Jump to content

ഗംഗാവതരണം (നാടകം)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗംഗാവതരണം (നാടകം)

രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1892)

[ തലക്കെട്ട് ]

GANGAVATHARANAM.




ഗംഗാവതരണം.
നാടകം.


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കവിതാപരീക്ഷയിൽ ഉണ്ടാക്കിയത്.


ഭാഷാ പോഷിണീ സഭ വക.



KOTTAYAM.
PRINTED AT THE "MALAYALA MANORAMA" PRESS
1892
Copy Right Reserved)

[ കുറിപ്പ് ]

൧൦൬൭ാമാണ്ടു വൃശ്ചിക മാസത്തിൽ കോട്ടയത്ത് ഉണ്ടായ ഭാഷാപോഷണി സഭയുടെ ഒന്നാമത്തെ സമ്മേളനത്തിൽ വെച്ചു നടന്ന നാടക കവിതാ പരീക്ഷയിൽ 'പ്രഥമഗണാനീയനും സമ്മാനത്തിനു സൎവഥാ അർഹനും' എന്നു വിധിക്കപ്പെട്ട കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അവർകൾ പറഞ്ഞു കൊടുത്തു കൂനെഴുത്തു പരമേശ്വര മേനോനെക്കൊണ്ട് എഴുതിച്ച് അഞ്ചു മണിക്കൂറും എട്ടു മിനിറ്റും കൊണ്ടു തീൎത്ത കടലാസുകളുടെ ശരിപ്പകൎപ്പ്.

[ 1 ]

ഗംഗാവതരണം
നാടകം.

<poem> 1

ഹരിഃ ശ്രീഗണപതയേ നമഃ

ശ്രീഗൗരീദേവികൂടുംശിശുശശിമകുടൻ   തന്റെമൗലീസ്ഥലത്തിൽ ഭാഗംപറ്റിബ്‌ഭരിക്കുംരസമൊടുമരുളും   സ്വർണ്ണദീദേവിമായേ വാഗാരംഭത്തിലേറ്റംസുരകുലഭവനാം   ഭൂമിപൻതന്റെമുമ്പേ വേഗംപായുന്നനിൻവൈഭവമിവനുവച   സ്സിങ്കലുണ്ടാക്കിടേണം

അത്രതന്നെയുമല്ല.

2 ലോകംനിറഞ്ഞീടുംശുദ്ധ ശ്ലോകംപോലെ സദാപ്പൊഴും മാഴകാതെഹിതനായ് വാഴും ശ്രീഗംഗാധരനാശ്രയം

നാന്ദി കഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു.
സൂത്രധാരൻ. നാലുപുറത്തും നോക്കീട്ട


3 കോട്ടംവിനാകേരള മൎത്ത്യലോകം കൂട്ടംപെടുന്നിസ്സഭതന്നിൽ വെച്ച ആട്ടത്തിനേതാണു ചിതംരസത്തെ പ്പാട്ടിൽപെടുത്തും നവനാടകംമേ <poem>

ആട്ടെ ആലോചിക്കട്ടെ.

അണിയറയിലേക്ക് നോക്കീട്ട വരു. വരു. നടൻ. വന്നിട്ട ഇതാ ഞാൻ വന്നു. ഏതു നാടകമാണാടേണ്ടതെന്നു തീൎച്ച പറവാൻ വൈകി. സഭക്കാർ പരിഭ്രമിക്കുന്നു. സൂത്രധാരൻ . ആലോചിച്ചിട്ട

ഇനിക്കു തോന്നിയത പറയാം. ഗംഗാവതരണം എന്നു പേരായി. [ 2 ]
 4

കോട്ടയം കവിസമാജമതിങ്കൽ
കോട്ടമഠെറാരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി
ക്കുട്ടഭൂപതികൃതിച്ചുവതെല്ലൊ

ആ നാടകമായാൽ തരക്കേടില്ലന്നാണ തോന്നുന്നത.

നടൻ

അങ്ങിനെ തന്നെയാണ

സൂത്രധാരൻ

എന്നാൽ താൻ വേഗം വേഷക്കാരെ പുറപ്പെടുവിക്കു.

നടൻ

കല്പനപോലെ.
എന്ന പോയി

സൂത്രധാരൻ നാലുപുറത്തും നോക്കീട്ട

ഈ ശരൽകാലം വളരെ മനോഹരം തന്നെ


5 കാണും സഭ്യജനാനനാവലികണക്കിപ്പോൾസ്സരോജവ്രജം
കാണുന്നുണ്ടുവിടർന്നുകൊണ്ടവകളിൽകണ്ണെന്നപോലെപ്പൊഴും
ചേണാർന്നീടിനവണ്ടുമുണ്ടുമധുവുണ്ടുംകൊണ്ടുവാഴുന്നുപൂ
ബാണൻതന്നുടെകീർത്തിപോലെകളഹംസൗഘംകളിക്കുന്നുതേ
അണിയറയിൽ
6 കഷ്ടം മദീയപിത്രലോകമശേഷവുംതീ
പ്പെട്ടന്നുനമ്മുടെമനസ്സുഴലുന്നുപാരം
ചട്ടറ്റിടുംകപിലശാപമഹാഗ്നിയുള്ളിൽ
പെട്ടന്നപോലിഹചുടുന്നുഹ്രദന്തമയ്യൊ

സൂത്രധാരൻ കേട്ടിട്ട

അഃ ഭഗീരഥന്റെ വേഷം കെട്ടിയിരിക്കുന്ന നമ്മുടെ ഭാഗിനേയ ന്റെ ഒച്ചയാണിത് . ഇനി വേണ്ട കായ്യം നടത്തുവാൻ പോക തന്നെ.
എന്ന പോയി

പ്രസ്താവന

അനന്തരം ഭഗീരഥനും മന്ത്രിയും പ്രവേശിക്കുന്നു

ഭഗീരഥൻ

<poem> കഷ്ടം മദീയപിതൃലോകമശേഷവുംതീ പ്പെട്ടെന്നുനമ്മുടെമനസ്സുഴലുന്നുപാരം ചട്ടറ്റിടും കപിലശാപമഹാഗ്നിയുള്ളിൽ പെട്ടെന്നപോലിഹചുടുന്നുഹൃദന്തമയ്യോ [ 3 ] ആലോചിച്ച് ദീർ‌ഘശ്വാസമിട്ടിട്ട്

നമ്മുടെ മുത്തച്ഛനായ അംശുമാനാകട്ടെ


7 അച്ഛിന്നമോദമൊടുമാമുനിതന്റെപാദ-
മിച്ഛിച്ചപോലെനിജതാതജനങ്ങളെല്ലാം
ഉൾ‌ച്ചിന്നിടും‌നരകസങ്കടമൊക്കെനീങ്ങി
മെച്ചപ്പെടുന്നതിനുതാൻബഹുസേവചെയ്യാൻ


8 അഴകിനൊടവിടുത്തോടേറ്റവും തുഷ്ടനായി-
ട്ടൊഴുകിനകൃപയോടും‌മാനിയാം‌മാമുനീന്ദ്രൻ
വഴികിമപികഥിച്ചാൻ‌ഗംഗയാത്തച്ശരീരം
കഴുകുകിലമരത്വംകിട്ടുമെന്നേവമായി        8

എന്നിട്ട് ആ ഗംഗയെ ഭൂമിയിൽ ‌വരുത്തുന്നതിനു വേണ്ടി വളരെത്തപസ്സു ചെയ്തു തന്നെ അവിടുന്നും അവിടുത്തെപ്പോലെ തന്നെ നമ്മുടെ അച്ഛനായ ദിലീപമഹാരാജാവും തപസ്സു കൊണ്ടു തന്നെ ദേഹത്യാഗം ചെയ്തതേ ഉള്ളു. എന്നാൽ ഇനി ഞാനെന്താ വേണ്ടത്.

മന്ത്രി

9 അച്ഛൻ മുത്തച്ഛനെന്നീമഹിതഗുണമെഴും
മന്നവന്മാർ മനസ്സാ-
ലിച്ഛിച്ചീടുന്നവണ്ണംപെരിയപുരുതപ-
സ്സിൻ‌ഫലംകിട്ടിടാതെ
ഉച്ചപ്പെട്ടോരുദേഹക്ഷയമതിനെവരു-
ത്തിച്ചതോർ‌ക്കുന്നതായാൽ
തുച്ഛംതാനീത്തപസ്സേറ്റവുമഫലമതെ-
ന്നിന്നുതോന്നുന്നുചിത്തേ

അതുകൊണ്ട് അസാദ്ധ്യമായ കാര്യത്തിനു വെറുതെ ക്ലേശിക്കാതെ ഇവിടുന്ന ഈ ഭൂമി രക്ഷിച്ച് പ്രജകൾക്കു ക്ഷേമം വരുത്തി കൊടുക്കേണമെന്നാണിനിക്കു തോന്നുന്നത്.

രാജാ

ഐ. അങ്ങിനെയല്ല.

10 കാര്യത്തിൻ‌ഗതിയോർ‌ക്കുക
ധൈര്യംകൂടാതിവണ്ണമോതരുതേ
"ആര്യാ"ശയനാമങ്ങുമ-
കാര്യം‌പറയുന്നതാശ്ചര്യം

തപസ്സു നിഷ്‌ഫലമാകുമോ. തപസ്സുകൊണ്ടു സാധിക്കാത്തൊരു കാര്യമുണ്ടൊ. എന്നാൽ ഗംഗയെ ഭൂമിയിൽ കൊണ്ടുവരുന്നതിനു തക്കതായ തപസ്സവർ ചെയ്തിട്ടില്ലെന്നേ പറവാൻ പാടുള്ളു.

11 കാര്യം‌നോക്കുകശൈലമൌലിഹിമവാൻ‌താൻ‌സമ്മതിച്ചീടണം
വീര്യംകൂടിയവാസവന്നഭിമതംവേറിട്ടുമുണ്ടാകണം
പോരാഗംഗയെമൌലിഭാഗമതിലായ്ചൂടും‌മഹാദേവനും
ധാരാളം‌കനിവോടിതിന്നനുവദിച്ചീടേണമെന്നില്ലയോ

[ 4 ] ഇവരെ എല്ലാവരേയും വെവ്വേറെ തപസ്സു ചെയ്തു പ്രസാദിച്ച് എങ്ങിനെയെങ്കിലും പിതൃപിതാമഹപ്രവൃത്തമായിരിക്കുന്ന ഈ കാര്യം സാധിച്ചില്ലെങ്കിൽ എന്റെ ജന്മം എന്തിനാണേ.

12 ആയതുകൊണ്ടുതപസ്സി

             ന്നായിതഞാൻ പോയിടുന്നതിനുറച്ചു
             ആയതബുദ്ധേതാൻക്ഷിതി
             യായതിനെല്ലാമധീശനായ് വാഴ്ക

എന്നാൽ 13 നാട്ടാർക്കുസങ്കടമൊരിക്കലുമുത്ഭവിപ്പാൻ

             കാട്ടായ്കവേണമവരോടുവിരോധഭാവം
             പുഷ്ടിക്കുവേണ്ടവഴിയൊക്കവെനോക്കിടേണം
             ദുഷ്ടർക്കുദുഷ്ടതമുറെക്കുകുറെകവേണം

എന്നാലിനി ഞാൻ തപസ്സിനായിട്ട് പോകുന്നു.

                                                     എന്ന എണീക്കുന്നു.
                         മന്ത്രി.                    എണീറ്റിട്ട്

14 തൃകാലാണിഹഞാൻപ്രജക്കതിഗുണംകൂട്ടുന്നമാർഗ്ഗങ്ങളേ നോക്കാമെന്നുടെ ബുദ്ധിചെന്നവിധമീശ്രീമത്തപോനിഷ്ഠയെ ഉൾക്കൊള്ളുംധൃതിയോടുകൂടിയിവിടുന്നംഗീകരിക്കുന്നതി ന്നായ് കൊള്ളുന്നവിരോധവാക്കുവെറുതേവാദിച്ചതേയുള്ളുഞാൻ ഇതുതന്നെയാണുചിതം എന്നുള്ളതിന്നാർക്കും സംശയമില്ലല്ലോ.

  രാജാവും മന്ത്രിയും ചുറ്റിനടക്കുന്നു

അണിയറയിൽ 15 മര്യാദപോലിവിടെ മന്ത്രികൾനാട്ടുകാർക്കു കാര്യങ്ങൾചെയ്തുവരുമെങ്കിലുമീയ്യവർക്കു പര്യാപ്തമാംനൃപമുഖേന്ദുവിലോകനാഖ്യ കാര്യംമഹാവിഷമമായതുദു:ഖമത്രേ എങ്കിലും 16 സൽക്കർമ്മത്തിനുപോയിടുമ്പൊളടിയന്മാരാരുമൊട്ടുംവിരോ ധിക്കുന്നില്ലനിനച്ചപോലഭിമതംസാധിച്ചുപോന്നിടുവാൻ ഉൾക്കൊള്ളുന്നൊരുഭക്തിയോടുസകലാധീശന്റെ പാദംനിന ച്ചിക്കാണുന്നജനങ്ങളൊക്കെയിവിടുന്നെത്തുംവരെപ്പാർത്തിടാം

                        രാജാ

കേട്ടില്ലേ പ്രജകൾ പറയുന്നത്

                          മന്ത്രി

ഉവ്വ

                         രാജാ

ആയതുകൊണ്ടേ അവരോടു നല്ല ആശ്വാസവാക്കിനെപ്പറയണം. [ 5 ] മന്ത്രി അങ്ങിനെത്തന്നെ. ഉറക്കെ 17 നിങ്ങൾക്കിന്നറിയാത്തതായ വിഷയം ചൊല്ലേണ്ടതായൊന്നുമേ ഞങ്ങൾക്കിന്നതു മല്ല മന്ത്രി പരനോ മാന്യൻ മഹീപാലനോ ഭംഗം വല്ലതിലും വരുന്ന സമയം നേരെ പറഞ്ഞൊക്കെയും ഭംഗിക്കാക്കുവതിന്നു മോർക്കുകിൽ മഹാഭാരം ഭവാന്മാർക്കഹോ അതുകൊണ്ട് നിങ്ങളിങ്ങിനെ മഹാരാജാവിനെക്കുറിച്ചു ഗുണദോഷം പറഞ്ഞതിനെക്കുറിച്ച് ഞങ്ങൾ ഒട്ടും അത്ഭുതപ്പെടുന്നില്ല. രാജ തൊഴുതുംകൊണ്ട് നിങ്ങൾക്കീ പ്രേഷ്യ നാം ഞാൻ മുനിവരകലുഷാൽ ഭക്തരാകും പിതൃക്കൾ ക്കങ്ങാപീട്ടൊരു ഘോരാമയനരകമഹാ സങ്കടത്തെ കെടുത്താൻ മങ്ങാതേ പോയിടുന്നേനിവനൊരപജയം വന്നുകൂടാതെ നന്നായ് മംഗല്യം ചേരുവാനായ് മഹിത കൃപയൊടും പാർത്തു പാർത്തീടവേണം ഞാൻ പോയിവരട്ടെ. അണിയറയിൽ അങ്ങിനെയാവട്ടെ താമസിയാതെ മഹാരാജാവ് സിദ്ധകാര്യനായിത്തിരിച്ചു വരുന്നതു കാണ്മാൻ ഞങ്ങളെല്ലാവരും കാത്തു നിൽക്കുന്നു. രാജാ മന്ത്രിയോട് അങ്ങു അകത്തെക്കു ചെല്ലൂ മന്ത്രി കല്പനപോലെ എന്നു പോയി രാജാ ചുറ്റിനടന്ന് നോക്കിയിട്ട് ഇതാ നമ്മുടെ കരഗമായ തേരോടുകൂടി സൂതൻ നിൽക്കുന്നു. തേരിൽ കയറുക തന്നെ അനന്തരം തേരോടുകൂടി സൂതൻ പ്രവേശിക്കുന്നു. രാജാ കയറുന്നതു നടിക്കുന്നു സൂതൻ കൈപിടിച്ച് കയറ്റുന്നു രാജാ സൂത ഹിമവൽ പാർശ്വത്തിലേക്ക് തേരോടിക്കൂ [ 6 ] സൂതൻ കല്പനപോലെ. രാജാ രഥവേഗം നടിച്ചിട്ട്

19 തേരോടുന്നോരുനേരംപൊടിചിതറിയഹോ നേത്രയുഗമത്തിലേറ്റം ചേരുന്നൂവേഗശക്ത്യാസവിധതരുലതാ ജാലമോടുന്നപോലെ നേരേകാണുന്നുവല്ല്ലാസരയുനദിസമീപ ത്തിലായികടപ്പാൻ കേറീപാലത്തിലെത്തീമറുകരയിലറി ഞ്ഞില്ലനാടുംകടന്നോ

സൂതൻ ഇനി കാടുകളും മറ്റുമാകകൊണ്ട് ഭൂലോകത്തിൽ കൂടി പോകുന്ന തു കുതിരകൾക്കു വിഷമമായിരിക്കും. വഴിയൊന്നു മാറ്റി വച്ചെങ്കി ലോ

രാജാ കൊള്ളാം വേണ്ടില്ല. ആകാശാരോഹണം നടിച്ചിട്ട് പാരംവേഗമൊടും‌പുരാണപുരുഷൻ‌തന്നെസ്വപൃഷ്ടാന്തരേ സ്വൈരംകൊണ്ടുനടന്നിടുംഗരുഡനുംതേരോടിടും‌പ്രാഭവം നേരേകാണുകിൽ‌നാണമായിവരുമെന്നണിന്നുതോന്നുന്നതി ദ്ദൂരേമഞ്ഞുനിറഞ്ഞമാമലഘനം‌പോലുണ്ടുകണ്ടീലയോ

സൂതൻ കണ്ടു. ഇപ്പോൾ ം‌രം പർ‌വ്വതത്തിന്റെ മുകളിൽ. 21 വിരവൊടുരഥമേറിബഭൂപതേമാന്യനാം‌നി ന്തിരുവടിയെഴുനെള്ളുന്നുണ്ടതെന്നായറിഞ്ഞ തുരുതുരെയചലത്തിൻ‌മൌലിഭാഗത്തിലെല്ലാം സുര‌യുവതികൾ‌കൂറ്റിത്തിക്കുകൂട്ടിത്തുടങ്ങി

രാജാ എന്നാൽ ഇവരുടെ സമീപത്തിൽ കൂടി അല്ലാതെ വേറെ ഒരു വഴി യിൽ കൂടി വയ്ക്കു.

സൂതൻ കല്പനപോലെ 22 ഗൌരീശിഖരമതെന്നി പ്പാരിൽ‌പുകഴുന്നപുണ്യമാം‌ദേശം നേരേതാഴത്തായീ [ 7 ] <poem>

രാജാ
  ആഹാ. എന്നാൽ,
  തേരിവിടെത്തന്നെയിന്നിറങ്ങട്ടെ.
                    സൂതൻ
  കല്പനപോലെ.
    രാജാ   തേരിറങ്ങുന്നത് നടിച്ചിട്ടു 
   മഹാ പുണ്യം തന്നെയീസ്ഥലം

23 പാരംതനുത്താസലിലംപലമട്ടൊലിക്കു

        ന്നാറുണ്ട്പുണ്യതരുജാലവുമുണ്ടുപിന്നെ        
        ഓരോമഹാമുനികളുണ്ടുതപസ്സുചെയ്തു 
        ധീരത്വമോടുമിളകാതെവസിച്ചിടുന്നു 

24 എന്നല്ല നല്ലഗുണമുള്ളപലാശജാലം

        നന്നായ് നിറഞ്ഞുവെയിലൊട്ടുമണഞ്ഞിടാതെ
        മുന്നം മഹേശനെമഹേശിതപസ്സുചെയ്ത    
        ധന്യാശ്രമസ്തലവൂമുണ്ടിഹകണ്ടിടുന്നു
  അതുകൊണ്ടിവിടെത്തന്നെ ആയിക്കളയാം തപസ്സു. നീ       വേഗം കുതിരകളെ അഴിച്ചു പുല്ലും വെള്ളവും കൊടുത്ത്   ക്ഷീണം തീർത്ത് നാട്ടിലേക്ക് തന്നെ പൊയ്ക്കോളൂ.
  സൂതൻ വ്യസനത്തോട് കൂടി തൊഴുതും കൊണ്ട്

25 ഏവം കല്പനയായിടായ്കനൃപതേത്വല്പാദശുശ്രൂഷണം ചെയ്വാനാണടിയന്നുമോഹമിവിടെത്താൻതന്നെവേണ്ടുംവിധം ഭാവംകണ്ടുഭവത്തപസ്സിനുസഹായംചെയ്തുകൊണ്ടീശനെ സ്സേവിപ്പാനടിയത്തിനോടനുവദിച്ചാലുംകൃപാവാരിധേ

       രാജാ   ചിരിച്ചുംകൊണ്ട്
 ഇനിക്കാരും സഹായം വേണമെന്നില്ല, എങ്കിലും നീയ്    ഈശ്വരനെ സേവിക്കാൻ വിചാരിക്കുന്നു എങ്കിൽ അത് നല്ലത് തന്നെ. അങ്ങിനെ ആയിക്കോളൂ. ആശ്രമത്തിലേക്കു കടക്കുക തന്നെ 
                 എന്ന എല്ലാവരും പോയി 
             ഒന്നാം അങ്കം 
             08:04, 16 ഓഗസ്റ്റ് 2018 (UTC)08:04, 16 ഓഗസ്റ്റ് 2018 (UTC)
   അനന്തരം മേനയും സഖിയും പ്രവേശിക്കുന്നു 
      സഖി        ചിരിച്ചുംകൊണ്ട് 

അമ്പാ ഇവിടുത്തെ ഭർത്താവിന്റെ ഒരു ധൈര്യം. ഇത്രവളരെകാലം തന്നെത്തന്നെ തപസ്സുചെയ്തിട്ടും ഭഗീരഥ മഹാരാജാവിന്റെ [ 8 ] <poem>

             ൮
നേരെ സന്തോഷിച്ചു വിചാരിച്ച ഫലം കൊടുത്തില്ലെല്ലോ . ഒരിളക്കമില്ല. അചലരാജൻ തന്നെ .
             മേന 

ശരിയാണ് നീ പറഞ്ഞത് 1 ഞാനെന്നാൽദിവസേനമൽകണവനോടോതാറുമുണ്ടാപ്പോഴ ത്ത്യാനന്ദത്തൊടുതാനതിന്നനുവദിച്ചീടാറുമുണ്ടെങ്കിലും മാനംനേടിയമാന്യമാമലമനംവച്ചീമഹീമണ്ഡലീ വാനോർനായകനായ പരംവടിവിനോടേകീലതിന്നേവരെ

                സഖി
 ഇന്നേവരെ, എന്ന് പറയെണ്ട. എന്നാണിനി കൊടുക്കാൻ പോകുന്നത. കൊടുക്കുമെങ്കിൽ മുമ്പേതന്നെ കൊടുക്കേണ്ടതായിരുന്നു.
                  മേന
 ഇപ്പോൾ കൊടുത്തില്ലെന്ന് നിശ്ചയമുണ്ടോ
            സഖി   സന്തോഷത്തോടുകൂടീട്ട്
ആഹാ വരം കൊടുത്തു കഴിഞ്ഞോ. എന്താ വരം കൊടുത്തത്‌ കേൾക്കട്ടെ.
               മേന
  പറയാം
2    അത്യുഗ്രമാകിയതപസ്സതുകൊണ്ടുതുഷ്ട്യാ 
     പ്രത്യക്ഷനായിമഹിതാചലലോകനാഥൻ  
     പൃഥ്വീശനോടഭിമതംപറകെന്നിവണ്ണം
     പ്രത്യേകവത്സലനതായ് വെളിവിൽപറഞ്ഞു 

അപ്പോൾ ഭഗീരഥൻ

3 ഞാനേറ്റം ഭാഗ്യവാനായചലതകലരുംസ്ഥാവരാധീശ്വരൻ നീ
 താനറ്റംവിട്ടകാരുണ്യമൊടിവനുടെമുമ്പാകെദിവ്യാംഗനായി
 സാനന്ദംവന്നതോർത്താലിനീയടിയനുനിൻപുത്രിയാംഗംഗയെഭൂ 
 സ്ഥാനംനന്നാക്കുവാനായനയസലിലനിധേവിട്ടുതന്നീടവേണം.
              സഖി
 മഹാരാജാവിന്റെ മോഹം വലിയ മോഹം തന്നെ. ദിവ്യലോകത്തിനു വേണ്ടി സൃഷ്ടിച്ച ഗംഗയെ ഭൂലോകത്തിലേക്ക് കൊണ്ടുപോകാനാണല്ലേ . ആട്ടെ ഇവിടുത്തെ ഭർത്താവെന്തു മറുപടി പറഞ്ഞു 
               മേന
 പറയാം. അപ്പോൾ 
4    സിദ്ധാന്തമിള്ളിവനുമാനുഷലോകമെറ്റം
     ശുദ്ധിപ്പെടുത്തുവതിനാഗ്രഹമുണ്ടുപക്ഷേ
     വൃത്രാരിയാംവിബുധനാഥനധീനയായി
     ട്ടത്രേകിടപ്പവളയെങ്ങിനെഞാൻതരേണ്ടു [ 9 ] 


എന്താണവിടുന്നു മറുപടി പറഞ്ഞത്

                  സഖി 

തരക്കേടില്ല, തഞ്ചം കൊണ്ടിവന്റ ഭാരമൊഴിച്ചു. ഇനി ദേവേന്ദ്രനല്ലെ.

      സ്വാർത്ഥപ്രധാനതപെടുന്നസുരേന്ദ്രനുണ്ടോ
      പ്രാർത്ഥിക്കിലും നൃപനുഗംഗയെനൽകിടുന്നു
      അർത്ഥിച്ചകാര്യമതുപോലെനടന്നിടാതെ
      വ്യർത്ഥിലാംനൃപതപസ്സിതിവന്നുപോമോ

ആട്ടെ,രാജാവെന്തു മറുപടി പറഞ്ഞു.

                 മേന

അപ്പോൾ രാജാവ ”ശരിയാണിവിടുന്നു കല്പിച്ചത്. ഇവിടുത്തെ അനുവാദം കിട്ടിയാൽ മതി. ത്രൈലോക്ക്യനാഥനായ ഇന്ദ്രന്റെ അനുവാദം ഞാനുണ്ടാക്കിക്കൊള്ളാം. അപ്പോൾ അവിടുന്ന “ഇനിക്കു പൂർണ്ണ സമ്മതമാണ് ഇന്ദ്രന്റെ അനുവാദം കൂടി വേണം എന്നേയുള്ളൂ.”ന്നു മറുപടി പറഞ്ഞു.

                 സഖി

ആട്ടെ എന്നിട്ടോ.

                 മേന
      ഏവം പറഞ്ഞചലനായകനും മറഞ്ഞു
      ഭാവംധരിച്ചുഭരിതാദരമാക്ഷിതീശൻ
      ദേവാധിനാഥനെമുറെക്കുതപസ്സുചെയ്വാൻ
      ഭാവിച്ചിടുന്നുപരമെന്നിമറിഞ്ഞുഞാനും
                  സഖി

ആട്ടെ, ഇവിടുത്തെ ഭർത്താവിന്റെ ഭാരമൊഴിഞ്ഞല്ലൊ.

                  മേന

ഇന്ദ്രനും തപസ്സു ചെയ്താൽ ഇതിന്നനുവദിക്കാതിരിക്കുമെന്നു തോന്നുന്നില്ല, തന്നെ ആശ്രയിച്ചാൽ പ്രസാദികാത്തവരുണ്ടോ ലോകത്തിൽ.

                  സഖി           നോക്കീട്ട

ഓ നേരം ഉച്ചയായി.

                   മേന

ശരിയാണ്. ഇതാ നോക്കു.

        ഒട്ടേറീടുംതണുപ്പാൽ ശിലയൊടുസമമായ് കട്ടയായുള്ള മഞ്ഞും
        കട്ടക്കൂട്ടങ്ങളുംഭാസ്കരകരനികരംചുട്ടുതട്ടുന്നമൂലം
        ഒട്ടൊട്ടായിട്ടലിഞ്ഞിട്ടൊഴുകിയചലപൃംഷ്ഠത്തിൽനിന്നിട്ടൊലിച്ചി
        ട്ടൊട്ടല്ലേചോലപോലേധരണിതലമതിൽചെന്നുവീഴുന്നതിപ്പോൾ [ 10 ] നമുക്കകത്തേക്കു പോവുക.             എന്ന  രണ്ടാളും പോയി.

വിഷ് കംഭം

[തിരുത്തുക]

അനന്തരം ദേവേന്ദ്രനും ശചീദേവിയും പ്രവേശിക്കുന്നു
ദേവേന്ദ്രൻ പുഞ്ചിരിയിട്ടും കൊണ്ടു

8 കാന്തേനിന്നുടെചന്തവുംകളികളുംഗംഗാജലംതന്നിലായ്
സ്വാന്തേതോന്നിയപോലെയുള്ളകളിയുംതീരെക്രമാൽതീർന്നിടും
താന്തേടുന്നൊരുഭക്തിയൊടുനൃപരൻസ്തൂയ്യാന്വയൻതാൻതപ
സ്സെന്തിടുന്നൊരുനിംഷ്ടയോടുമിഹമാംചെയ്യുന്നുപൊയ്യല്ലിത

ശചീദേവി ചിറിച്ചും കൊണ്ടു

ഭഗീരഥൻ തപസ്സുചെയ്യാൽ ഗംഗയിൽ കൂളിക്കുന്നതിനെന്താ വിരോധം

ദേവേന്ദ്രൻ

പറയാം.അദ്ദേഹത്തിന്റെ വിചാരം,
9 മങ്ങാതുള്ളീയ്യെന്തപസ്സാലിനിക്കായ്
ഗംഗാംഭസ്സിപ്പാർത്തലത്തിങ്കലാക്കാൻ
തുംഗശ്രീമാനിന്ദ്രനേകേണമെന്നാ
ണിങ്ങോർക്കുമ്പോളിന്നിമേലെന്തുവേണ്ടു
ചോദിച്ചാൽ കൊടുക്കാതിരിപ്പാൻ പാടുണ്ടോ.
10 നമ്മുടെകുലധനമാമീ നിർമ്മജലലമായിടുംനദീരത്നം
ചെമ്മേനൃപനുകൊടുപ്പതി നുന്മേഷംമനസിവന്നിടാൻവിഷമം

ചോട്ടിലേക്കുനോക്കിട്ടു

11 അല്ലായെന്തൊരുകാന്തിയാണുധരണീപ്രിഷ്ഠത്തിൽനിന്നിട്ടിതാ
സ് ഫുല്ലാംഭോരുഹവൈരിയെപ്പരിഹസിച്ചുംകൊണ്ടുപൊങ്ങുന്നതും

നല്ലവണ്ണം നോക്കീട്ടു

ഉല്ലാസത്തൊടുഞാനറിഞ്ഞുസരസൻശ്രീനാരദൻതാനിതാ
വല്ലാതുള്ളൊരുഭാഗ്യശക്തിയിവനെക്കാഴ് മാൻവരു ആദൃഢം

അനന്തരം നാരദൻ പ്രവേശിക്കുന്നു .
നാരദൻ

12 ലോകാധിനാഥമണിയായഭഗീരഥൻതാൻ
പാകാരിയെപ്പരിചിനോടുതപസ്സൂചെയ്തു
ആകുന്നവണ്ണമിഹഗംഗയെമർത്ത്യലോക
ലോകത്തിലേക്കുപനയിപ്പതിനായ് തുടങ്ങി

എന്നാൽ ഇന്ദ്രനു
[ 11 ]
൧൧


13 തന്നുടെനാട്ടിൽഭൂഷണമെന്നുനടിക്കുന്നഗംഗയേനൽകാൻ
   നന്നമടിതോന്നിടാമി ല്ലെന്നായിച്ചൊല്ലുന്നതിനുമഴയുണ്ടാം
   ആമെ. അടുത്തുചെന്ന വർത്തമാനം അറിയുകതന്നെ.
   എന്ന. ചുറ്റിനടന്ന അങ്ങിനെ ചെയ്യുന്നു.
    ഇന്ദ്രനും ശചിയും എണീട്ട ആ ചാരോ
    പചാരങ്ങൾ ചെയ്യുന്നു.

നാരദൻ ഇരുന്നിട്ട


14 ഇരിക്കുദേവാധിപപാർശ്വഭാഗേ മുറക്കുദേവേശ്വരിനീയ്യീരിക്ക
    കുറെക്കുവല്ലാതെവണക്കമെല്ലാം ധരികനമ്മോടിനിവേണ്ടതല്ല
    ഞാൻ ഇവിടെ വലിയ നിത്യനല്ലേ. " ഉപചാരഃകർത്തവ്യോയാവൽ"
    എന്നില്ലേ.

ഇന്ദ്രനും ശചിയും വണക്കത്തോടുകൂടി ഇരിക്കുന്നു.

നാരദൻ

എന്താണാരം ദിക്കിൽ വിശേഷം.

ഇന്ദ്രൻ

ഇവിടെ ഇപ്പോൾ വിശേഷിച്ചൊന്നുമില്ല.

നാരദൻ

"ഇപ്പോൾ" എന്നുള്ളതുകൊണ്ടു ഉടനെ വല്ലതു മുണ്ടാവാൻ പൊകുന്നുവെന്നു സൂചിപ്പിച്ചിരിക്കുന്നുവല്ലോ.

ഇന്ദ്രൻ

അതില്ലെന്നുമില്ല.

നാരദൻ

എന്താണെന്നു കേൾക്കട്ടെ.

ഇന്ദ്രൻ

പറയാം.

15. ഭഗീരഥക്കു' മാപതിതാൻ തപസ്സാൽ
പകച്ചിൽ കൂടാതെമദീയധൈര്യം
പകുത്തിടുത്തിട്ടവിടെകൃപാംബു
പകർന്നിടുന്നൂമുനിവംശമൗലേ
അതുകൊണ്ട താമസം കൂടാതെ അദ്ദേഹം വിചാരിച്ച വരം അദ്ദേഹത്തിനു കൊടുക്കേണ്ടി വരും.

ശചി വിചാരം

16 കൊടുക്കുമോഗംഗയെമന്നനായി
ട്ടടകുമില്ലാതമരാധിനാഥൻ.

                             ആലോചിച്ചിട്ട

[ 12 ] 12

മുടക്കിയാലോവരദാനം- അങ്ങിനെ പാടുണ്ടോ. ആശ്രയിച്ചാലോ ഉപേക്ഷിക്കാനും പാടില്ല ല്ലൊ. അവിടുത്തെ ഇഷ്ടംപോലെ ആയിക്കോട്ടെ. -ഇഷ്ടം തടുക്കുവാനും നിരൂപിച്ചുകൂടാ. നാരദൻ എന്താണദ്ദേഹം വിചാരിക്കുന്നത് അതു മനസ്സിലായോ. ഇന്ദ്രൻ ഉവ്വ് നാരദൻ ചിരിച്ചും കൊണ്ട് 17 കാര്യം ഞാൻപറയാംസുരേശവെറുതെസ്വർഗ്ഗംഗയെബ്‌ഭൂപനായ് ധൈര്യംവിട്ടുകുനിഞ്ഞുനൽകരുതെടോതഞ്ചത്തിൽനിന്നീടണം ഭാര്യാദിപ്രിയസുന്ദരിജനജലക്രീഡാദിയല്ലെങ്കിലോ കാര്യംതുച്ഛസരസ്സിലാകുമിവിടെക്കുംസ്നാനമൂനത്തിലാം എന്നല്ല 18 ചാരുശ്രീഭവദിയകീർത്തിസമാനാമൈരാവതംതാൻചരി ച്ചാറിൽചാടിമറിഞ്ഞുമത്തൊടുകളിച്ചീടുന്നതുംകാണുവാൻ പാരംദുർഘടമായിടുംസുരജനത്തിന്നിജ്ജനത്തിന്നഹോ സ്വൈരംചെന്നുകുളിച്ചുസാന്ധ്യവിധിചെയ്യാനുംകഴകംവരും അതുകൊണ്ടു അതു നല്ലവണ്ണം ആലോചിച്ചിട്ടു വേണം ഇന്ദ്രൻ ആലോചന ഇനിക്കും ഇല്ലെന്നില്ല. 19 എന്നെത്താപോമലമെടുത്തുവശത്തിലാക്കി ദ്ധന്യത്വമേറിയഭഗീരഥഭൂമിപാലൻ ഒന്നർത്ഥിയായ് വരികിൽ ഞാൻതരികില്ലിതെന്നു കന്നത്തവാക്കുപറവാൻമടിയുണ്ടുതാനും അതുകൊണ്ടെന്താവേണ്ടതെന്ന വലിയ ആലോചനയിലായി. ഇവിടന്നു ഒന്നു തീർച്ചപ്പെടുത്തണം നാരദൻ എന്റെ പക്ഷം ഞാൻ പറയാം. അദ്ദേഹത്തിനോടു പ്രത്യക്ഷമായി എന്താവരം വേണ്ടതെന്നു ചോദിക്കുന്നതിനും മറ്റും വിരോധമില്ല. ംരം വരം ചോദിച്ചാൽ ഇങ്ങിനെ ഒരു തഞ്ചത്തിൽ നിൽക്കാം. 20 “ഗംഗോൽഭൂതിഹിമാദ്രിതന്നുടെയധീനംതൽക്കലാശംസഖേ പിംഗശ്രീജടയുള്ളതിങ്കളണിയുംനാഥന്നധീനംപരം ഇങ്ങുള്ളാസ്ഥിതിയോർത്തുകാണുകിലഹോമാദ്ധ്യസ്ഥ്യമല്ലാതെഹേ തുംഗശ്രീഗുണവാരിധേപറയുവാനില്ലെന്നുചൊല്ലേണമോ" എന്നു പറഞ്ഞു കയ്യൊഴിക്കാം. [ 13 ] 13 ഇന്ദ്രൻ ഇതു കൊള്ളാം ശചി വിചാരം ആവു. ബുദ്ധിമാന്മാക്കിന്നതിനു സമാധാനമില്ല എന്നില്ല. നാരദൻ എന്നാൽ ഞാനെല്ലാ സത്യലോകത്തിലേക്കു പോവുകയാണ്. വഴിക്കിവടെ ഒന്നു കേറിക്കണ്ടച്ചു പോയ്കളയാമെന്നു വിചാരിക്കേ. നേരം അധികം താമസിച്ചാൽ പന്തിയാവില്ലല്ലൊ. പോട്ടെ. എന്ന് എണീക്കുന്നു. ഇന്ദ്രനും ശുചിയും എണീറ്റിട്ട്. എന്നാലങ്ങിനെയാവട്ടെ. എന്ന എല്ലവരും പോയി

രണ്ടാമങ്കം ```````````` അനന്തരം നന്ദികേശ്വരനും ഭൃംഗിരടിയും പ്രവേശിക്കുന്നു ഭൃംഗിരടി താനെന്താ ഇങ്ങിനെ കവച്ചു നിൽക്കുന്നത്. നേരം സന്ധ്യയാവാറായി. സ്വാമിയുടെ നൃത്തത്തിനു വേണ്ടതൊക്കെ ശട്ടം കെട്ടണ്ടെ നന്ദികേശ്വരൻ ഞാൻ ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞല്ലൊ. എന്നല്ല എല്ലാവരും തയ്യാറായി. 1 കണ്ടില്ലേമൂരവൈരിമദ്ദളമെടുത്തുംകൊണ്ടുനിൽക്കുന്നതും വേണ്ടില്ലന്നുരസിച്ചുവിശ്വവിരുതൻവീണാകരൻനാരദൻ കുണ്ഠത്വംകലരാതെഗാനമതിനായ് നിൽക്കുന്നതുംതൽക്ഷണം കൊണ്ടെത്തിസ്സുരനാരിമാർതുരുതുരെക്കാണ്മാൻ‌തിരക്കുന്നതും ഭൃംഗീരടി എന്നാൽ സ്വാമി എഴുന്നെള്ളാനെന്താണ് താമസം നന്ദികേശ്വരൻ അതല്ലേ പറയേണ്ടത് ഭൃംഗിരടി

എന്താണ് കേൾക്കട്ടെ [ 14 ]
൧൪


നന്ദികേശ്വരൻ
ഭഗീരഥമഹാരാജാവ സ്വൎഗ്ഗഗംഗയേ ഭൂമിയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി ഇന്ദ്രനെ ത്തപസ്സുചെയ്തു ചോദിച്ചതിന്റെ ശേഷം "ഗംഗയുടെ അവസാനം ശിവന്റെ ശിരസ്സിലാണല്ലോ ഞാനെന്തു ചെയ്യേണ്ടു" എന്നാണ സമാധാനം പറഞ്ഞത.
ഭൃംഗിരടി


ആട്ടെ. എന്നിട്ടു ഭഗിരഥനെന്തുചെയ്തു.

നന്ദികേശ്വരൻ

2. അത്യുത്സാഹസമുദ്രമാകുമവിടുന്നാവാശിനിൎത്താതതാൻ

മൃത്യുച'ഛേദിയെമൂത്തഭക്തിയോടഹോസേവിച്ചുപോരുന്നുതെ'

ഓൎത്തോൎത്തായവനായ'വരംവിരവിനോടേകീടുവാനീശ്വരൻ

പാൎത്തീടുന്നുപരിഭ്രമത്തൊടുമതാണിങ്ങെത്തുവാൻതാമസം.

ഭൃംഗിരടി


നമ്മുടെ സ്വാമി ക്ഷിപ്രപ്രസാദിയാണല്ലോ. എന്നാലും അവരവരുടെ കാര്യം വിട്ടു മറ്റൊരാളെ ലാഭിക്കാൻ പുറപ്പെടാലോ.

ആകാശത്തിൽ ചെവികൊടുത്തിട്ട്


3. "ചെന്താർസായകനെച്ചൊടിച്ചുമിഴിയിൽചുട്ടോരുഭസ്മത്തിനേ

താൻതാൻമെയ്യിലണിഞ്ഞുകൊണ്ടരുളിടുംത്രൈലോക്യനാഥപ്രഭോ

സന്ധ്യാകാലമടുത്തുവന്നുസരസംനൃത്തംതുടങ്ങീടുവാ

നെന്താണിത്രയമാന്തമെന്നെയധികംഭേസിക്കൊലാമത്ഭുതം."

എന്ന വിഷ്ണുഭഗവാൻറ്റെ വാക്കാണിത.

പിന്നെയും ആകാശത്തിൽ ചെവികൊടുത്തിട്ട


4 ആകപ്പാടെയിനിക്കുതെല്ലുചിലതൊന്നോൎക്കേണ്ടതുണ്ടാകയാൽ

വൈകിപ്പോയിയതാണമാധവസഖേവെമ്പേണ്ടവെമ്പേണ്ടെടോ

ആകട്ടെപതിവായനൃത്തമിവിടെച്ചെയ്തിട്ടുപിന്നീടുഞാൻ

പോകട്ടേവരമേകുവാൻനരവരന്നെന്നാണതല്ലേതരം

ഭൃംഗിരടി


ഒ. ഭഗവാനെഴുന്നെള്ളിത്തുടങ്ങി. നമുക്കും നൃത്തം കാന്മാൻ പൊവ്വ.


രണ്ടാളും പോയി


വിഷ്കംഭം
[ 15 ]

അനന്തരം തപസ്സുചെയ്തും കൊണ്ടു ഭഗീരഥ്നും

പരിവാരങ്ങളോടുകൂടി പരമേശ്വരനും പ്രവേശിക്കുന്നു.

പരമേശ്വരൻ

5
കല്യേപാർവതിപണ്ടുനീയിവിടെയാണല്ലേതപംചെയ്ത

ന്നല്ലേഞാൻ വടുരൂപിയായ് തവസമീപത്തിൽ പ്രവേശിച്ചതും ചെല്ലേണം ചിതമോടുനൊമ്മളിരുപേരൊന്നിച്ചുഭൂപാ ന്തികേ കില്ലേതും കലരതേഭിഷ്ട മഖിലം വേഗം കൊടുത്തിടുവാൻ

പാർവതി

അങ്ങിനെ തന്നെ,

എന്ന എല്ലാവരും അടുത്തു ചെല്ലുന്നു

പരമേശ്വരൻ
6
കണ്ടാലും ഗൗരീകാന്ത്യാ കനകമണി ശിലാസൂംഭമെന്നുള്ളമട്ടിൽ

കൊണ്ടാടും ഭക്തിയോടീ നരവരനിഹമാം ചിത്തമധ്യത്തിലാക്കി മിണ്ടാതേ കണ്ടുവാഴുന്നതു ചിരമിവനെബ ബുദ്ധിമുട്ടിച്ചുവെന്നാ ക്കേണ്ടാവേഗംകൊടുത്തീടുക വരമിവനെന്നല്ലയോനല്ലയോഗ്യം

പാർവതി

അങ്ങിനെ തന്നെ അതിനു സംശയമില്ല.

ചിരിച്ചുംകൊണ്ടു
7
എന്നെപ്പുരാപുരവിനാശപകിട്ടിയെന്ന

തിന്നുൽപ്പെടുന്നളവിലുംബഹുസംഭ്രമംമേ എന്നാൽ നൃപാലകനോടിവികപിട്ടുകാട്ടാ തൊന്നായ സ്വരൂപമതിടുത്തുവരംകൊടുക

പരമേശ്വരൻ

അങ്ങിനെ തന്നെ,

അടുത്തുചെന്നിട്ടു.
8
അരികിലിഹ നമ്മൾ വന്നയി വിരവൊടുവിലസുന്നുവെന്നുവന്നാലും

ഒരുഭാവഭേദമില്ലീ നരവരനറിയുന്നതില്ലകല്ല്യാണി അതുകൊണ്ടിദ്ദേഹത്തിന്റെ തപസ്സിളക്കുക തന്നെ.

എന്ന രാജാവിനെ പിടിച്ചു കുലുക്കീട്ടു.
9
അല്ലാഇപ്പോഴുമിളകുന്നില്ലാ ധ്യാനത്തിൽനിന്നുനരവീരൻ
[ 16 ]

൧൬

പാർവതി

അതിനു ഞാനൊരുപായം പറയാം.

മുല്ലാശുശഹരമനമതിലില്ലാതായ്താൻമറഞ്ഞുനിന്നാലും

പരമേശ്വരൻ

ശരി അതാണു സമാധിയഴിയാത്തതു

അങ്ങിനെ ചെയ്യുന്നു

രാജാ സമാധിയഴിഞ്ഞിട്ട
10
എന്തെന്തുകഷ്ട്മിതുഞാൻ ഹൃദയാംബുജത്തിൽ

ചന്തത്തിൽ വച്ചരമുറപ്പുവരുത്തിടുമ്പോൾ

ചെന്താമരാസ്ത്രമൂരി പുതിരെമറഞ്ഞുപോയ

തെന്താപതിപ്പൊളിതിനോക്കുകിലെന്തുബന്ധം

ആട്ടെ നോക്കുക തന്നെ.

കണ്ണുമിഴിച്ചുനോക്കി അത്യാശ്ചർ

ഭക്തിയോടുകൂടി നമസ്കരിച്ചിട്ട
11
അല്ലേ ശങ്കര ഗൗരിയാണിഹ ഭവാനിഷ്ടംനിനക്കുമ്പൊളെ

ന്നല്ലേസജ്ജനസമ്മതംസരസമായസത്തോർത്തുനോക്കീടുകിൽ

ഇല്ലേസംശയമിബഭവാനിയിലുമെൻഭക്ത്യാഖ്യയാംപെണ്ണിലു

ണ്ടില്ലേപ്രീതിയതാണിനിക്കുസവിധേകാണായതിന്നല്ലയോ

പാർവതിയോടു.
12
അമ്മേഭവാനിവെദീയപദാംബുജത്തിൽ

ചെമ്മേവണങ്ങുമടിയത്തിനുമേലിലെന്നും

ഉന്മേഷമോടുഭവസാഗരഭംഗജാല

ത്തിന്മേൽ കടന്നുമറിയാതെതുണച്ചിടേണം

പരമേശ്വരൻ
13
ശരിയാണുഭവാൻപറഞ്ഞതെന്നാൽ

പറയാമെൻപ്രിയയാംഭവാനിയേക്കാൾ

പരയായൊരു ഭക്തിയുള്ളവറ്റിൽ

പിരിയാതുണ്ടുനമുക്കുവൽസലത്വം

പാർവതി
14
പുണ്യത്തിനായ്സതതവുംതുനിയുംഭവാനി

ച്ചണ്ഡത്വമേറിയഭവാംബുധിതുച്ഛമത്രേ

എണ്ണത്തിലാക്കരുതതെൻകൃപവേറെവേണ്ട

പുണ്യൊത്തമോത്തഭവാനുഗുണംവരുത്താൻ.

രാജാ
ഇവിടുത്തെ കൃപ കൂടാതെ ആർക്കെങ്കിലും ഒരു കർമ്മമെങ്കിലും ചെ [ 17 ]
൧൫


യവാൻ സംഗതിവരുമോ. അതുകൊണ്ടെല്ലാത്തിലും ഇവിടുത്തെ കൃപ തന്നെയാണു പ്രധാനം.

പരമേശ്വരൻ


15 ആട്ടേഭവാനുടെതപസ്സുമിത്തമായി

ലൊട്ടേറഞങളിവിടെത്തെളിയുന്നുവെല്ലോ

പിന്നിയേപറകെടോവരമെതുവേണ

മൊടുംമടിച്ചിടുകയില്ലഖിലഞ്ജരാംഞാൻ

രാജാ


ഇവിടുത്തോടൊന്നും അറിയിക്കാനില്ല. എല്ലാജ്ജനങ്ങളുടെയും അ

ന്തൎയ്യാമിയായി സ്സൎവകൎമ്മങ്ങളിലും പ്രവൃത്തിക്കുന്നതുകൊണ്ടു തന്നെ

അറിയാമെല്ലോ. എങ്കിലും ഇവിടുന്നു കല്പിച്ചതുകൊണ്ടു പറയാം.

16. പ്രമാദമതുമൂലമായ്കപിലകോപമൊട്ടേൽകയാൽ,

ക്ഷമാധരസുതാപതേഉമപിതാമഹന്മാരഹോ

ക്ഷമാപരമുറെകധഃപതനമേറ്റുകേഴുന്നതോ

ത്തമായമിഹഗംഗയെത്തരിക"പൃത്ഥ്വി"യിൽച്ചേൎക്കുവാൻ

17. ഗംഗാംബുലേശമവർതന്നുടലുങ്കലേറ്റാൽ

ഗംഗാധരാമരപദത്തെലഭിക്കുമെന്ന

തുംഗാഭനായമുനിതന്മൊഴിയോർത്തുകൊണ്ടി

ട്ടങ്ങായതിനുവദിക്കുകചന്ദ്രമൌലെ

പരമേശ്വരൻ


അങ്ങിനെതന്നെ. അതിനെന്താണ വിരോധം. എന്നാൽ

18. പാരാതെഗംഗയുടെസമ്മതിയങ്ങുകൂട

പ്പോരാൻവരുത്തുകനരാധിപതനിദാനിം

ഘോരാതിശക്തിയൊടുഗംഗയൊഴുകിടുമ്പോൾ

പാരാകെമുങ്ങിമറിയാതെവരേണമെല്ലോ

രാജാ


അങ്ങിനെ തന്നെ.

പാൎവതി
വിചാരം


ആട്ടെ, ഇനിക രസമായി.

19. ഹരനുടെമുടിയതിൽനിന്നീ

സ്സരനദീതീരെപ്പിരിഞ്ഞുപോയെന്നാൽ

സരസമിവരൊത്തുചേൎന്നാളി

സുരതംചെയ്കില്ലയെന്നുവരുമെല്ലോ

പരമേശ്വരൻ


എന്നാലങ്ങിനെ യാവട്ടെ.


എന്ന, പരിവാരങ്ങളോടുകൂടി മറയുന്നു

[ 18 ] രാജാ

20 ഇനിഞാനിളകാതെധൈര്യമോടും

       തനിയെസ്വർ‌ന്നദിയെത്തപസ്സുചെയൂ
       അനുധാദറുമിങ്ങുവാങ്ങിയിഷ്ടം
       മനസാകണ്ട്തുപോലെകൊണ്ടിടട്ടെ
                         എന്ന. എല്ലാവരും പോയി.
               മൂന്നാമങ്കം
                    -------
     അനന്തരം ഗംഗയും ശശികലയും പ്രവേശിക്കുന്നു.
                  ഗംഗ

1 എന്താണെടോശശികലേവിഗതപ്രസാദം

       ചിന്താവികാരമൊടുനിയ്യുഴലുന്നതിപ്പോൾ
       ചെന്താമരാസ്ത്രരിപുമൌലിയതിങ്കല്നിന്നു
       തന്താഴെവീഴുമൊരുമട്ടിളകുന്നതെന്തേ
                    
                        ശശികല

2 വളരെവളരെനാളായ്നിന്നിൽ‌ഞാൻബിംബഭാവം

       വളരുമൊരുരസത്തോടേറ്റുപാർ‌ത്തിട്ടിവണ്ണം
       കളതരരുചിയെന്നോതോഴിമറ്റാരുമില്ലാ
       തിളകിയിഹവിയൊഗം‌പാർ‌ത്തുദുഖിച്ചുഞാൻ‌തേ
                   ഗംഗ          ചിരിച്ചുംകൊണ്ട്

എന്താണിങ്ങനെ വ്യസനിക്കാനുള്ളത. 3 എന്നൊവഭഗീരധന്രുപൻ‌വളെരെത്തപസ്സു

       തന്നാൽ‌വിളിച്ചുധരണിക്കിഹകൊണ്ടുപോകും
       എന്നാലുമെന്തിഹജടാകുടിവിട്ടുപോകു
       മെന്നായിവന്നിടുവതോമതിസങ്കടംതേ
                   ശശികല

4 നരപരനൊന്നിച്ചവനിയിൽ

       വിരവൊടുപോകുന്നുവെന്നുവന്നെന്നാൽ
       ഒരുമിച്ചിവിടെപ്പാർ‌പ്പാൻ
       തരമായ്‌വരുമോനമുക്കുസുരഗംഗേ
                   ഗംഗ
 എൻറെ ശക്തി നീയ്യറിഞ്ഞിട്ടില്ലെ.

5 ലോകവ്യാപിനിയാണുഞാൻ‌പുരഹരൻ‌തന്നേകമാമംഗമാ

       ന്നാകപ്പാടെനമുക്കുശക്തിയവസാനിക്കില്ലനോക്കിടുകിൽ [ 19 ] പാകംപോലെകുറച്ചുഭാഗമവനികോകേണമല്ലാതെഞാൻ

പോകില്ലിസ്തലമൊക്കെവിടുവെറുതെമങ്ങിക്കുഴങ്ങേണ്ടെടോ

          ശശികല

എന്നാൽ ജനിക്കു വ്യസനമില്ലതാനും

         ഗംഗ

എന്നാൽ ഇനി ഞാൻ പോയി ഭഗീരഥനു ഇഷ്ടമായ വരം കൊടുത്തു

എന്റെ ചെറിയതായ ഒരംശം ഭൂലോകത്തിലും നടപ്പാകട്ടെ

            ശശികല

അങ്ങിനെയാവട്ടെ എന്ന രണ്ടാളും പോയി

            വിഷകുംഭം

അനന്തരം സന്തോഷത്തോടുകൂടി ഭഗീരഥനും ഗംഗയും പ്രവേശിക്കുന്നു

            ഗംഗ

6 ധാത്രീനാഥഭവാൻപറഞ്ഞവിധമായൊന്നിച്ചുഞാൻവന്നിടാം മാത്രെക്കുമ്നിലനിൽക്കയിക്കിടയിലെന്നുൾത്താരിലോർത്തീടണം യാത്രെക്കുള്ളോരുവേഗമെതുവിധമായിട്ടാണെടുക്കേണ്ടതെ ന്നോർത്തിച്ചോതുകപോവുകല്ലിഭുവനപ്രഖ്യാതകീർത്തേവിഭോ

         രാജാ           തൊഴുതുംകൊണ്ട്

7 പാരംസന്തോഷമായിപുരുസഫലമതായെൻതപസ്സൊക്കെയോർത്താ ലാരംഭംസിദ്ധമായിമമപിതൃകുലവുംകേവലംശുദ്ധമായി തേരോടിക്കാംമുറക്കായതിനുടെപുറമേദേവിവന്നാലുമെന്നാ ലോരോരോഭൂമിഭാഗങ്ങളിലതിശുചിയുണ്ടാക്കിയിഷ്ടമ്നടപ്പാൻ

               ഗംഗ

അങ്ങിനെത്തന്നെ

              രാജാ

സൂത തേരുകൊണ്ടുവരൂ

            അണിയറയിൽനിന്ന്

കല്പനപോലെ ഇതാ അടിയൻ വിടകൊള്ളുന്നു

     അനന്തരം പറഞ്ഞപോലെ
      സൂതൻ പ്രവേശിക്കുന്നു
      രാജാ രഥാരോഹണം
സൂത ആവുന്നതും വേഗത്തിൽ തേരോടിക്കണം [ 20 ]
൨൦


സൂതൻ


കല്പനപോലെ.

എന്ന അങ്ങിനെ ചെയ്യുന്നു


രാജാ
ഗംഗാവതരത്തെ നോക്കീട്ട്


8 കാരുണ്യത്തോടുഗംഗാഭഗവതിയനുയാത്രക്കൊരുങ്ങുന്നനേരം

ഗൗരീകാന്തന്റെസാക്ഷാൽജടചിലതഴിയുന്നുണ്ടതെന്നല്ലമെല്ലെ

നേരചാടുന്നുഗംഗാസലിലമിതഹിമാദ്രീന്ദ്രപൃഷ്ഠത്തിൽ-

സൂതനോടു


-വേഗം


പോരേതേരിന്നചാടുംതടിനിയുടെഒഴുക്കുത്തുനോക്കിത്തെലിക്ക

സൂതൻ


കല്പനപോലെ


എന്ന തേരു വേഗം തെളിക്കുന്നു


രാജാ
നോക്കീട്ട


9 പാറക്കൂട്ടംചലിച്ചും പരമകൎക്കശവലിച്ചും മഹാവേഗമോടെ

നേരേതാഴെപ്പതിച്ചുംശ്രുതിപുടകടുവായിമെച്ചമായൊച്ചവച്ചും

ഓരോദിക്കിട്ടുമുക്കിസ്സരതടിനീയൊലിക്കുന്നുവെന്തേരിനൊപ്പത്തിൽ

നേരോടിപ്പാരിലെത്തിപ്പരമശുചിതവന്നെത്തിപൄഥ്വിക്കുപാൎത്താ

സൂതൻ
നോക്കീട്ട


ഇവിടെ ഒരു യാഗശാല കാണുന്നുണ്ടു, എന്നു തന്നെയല്ല

10 കേൾക്കുന്നുണ്ടിഹവേദഘോഷവുമഹോഹവ്യം ദഹിക്കുംവിധൌ

മൂക്കിന്നുംസുഖമേകിടുന്നുഭഗവാൻധൂമധ്വജൻ ഭൂപതേ

ഓർക്കുമ്പോൾവഴിനല്ലതല്ലിതുകുറേദൂരത്തിലേക്കായ്ത്തെളി

ച്ചാക്കംപൂണ്ടുനടത്തിടട്ടെയജ്ജനധ്വംസംവരുത്താതെഞാൻ

രാജാ


യാഗശാലയുടെ നന്നെ അടുകെ ക്കൂടെ പോകണ്ട എന്നേ ഉള്ളൂ വളരെ വളച്ചാൽ പന്തിയാവില്ല.

സൂതൻ


കല്പന പോലെ.

എന്ന അങ്ങിനെ ചെയ്യുന്നു


അനന്തരം ജഹ്നുമഹർഷി പ്രവേശിക്കുന്നു
ജഹ്നു

11 എന്തെന്തെന്നുടെയാഗശാലയുടെയിപ്പാർശ്വത്തിലത്യുൽകടം

ഹന്തശ്രോത്രവിരോധിയാകിയരവംകേൾക്കുന്നുനോക്കട്ടെഞാൻ


അങ്ങിനെ ചെയ്തിട്ട

} [ 21 ] ൨൧

അഃ ആ. മനസ്സിലായി.

ചന്തത്തോടുഭഗീരഥന്റെ പുറകേസ്വർഗ്ഗംഗചാടുന്നിതാ

ണെന്തായാലുമതത്രനല്ലശരീയായ്ത്തിരില്ലടുത്തെത്തിയാൽ

മാഃ അടുത്തുവന്നു തുടങ്ങി. ഭഗീരഥന്റെ പ്രയത്നം ജനോപകാരം തന്നെ. എന്നാലും എന്റെ യാഗത്തിനു വിഘ്നം വന്നാൽ ലന്തിയാവില്ല. അതുകൊണ്ടെന്താണ് വേണ്ടത്.

ആലോചിച്ചിട്ടു

12 തൽകാലം ചിലവിദ്യകൊണ്ടിവിടെഞാൻ

യാഗത്തിൽ വിഘ്നങ്ങൾവ

ന്നേൽക്കാതെയുമഹോഭഗീരഥമദം

മേൽപ്പടുവായകാതെയും

ആകാനായ് തുനിയുന്നതാണുചിതമി

ന്നഗ്ഗംഗയേയാചമി

ച്ചൊകപ്പാടെയൊടുകിടമെയിവിടെ

കാരുട്ടെയെന്നുപൊരുഷം

എന്ന, അടുത്തുചെന്ന ആചമിച്ച വറ്റിക്കുന്നു

രാജാ

സൂത എന്താണിത.

മുമ്പെനമ്മൾവരുമ്പോൾ

പിമ്പേകേൾക്കുന്നദിപ്രപാതരവം

സമ്പ്രതികേൾക്കുന്നതിനിഹ

കിം പ്രതിബന്ധം നിനച്ചാലും

സൂതൻ

ആലോച്ചിട്ടു

അടിയന്റെ ഊഹത്തിൽ യാഗശാലയുടെ സമീപത്തിൽകൂടി പ്പോരുന്നതുകോണ്ട യാഗത്തിന്ന വിഘ്നം വരുമെന്ന കണ്ട മഹർഷിമാരെ തടഞ്ഞിരിക്കയാണെന്നാണെ.

രാജാ

പരിഭ്രമത്തോടു കൂടി

എന്നാൽ തേര് പിന്നാകം തന്നെ ഓടിക്കു.

സൂതൻ

കല്പനപോലെ.

എന്ന. അങ്ങിനെ ചെയ്യുന്നു

രാജാ

നോക്കീട്ടു

14 ചേന്നാർന്നീടിനഗംഗയേമുനിജനംസ്തംഭിച്ചതാണെങ്കിലും

കാൺന്നില്ലപുരാപതിച്ചവഴിയേനാമിന്നുനോക്കുംവിധൗ

താണിടുന്നൊരുകണ്ടുതന്നെനെടുനീരുത്തോടുകാണുന്നിതെ

ന്താണിനീല്ലൊരുതുള്ളിവെള്ളവുമിമതാർത്തെത്തുന്നിതത്യത്ഭുതം [ 22 ] ൨൨

സൂതൻ

ഇതിനെന്താകാരണമെന്നു മനസ്സിലായില്ല. ആട്ടെ അടിയൻ താഴെത്തിറങ്ങി ഗംഗവരുന്നതു കണ്ടത്ഭുതപ്പെട്ടു നിന്നിരുന്ന ജനങ്ങളോടു ചോദിച്ചറിഞ്ഞു വരാം.

രാജാ

അങ്ങിനെയാട്ടെ.


സൂതൻ

പോയിത്തിരികെവന്നിട്ടു

15 ചാടികൊണ്ടുവരുന്നഗംഗയെ രസംകൊണ്ടിടുകണ്ടേറ്റവും

കൂടെകൂടെയക്രജരോടുവിവരം ചോദിച്ചറിഞ്ഞേനഹം

താടികാരനൊരുത്തനിയൊഴികിടുംഗംഗാജലംസർവവും

മോടികായുടനാചമിച്ചു നൃപതേയാഗസ്ഥലം പൂകുപോൽ

രാജാ

വിചാരം

ഇത്രഗംഭീരനായ ആരാണിവിടെ യോഗം ചെയ്യുന്നത്.

ആലോചിച്ചിട്ട്

തപോനിധി ശ്രേഷ്ഠനായ ജഹനുമഹർഷിയാണല്ലേ. എന്നാലദ്ദേഹം യാഗവിഘ്നം വന്നെങ്കിലൊ എന്ന് വെച്ച് ആചമിച്ചൊടുക്കിയെന്ന് വരാം.

സ്പഷ്ടമായിട്ടു

എന്താണിനി നമ്മൾ ചെയ്യേണ്ടത്.

16 ഒട്ടേറെനാമിഹകൊതിച്ചുകൊതിച്ചിരിക്കെ

പ്പൊടിപ്പൊടിച്ചൊരുസുരദ്രുമവല്ലിമെല്ലെ

കഷ്ടിച്ചുകായ്ക്കുവതിനായ് ത്തുടർന്നനേരം

വെട്ടികളഞ്ഞവിധമായി മമപ്രയത്നം

സൂതൻ

അടിയനിനി യെന്താവേണ്ടതെന്നൊന്നും രൂപമില്ലാതെയായി.

രാജാ

ആലോചിച്ചിട്ട്

17 അനുപമഘനമാമീ'മാലിനി'തീർക്കുവാനാ

മുനിവരനുടെപാദംതന്നെസേവിച്ചുനിന്നാൽ

നിനവൊരുവിധമിഷ്ഠം പോലെസാധിച്ചിടാമീ

ജ്ജനമിനിയതിനില്ലേസംശയമ്ലേശവും മേ

എന്നല്ല. വിചാരിച്ചു നോക്കുമ്പോൾ അദ്ദേഹം 0൪0 ചെയ്യുതിനിക്ക വളരെ ഉപകാരമായി.എന്താണെന്നല്ലേ.

18 അച്ഛൻ തപസ്സിനുമുഷിഞ്ഞുമരിച്ചിതെൻ മു

ത്തച്ഛൻ തുടങ്ങിയവരാലുമസാദ്ധ്യമായി

തീർച്ചെക്കുകെടൊരുമനോരഥമിന്നുഞാൻ സാ

ധിച്ചെന്നിനിക്കുമദമുള്ളതുമൊന്നുതീർന്നു

സൂത, തേരിവിടെ നൃത്തുകതന്നെ. [ 23 ] ൨൩ സൂതൻ കല്പനപോലെ,

അങ്ങിനെചെയ്യുന്നു. രാജാ തേരിൽനിന്ന ഇറങ്ങീട്ട

എന്നാൽ ‍‍ഞാനിനി മഹ‍ർഷിയെ പ്രസാദിപ്പിക്കാൻ പോട്ടെ. നീയ്യും കുതിരകളുടെ ക്ഷീണം തീക്കും. എന്ന. എല്ല്യാലരും പോയി. നാലാമങ്കം. അണിയറയിൽ മങ്ങാതെജഹിനുമുനികേവലമാചരിച്ച ഗംഗാജലംകരുണയോടുനൃപാർത്ഥനത്താൽ ഭംഗ്യാചെവിക്കുഴിയിലാവിരലിട്ടെടുത്തു തുംഗാദകീർത്തിനിധിമാമുനിനൽകിയല്ലോ. ഇപ്പോൾ മുമ്പിലത്തെപ്പോലെ തേരോടിച്ചുംകൊണ്ടു ഭഗീരഥനും മഹാപ്രവാഹത്തോടു കൂടി പിന്നാലെ ഗംഗയും ഓടിത്തുടങ്ങിയ എന്ന . അനന്തരം പറഞ്ഞപോലെ ഗംഗയും രാജാവും സൂതനും പ്രവേശിക്കുന്നു. രാജാ. കണ്ടില്ലേമുനിതൻകൃപാലവബലംഗർവ്വോടക്കീടുവാൻ കണ്ടല്ലേപണിചെയ്യതതായതുവിളിച്ചെന്നോടുചൊല്ലീലയോ വേണ്ടില്ലേമുനിമാരിവണ്ണമഖിലർക്കുംനന്മനൽകീടുവാൻ കണ്ടില്ലെങ്കിൽ മദത്തിനാൽനൃപതിമാർതുള്ളികളിക്കുംദൃഢം. സൂതൻ രഥവേഗം നടിച്ചിട്ടു ഭള്ളോടുപണ്ടുസഗരാത്മജർതാൻകുഴിച്ചിടുള്ളോരുകുണ്ടിവിടെയുണ്ടിതകണ്ടിടുന്നു ഉള്ളംതെളിഞ്ഞടിയനീരഥമങ്ങിഠകിക്കൊള്ളട്ടെയല്ലിരവിവംശവിശേഷമുത്തേ രാജാ അങ്ങിനെതന്നെ, സൂതൻ തേരിറക്കുന്നതു നടിച്ചിട്ട ജനിത്തേരതിവേഗമോടിക്കണം. താണോരുദിക്കിലുദകംവരുമപ്പൊളാണു കാണേണ്ടതായതിനെഴുന്നൊരുശക്തിയെല്ലാം [ 24 ] ചേണാർ‌ന്നിടുംകപിലകോപഹുതാശദഗ്ധ ക്ഷോണീശഭസമനികടത്തിലടുകതന്നെ അങ്ങിനെ ചെയ്യുന്നു

രാജാ നോക്കീട്ടു

5 മുത്തച്ഛന്മാർകുഴിച്ചീടിനപടുകുഴിയാമിസ്ഥലത്തിങ്കലിപ്പോ കുത്തിച്ചാടുന്നഗംഗാജലകടുരടിതംകേളടെക്കുന്നുകർ‌ണ്ണം അത്യുച്ചത്തോടിരെക്കുന്നിതുഝടുതിപരക്കുന്നുതീരത്തിലേക്കാ യെത്തിച്ചീടാൻ‌ഞെരുക്കം‌മിഴിയിണകരകിട്ടാത്തപിസു,രമൂലം

നല്ലവണ്ണം നോക്കീട്ടു സന്തോഷത്തോടു കൂടി

6 ജന്നിസ്സുരാലയസരിജ്ജലമിസ്ഥലത്തിൽ കന്നിച്ചഭസ്മതതിയിൽ‌പതിയുന്നനേരം ഒന്നിച്ചുചേർ‌ന്നുസരസംസഗരാത്മജന്മാർ നാടിച്ചുദേവതനുപൂണ്ടെഴുനീറ്റിടുന്നു

[അനന്തരം സഗരന്മാർ പ്രവേശിക്കുന്നു] [ഇത് അസലിൽ ഇല്ല.] രാജാ ഭക്തിയോടു കൂടി തൊഴുതുംകൊണ്ടു

നിങ്ങളുടെ പ്രപൌത്രനായ ഭഗീരഥൻ ഇതാ അഭിവാദ്യം ചെയ്യുന്നു.

സഗരന്മാർ അനുഗ്രഹിച്ചിട്ടു.

7 മുനിശാപഹുതാശദഗ്ധരായി ട്ടിനിമേലാല്ഗതിയില്ലയെന്നിവണ്ണം ഘനസങ്കടമാണ്ടഞങ്ങളേനീ തനിയേകാത്തതുവം‌ശഭാഗധേയം

രാജാ

8 ഞാനെന്തോബഹുതുച്ഛനെന്നുടെമിടുക്കല്ലീവിധംവന്നതി മാനം‌നേടിയമൽ‌പുരാണപുരുഷന്മാരാം‌ഭാവാന്മാർകളേ താനേനിങ്ങടെപൂർ‌വ്വപുണ്യവിഭവം‌ര‌ക്ഷിച്ചുവല്ലാതെചൊൽ വാനെന്തുള്ളുസമസ്തവുംസ്വകുലധർ‌മ്മത്തിൻപ്രഭാവോദയം

എന്നാൽ നിങ്ങടെ ജ്യേഷ്ടപുത്രനായ അംശുമാൻ എന്ന എന്റെ മു ത്തച്ഛൻ കപിലവാസുദേവരെ പ്രസാദിപ്പിച്ച

9 സുരതടിനീസലിലംകൊ ണ്ടിവരെച്ചിക്കെന്നുമുക്കിയെന്നാകിൽ സുരപദമിവർ‌ക്കുകിട്ടും ചരിതാപംവേണ്ടതെല്ലുമുൾ‌ത്താരിൽ

എന്നു വരം മേടിച്ചു [ 25 ] ൨൫ 10 പിന്നെഗംഗയെമന്നിൽ തന്നെത്താനേവരുത്തുവാൻ വേണ്ടി നന്നായി തപസ്സുചെയ്തതി ധന്യൻ ദേഹംനശിച്ചിടുംവരെയും നീതിനിധിതൽസുതൻമൽ പിതാദിലീപൻതപസ്സിനാൽതന്നെ ചെയ്തിതുശരീരനാശം സ്ഫതിമതായീതപോബലമീവണ്ണം പിന്നീടുതന്നനയനാകിയഞാൻഹിമാദ്രി എന്നല്ലവാനവർവരൻ ഹരനഭ്രഗംഗ എന്നിജ്ജനങ്ങളെ മുറക്കുതപിച്ചുകൊണ്ടു വർന്നരിതാസുരനദീജലാലശമിപ്പോൾ

   സഗരന്മാർ.

നമ്മുടെ വംശ്യന്മാരായ അംശുമാന്റെയും ദിലീപാന്റെയും വിശേഷിച്ച അങ്ങയുടെയും. തപോബലം കൊണ്ട [ 26 ]

രാജാ.

16 അഘത്തിലുൾപ്പെട്ട പിതാമഹന്മാർ
 പകർന്നുപുണ്യസ്ഥലമാണ്ടുവെല്ലോ
 ജഗത്രയത്തിന്നുഗുണംവരുത്തി
 സുഖത്തൊടുനീവിലസിടവേണം

അല്ലാതെകണ്ട ഒന്നും വേണ്ടതില്ല. എന്നാലും ഇതിരിക്കട്ടേ.

ഭരതവാക്യം

 സംസാരസാഗരത്തിൽ
 സംസൃതരായിക്കുഴങ്ങിടുന്നവരിൽ
 കംസാരിപാദപങ്കജ
 ഹംസതനൽകട്ടേദേവീസുരതടിനി

അത്രതന്നെയുമല്ല.

18 പുരമഥനചിത്തരത്നം
 പുണ്യകൃതാംപുണ്യചാതുരിയത്നഃ
 പുരുശോണിമ നഗുണപുംജഃ
 പുനാതുപാപാൽസദാപിമാമംജഃ

       എല്ല്യാവരും പോയി.


അഞ്ചാമങ്കം കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=ഗംഗാവതരണം_(നാടകം)&oldid=142236" എന്ന താളിൽനിന്ന് ശേഖരിച്ചത്