താൾ:Gangavatharan Nadakam 1892.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കകത്തേക്കു പോവുക. എന്ന രണ്ടാളും പോയി.

വിഷ് കംഭം

അനന്തരം ദേവേന്ദ്രനും ശചീദേവിയും പ്രവേശിക്കുന്നു
ദേവേന്ദ്രൻ പുഞ്ചിരിയിട്ടും കൊണ്ടു

8 കാന്തേനിന്നുടെചന്തവുംകളികളുംഗംഗാജലംതന്നിലായ്
സ്വാന്തേതോന്നിയപോലെയുള്ളകളിയുംതീരെക്രമാൽതീർന്നിടും
താന്തേടുന്നൊരുഭക്തിയൊടുനൃപരൻസ്തൂയ്യാന്വയൻതാൻതപ
സ്സെന്തിടുന്നൊരുനിംഷ്ടയോടുമിഹമാംചെയ്യുന്നുപൊയ്യല്ലിത

ശചീദേവി ചിറിച്ചും കൊണ്ടു

ഭഗീരഥൻ തപസ്സുചെയ്യാൽ ഗംഗയിൽ കൂളിക്കുന്നതിനെന്താ വിരോധം

ദേവേന്ദ്രൻ

പറയാം.അദ്ദേഹത്തിന്റെ വിചാരം,
9 മങ്ങാതുള്ളീയ്യെന്തപസ്സാലിനിക്കായ്
ഗംഗാംഭസ്സിപ്പാർത്തലത്തിങ്കലാക്കാൻ
തുംഗശ്രീമാനിന്ദ്രനേകേണമെന്നാ
ണിങ്ങോർക്കുമ്പോളിന്നിമേലെന്തുവേണ്ടു
ചോദിച്ചാൽ കൊടുക്കാതിരിപ്പാൻ പാടുണ്ടോ.
10 നമ്മുടെകുലധനമാമീ നിർമ്മജലലമായിടുംനദീരത്നം
ചെമ്മേനൃപനുകൊടുപ്പതി നുന്മേഷംമനസിവന്നിടാൻവിഷമം

ചോട്ടിലേക്കുനോക്കിട്ടു

11 അല്ലായെന്തൊരുകാന്തിയാണുധരണീപ്രിഷ്ഠത്തിൽനിന്നിട്ടിതാ
സ് ഫുല്ലാംഭോരുഹവൈരിയെപ്പരിഹസിച്ചുംകൊണ്ടുപൊങ്ങുന്നതും

നല്ലവണ്ണം നോക്കീട്ടു

ഉല്ലാസത്തൊടുഞാനറിഞ്ഞുസരസൻശ്രീനാരദൻതാനിതാ
വല്ലാതുള്ളൊരുഭാഗ്യശക്തിയിവനെക്കാഴ് മാൻവരു ആദൃഢം

അനന്തരം നാരദൻ പ്രവേശിക്കുന്നു .
നാരദൻ

12 ലോകാധിനാഥമണിയായഭഗീരഥൻതാൻ
പാകാരിയെപ്പരിചിനോടുതപസ്സൂചെയ്തു
ആകുന്നവണ്ണമിഹഗംഗയെമർത്ത്യലോക
ലോകത്തിലേക്കുപനയിപ്പതിനായ് തുടങ്ങി
എന്നാൽ ഇന്ദ്രനു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vrnithinkumar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/13&oldid=160000" എന്ന താളിൽനിന്ന് ശേഖരിച്ചത്