താൾ:Gangavatharan Nadakam 1892.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

അഃ ആ. മനസ്സിലായി.

ചന്തത്തോടുഭഗീരഥന്റെ പുറകേസ്വർഗ്ഗംഗചാടുന്നിതാ

ണെന്തായാലുമതത്രനല്ലശരീയായ്ത്തിരില്ലടുത്തെത്തിയാൽ

മാഃ അടുത്തുവന്നു തുടങ്ങി. ഭഗീരഥന്റെ പ്രയത്നം ജനോപകാരം തന്നെ. എന്നാലും എന്റെ യാഗത്തിനു വിഘ്നം വന്നാൽ ലന്തിയാവില്ല. അതുകൊണ്ടെന്താണ് വേണ്ടത്.

ആലോചിച്ചിട്ടു

12 തൽകാലം ചിലവിദ്യകൊണ്ടിവിടെഞാൻ

യാഗത്തിൽ വിഘ്നങ്ങൾവ

ന്നേൽക്കാതെയുമഹോഭഗീരഥമദം

മേൽപ്പടുവായകാതെയും

ആകാനായ് തുനിയുന്നതാണുചിതമി

ന്നഗ്ഗംഗയേയാചമി

ച്ചൊകപ്പാടെയൊടുകിടമെയിവിടെ

കാരുട്ടെയെന്നുപൊരുഷം

എന്ന, അടുത്തുചെന്ന ആചമിച്ച വറ്റിക്കുന്നു

രാജാ

സൂത എന്താണിത.

മുമ്പെനമ്മൾവരുമ്പോൾ

പിമ്പേകേൾക്കുന്നദിപ്രപാതരവം

സമ്പ്രതികേൾക്കുന്നതിനിഹ

കിം പ്രതിബന്ധം നിനച്ചാലും

സൂതൻ

ആലോച്ചിട്ടു

അടിയന്റെ ഊഹത്തിൽ യാഗശാലയുടെ സമീപത്തിൽകൂടി പ്പോരുന്നതുകോണ്ട യാഗത്തിന്ന വിഘ്നം വരുമെന്ന കണ്ട മഹർഷിമാരെ തടഞ്ഞിരിക്കയാണെന്നാണെ.

രാജാ

പരിഭ്രമത്തോടു കൂടി

എന്നാൽ തേര് പിന്നാകം തന്നെ ഓടിക്കു.

സൂതൻ

കല്പനപോലെ.

എന്ന. അങ്ങിനെ ചെയ്യുന്നു

രാജാ

നോക്കീട്ടു

14 ചേന്നാർന്നീടിനഗംഗയേമുനിജനംസ്തംഭിച്ചതാണെങ്കിലും

കാൺന്നില്ലപുരാപതിച്ചവഴിയേനാമിന്നുനോക്കുംവിധൗ

താണിടുന്നൊരുകണ്ടുതന്നെനെടുനീരുത്തോടുകാണുന്നിതെ

ന്താണിനീല്ലൊരുതുള്ളിവെള്ളവുമിമതാർത്തെത്തുന്നിതത്യത്ഭുതം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/24&oldid=160012" എന്ന താളിൽനിന്ന് ശേഖരിച്ചത്