13 ഇന്ദ്രൻ ഇതു കൊള്ളാം ശചി വിചാരം ആവു. ബുദ്ധിമാന്മാക്കിന്നതിനു സമാധാനമില്ല എന്നില്ല. നാരദൻ എന്നാൽ ഞാനെല്ലാ സത്യലോകത്തിലേക്കു പോവുകയാണ്. വഴിക്കിവടെ ഒന്നു കേറിക്കണ്ടച്ചു പോയ്കളയാമെന്നു വിചാരിക്കേ. നേരം അധികം താമസിച്ചാൽ പന്തിയാവില്ലല്ലൊ. പോട്ടെ. എന്ന് എണീക്കുന്നു. ഇന്ദ്രനും ശുചിയും എണീറ്റിട്ട്. എന്നാലങ്ങിനെയാവട്ടെ. എന്ന എല്ലവരും പോയി
രണ്ടാമങ്കം
````````````
അനന്തരം നന്ദികേശ്വരനും ഭൃംഗിരടിയും
പ്രവേശിക്കുന്നു
ഭൃംഗിരടി
താനെന്താ ഇങ്ങിനെ കവച്ചു നിൽക്കുന്നത്. നേരം സന്ധ്യയാവാറായി. സ്വാമിയുടെ നൃത്തത്തിനു വേണ്ടതൊക്കെ ശട്ടം കെട്ടണ്ടെ
നന്ദികേശ്വരൻ
ഞാൻ ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞല്ലൊ. എന്നല്ല എല്ലാവരും തയ്യാറായി.
1 കണ്ടില്ലേമൂരവൈരിമദ്ദളമെടുത്തുംകൊണ്ടുനിൽക്കുന്നതും
വേണ്ടില്ലന്നുരസിച്ചുവിശ്വവിരുതൻവീണാകരൻനാരദൻ
കുണ്ഠത്വംകലരാതെഗാനമതിനായ് നിൽക്കുന്നതുംതൽക്ഷണം
കൊണ്ടെത്തിസ്സുരനാരിമാർതുരുതുരെക്കാണ്മാൻതിരക്കുന്നതും
ഭൃംഗീരടി
എന്നാൽ സ്വാമി എഴുന്നെള്ളാനെന്താണ് താമസം
നന്ദികേശ്വരൻ
അതല്ലേ പറയേണ്ടത്
ഭൃംഗിരടി
എന്താണ് കേൾക്കട്ടെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |