ഇവരെ എല്ലാവരേയും വെവ്വേറെ തപസ്സു ചെയ്തു പ്രസാദിച്ച് എങ്ങിനെയെങ്കിലും പിതൃപിതാമഹപ്രവൃത്തമായിരിക്കുന്ന ഈ കാര്യം സാധിച്ചില്ലെങ്കിൽ എന്റെ ജന്മം എന്തിനാണേ. 12 ആയതുകൊണ്ടുതപസ്സി
ന്നായിതഞാൻ പോയിടുന്നതിനുറച്ചു ആയതബുദ്ധേതാൻക്ഷിതി യായതിനെല്ലാമധീശനായ് വാഴ്ക
എന്നാൽ 13 നാട്ടാർക്കുസങ്കടമൊരിക്കലുമുത്ഭവിപ്പാൻ
കാട്ടായ്കവേണമവരോടുവിരോധഭാവം പുഷ്ടിക്കുവേണ്ടവഴിയൊക്കവെനോക്കിടേണം ദുഷ്ടർക്കുദുഷ്ടതമുറെക്കുകുറെകവേണം
എന്നാലിനി ഞാൻ തപസ്സിനായിട്ട് പോകുന്നു.
എന്ന എണീക്കുന്നു. മന്ത്രി. എണീറ്റിട്ട്
14 തൃകാലാണിഹഞാൻപ്രജക്കതിഗുണംകൂട്ടുന്നമാർഗ്ഗങ്ങളേ നോക്കാമെന്നുടെ ബുദ്ധിചെന്നവിധമീശ്രീമത്തപോനിഷ്ഠയെ ഉൾക്കൊള്ളുംധൃതിയോടുകൂടിയിവിടുന്നംഗീകരിക്കുന്നതി ന്നായ് കൊള്ളുന്നവിരോധവാക്കുവെറുതേവാദിച്ചതേയുള്ളുഞാൻ ഇതുതന്നെയാണുചിതം എന്നുള്ളതിന്നാർക്കും സംശയമില്ലല്ലോ.
രാജാവും മന്ത്രിയും ചുറ്റിനടക്കുന്നു
അണിയറയിൽ 15 മര്യാദപോലിവിടെ മന്ത്രികൾനാട്ടുകാർക്കു കാര്യങ്ങൾചെയ്തുവരുമെങ്കിലുമീയ്യവർക്കു പര്യാപ്തമാംനൃപമുഖേന്ദുവിലോകനാഖ്യ കാര്യംമഹാവിഷമമായതുദു:ഖമത്രേ എങ്കിലും 16 സൽക്കർമ്മത്തിനുപോയിടുമ്പൊളടിയന്മാരാരുമൊട്ടുംവിരോ ധിക്കുന്നില്ലനിനച്ചപോലഭിമതംസാധിച്ചുപോന്നിടുവാൻ ഉൾക്കൊള്ളുന്നൊരുഭക്തിയോടുസകലാധീശന്റെ പാദംനിന ച്ചിക്കാണുന്നജനങ്ങളൊക്കെയിവിടുന്നെത്തുംവരെപ്പാർത്തിടാം
രാജാ
കേട്ടില്ലേ പ്രജകൾ പറയുന്നത്
മന്ത്രി
ഉവ്വ
രാജാ
ആയതുകൊണ്ടേ അവരോടു നല്ല ആശ്വാസവാക്കിനെപ്പറയണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |