Jump to content

പരിശുദ്ധ ഖുർആൻ/മുദ്ദഥിർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 74 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹേ, പുതച്ചു മൂടിയവനേ,

2 എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.

3 നിൻറെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

4 നിൻറെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും

5 പാപം വെടിയുകയും ചെയ്യുക.

6 കൂടുതൽ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌.

7 നിൻറെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

8 എന്നാൽ കാഹളത്തിൽ മുഴക്കപ്പെട്ടാൽ

9 അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും.

10 സത്യനിഷേധികൾക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

11 എന്നെയും ഞാൻ ഏകനായിക്കൊണ്ട്‌ സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.

12 അവന്ന്‌ ഞാൻ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

13 സന്നദ്ധരായി നിൽക്കുന്ന സന്തതികളെയും

14 അവന്നു ഞാൻ നല്ല സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

15 പിന്നെയും ഞാൻ കൂടുതൽ കൊടുക്കണമെന്ന്‌ അവൻ മോഹിക്കുന്നു.

16 അല്ല, തീർച്ചയായും അവൻ നമ്മുടെ ദൃഷ്ടാന്തങ്ങളോട്‌ മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.

17 പ്രയാസമുള്ള ഒരു കയറ്റം കയറാൻ നാം വഴിയെ അവനെ നിർബന്ധിക്കുന്നതാണ്‌.

18 തീർച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.

19 അതിനാൽ അവൻ നശിക്കട്ടെ. എങ്ങനെയാണവൻ കണക്കാക്കിയത്‌?

20 വീണ്ടും അവൻ നശിക്കട്ടെ, എങ്ങനെയാണവൻ കണക്കാക്കിയത്‌?

21 പിന്നീട്‌ അവനൊന്നു നോക്കി.

22 പിന്നെ അവൻ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.

23 പിന്നെ അവൻ പിന്നോട്ട്‌ മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.

24 എന്നിട്ടവൻ പറഞ്ഞു: ഇത്‌ ( ആരിൽ നിന്നോ ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

25 ഇത്‌ മനുഷ്യൻറെ വാക്കല്ലാതെ മറ്റൊന്നുമല്ല.

26 വഴിയെ ഞാൻ അവനെ സഖറിൽ ( നരകത്തിൽ ) ഇട്ട്‌ എരിക്കുന്നതാണ്‌.

27 സഖർ എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?

28 അത്‌ ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

29 അത്‌ തൊലി കരിച്ച്‌ രൂപം മാറ്റിക്കളയുന്നതാണ്‌.

30 അതിൻറെ മേൽനോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌.

31 നരകത്തിൻറെ മേൽനോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികൾക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നൽകപ്പെട്ടിട്ടുള്ളവർക്ക്‌ ദൃഢബോധ്യം വരുവാനും സത്യവിശ്വാസികൾക്ക്‌ വിശ്വാസം വർദ്ധിക്കാനും വേദം നൽകപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ ഹൃദയങ്ങളിൽ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. നിൻറെ രക്ഷിതാവിൻറെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യർക്ക്‌ ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.

32 നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.

33 രാത്രി പിന്നിട്ട്‌ പോകുമ്പോൾ അതിനെ തന്നെയാണ സത്യം.

34 പ്രഭാതം പുലർന്നാൽ അതു തന്നെയാണ സത്യം.

35 തീർച്ചയായും അത്‌ ( നരകം ) ഗൗരവമുള്ള കാര്യങ്ങളിൽ ഒന്നാകുന്നു.

36 മനുഷ്യർക്ക്‌ ഒരു താക്കീതെന്ന നിലയിൽ.

37 അതായത്‌ നിങ്ങളിൽ നിന്ന്‌ മുന്നോട്ട്‌ പോകുവാനോ, പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവർക്ക്‌.

38 ഓരോ വ്യക്തിയും താൻ സമ്പാദിച്ചു വെച്ചതിന്‌ പണയപ്പെട്ടവനാകുന്നു.

39 വലതുപക്ഷക്കാരൊഴികെ.

40 ചില സ്വർഗത്തോപ്പുകളിലായിരിക്കും അവർ. അവർ അന്വേഷിക്കും;

41 കുറ്റവാളികളെപ്പറ്റി

42 നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌.

43 അവർ ( കുറ്റവാളികൾ ) മറുപടി പറയും: ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.

44 ഞങ്ങൾ അഗതിക്ക്‌ ആഹാരം നൽകുമായിരുന്നില്ല.

45 തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

46 പ്രതിഫലത്തിൻറെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.

47 അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങൾക്ക്‌ വന്നെത്തി.

48 ഇനി അവർക്ക്‌ ശുപാർശക്കാരുടെ ശുപാർശയൊന്നും പ്രയോജനപ്പെടുകയില്ല.

49 എന്നിരിക്കെ അവർക്കെന്തു പറ്റി? അവർ ഉൽബോധനത്തിൽ നിന്ന്‌ തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.

50 അവർ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.

51 സിംഹത്തിൽ നിന്ന്‌ ഓടിരക്ഷപ്പെടുന്ന ( കഴുതകൾ )

52 അല്ല, അവരിൽ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക്‌ അല്ലാഹുവിങ്കൽ നിന്ന്‌ നിവർത്തിയ ഏടുകൾ നൽകപ്പെടണമെന്ന്‌.

53 അല്ല; പക്ഷെ, അവർ പരലോകത്തെ ഭയപ്പെടുന്നില്ല.

54 അല്ല; തീർച്ചയായും ഇത്‌ ഒരു ഉൽബോധനമാകുന്നു.

55 ആകയാൽ ആർ ഉദ്ദേശിക്കുന്നുവോ അവരത്‌ ഓർമിച്ചു കൊള്ളട്ടെ.

56 അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവർ ഓർമിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവൻ; പാപമോചനത്തിന്‌ അവകാശപ്പെട്ടവൻ.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>