12
മുടക്കിയാലോവരദാനം-
അങ്ങിനെ പാടുണ്ടോ. ആശ്രയിച്ചാലോ ഉപേക്ഷിക്കാനും പാടില്ല
ല്ലൊ. അവിടുത്തെ ഇഷ്ടംപോലെ ആയിക്കോട്ടെ.
-ഇഷ്ടം
തടുക്കുവാനും നിരൂപിച്ചുകൂടാ.
നാരദൻ
എന്താണദ്ദേഹം വിചാരിക്കുന്നത് അതു മനസ്സിലായോ.
ഇന്ദ്രൻ
ഉവ്വ്
നാരദൻ ചിരിച്ചും കൊണ്ട്
17 കാര്യം ഞാൻപറയാംസുരേശവെറുതെസ്വർഗ്ഗംഗയെബ്‌ഭൂപനായ്
ധൈര്യംവിട്ടുകുനിഞ്ഞുനൽകരുതെടോതഞ്ചത്തിൽനിന്നീടണം
ഭാര്യാദിപ്രിയസുന്ദരിജനജലക്രീഡാദിയല്ലെങ്കിലോ
കാര്യംതുച്ഛസരസ്സിലാകുമിവിടെക്കുംസ്നാനമൂനത്തിലാം
എന്നല്ല
18 ചാരുശ്രീഭവദിയകീർത്തിസമാനാമൈരാവതംതാൻചരി
ച്ചാറിൽചാടിമറിഞ്ഞുമത്തൊടുകളിച്ചീടുന്നതുംകാണുവാൻ
പാരംദുർഘടമായിടുംസുരജനത്തിന്നിജ്ജനത്തിന്നഹോ
സ്വൈരംചെന്നുകുളിച്ചുസാന്ധ്യവിധിചെയ്യാനുംകഴകംവരും
അതുകൊണ്ടു അതു നല്ലവണ്ണം ആലോചിച്ചിട്ടു വേണം
ഇന്ദ്രൻ
ആലോചന ഇനിക്കും ഇല്ലെന്നില്ല.
19 എന്നെത്താപോമലമെടുത്തുവശത്തിലാക്കി
ദ്ധന്യത്വമേറിയഭഗീരഥഭൂമിപാലൻ
ഒന്നർത്ഥിയായ് വരികിൽ ഞാൻതരികില്ലിതെന്നു
കന്നത്തവാക്കുപറവാൻമടിയുണ്ടുതാനും
അതുകൊണ്ടെന്താവേണ്ടതെന്ന വലിയ ആലോചനയിലായി. ഇവിടന്നു ഒന്നു തീർച്ചപ്പെടുത്തണം
നാരദൻ
എന്റെ പക്ഷം ഞാൻ പറയാം. അദ്ദേഹത്തിനോടു പ്രത്യക്ഷമായി എന്താവരം വേണ്ടതെന്നു ചോദിക്കുന്നതിനും മറ്റും വിരോധമില്ല.
ംരം വരം ചോദിച്ചാൽ ഇങ്ങിനെ ഒരു തഞ്ചത്തിൽ നിൽക്കാം.
20 “ഗംഗോൽഭൂതിഹിമാദ്രിതന്നുടെയധീനംതൽക്കലാശംസഖേ
പിംഗശ്രീജടയുള്ളതിങ്കളണിയുംനാഥന്നധീനംപരം
ഇങ്ങുള്ളാസ്ഥിതിയോർത്തുകാണുകിലഹോമാദ്ധ്യസ്ഥ്യമല്ലാതെഹേ
തുംഗശ്രീഗുണവാരിധേപറയുവാനില്ലെന്നുചൊല്ലേണമോ"
എന്നു പറഞ്ഞു കയ്യൊഴിക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |