ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem>
൭ രാജാ ആഹാ. എന്നാൽ, തേരിവിടെത്തന്നെയിന്നിറങ്ങട്ടെ. സൂതൻ കല്പനപോലെ. രാജാ തേരിറങ്ങുന്നത് നടിച്ചിട്ടു മഹാ പുണ്യം തന്നെയീസ്ഥലം
23 പാരംതനുത്താസലിലംപലമട്ടൊലിക്കു
ന്നാറുണ്ട്പുണ്യതരുജാലവുമുണ്ടുപിന്നെ ഓരോമഹാമുനികളുണ്ടുതപസ്സുചെയ്തു ധീരത്വമോടുമിളകാതെവസിച്ചിടുന്നു
24 എന്നല്ല നല്ലഗുണമുള്ളപലാശജാലം
നന്നായ് നിറഞ്ഞുവെയിലൊട്ടുമണഞ്ഞിടാതെ മുന്നം മഹേശനെമഹേശിതപസ്സുചെയ്ത ധന്യാശ്രമസ്തലവൂമുണ്ടിഹകണ്ടിടുന്നു അതുകൊണ്ടിവിടെത്തന്നെ ആയിക്കളയാം തപസ്സു. നീ വേഗം കുതിരകളെ അഴിച്ചു പുല്ലും വെള്ളവും കൊടുത്ത് ക്ഷീണം തീർത്ത് നാട്ടിലേക്ക് തന്നെ പൊയ്ക്കോളൂ. സൂതൻ വ്യസനത്തോട് കൂടി തൊഴുതും കൊണ്ട്
25 ഏവം കല്പനയായിടായ്കനൃപതേത്വല്പാദശുശ്രൂഷണം ചെയ്വാനാണടിയന്നുമോഹമിവിടെത്താൻതന്നെവേണ്ടുംവിധം ഭാവംകണ്ടുഭവത്തപസ്സിനുസഹായംചെയ്തുകൊണ്ടീശനെ സ്സേവിപ്പാനടിയത്തിനോടനുവദിച്ചാലുംകൃപാവാരിധേ
രാജാ ചിരിച്ചുംകൊണ്ട് ഇനിക്കാരും സഹായം വേണമെന്നില്ല, എങ്കിലും നീയ് ഈശ്വരനെ സേവിക്കാൻ വിചാരിക്കുന്നു എങ്കിൽ അത് നല്ലത് തന്നെ. അങ്ങിനെ ആയിക്കോളൂ. ആശ്രമത്തിലേക്കു കടക്കുക തന്നെ എന്ന എല്ലാവരും പോയി ഒന്നാം അങ്കം 08:04, 16 ഓഗസ്റ്റ് 2018 (UTC)08:04, 16 ഓഗസ്റ്റ് 2018 (UTC)
അനന്തരം മേനയും സഖിയും പ്രവേശിക്കുന്നു സഖി ചിരിച്ചുംകൊണ്ട്
അമ്പാ ഇവിടുത്തെ ഭർത്താവിന്റെ ഒരു ധൈര്യം. ഇത്രവളരെകാലം തന്നെത്തന്നെ തപസ്സുചെയ്തിട്ടും ഭഗീരഥ മഹാരാജാവിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |