താൾ:Gangavatharan Nadakam 1892.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്ത്രി അങ്ങിനെത്തന്നെ. ഉറക്കെ 17 നിങ്ങൾക്കിന്നറിയാത്തതായ വിഷയം ചൊല്ലേണ്ടതായൊന്നുമേ ഞങ്ങൾക്കിന്നതു മല്ല മന്ത്രി പരനോ മാന്യൻ മഹീപാലനോ ഭംഗം വല്ലതിലും വരുന്ന സമയം നേരെ പറഞ്ഞൊക്കെയും ഭംഗിക്കാക്കുവതിന്നു മോർക്കുകിൽ മഹാഭാരം ഭവാന്മാർക്കഹോ അതുകൊണ്ട് നിങ്ങളിങ്ങിനെ മഹാരാജാവിനെക്കുറിച്ചു ഗുണദോഷം പറഞ്ഞതിനെക്കുറിച്ച് ഞങ്ങൾ ഒട്ടും അത്ഭുതപ്പെടുന്നില്ല. രാജ തൊഴുതുംകൊണ്ട് നിങ്ങൾക്കീ പ്രേഷ്യ നാം ഞാൻ മുനിവരകലുഷാൽ ഭക്തരാകും പിതൃക്കൾ ക്കങ്ങാപീട്ടൊരു ഘോരാമയനരകമഹാ സങ്കടത്തെ കെടുത്താൻ മങ്ങാതേ പോയിടുന്നേനിവനൊരപജയം വന്നുകൂടാതെ നന്നായ് മംഗല്യം ചേരുവാനായ് മഹിത കൃപയൊടും പാർത്തു പാർത്തീടവേണം ഞാൻ പോയിവരട്ടെ. അണിയറയിൽ അങ്ങിനെയാവട്ടെ താമസിയാതെ മഹാരാജാവ് സിദ്ധകാര്യനായിത്തിരിച്ചു വരുന്നതു കാണ്മാൻ ഞങ്ങളെല്ലാവരും കാത്തു നിൽക്കുന്നു. രാജാ മന്ത്രിയോട് അങ്ങു അകത്തെക്കു ചെല്ലൂ മന്ത്രി കല്പനപോലെ എന്നു പോയി രാജാ ചുറ്റിനടന്ന് നോക്കിയിട്ട് ഇതാ നമ്മുടെ കരഗമായ തേരോടുകൂടി സൂതൻ നിൽക്കുന്നു. തേരിൽ കയറുക തന്നെ അനന്തരം തേരോടുകൂടി സൂതൻ പ്രവേശിക്കുന്നു. രാജാ കയറുന്നതു നടിക്കുന്നു സൂതൻ കൈപിടിച്ച് കയറ്റുന്നു രാജാ സൂത ഹിമവൽ പാർശ്വത്തിലേക്ക് തേരോടിക്കൂ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dvellakat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/8&oldid=160024" എന്ന താളിൽനിന്ന് ശേഖരിച്ചത്