പാകംപോലെകുറച്ചുഭാഗമവനികോകേണമല്ലാതെഞാൻ പോകില്ലിസ്തലമൊക്കെവിടുവെറുതെമങ്ങിക്കുഴങ്ങേണ്ടെടോ
ശശികല
എന്നാൽ ജനിക്കു വ്യസനമില്ലതാനും
ഗംഗ
എന്നാൽ ഇനി ഞാൻ പോയി ഭഗീരഥനു ഇഷ്ടമായ വരം കൊടുത്തു
എന്റെ ചെറിയതായ ഒരംശം ഭൂലോകത്തിലും നടപ്പാകട്ടെ
ശശികല
അങ്ങിനെയാവട്ടെ എന്ന രണ്ടാളും പോയി
വിഷകുംഭം
അനന്തരം സന്തോഷത്തോടുകൂടി ഭഗീരഥനും ഗംഗയും പ്രവേശിക്കുന്നു
ഗംഗ
6 ധാത്രീനാഥഭവാൻപറഞ്ഞവിധമായൊന്നിച്ചുഞാൻവന്നിടാം മാത്രെക്കുമ്നിലനിൽക്കയിക്കിടയിലെന്നുൾത്താരിലോർത്തീടണം യാത്രെക്കുള്ളോരുവേഗമെതുവിധമായിട്ടാണെടുക്കേണ്ടതെ ന്നോർത്തിച്ചോതുകപോവുകല്ലിഭുവനപ്രഖ്യാതകീർത്തേവിഭോ
രാജാ തൊഴുതുംകൊണ്ട്
7 പാരംസന്തോഷമായിപുരുസഫലമതായെൻതപസ്സൊക്കെയോർത്താ ലാരംഭംസിദ്ധമായിമമപിതൃകുലവുംകേവലംശുദ്ധമായി തേരോടിക്കാംമുറക്കായതിനുടെപുറമേദേവിവന്നാലുമെന്നാ ലോരോരോഭൂമിഭാഗങ്ങളിലതിശുചിയുണ്ടാക്കിയിഷ്ടമ്നടപ്പാൻ
ഗംഗ
അങ്ങിനെത്തന്നെ
രാജാ
സൂത തേരുകൊണ്ടുവരൂ
അണിയറയിൽനിന്ന്
കല്പനപോലെ ഇതാ അടിയൻ വിടകൊള്ളുന്നു
അനന്തരം പറഞ്ഞപോലെ സൂതൻ പ്രവേശിക്കുന്നു രാജാ രഥാരോഹണം
സൂത ആവുന്നതും വേഗത്തിൽ തേരോടിക്കണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |