ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗംഗാവതരണം
നാടകം.
<poem> 1
ഹരിഃ ശ്രീഗണപതയേ നമഃ
ശ്രീഗൗരീദേവികൂടുംശിശുശശിമകുടൻ തന്റെമൗലീസ്ഥലത്തിൽ ഭാഗംപറ്റിബ്‌ഭരിക്കുംരസമൊടുമരുളും സ്വർണ്ണദീദേവിമായേ വാഗാരംഭത്തിലേറ്റംസുരകുലഭവനാം ഭൂമിപൻതന്റെമുമ്പേ വേഗംപായുന്നനിൻവൈഭവമിവനുവച സ്സിങ്കലുണ്ടാക്കിടേണം
അത്രതന്നെയുമല്ല.
2 ലോകംനിറഞ്ഞീടുംശുദ്ധ ശ്ലോകംപോലെ സദാപ്പൊഴും മാഴകാതെഹിതനായ് വാഴും ശ്രീഗംഗാധരനാശ്രയം
നാന്ദി കഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു.
സൂത്രധാരൻ. | നാലുപുറത്തും നോക്കീട്ട | |
3
കോട്ടംവിനാകേരള മൎത്ത്യലോകം
കൂട്ടംപെടുന്നിസ്സഭതന്നിൽ വെച്ച
ആട്ടത്തിനേതാണു ചിതംരസത്തെ
പ്പാട്ടിൽപെടുത്തും നവനാടകംമേ
<poem>
ആട്ടെ ആലോചിക്കട്ടെ.
അണിയറയിലേക്ക് നോക്കീട്ട
വരു. വരു.
നടൻ. വന്നിട്ട
ഇതാ ഞാൻ വന്നു. ഏതു നാടകമാണാടേണ്ടതെന്നു തീൎച്ച പറവാൻ വൈകി. സഭക്കാർ പരിഭ്രമിക്കുന്നു.
സൂത്രധാരൻ . ആലോചിച്ചിട്ട
ഇനിക്കു തോന്നിയത പറയാം. ഗംഗാവതരണം എന്നു പേരായി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rahulsby എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |