളതെങ്കിൽ. 25

ധരണിസുരസുതന്മാരിപ്രദേശത്തൊരാളും നരതിലക! ഗമിച്ചിട്ടില്ല, സന്ദേഹമില്ല; നരമുനിവര! കോപം വേണ്ട ഞാനൊത്തുപോരാം നരകനിര സമസ്തം കാട്ടിടാം ബോദ്ധ്യമാക്കാം."

ശമനവചനമിത്ഥം കേട്ടു പാർത്ഥന്റെ കോപം ശമനനിലയിലായി,കാലനെക്കൈവണങ്ങി 'ശമലനിധികളേല്ക്കും സങ്കടം കണ്ടുവെന്നാൽ ശമമിവനിലുദിക്കും' പാർത്ഥനേവം നിനച്ചു.

സുകൃതികളണിമുത്താം ജിഷ്ണുവൊന്നിച്ചു ശാന്ത- പ്രകൃതിശമനദേവൻ കൈപിടിച്ചാത്തമോദം വികൃതികൾ കുടിപാർക്കും കോട്ടപുക്കി,ങ്ങു കാട്ടും തകൃതിയുടെ ഫലത്തെക്കാട്ടിയൊക്കെപ്പതുക്കെ.

"ക്ഷിതിയിലപരവിത്താപത്യാദാരാപഹാര- ച്ചതിയരെയടികൂട്ടിപ്പട്ടിണിക്കിട്ടു കെട്ടി അതികഠിനമിഴച്ചും കിങ്കരന്മാർ ശഠിച്ചും സ്ഥിതി ഭയദമിതാ 'താമിസ്രഗർത്ത'ത്തിൽ നോക്കൂ

അതിപലിശ, പണത്തിന്നെട്ടിരട്ടിച്ച ലാഭം പ്രതിദിനമതിനോരോ സൂത്രമോതിപ്പകിട്ടി മതിയിലൊരലിവെന്യേ പുഞ്ചിരിപ്പൂച്ചുപൂച്ചി- കൃതിയിലപരവിത്തം കയ്ക്കലാക്കും ഖലന്മാർ.

നരരിവിടെയണഞ്ഞാ'ലന്ധതാ'മിസ്രമാമീ നരകഗുഹയിലാക്കും നാക്കു ചെത്തും ചതയ്ക്കും പിരടിയിലടി, പല്ലും കണ്ണുമൊപ്പം തെറിയ്ക്കും; ചരരുടെ പണി നോക്കൂ തൊള്ളയിൽ കോലിടുന്നു.

ഇവ,നിവനുടെ പുത്രൻ, ഭാര്യ, വിത്തം, ശരീരം, ഭവന,മവനി,യെന്നോർത്താരെയൊക്കെക്കെടുത്തും അവരിഹ തരുജന്തുക്കൂട്ടരായ്മറ്റവൻ 'രൌ- രവ' നരകമണഞ്ഞാൽ ചെന്നു തിന്നാൻ തുടങ്ങും.

രുരുനിര ഫണിയേക്കാൾ ക്രൂരസത്വങ്ങളൊട്ടു- ല്ലുരുഭയദമിവറ്റിൻ കൊത്തലേറ്ററ്റജസ്രം പുരുരുജ സഹിയാഞ്ഞിട്ടാർത്തരായ് സ്വാത്ഥമേറെ- ക്കരുതിയ ഖലരിപ്പോൾ കാണ്കെ കാട്ടും പ്രപഞ്ചം.

അവനവനുടെ ദേഹം മാത്രമോപ്പോർ "മഹാരൌ- രവ മിതിലുടനെത്തും ഭാരശൃംഗങ്ങൾ കൊത്തും ഇവ തരുനിരയേക്കാൾ ക്രൂരജന്തുക്കൾ വല്ലാ- തവ വിജയ! ധരിക്കൂ സ്വാർത്ഥികൾക്കുള്ള ദുഃഖം.

അവനിയിലുയിരൊക്കും ജന്തുസംഘത്തെ വേവി- ച്ചെവരനിശമശിയ്ക്കും ദുഷ്ടദുർബുദ്ധിവർഗ്ഗം അവരുടെ കഥ 'കുംഭീപാക'ഗർത്തത്തിൽ നോക്കൂ ശിവ! ശിവ! പിടയുന്നു ചുട്ട തൈലത്തിനുള്ളിൽ

മുകളിലിന, നടുക്കെക്കീഴിലാളും ഹുതാശൻ; പുകയുമനിശമമ്പാ ചെമ്പുകൊണ്ടുള്ള പാലം വികലമധികദീർഗ്ഘം കാണുവോർക്കുള്ളിലാധി- പ്പക പകരുമിതത്രേ 'കാലസൂത്രം' കഠാരം.

ജനക. ജനനി-ദേവ-ബ്രഹ്മവിദ്വേഷമേല്ക്കും ജനമിവിടെ വരുമ്പോൾ കാലസൂത്രത്തിലേറി കനലെരികടുവൈലത്താട്ടിയോടിച്ച തല്ലി- ത്തനതുയിരു കൊടുക്കാതിട്ടു നട്ടംതിരിയ്ക്കും.

തരു,ലത, ചെടി,യെല്ലാം വാളിനം കാടകണ്ടോ കരുതുകി'തസിപത്രം' തൊട്ടുതിന്നും ഖലന്മാർ ഒരുപടിയിതിൽ നോക്കൂ കിങ്കരന്മാർ കടത്തീ- ട്ടൊരുപൊറുതികൊടുക്കാതാട്ടിയോടിച്ചിടുന്നു.

നരപതികൾ, മഹാന്മാർ, മന്ത്രിമാരാട്ടെ, ഭൂമീ- സുരനു,മറിക ദണ്ഡം, തെറ്റു ചെയ്യാത്തവന്നും വിരവൊടുതകിയെന്നാലായവർക്കുള്ളതാം 'സൂ- കരമുഖ'മിതിലിട്ടാക്കൂട്ടരെക്കൊട്ടയാട്ടും.

ദിനസരി ശുഭഹോമം, പഞ്ചയജ്ഞാദികർമ്മം, മനന,മതിഥിപൂജാ ഭക്ഷണാല്യങ്ങ,ളെന്യേ തനതുദരമൊരിക്കൽ പൂരണം ചെയ്തുപോയാ- ലനവധികൃമിയുള്ളീ കുണ്ടിൽ വീടും ദ്വിജന്മാർ.

അവരിഫ 'കൃമിഭക്ഷം' പൂകുമപ്പോൾ കടക്കും നവവിവരവഴിയ്ക്കും വൻ പുഴുക്കൂട്ടമൊപ്പം ശിവ ശിവ! കൃമിയെത്താൻ തിന്നിടും ക്ഷുപ്പിപാസാ- വിവശരവരജസ്രം പാർത്ഥ! ചെന്നൊന്നു നോക്കൂ.

ധനനിര, നവരത്നം, പട്ടു, പൊന്നെന്നിതെല്ലാം ദിനമനു ഭുവി കേറിക്കൊള്ളചെയ്യും ഖലന്മാർ മനമിടറി മരിച്ചിട്ടിങ്ങു വന്നെത്തിടുമ്പോ- ളനവരതമിരിപ്പാൻ കാണ്ക 'സന്ദംശ³സത്മം.

കുടിലുകളിവയെല്ലാം കിങ്കരന്മാർ പഴുപ്പി ച്ചടിമുതൽ മുടിയോളം രോമമെണ്ണിപ്പറിയ്ക്കും തടിയിടിപൊടിയാക്കും ക്ഷുപ്പിപാസാത്തരായാ- പൊടിമണലിഹ തീറ്റും ചെന്നുവേണെങ്കിൽ നോക്കാം.

പുണരരുതരുതെന്നായ്‍വെച്ചിരിപ്പോരൊടൊന്നി- ച്ചിണപിണയുമിവർക്കിങ്ങെത്തിയാൽ രണ്ടുപേർക്കും കണലിനു ശരി ചുട്ടാച്ചെമ്പുകോലങ്ങൾ കെട്ടി - പ്പുണരണമടികൊള്ളും മട്ടിയാൽ ചട്ടമേവം.

ക്ഷമയുടെ പതി, വിപ്രൻ, മന്ത്രിമാർതൊട്ടു വർണ്ണാ- ശ്രമവിഹിതസുധർമ്മം വിട്ടെഴും മർത്സ്യർ ചത്താൽ യമഭടരുടനെത്തിത്തട്ടിയോടിച്ചു മാർഗ്ഗ- ശ്രമമുതകിവലിച്ചീ നാട്ടിലേയ്ക്കാനയിക്കും.

പരമിവിടെയണഞ്ഞാൽ കാലപാശം വിരിച്ചി- ട്ടരയിലൊരു കുടുക്കിട്ടാട്ടി മേല്പോട്ടു പൊക്കി കരയുമവരെ, രണ്ടാൾ തൂക്കിയാട്ടീട്ടുഹോ 'വൈ- തരണി നദിയിൽ വീക്കും, പൊങ്ങിയാൽ ചെന്നു മുക്കും.

മൊതല മുതു കടിക്കും, കണ്ണു മത്സ്യങ്ങൾ കൊത്തും പത, നുര,യിവ മൂക്കിൽക്കേറിടും വീർപ്പു മുട്ടും ചിതറിന തിരയൂക്കിൽ പാറമേല്ക്കൊണ്ടലയ്ക്കും ചതയുമുടൽ, മരിയ്ക്കാ പാർത്ഥ! ചെന്നൊന്നു നോക്കാം.

നരകനിരയിരിയ്ക്കും കോട്ടചുറ്റും കിടങ്ങീ വരനദി മലമൂത്രം, പൂയമിത്യാദിപൂർണ്ണം നുര പത, കഫ,മേദോ,മാംസ,മത്യന്തദുർഗ്ഗം; കരയുടെ കഥയില്ലാ പെട്ടുപോയാൽ കുടുങ്ങി.

കുലമഹിമ, മഹത്വം, ധർമ്മസാരങ്ങൾ, വേദം, നിലയിവ നിനവെന്യേ കാമലീലയ്ക്കുവേണ്ടി കുലടയിലണയുന്നോർ വീണിടും വാപി നോക്കൂ ചല,മല,കൃമി,പൂർണ്ണം കൂട്ടരൊട്ടല്ലിതിങ്കൽ.

കരടി, കഴുത, നായക്കൂട്ടമൂട്ടിപ്പുലർത്തും ധരണിവിബുധർ; പോരാ വേട്ടയാടും ദ്വിജന്മാർ വരവിവരുടെ നോക്കൂ, കിങ്കരന്മാർ ശരീരം ശരശകലിതമാക്കിക്കൊണ്ടിതാ വന്നിടുന്നു.

ദുര, ഞളിവി,വ മൂത്തിട്ടാചരിക്കുന്ന യാഗാ- ന്തരഗതപശുഹിംസാകാരകന്മാരെയൊക്കെ പരമിവിടെ വരുത്തിച്ചീർച്ചവാൾകൊണ്ടറുക്കും കരയുകിലടി ചുറ്റും ചാട്ടയാട്ടും ഭടന്മാർ.

കുലഗൃഹിണിയിലല്ലാതാത്മരേതസ്സു വേറെ- ചലമിഴിമണിമാരിൽ ചേർക്കുവോരിങ്ങു വന്നാൽ നലമൊടവരെ 'ലാലാഭക്ഷ'മാം കുണ്ടിലാക്കി ബ്ബലമുടയ ചരന്മാർ കാണ്കവയ്യാ കഥിപ്പാൻ.

നുണപറയുക; കള്ളം താപ്പിലൊപ്പിക്ക്; കള്ള- പ്പണമനവധി ദാനം ചെയ്ക; ചൌര്യങ്ങളേവം ഗുണനിനവൊടു ചെയ്യും കൂട്ടർ ചത്തിട്ടു വന്ന- ക്ഷണമിവിടെ'യവീചീ'കല്ക്കളത്തിൽ പതിക്കും

ഗിരിയൊരുപടി പൊക്കം മോളിൽനിന്നിട്ട ചോര- പ്പരിഷയെയെറിയുന്നൂ കല്ലിൽ വീണിട്ടു ദേഹം തരിതരി തകരുന്നു പിന്നെയും പിന്നെയും കാ- ണ്കരിശമൊടെറിയുന്നു ചത്തിടുന്നില്ലൊരാളും.

അതിഥികളണയുമ്പോൾ ദുർമ്മുഖം കാട്ടിയുള്ള- സ്ഥിതി,കടുകനലാളും ദൃഷ്ടികൊണ്ടുള്ള നോട്ടം; കതിപയമൊഴി, പാന്ഥൻ ഞട്ടു,മിമ്മട്ടെഴുംദു- ഷ്കൃതി ഗൃഹപതി 'പര്യാവർത്ത'മെത്തും മരിച്ചാൽ.

കഴു മിഴിയിണ കൊത്തും; നാക്കുടൻ കാക്ക കൊത്തും; കൊഴുനിണമണി വക്ത്രം കൊറ്റി കൊത്തിപ്പൊളിക്കും; വിഴുമളവിലടിക്കും കിങ്കരന്മാർ-കുഴങ്ങും- പൊഴുതിലവർ നിനയ്ക്കും പാന്ഥവിദ്വേഷകൃത്യം.

ഒരു പൊറുതികൊടുക്കാതെപ്പൊഴും ചീത്തചൊല്ലു- ന്നൊരു ഗൃഹപതി ചത്തിട്ടിപ്പുരത്തിങ്കൽ വന്നാൽ കുരുകുരെ മുനയുള്ളാത്തൂശി രോമങ്ങൾതോറും തിരുകുമവർ കരഞ്ഞാൽ തൊള്ളയിൽ കൊള്ളി തള്ളും.

കിഴവികൾ, കിഴവന്മാർ, ബാലകന്മാരിവർക്ക - ങ്ങഴലധികമിയറ്റിദ്ദുഷ്ടജായാസമേതം അഴകൊടു കളിയാടും പാപി ചത്തിങ്ങു വന്നാൽ പിഴ ശിവ! ചെറുതല്ലാമെന്നടുത്തൊന്നു കാണാം.

ഒരു വലിയ നിലാതിൽ തിയ്യെരിച്ചോടരുക്കി- ത്തെരുതെരെയതു മുക്കിത്തൊള്ളയിൽ പാർന്നിടുന്ന പുരുരുജ സഹിയാഞ്ഞിട്ടത്ര തത്തിപ്പിടയ്ക്കും പുരുഷനെയടി, നോക്കൂ കോരിവീഴുന്നു വീണ്ടും.

മുനകളിലിഹ ശൂലംതോറുമിക്കൂട്ടർ ഹാ! സ- ജ്ജനനിവഹവിനിന്ദാകാരകന്മാർ നരന്മാർ അനവധി കഴു, കാക്ക പ്രാതലൂണാക്കി ദേഹം തനതുയിരു വിടാതുണ്ടാർത്തു പേർത്താത്തിടുന്നു.

ധൃതിയിലവിടെ വന്നാച്ചിത്രഗുപ്തൻ പറഞ്ഞാൻ: "മതിമതി മതിയാക്കാം ജോലിയുണ്ടാസ്സദസ്സിൽ; ക്ഷിതിസുരസുതരിന്നീയണ്ഡഭാണ്ഡത്തിലില്ലാ മതികുലമണിമുത്തേ,യിക്കണക്കൊക്കെ നോക്കാം."

"ശരിശരി ഹൃദി ബോദ്ധ്യംവന്നു ഞാന്മൂലമായി- പ്പെരിയ സമയനഷ്ടം പറ്റി; തെറ്റെന്റെ പേരിൽ തരിക തരിക മാപ്പെ”ന്നർജ്ജുനൻ; കാലനപ്പോൾ 'പരിഭവമതിലില്ലെ'ന്നോതി യാത്രയ്ക്കൊരുങ്ങി.

സുരവരസുതനപ്പോൾ കാലനെക്കൈവണങ്ങീ- ട്ടരമനുമതിവാങ്ങി,ശ്ശാന്തചിത്തൻ കൃതാന്തൻ "പരമകുശലിയാകെ'ന്നോതിയാക്കയ്യുരണ്ടും ശിരസി പരമണച്ചു പാർത്ഥനെത്താനയച്ചു.

നരകനിര കടുപ്പം കണ്ടു കത്തുന്നു ചിത്തം ഹര! ഹര! ശിവ! ഭൂമീവാസമേറെ പ്രയാസം ധരണിസുരസുതന്മാർ പത്തുപേരേയുമേറെ- ത്തിരയണമിനിയെല്ലാദിക്കിലും; ഞാൻ പുറത്തും.

യാമ്യം, നൈരൃത,മന്നു വാരുണ,മഹോ വായവ്യ,മത്യത്ഭുതം സൌമ്യം, ശാങ്കര,മൈന്ദ്രകം, ഭയദമാ- മാഗ്നേയമീ നാടുകൾ സാമ്യം വിട്ട ബലം കലർന്ന വിജയൻ തിട്ടം തിരഞ്ഞിട്ടുമാ- സൌമ്യബ്രാഹ്മണപുംഗവന്റെ മകനെ ക്കണ്ടില്ല കണ്ടോ പണി!

പാതാളം മുതലെന്തിനിന്നധികമായ് ചൊല്ലുന്നു വിശ്വേശ്വരൻ ധാതാവാർന്നരുളും പദംവരെയിവൻ തെണ്ടിത്തിരിഞ്ഞീടിലും സ്ഫീതായാസമലഞ്ഞതേ ഫല,മിനി- ച്ചാകാതിരുന്നീടുവാ- നേതായാലുമസാദ്ധ്യമെന്നു വിജയൻ തിയ്യിട്ടെരിച്ചീടിനാൻ.

ഇക്കാണുന്ന ചരാചരങ്ങളണിയും ലോകങ്ങളൊക്കെസ്സുഖം തിക്കാതുള്ളിലൊതുക്കി വാണരുളിടും ദൈവത്തിലന്നർജ്ജുനൻ ഉൾക്കാമ്പാക്കിയ ഭേദബുദ്ധിയൊട'ഹം- ബ്രഹ്മാസ്മി'യെന്നായുറ- ച്ചക്കാളും ദഹനപ്രഭാകുളുർനിലാ- വേറ്റാർത്തിയാറ്റീടിനാൻ.

എന്നിട്ടാത്മവിശുദ്ധിയൊത്ത വിജയൻ നൈരാശ്യമാർന്നൂക്കൊടും 'തന്നിട്ടത്തനുനാശ'മെന്നറിയുവിൻ ചാടീടിനാനഗ്നിയിൽ മുന്നിട്ടെത്തി മുകുന്ദ'നർജ്ജുന! സഖേ! ചാടൊല്ല, ചാടൊല്ല, ഞാൻ വന്നിട്ടുണ്ടഴലെന്തിനെന്നരുളിനാൻ ചാട്ടം പിടിച്ചീടിനാൻ. നാലാം സർഗ്ഗം

"വലിച്ചാൽ വിഴുമീഞാൻ, നീ ബലി, നില്ക്കുക നില്ക്കുക തൊലി പൊള്ളുന്നു മേ, തിയ്യോജ്വലിക്കുന്നു,കളിക്കൊലാ.

കുടയായ്ക്ക, കുടഞ്ഞാലും പിടഞ്ഞാലും വിടില്ല ഞാൻ; അടങ്ങുക, നിനക്കെന്നെക്കടക്കാൻ ദുർഗ്ഘടം സഖേ!

കണ്ണിൽ നീർ നിറയുന്നെന്നെ ദണ്ഡിപ്പിക്കരുതർജ്ജുന! ഉണ്ണികൾക്കോ ഞെരുക്കം? ഞാനെണ്ണിയെണ്ണിത്തരാമെടോ

നിങ്ങളെക്കഷ്ടമെന്നച്ഛൻപെങ്ങളെ, പെങ്ങളെസ്സഖേ! ഞങ്ങളെസ്സാരമില്ലസ്തു തങ്ങളെക്കരുതേണ്ടയോ?

കുതിക്കേണ്ട, കുതിക്കേണ്ട; കൊതിക്കേണ്ട മരിക്കുവാൻ; സ്തുതിക്കേണ്ടവനീ ഞാൻ, നീ മദിക്കേണ്ട മനം കെടും.

കെട്ടിയാടിക്കളിച്ചിന്നീമട്ടിൽ കാണും ചരാചരം ചുട്ടിച്ചാണുള്ളിലാക്കുന്ന കുട്ടി കൃഷ്ണൻപിടിച്ചവൻ.

നിയ്യും, ഗാണ്ഡീവവും, കത്തും തിയ്യും, വിപ്രന്റെ മക്കളും; എയ്യുമമ്പും, സത്യവാക്കു,മിയുള്ളോനല്ലിയർജ്ജുന!

കുരുസംഗരവും ഞാൻ ചെയ്തൊരു സാരത്ഥ്യകർമ്മവും അരുളിത്തന്ന വേദാന്തപ്പൊരുളാം പുണ്യഗീതയും.

കുരുവംശജ! നിയ്യുള്ളിൽ കരുതുന്നോ, മറന്നുവോ? വരും സങ്കടവാരാശിക്കൊരുവങ്കരയല്ലി ഞാൻ?

മന്ദസ്മിതാർദ്രമധുരം സുന്ദരം നിന്മുഖാംബുജം നന്ദജൻ, ബന്ധു, തോഴൻ, ഗോവിന്ദൻ, കാണട്ടെയജ്ജുന"

ശാന്തഗംഭീരമധുരം കാന്തം കൃഷ്ണന്റെ ഭാഷിതം സ്വാന്തത്തിൽ തട്ടി വിജയനാന്തത്വത്തെ നമിച്ചുതേ.

ഒഴുകും കണ്ണുനീർകൊണ്ടു കഴുകിച്ചു പദാംബുജം തൊഴുകൈപൂണ്ടു നാണത്തിൽ മുഴുകിപ്പാർത്ഥനോതിനാൻ:

"അടിയൻ തൃപ്പദാംഭോജപ്പൊടിയേറ്റു പുലർന്നവൻ പിടിയാത്തോർ കിടന്നേറെ നടിച്ചാൽ നെറികെട്ടിടും.

മറപ്പൊരുളിനോടുള്ളിൽ കറവെച്ചു മദിച്ചു ഞാൻ ഇറങ്ങീ ശിവനേ! 'മൂലം മറന്നാലല്ലി വിസ്തൃതി?'

മറയോരെത്തുണയ്ക്കുന്ന മുറ വാസ്തവ,മെങ്കിലും പുറപ്പാടവിടുത്തോടു പറയാതെ കുറുമ്പുതാൻ.

വില്ലും ശരങ്ങളും പുല്ലു പുല്ലുപോലായ സങ്കടം ചൊല്ലുവാനരുതേ കൃഷ്ണ! കൊല്ലുകെന്നെ ബ്ഭവാനിനി.

താനിനിത്തിരയൂ ലക്ഷ്മീ ജാനിയൊത്തു കിടാവിനെ ഈനിലയ്ക്കുള്ള വിപ്രോക്തി മാനികേൾക്കാത്ത ഞാൻ ജളൻ

വിശ്വം ജയിച്ചതും ഞങ്ങളശ്വമേധം കഴിച്ചതും വിശ്വമൂർത്തിഭവാനുള്ള ശശ്വല്ക്കാരുണ്യശക്തിതാൻ.

ദൂതനായീ, ഭവാനെന്റെ സൂതനായീ, കൃപാനിധേ! പ്രീതനായിത്തിരഞ്ഞിങ്ങായാതനായിപ്പിടിച്ചു മാം..

സത്യമൂർത്തേ! ഭവാനെന്റെ സത്യം ക്ഷമിച്ചിടണമേ! നിത്യനാണ,ജനാണങ്ങുന്നത്യന്തം ഭക്തനാണു ഞാൻ.

ജയദ്രഥരണത്തിങ്കൽ ജയം തന്ന ജഗൽപതേ! ജയ ഗോവിന്ദ! വിപ്രാപജയം തീർത്തുതരേണമേ!?”

ഈവണ്ണം കാല്ക്കൽ വീണിഷ്ടനാവലാതി കഥിക്കവേ, കൈവല്യമൂർത്തികൈകൊണ്ടന്നേവം തഴുകിയോതിനാൻ:

"പശിപ്പൂ; മിനിയാ'ന്നേകാദശിനോൽമ്പ,'റിവില്ലയോ അശിച്ചില്ലാ 'ശ്രാവണദ്വാദശി'യിന്നലെയും സഖേ!

ഇന്നു പൂജിച്ചു ഞാന്താൻ നൂറ്റൊന്നുവിപ്രരെയൂട്ടിനേൻ പൊന്നും ധനങ്ങളും നല്കി നിന്നു വാങ്ങിയനുഗ്രഹം

അതിനുശേഷമുണ്ടീടാൻ ധൃതിയായ്ച്ചെന്നിരിയ്ക്കുവേ “കുതിച്ചാനർജ്ജുനൻ തിയ്യിൽ പതിക്കാനെന്നു കേട്ടു ഞാൻ

ഓടിനേൻ കൈകുടഞ്ഞങ്ങെത്തേടിപ്പാകത്തിലെത്തി ഞാൻ ചാടിപ്പിടിച്ചേ'നെന്തോട്ടമോടിയെന്നോ'ധനഞ്ജയ!

ദശമീതിഥിനാളുച്ചയ്ക്കശനം ഞാൻ കഴിച്ചവൻ അശക്തൻ ഹന്ത! നിയ്യെന്നെ മശക്കാൻ തീർന്നവൻ സഖേ!"

തിരുവായ്മൊഴി കേട്ടിട്ടാക്കുരുവംശശിഖാമണി പരുങ്ങി നെടുവീർപ്പിട്ടു കരുതിച്ചൊല്ലിയിങ്ങനെ:

"എന്നെയിട്ടുകളിപ്പിച്ചാൽ നന്നെന്നോ നിന്മതം പ്രഭോ ഇന്നെന്തോ തെല്ലു തെറ്റെങ്ങാൻ വന്നെങ്കിൽ വഷളാക്കണോ?

ശാകവും, ഭൂർഭുവസ്വാദിലോകവും സമമുണ്ടവൻ ആകപ്പാടെ വിശന്നിന്നു ശോകത്തിൽപെട്ടുവല്ലയോ?

ക്ഷുല്പിപാസകളോർക്കില്ലാ കെല്പിലങ്ങേ സ്മരിപ്പവർ 'കല്പിച്ചാൽ ശരിയ'ല്ലെന്നു ജല്പിച്ചാൽ പിഴ, തോറ്റു ഞാൻ

കരിങ്കാർനിറനിഷ്ടന്റെ പരിഹാസോക്തി കേൾക്കയാൽ ചിരിച്ചു കൈപിടിച്ചോതി പരിഭ്രമമകറ്റുവാൻ

വിപ്രപുത്രരെ നമ്മൾക്കു നിഷ്പ്രയാസം കൊടുത്തിടാം ക്ഷിപ്രമെത്താമവരെഴുമപ്രദേശമറിഞ്ഞു ഞാൻ.

തേരിൽ കേറിപ്പറപ്പിച്ചാപ്പാരിലെത്തിക്കിടാങ്ങളെ നേരിട്ടുകൊണ്ടുവന്നേകാമാരിടഞ്ഞാലുമർജ്ജുന!

വരുമ്പോൾ ദാരുകൻ തേരുമൊരുക്കിപ്പോന്നു, പക്ഷെ ഞാൻ "ഒരു പാച്ചി'ലെനിക്കൊപ്പം വരുമോ വായുവും സഖേ!

എത്തിക്കഴിഞ്ഞു ഗന്ധർവരൊത്തിടും പത്തനപ്പടി വൃത്തിയുള്ളെന്റെ തേരാകാശത്തിതാ കാണുകർജ്ജുന!"

"മന്നിൽ വീഴുന്നുവോ വാനാ,പ്പൊന്നിങ്കുന്നു പറക്കയോ? വന്നിടുന്നോ സൂര്യ, നക്ഷി ചിന്നിപ്പോകുന്നു മാധവ!"

"കണ്ണു പറ്റിയ്ക്കുമോ താനീവണ്ണം ചൊല്ലരുതർജ്ജുന!" “കണ്ണൻ ഞാനോ താമരപ്പൂക്കണ്ണ! നീതന്നെയല്ലയോ?"

ജയ ദേവ! ജഗൽപ്രാണ! ജയ പാർത്ഥ! പരന്തപ! അയത്നമെത്തിനേൻ തേരിൽ കയറാം കൈതൊഴുന്നു ഞാൻ

ഉരുളുന്തേർ നിറുത്തിക്കൊണ്ടരുളും ദാരുകൻ മൊഴി കരുതിക്കയറീ രണ്ടു പുരുഷോത്തമരും സമം.

ലക്കിൽ തട്ടി, ലഗാൻ വിട്ടു, മുക്കിച്ചാട്ടയിളക്കവെ; തല പൊക്കിക്കുതിച്ചോടി നിലമ്മുട്ടാതെ വാജികൾ.

ജംബുദ്വീപുപ്പുനീരാഴി, പ്ലക്ഷമിരസാംബുധി, ശാന്മലിദ്വീപു, മദ്യാബ്ധി, ക്രൌഞ്ചം നെയ്യാർമ്മഹാർണ്ണവം; ‘ കുശദ്വീപാപ്പാത്സമുദ്രം, ശാകം തൈരായ വാരിധി, പുഷ്ക്കരം ശുദ്ധ നീരാഴി, ലോകാലോകമഹാചലം;

അതിവേഗമിതൊക്കേയും കുതിച്ചോടിക്കടക്കവെ കുതിരത്തലവന്മാർക്കു ഗതിമുട്ടിയിരുട്ടിനാൽ.

രവിരശ്മി കടക്കാതുള്ളവിടെക്കൂരിരുട്ടുതാൻ ഭാവിച്ച വികടം മേഘച്ഛവിയോടോതി ദാരുകൻ.

"ചൊരിയുന്നൂ തമസ്സു,ള്ളം പൊരിയുന്നുണ്ടു, വാജികൾ തിരിയുന്നു, വിഭോ! മാർഗ്ഗം തിരിയുന്നില്ല ലേശവും.

കടിഞ്ഞാണു വലിച്ചിട്ടു, മടിച്ചിട്ടും, കുഴങ്ങി ഞാൻ പിടി വിട്ടൂ തുരംഗങ്ങ ളടിയൻ മട്ടി മാധവ!"

പൊട്ടിക്കരഞ്ഞു പേടിച്ചു ഞെട്ടിപ്പാർത്ഥൻ മുകുന്ദനെ കെട്ടിപ്പിടിച്ചിടത്തൊണ്ട പൊട്ടിക്കൊണ്ടരുളീടിനാൻ:

"ഇരുളോ നാന്മറയ്ക്കുള്ള പൊരുളേ! ഹാ! ഭയങ്കരം കുരുടൻ മട്ടു തപ്പാറായ് തിരുമേനിയ്ക്കുമീശ്വര!

നിശാഗമമതല്ലീ ദുർദ്ദശാഗമമൊരിയ്ക്കലും ദശാവതാരകുശല! കൃശാനുപ്രഭ! പാഹിമാം.

മണ്ടിപ്പോരും രഥം വല്ല കുണ്ടിലും ചെന്നു ചാടിയോ? കണ്ടിടുന്നില്ല ഞാൻ പുല്കികൊണ്ടിരിക്കും ഭവാനെയും

ചത്തുപോമ്മുമ്പു ഞാൻ, വിപ്രാപത്തു തീർക്കേണമച്യത! എത്തുമോ? നിൻകൃപാപൂരമൊത്തുവെങ്കിൽ നടത്തിടാം??

അഭയം ഭക്തരിൽ ചേർപ്പാനുഭയഭ്രമമറ്റവൻ ശുഭം സുദർശനാദിത്യപ്രഭ സുഷ്ഠു തിളക്കിനാൻ.

തിക്കുവീണൂ പടിഞ്ഞാറെദ്ദിക്കുനോക്കീട്ടു വാജികൾ ഒക്കുമൂക്കിൽ കുതിച്ചോടിപ്പുക്കു 'വൈകുണ്ണപട്ടണം.'

"പട്ടണം സർവ്വതോഭദ്രം വട്ടപ്പട്ടം പടുത്തതാം ഒട്ടല്ല ദീഘവിസ്താരം മട്ടയ്യാ കാണുകർജ്ജുന!

ഒത്തുനാമിനി വേഗം താഴത്തു ചെന്നിട്ടിതൊക്കെയും ഓർത്തും രസിച്ചും കൺകൊണ്ടു പാർത്തും ലാത്തുക തോഴരേ"

അതു കേട്ടു രഥം നിർത്തിയതു കണ്ടിട്ടിറങ്ങിനാൻ കുതുകംപൂണ്ടു രണ്ടാളും ചതുഷ്പഥസുവീഥിയിൽ

"പൊന്നല്ലോ ഭൂമി, കല്ലെല്ലാം നന്നല്ലോ രത്നമച്യുത! ഇന്നല്ലോ ജന്മസാഫല്യമെന്നല്ലാ രണ്ടു കണ്ണിനും."

"നിയ്യാപ്പല്ലും ചെടികളുമയ്യാ കണ്ടോ ധനഞ്ജയ! തിയ്യാളുമ്പടി, തൊട്ടെന്നാൽ മെയ്യാക്കും കുളിരാർന്നിടും.

തെന്നൽ തട്ടുമ്പൊളയ്യയ്യാ മിന്നൽ മിന്നുന്ന മാതിരി എന്നക്ഷി മഞ്ഞളിയ്ക്കുന്നു കന്നൽക്കാർവർണ്ണ! വിസ്മയം.

കണ്ടോ കേട്ടോ ഭവാനോർക്കുന്നുണ്ടോയിജ്ജാതിപട്ടണം വണ്ടോടും വർണ്ണ,യില്ലാത്തതുണ്ടോ കാണാൻ തരം ഭുവി.

സ്ഫടികക്കൽത്തളം ചെയ്തപ്പടിപാതകൾ, കാനകൾ വെടിപ്പിലിന്ദ്രനീലം കൊണ്ടടിതൊട്ടു പടുത്തവ.

ചേലായൊഴുകിടും നീരോ പാലാണേ! പത്മലോചന! പാലാഴിവെള്ളമിവിടെക്കാലാകാലം വരും സഖേ!"

"അമ്പോ പവിഴമാംചില്ലകൊമ്പോ ചെമ്പൊന്നശേഷവും ചെമ്പോമൽത്തളിര,യ്യയ്യ! വമ്പോലും തടി തങ്കമാം.

ഒന്നുരണ്ടല്ല ഗോവിന്ദ, യിന്നു കാണുന്നതൊക്കെയും പൊന്നു വൃക്ഷങ്ങൾ, കല്പദ്രുവെന്നു ചൊല്ലുമിവറ്റയെ"

"മോടി കാളിത്തിളപ്പോര'ങ്ങാടി'യിങ്ങീ മരങ്ങളാം തേടിടേണ്ടവ യാചിച്ചു കൂടിയാലിവ നല്കിടും."

"കുടമ്പോലകിടീപ്പയ്യമ്പട! വയ്യാ നടക്കുവാൻ ഉടലും തലയും കൊമ്പും കിടയറ്റവ വിസ്മയം.

പാലിതിന്നധികം കാണും വാലിറക്കം പ്രമാണമാം കാലിന്നിടയ്ക്കിതാ നോക്കൂ ചേലിൽപ്പയ്ക്കുട്ടിയുംരസം.?"

"കാമധേനു ജനങ്ങൾക്കു കാമമൊക്കെച്ചുരത്തുവോൾ ഈമട്ടിരിക്കുമീവരിങ്ങീ മന്നിൽതാൻ സദാ സഖേ!

ക്ഷേമമിദ്ദിക്കിലെല്ലാർക്കും; ക്ഷാമമില്ലാർക്കുമൊന്നിനും; നാമപാരായണം ജോലി; കാമക്രോധാദിയല്ലേടോ.

തളരും ക്ഷുപ്പിപാസാദിയിളകും മന്ദമാരുതൻ കളയും; പാർത്ഥ! ഹേ! നിന്നുൾക്കളക്ലമമകന്നിതോ?"

"അഞ്ചിന്ദ്രിയങ്ങളും മോദം തഞ്ചിത്തുള്ളുന്നുവെങ്കിലും എഞ്ചിത്തം വിപ്രപുത്രാർത്ഥം കിഞ്ചിൽ ചഞ്ചലമച്യുത!"

"താനിന്നുവാനിലെസ്സൌഖ്യം ധ്യാനിക്കുന്നോ മറന്നുവോ" "വാനിലും ഭ്രമമില്ലിബ്ഭൂ ജാനിസ്ഥിതിയിലും പ്രഭോ!"

"വരിയായ്രണ്ടുഭാഗത്തുമെരിഞ്ഞാളുന്ന മേടകൾ ശരിയ്ക്കു കാണുകീ മാർഗ്ഗം ഹരി! രാമ! മനോഹരം.

ഉയരം ഭംഗി വിസ്താരം ജയ ശില്പ സമുജ്വലം നയനാഹ്ലാദകം രത്നമയം മേടകളർജ്ജുനാ!

മാണിക്യം തറ, വൈഡൂര്യമാണിതാ ഭിത്തിയൊക്കയും, കോണിയും ക്രാസിയും രത്നശ്രേണിതാൻ വിസ്മയം സഖേ!

ഓടിക്കേറാം കിടാങ്ങൾക്കും കൂടിക്കോണികളിത്സുഖം മോടിയും കിഴുമേലൊത്ത ധാടിയും കാണുകർജ്ജുന!

സ്ഫടികം നവരത്നങ്ങളടിതൊട്ടു പതിച്ചവ പടിസ്തംഭങ്ങൾ ബാലാർക്കപ്പടി രശ്മി വിതപ്പവ.

ഇവർ സാരൂപ്യമാർന്നുള്ളോർ ഭുവനേശ്വരസന്നിഭർ, ശ്രീവത്സമില്ലിവക്കാർക്കുമേവം വ്യത്യാസമർജ്ജുന!

കലാവിദ്യകൾ കണ്ടാലും വിലാസിനികളായ് സുഖം നിലാവുമിറ്റത്താടുന്നു തുലാരഹിതമോടിയിൽ.

നാലല്ലോ വേദമവയും കോലമാർന്നാറു ശാസ്ത്രവും കോലകങ്ങളിൽ വാഴുന്നു ബാലസൂര്യാഭയാർന്നിതാ.

ചൊല്ലാമുപനിഷത്തുക്കൾ നല്ലാർമോടിയിൽ മേടയിൽ ഉല്ലാസിപ്പൂ നല്ല രസമെല്ലാങ്കണ്ടീടുകർജ്ജുന!

വന്ദിച്ചാലിവർ നൈപുണ്യം തന്നീടും സകലത്തിലും വന്നിരക്കുക വിദ്യക്കീ മന്നിലിങ്ങിനെ ചട്ടമാം.

വരിയായ് ചിറകാട്ടിസ്സുന്ദരിമാർ മംഗളാംഗികൾ ചരിയ്ക്കുന്നു കൺകുളുർത്ത തരിയ്ക്കും കാണുവോർക്കഹോ.

ഗരുഡൻറെ വകക്കാരിയരുണാധരിമാർ സഖേ! കരുണാംബുധിദേവന്റെ തിരുവുള്ളമെഴുന്നവർ.

ഹാഹന്ത! വിഷ്ണുദേവന്റെ ദേഹഭൂഷകളാണവർ മോഹമറ്റവരേറുന്ന വാഹനങ്ങളിവറ്റയാം.

ഇവരിൽ തലവൻ ലക്ഷ്മീധവനേറുന്ന വാഹനം ഭുവനം സർഷഭപ്രായമവൻ കൊത്തിയെടുത്തിടും.

കനകം ചഞ്ചു നേത്രങ്ങൾ കനലിന്ദുപ്രഭം ഗളം വിനതാത്മജനാ വാതായനസീമനി നോക്കുക.

ചേണിയന്നുള്ള ശില്പങ്ങൾ കാണിക്കും ദിവ്യഗോപുരം മാണിക്ക്യരത്നരചിതമാണിതാ കാണുകർജ്ജുന!

സനകാദികൾതൊട്ടേറെ മനശുദ്ധിയെഴുന്നവർ നിനയ്ക്കും പുണ്യസങ്കേതമനഘം മണിഗോപുരം."

"ദൂരാൽ വളഭിമേൽ കാണുന്നോരാ വർണ്ണങ്ങളൊക്കെയും ആരാൽ വായിച്ചു ഞാൻ കൃഷ്ണ! പേരാം "നാരായണാലയം"

"ഇക്കാണും പള്ളിമാടത്തിൽ ചില്ക്കാമ്പാം തമ്പുരാൻ ഹരി തൃക്കാൽ തഴുകിടും ശ്രീയൊത്തെക്കാലത്തുമെഴും സഖേ!

കടക്കാ,മുള്ളിലും ചുറ്റി നടക്കാം സുഖമർജ്ജുന! കൊടുക്കാം വിപ്രസന്താനം, കെടുക്കാം സങ്കടം സഖേ!

ദ്വാരത്തിൽ ശംഖചക്രാദി വീരവേഷത്തിൽ നില്പവർ ധീരർ നമ്മെപ്പാർത്തു പാർത്ഥ! ദൂരമ്മാറുന്നു കണ്ടുവോ?

കണ്ടിട്ടില്ലാത്ത പുഷ്പങ്ങൾ വണ്ടിനങ്ങൾ നിറഞ്ഞവ രണ്ടിടങ്ങളിലും പാർത്ഥ! കണ്ടിതോ പുഷ്പവാടികൾ.

കൂടില്ല മലർ,വാടില്ല, മോടിപോകില്ലൊരിയ്ക്കലും, ആടിയാടിക്കളിച്ചീടും കൂടിക്കൂടിവരും മണം."

"വളർന്ന ഗന്ധവും ഭോസിത്തളർന്നെത്തിസ്സുമന്ധരം കുളുർതെന്നലടിയ്ക്കുമ്പോൾ 'കുളുർപൊട്ടുന്നു' മാധവ!"

"അതിഭംഗിമണിസ്തംഭമതിരറ്റിറയങ്ങളിൽ പ്രതിബിംബിച്ചിതാ നൊമ്മളതിലൊക്കെ ധനഞ്ജയ!

മായയിൽ പ്രതിബിംബിച്ചതായ ലോകം ചരാചരം ഞായമീ നിലയില്ക്കണ്ടു പോയവൻ പോന്നവൻ സഖ

നടക്കല്ലിതുകണ്ടോ താൻ പടവെയ്മ്പതിതൊയ്മ്പതും അടച്ചു നവരത്നങ്ങളിട തൂർത്തു പതിച്ചവ."

"മയമുണ്ടു ചവിട്ടാനും ലയമില്ലൊരു കാലവും കയറാൻ കാലുവെയ്ക്കുമ്പോൾ ഭയമാകുന്നു മാധവ!"

പരമരസികർനോക്കൂ നാലുതൃക്കൈകൾ പീതാം ബരമുടുപുടകണ്ഠം കൌസ്തുഭാകല്പകമ്രം വരദരിവർ മഹാന്മാർ പാർഷദന്മാർ നിനച്ചാൽ പരപുരുഷസമന്മാർ വന്ദ്യരാണേതർവക്കും.

'ജയവിജയരി'വർക്കേ ചെന്നുണർത്താവു മായാ- മയനുടെ തിരുമുമ്പിൽ, 'കണ്ടുപോകേണ്ടകാര്യം? നിയമമിവിടെയേവം കോണിവാതുക്കലെത്താം നയനിലയിലുണർത്താം വന്ന വൃത്തം സമസ്തം. അഞ്ചാം സർഗ്ഗം

രത്നസന്തതി തനിച്ചെടുത്തു സാ- പത്നലേശമിയലാത്ത മാതിരി യത്നക്ഌപ്തനവശില്പമണ്ഡിതം പ്രത്നമത്ര വിലസുന്നു മന്ദിരം.

ജാലമാർഗ്ഗമതിഭംഗിയുള്ള പൂ- മാല ചാർത്തി മണിദീപശോഭിതം ബാലശീതമയമന്ദവാതസ- ല്ലീലപൂണ്ടമലമച്യുതാലയം.

നല്ല നല്ല മണിഭിത്തി, സൌഷ്ഠവം ചൊല്ലവല്ല, തടിദാഭമാപ്പുരം ഇല്ല തെല്ലുമിരുളഞ്ഞു പാക്കുർവോർ ക്കല്ലലില്ല, സുഖമേതുനേരവും.

ഭിത്തിയിൽ പ്രതിഫലിക്കുമങ്ങക- ത്തൊത്തിരിപ്പവ സമസ്തദിക്കിലും വൃത്തിയുള്ള മണിമച്ചിലാദ്യമാ- യെത്തിടുന്നവർ പകച്ചുനിന്നുപോം.

തങ്കരത്നരചിതപ്രശോഭിപ- ല്യങ്കസീമ്നി ശുഭശേഷമെത്തയിൽ പങ്കജാക്ഷനമലൻ സദാപി പൂ- മങ്കയൊത്തു വിലസുന്നു വിസ്മയം.

നിർമ്മമൻ നിഗമവേദ്യനാദ്യനാ- ദ്ധർമ്മമൂർത്തി ധരണീരമാധവൻ കർമ്മ കന്മഷമൊഴിക്കുമീശ്വരൻ ശർമ്മദൻ വിഭു വിളങ്ങി ഭംഗിയിൽ.

അന്തണന്റെയഴകുള്ള മക്കളും ചന്തമുള്ള രമയും ധരിത്രിയും എന്തദൃഷ്ടമരികത്തെഴും പരൻ ഹന്ത! നല്ലൊരു കുടുംബി കേവലം.

അത്തളത്തിലടികൂടിയെപ്പൊഴും മത്തടിച്ചു കളിയാടുമുണ്ണികൾ പത്തു പേരെയുമെടുത്തു കൊഞ്ചിടും മത്തകാശിനി വിളങ്ങി ഭാർഗ്ഗവി.

പെറ്റുവീണ ശിശുതൊട്ടു പത്തുപേർ ചുറ്റുമിങ്ങിനെ കലമ്പൽകൂട്ടിയാൽ ചെറ്റുമാരു, മവരും കുഴക്കിലായ് ചെറ്റുമില്ല 'തൊയിരം' ദിവാനിശം.

മെത്തയിൽ കൊടിമുറിച്ചിടാത്ത താ- രൊത്ത വിപ്രസുതനെക്കിടത്തിടും; തത്തദംഗമഴകിൽ തലോടിടും, ചിത്തകൌതുകമെടുത്തു കൊഞ്ചിടും.

വൃത്തിയുള്ള മുല നല്കിടും, മുഖം മുത്തിടും, കവിൾ പിടിച്ചിളക്കിടും; നിർത്തിടും, പ്രിയതമന്റെ സുഷ്ഠു മാ- റത്തിരുത്തിടു,മെടുത്തുലാത്തിടും

ഇത്രയൊക്കെ മലർമങ്ക കൊഞ്ചുമാ- പുത്രരെത്ര സുകൃതമ്പുലർന്നവർ ചിത്രഭിത്തി തഴുകിപ്പിടിച്ചിതാ- പുത്രനന്യനണയുന്നു കൌതുകം.

തീപ്പിടിക്കു,മെരികൊള്ളി കിട്ടിയാൽ പീപ്പിയാക്കു, മടിതെറ്റി വീണിടും ആപ്പിടും, കിണറിലെത്തിനോക്കിടും കോപ്പിതാണ,വർ കുഴക്കി ലക്ഷ്മിയെ.

മുട്ടുകുത്തിയുടനോടിയെത്തിടും മട്ടുകണ്ടു മലർമങ്ക നില്ക്കവേ തട്ടുകൂടിയ കിടാങ്ങൾ വന്നു നി- ന്നിട്ടു കൂട്ടർ ചില തക്കമോതിനാർ.

'ചാട്ടുടച്ചിതനുജൻ, തകർത്തു നാ- ക്കാട്ടുമെങ്കിളിയെ,യംബ! ചേട്ടനും,' കേട്ടു കേട്ടു മതി നിങ്ങൾ നിന്നു താ- യാട്ടു കാട്ടരുതു തല്ലുകൊണ്ടിടും.

വേദസാരമരുളുന്ന ചിൽപരാ- മോദദായിനി വരാംഗി ഭാർഗ്ഗവി വാദമാർന്നു കലികൊണ്ടെർതിക്കുമാ സ്സോദരർക്കിടയിലോടിയെത്തിടും.

ചേറിലാണ്ടു തകിടംമറിഞ്ഞു വ- ന്നേറി മാധവനെഴുന്ന മെത്തയിൽ 'മാറിലുള്ള മറു'മാന്തുമുണ്ണിയെ- ക്കൂറിയന്നു തഴുകീ ധരാധവൻ

മോടികൂടുമിറയത്തു ചെന്നു കൂ- ത്താടിയോടുമൊരു കൊച്ചുകുട്ടനെ പേടി പൂണ്ടു വിഴുമെന്നൊരാധിയാ- ലോടിയെത്തി മലർമങ്കയേന്തിനാൾ.

“കാന്തിയുള്ള മണിയെന്തിന്നി- നേന്തി,വേണമതെനിക്കു കെട്ടുവാൻ." ഏന്തിയേന്തിയരുളുന്ന കുട്ടനുൾ- ഭ്രാന്തിയറ്റി മണി നല്കി മാധവൻ.

കേറിനിന്നു ഫണിരാജമൂർദ്ധ്നി ചോ- പ്പേറിടും മണി പറിച്ചെടുക്കുവാൻ ഏറിയോരു പണി ചെയ്തു; ശുണ്ഠിയൊ- ന്നേറിയുണ്ണി കരയാൻ തുടങ്ങിനാൻ.

'കുട്ട! കുട്ട! കരയേണ്ട വേണ്ട ച- പ്പിട്ട'യെന്നവനെയേന്തി മാധവൻ വട്ടമൊത്ത ചെറുപമ്പരം കൊടു- ത്തൊട്ടകറ്റിയഴ,ലോടിയർഭകൻ.

പിച്ചപിച്ചയടിവെച്ചു ലാത്തിടും കൊച്ചനുള്ള കൊതി കണ്ടു ഭാർഗ്ഗവി മച്ചകത്തു ചെറുകൈ പിടിച്ചുലാ- ത്തിച്ചതോർത്തഥ ചിരിച്ചു മാധവൻ.

ഭിത്തിയിൽ പ്രതിഫലിച്ച മൂർത്തിക- ണ്ടെത്തിനിന്നു കളിയാടുമുണ്ണികൾ ഒത്തിണങ്ങിയ കലമ്പൽകൂട്ടലിൽ ചിത്തിനും ചിരി വരുത്തിയത്ഭുതം!

"അച്ചനുണ്ടടിയൊളിച്ചൊളിച്ചു ഞാൻ വെച്ച പമ്പരമെടുത്തു നല്കിയോ" കൊച്ചനിങ്ങിനെയുരച്ചടിച്ചതോർ ത്തച്ചരാചരപുമാൻ ചിരിച്ചുപോയ്.

രണ്ടു കുട്ടികൾ സദാപി നാൽ മറ- ക്കുണ്ടുപുക്കതിലെഴുന്നതൊക്കെയും കണ്ടുകണ്ടു വെളിവാണ്ടുകൊണ്ടു ചൊ ല്ക്കൊണ്ടു കണ്ടു മുദമാണ്ടു കേശവൻ.

വന്നു നിന്ന ജയനോടു 'വന്നിടാ- മെന്നുരയ്ക്കവരൊടെ'ന്നു മാധവൻ ഒന്നു കൺമുനയിളക്കി, പാർഷദൻ പോന്നു, മറ്റവരണഞ്ഞു ഭംഗിയിൽ.

'കണ്ടു കണ്ടു, ധരണീസുരൻ ജയം- കൊണ്ടു. മക്കളിവരെ,'ന്നു ഫൽഗുനൻ രണ്ടുമൂന്നുരു ജപിച്ചു, മാനസം കൊണ്ടുചേർത്തു തഴുകീ കിടാങ്ങളെ.

"അന്തകന്റെ മൊഴിയൊത്തു, സത്യമാ- യന്തണേന്ദ്രനൊടുവിൽ പറഞ്ഞതും; ഹന്ത യോഗ്യരരുളുന്ന വാക്കിലാ- ണന്തമറ്റ ഫലസിദ്ധിയെപ്പൊഴും.?"

ചാടിവീണ മനുജർക്കെഴുന്നൊരാ മോടി കണ്ടു ഭയമാണ്ടു കുട്ടികൾ കൂടിയോത്തു 'കരിമന്തരെ'ന്നുറ- ച്ചോടിനാർ, മറവിൽ നിന്നു നോക്കിനാർ.

"രണ്ടുകൈകൾ. മണിയില്ല, ചുറ്റിടും മുണ്ടു വെള്ള, ബഹുമോശമീശ്വര! കണ്ടുവെങ്കിൽ വികൃതങ്ങളെന്തിനാ- യ്ക്കൊണ്ടു വന്നിതിവരെ"ന്നു ചൊല്ലിനാർ.

നാലു ഭിത്തികളിലും പരാല്പാൻ മേലുകീഴുമിതു കണ്ടു ഫൽഗുനൻ കോലുമുൾഭ്രമമിയന്നു നിന്നു, വൈ- ന്നാലുമുള്ളതവനോർത്തു കൂപ്പിനാൻ.

"കണ്ടിടുന്നു സകലത്തിലും ഭവാ- നുണ്ടിതെന്റെ മിഴികൊണ്ടു നിത്യവും കണ്ടിടേണമതിനിങ്ങു വന്നു ചൊ- ല്ക്കൊണ്ടിടുന്ന തിരുമൈ തൊഴുന്നു ഞാൻ"

"ഓംപദപ്പൊരുൾ പരന്ന മാമറ- ക്കാമ്പനന്തഗുണശാലി ശാശ്വതൻ സാമ്പരായമൊഴിവാക്കണം ഭവാൻ ഞാൻ പദാശ്രിതനലഞ്ഞ നന്ദജൻ."

"വന്നിടാമിവിടെ,യെന്തിനീവിധം നിന്നിടുന്നത,രികത്തിരിയ്ക്കുവിൻ" എന്നിളക്കുമജിതന്റെ കണ്ണകം തന്നിലാണ്ടു കുളിരാണ്ടു മേവിനാർ.

ഒന്നു താണുതൊഴുതൊട്ടടുക്കലായ് ചെന്നുനിന്നവരിലുൾക്കുളുർത്തവൻ പൊന്നുമെത്തയിലെഴുന്നിരുന്നുകൊ- ണ്ടന്നുരച്ചു മൃദുഹാസമച്യുതൻ,

"വാസുദേവസഖ! പാർത്ഥ കൃഷ്ണ!, ഹേ! വാസുഭദ്ര! വഴിയാത്ര സൌഖ്യമോ? ഭൂസുരന്റെ ദശമൻ കുമാരനീ ഭാസുരൻ മടിയിലുള്ള ബാലകൻ.

രണ്ടുപേരെയുമടുത്തു കണ്ടെനി- യ്ക്കുണ്ടു തെല്ലു ചില കാര്യമോതുവാൻ കൊണ്ടുപോന്നിതതിലേയ്ക്കു കൌശലം കണ്ടു വിപ്രസുതർ പത്തുപേരെയും.

ഭാരമേറ്റപടി തേടി നിങ്ങൾ ഭൂ- ഭാരമാറ്റി,യിനിയിങ്ങു പോരണം; സാരമില്ല കളിവേണ്ട വേണ്ട സം- സാരമല്ലലതു വിട്ടൊഴിക്കുവിൻ.

മന്നിനിന്നു വലുതായ ഭാരമാ- യെന്നിരിപ്പ യദുവംശ;- മായതും 'ഒന്നിടേണ്ട, കഥ തീർത്തിടായ്ക്കിൽ ഞാൻ ചെന്നിടേണ്ടിവരുമെത്ര ദുർഗ്ഘടം.

തന്നിടാം തനയരെ,ഗ്ഗമിച്ചിടാം നിന്നിടേണ്ട, ധൃതിയുണ്ടിനിക്കിനി” എന്നിവണ്ണമരുളുന്ന മാധവൻ മുന്നിൽനിന്നിവർ നടന്നു മന്ദമേ.

മായയോടരുളി "നീ കിടാങ്ങൾത ന്നായയല്ലിയുടനിക്കുമാരരെ പോയകൂട്ടരൊരുമിച്ചു നാട്ടിലേ യ്ക്കായയയ്ക്കുക; മനം മറിയ്ക്കുക!"

പള്ളിമാടമതിൽനിന്നിറങ്ങുമാ- പ്പുള്ളികൾക്കു പിറകേ കിടാങ്ങളും തുള്ളിയോടിയഥ മായയൊത്തു ചെ- ന്നുള്ളിണങ്ങിയരികത്തു കൂടിനാർ.

"മന്തരെ'ന്നു കരുതിഗ്ഗമിച്ചൊരീ- യന്തണന്റെ ചെറുമക്കളൊക്കയും എന്തതിക്രമമിക്കു കീഴിലായ് ഹന്ത! ഹന്ത! മറിമായമീശ്വര!

ചിന്മയൻ ജനകനാണു, ലക്ഷ്മിയാ- ണമ്മയിങ്ങനെയെഴുന്ന കുട്ടികൾ സമ്മതപ്പടി തിരിച്ചു, മായയെ- സ്സമ്മതിക്കണ,മിതെന്തൊരത്ഭുതം!

സാരസാക്ഷനു കളിക്കിടാങ്ങളാ മാരണാത്മജരെയും മയക്കുവാൻ ധീരയാകുമവളെത്തിരക്കിയി- ന്നാരറിഞ്ഞു പെരുമാറിടുന്നവർ.

"ഞങ്ങൾ പോരുമൊരുമിച്ചു തേരിലീ നിങ്ങൾ ഞങ്ങളെയെടുത്തുകേറ്റണം തിങ്ങലായ്‍വരികയില്ല ഞങ്ങൾ കൊ- ച്ചങ്ങളല്ലി? സുഖമായിരുന്നിടാം

അച്ഛനമ്മയിവരൊത്തിരിക്കുവാ നിച്ഛയെന്നു" കരയും കിടാങ്ങളെ അച്ഛവിഭ്രമമണിപ്രക്ഌപ്തമാം സ്വച്ഛരത്നരഥമേറിയർജ്ജുനൻ.

ഒയ്മ്പതാമനെയെടുത്തു മാധവൻ, വയമ്പനർജ്ജുനനെടുത്തു കൊച്ചിനെ ഇമ്പമോടുമവരേറിയാ രഥം വെമ്പലോടുമഥ വിട്ടു ദാരുകൻ.

"സന്തപിക്കരുതു ജാതകത്തിലി സന്തതിക്കനുഭവം ഗ്രഹങ്ങളാൽ ഹന്ത! ഹന്ത! വെളിവായിരിപ്പു നാ- മന്തരംഗമിളകാതിരിക്കണം.

വാമഭാഗമിളകുന്നു കാണ്കി,താ ക്ഷേമമെന്നു പറയുന്നു പല്ലികൾ നാമഗാനരതരായ നൊമ്മളിൽ കാമപൂർത്തിയരുളും ചിദാത്മകൻ.

കൃഷ്ണനുള്ള കരൾ, ധർമ്മജാനുജൻ, കൃഷ്ണനുണ്ണിയെ നമുക്കു തന്നിടും കൃഷ്ണ! കൃഷ്ണ! വിജയൻ മരിക്കയോ? കൃഷ്ണവേണി! കളകാശു സംശയം.

കേട്ടിടുന്നു ചെകിടോർക്ക ദാരുകൻ പൂട്ടി വിട്ട രഥഘോഷമയ്യടാ! വാട്ടിടേണ്ട ഹൃദയം വരൂ! വരൂ! പാട്ടിലായ ഖില, മൊന്നു നോക്കുക."

ആത്തമോദമിറയത്തു ചെന്നു കു- ഞ്ഞാത്തലും ദ്വിജനുമൊത്തു നോക്കവേ ധൂത്തടിപ്പൊരു കിടാങ്ങളൊത്ത തേ- രോർത്തണച്ചിതരികത്തു ദാരുകൻ.

"ഹേ സുമാംഗി! വിജയൻ, രസം രസം, ഭാസുരാകൃതികൾ മക്കൾ, നോക്കുക വാസുദേവനായി, കാണ്ക ഭാഗ്യമേ" ഭൂസുരൻ മൊഴി നിറുത്തിയോടിനാൻ.

"കുട്ടനെന്റെ ദശമൻ രസം ശ്രുതി- പ്പെട്ട കണ്മണി മകൻ തരൂ! തരൂ! തിട്ടമർജ്ജുനനെടുത്തു നാൽമറ- ക്കട്ട കാട്ടിയ കരത്തിലേകിനാൻ.

ആട്ടിയൊന്നു തഴുകി,ക്കൊടുത്തു പൊ- ണ്ടാട്ടി കാട്ടിയ കരത്തിലുണ്ണിയെ, 'പാട്ടിൽവെച്ചു മുല നൽകുകെന്നു' കൈ കാട്ടി നിന്നരുളിയന്തണോത്തമൻ.

ഒയ്മ്പതാമനിവനെത്തരാം മുഴു- ക്കമ്പമൊന്നു മരുതെന്നു മാധവൻ ഇമ്പമോടരുളിയേകി, വാങ്ങിയൊ- ന്നമ്പരന്നവിടെ നിന്നു ഭൂസുരൻ.

കണ്ണിൽ നീർ നിറയുമന്തണേന്ദ്രനാ മണ്ണിലൊട്ടുമിളകാതെ നില്ക്കവേ എണ്ണിയെണ്ണി വിജയൻ രഥത്തിൽനി 'ന്നുണ്ണിയുണ്ണി'യിദമോതി നല്കിനാൻ

എട്ടുപത്തു സുതർ ചത്തുപോയതീ- മട്ടു കിട്ടിയതിൽവെച്ചു ഭൂസുരൻ ഒട്ടുനേരമവരൊത്തു തന്റെടം വിട്ടുനിന്നു പല ഗോഷ്ടി കാട്ടിനാൻ.

ഓടിയോടിവരുവിൻ, നമിക്കുവിൻ പേടി വേണ്ട, തുണയച്ഛനും വരാം, തേടിയാൽ പിടിപെടാത്ത കൃഷ്ണരുൾ- ച്ചൂടിറക്കിയരുളും സുമംഗളം.

"ദുരന്തസങ്കടാംഭോധിക്കര കാണിച്ച കൂട്ടരേ! നരനാരായണന്മാരേ! നരകാന്തകരേ! തൊഴാം.

പലതും ചപലത്തങ്ങൾ പുലമ്പിയൊരു പാപി ഞാൻ വലയ്ക്കല്ലേ ജഗത്തിന്റെ നിലനില്പേ! തുണയ്ക്കണേ."

ഏവം മക്കളൊടൊത്ത ഭൂസുരവരൻ മന്ത്രം ജപിച്ചെത്രയും ഭാവം കണ്ടു മനസ്സിരുത്തി വിധിവൽ സാഷ്ടാംഗമായ് സാദരം ദേവന്മാരെ നമിച്ചു; നന്ദീ വളരെ- ക്കാണിച്ചു, നില്ക്കുമ്പോഴാ- ശ്രീവത്സാങ്കനിറങ്ങിവന്നു തഴുകി- സംതൃപ്തനാക്കീടിനാൻ.

"എന്നാൽ ഞങ്ങളിറങ്ങിടുന്നു, വരണം സൌകര്യമുള്ളപ്പൊള ,- ങ്ങെ,"ന്നായ് കൃഷ്ണനുരച്ചുകേറിയരുളും' തേരാട്ടിനാൻ ദാരുകൻ, അന്നാമോദമിയന്നു വിപ്രവരനും ദാരങ്ങളും മക്കളും നന്നായൊത്തൊരുമിച്ചു വാണു വളരെ- ക്കാലം സുഖം മംഗളം. Dkmkartha (സംവാദം) 18:30, 13 ജൂലൈ 2025 (UTC)മറുപടി

"https://ml.wikisource.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=237735" എന്ന താളിൽനിന്ന് ശേഖരിച്ചത്