കോട്ടയം കവിസമാജമതിങ്കൽ
കോട്ടമഠെറാരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി
ക്കുട്ടഭൂപതികൃതിച്ചുവതെല്ലൊ
ആ നാടകമായാൽ തരക്കേടില്ലന്നാണ തോന്നുന്നത.
അങ്ങിനെ തന്നെയാണ
എന്നാൽ താൻ വേഗം വേഷക്കാരെ പുറപ്പെടുവിക്കു.
കല്പനപോലെ.
എന്ന പോയി
ഈ ശരൽകാലം വളരെ മനോഹരം തന്നെ
5 കാണും സഭ്യജനാനനാവലികണക്കിപ്പോൾസ്സരോജവ്രജം
കാണുന്നുണ്ടുവിടർന്നുകൊണ്ടവകളിൽകണ്ണെന്നപോലെപ്പൊഴും
ചേണാർന്നീടിനവണ്ടുമുണ്ടുമധുവുണ്ടുംകൊണ്ടുവാഴുന്നുപൂ
ബാണൻതന്നുടെകീർത്തിപോലെകളഹംസൗഘംകളിക്കുന്നുതേ
അണിയറയിൽ
6 കഷ്ടം മദീയപിത്രലോകമശേഷവുംതീ
പ്പെട്ടന്നുനമ്മുടെമനസ്സുഴലുന്നുപാരം
ചട്ടറ്റിടുംകപിലശാപമഹാഗ്നിയുള്ളിൽ
പെട്ടന്നപോലിഹചുടുന്നുഹ്രദന്തമയ്യൊ
സൂത്രധാരൻ കേട്ടിട്ട
അഃ ഭഗീരഥന്റെ വേഷം കെട്ടിയിരിക്കുന്ന നമ്മുടെ ഭാഗിനേയ
ന്റെ ഒച്ചയാണിത് . ഇനി വേണ്ട കായ്യം നടത്തുവാൻ പോക തന്നെ.
എന്ന പോയി
അനന്തരം ഭഗീരഥനും മന്ത്രിയും പ്രവേശിക്കുന്നു
<poem>
കഷ്ടം മദീയപിതൃലോകമശേഷവുംതീ
പ്പെട്ടെന്നുനമ്മുടെമനസ്സുഴലുന്നുപാരം
ചട്ടറ്റിടും കപിലശാപമഹാഗ്നിയുള്ളിൽ
പെട്ടെന്നപോലിഹചുടുന്നുഹൃദന്തമയ്യോ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |