താൾ:Gangavatharan Nadakam 1892.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലോചിച്ച് ദീർ‌ഘശ്വാസമിട്ടിട്ട്

നമ്മുടെ മുത്തച്ഛനായ അംശുമാനാകട്ടെ


7 അച്ഛിന്നമോദമൊടുമാമുനിതന്റെപാദ-
മിച്ഛിച്ചപോലെനിജതാതജനങ്ങളെല്ലാം
ഉൾ‌ച്ചിന്നിടും‌നരകസങ്കടമൊക്കെനീങ്ങി
മെച്ചപ്പെടുന്നതിനുതാൻബഹുസേവചെയ്യാൻ


8 അഴകിനൊടവിടുത്തോടേറ്റവും തുഷ്ടനായി-
ട്ടൊഴുകിനകൃപയോടും‌മാനിയാം‌മാമുനീന്ദ്രൻ
വഴികിമപികഥിച്ചാൻ‌ഗംഗയാത്തച്ശരീരം
കഴുകുകിലമരത്വംകിട്ടുമെന്നേവമായി        8

എന്നിട്ട് ആ ഗംഗയെ ഭൂമിയിൽ ‌വരുത്തുന്നതിനു വേണ്ടി വളരെത്തപസ്സു ചെയ്തു തന്നെ അവിടുന്നും അവിടുത്തെപ്പോലെ തന്നെ നമ്മുടെ അച്ഛനായ ദിലീപമഹാരാജാവും തപസ്സു കൊണ്ടു തന്നെ ദേഹത്യാഗം ചെയ്തതേ ഉള്ളു. എന്നാൽ ഇനി ഞാനെന്താ വേണ്ടത്.

മന്ത്രി

9 അച്ഛൻ മുത്തച്ഛനെന്നീമഹിതഗുണമെഴും
മന്നവന്മാർ മനസ്സാ-
ലിച്ഛിച്ചീടുന്നവണ്ണംപെരിയപുരുതപ-
സ്സിൻ‌ഫലംകിട്ടിടാതെ
ഉച്ചപ്പെട്ടോരുദേഹക്ഷയമതിനെവരു-
ത്തിച്ചതോർ‌ക്കുന്നതായാൽ
തുച്ഛംതാനീത്തപസ്സേറ്റവുമഫലമതെ-
ന്നിന്നുതോന്നുന്നുചിത്തേ

അതുകൊണ്ട് അസാദ്ധ്യമായ കാര്യത്തിനു വെറുതെ ക്ലേശിക്കാതെ ഇവിടുന്ന ഈ ഭൂമി രക്ഷിച്ച് പ്രജകൾക്കു ക്ഷേമം വരുത്തി കൊടുക്കേണമെന്നാണിനിക്കു തോന്നുന്നത്.

രാജാ

ഐ. അങ്ങിനെയല്ല.

10 കാര്യത്തിൻ‌ഗതിയോർ‌ക്കുക
ധൈര്യംകൂടാതിവണ്ണമോതരുതേ
"ആര്യാ"ശയനാമങ്ങുമ-
കാര്യം‌പറയുന്നതാശ്ചര്യം

തപസ്സു നിഷ്‌ഫലമാകുമോ. തപസ്സുകൊണ്ടു സാധിക്കാത്തൊരു കാര്യമുണ്ടൊ. എന്നാൽ ഗംഗയെ ഭൂമിയിൽ കൊണ്ടുവരുന്നതിനു തക്കതായ തപസ്സവർ ചെയ്തിട്ടില്ലെന്നേ പറവാൻ പാടുള്ളു.

11 കാര്യം‌നോക്കുകശൈലമൌലിഹിമവാൻ‌താൻ‌സമ്മതിച്ചീടണം
വീര്യംകൂടിയവാസവന്നഭിമതംവേറിട്ടുമുണ്ടാകണം
പോരാഗംഗയെമൌലിഭാഗമതിലായ്ചൂടും‌മഹാദേവനും
ധാരാളം‌കനിവോടിതിന്നനുവദിച്ചീടേണമെന്നില്ലയോഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Malikaveed എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/6&oldid=205337" എന്ന താളിൽനിന്ന് ശേഖരിച്ചത്