Jump to content

പരിശുദ്ധ ഖുർആൻ/ഇൻസാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവൻറെ മേൽ കഴിഞ്ഞുപോയിട്ടുണ്ടോ?

2 കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

3 തീർച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു.

4 തീർച്ചയായും സത്യനിഷേധികൾക്ക്‌ നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.

5 തീർച്ചയായും പുണ്യവാൻമാർ ( സ്വർഗത്തിൽ ) ഒരു പാനപാത്രത്തിൽ നിന്ന്‌ കുടിക്കുന്നതാണ്‌. അതിൻറെ ചേരുവ കർപ്പൂരമായിരിക്കും.

6 അല്ലാഹുവിൻറെ ദാസൻമാർ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.

7 നേർച്ച അവർ നിറവേറ്റുകയും ആപത്തു പടർന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപ്പെടുകയും ചെയ്യും.

8 ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നൽകുകയും ചെയ്യും.

9 ( അവർ പറയും: ) അല്ലാഹുവിൻറെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങൾ നിങ്ങൾക്കു ആഹാരം നൽകുന്നത്‌. നിങ്ങളുടെ പക്കൽ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

10 മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ തീർച്ചയായും ഞങ്ങൾ ഭയപ്പെടുന്നു.

11 അതിനാൽ ആ ദിവസത്തിൻറെ തിൻമയിൽ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവർക്കു അവൻ നൽകുകയും ചെയ്യുന്നതാണ്‌.

12 അവർ ക്ഷമിച്ചതിനാൽ സ്വർഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവർക്കവൻ പ്രതിഫലമായി നൽകുന്നതാണ്‌.

13 അവരവിടെ സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവർ അവിടെ കാണുകയില്ല.

14 ആ സ്വർഗത്തിലെ തണലുകൾ അവരുടെ മേൽ അടുത്തു നിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

15 വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീർന്നിട്ടുള്ള കോപ്പകളുമായി അവർക്കിടയിൽ ( പരിചാരകൻമാർ ) ചുറ്റി നടക്കുന്നതാണ്‌.

16 വെള്ളിക്കോപ്പകൾ. അവർ അവയ്ക്ക്‌ ( പാത്രങ്ങൾക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിർണയിച്ചിരിക്കും.

17 ഇഞ്ചിനീരിൻറെ ചേരുവയുള്ള ഒരു കോപ്പ അവർക്ക്‌ അവിടെ കുടിക്കാൻ നൽകപ്പെടുന്നതാണ്‌.

18 അതായത്‌ അവിടത്തെ ( സ്വർഗത്തിലെ ) സൽസബീൽ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

19 അനശ്വര ജീവിതം നൽകപ്പെട്ട ചില കുട്ടികൾ അവർക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാൽ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.

20 അവിടം നീ കണ്ടാൽ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.

21 അവരുടെ മേൽ പച്ച നിറമുള്ള നേർത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവർക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവർക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാൻ കൊടുക്കുന്നതുമാണ്‌.

22 ( അവരോട്‌ പറയപ്പെടും: ) തീർച്ചയായും അത്‌ നിങ്ങൾക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.

23 തീർച്ചയായും നാം നിനക്ക്‌ ഈ ഖുർആനിനെ അൽപാൽപമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.

24 ആകയാൽ നിൻറെ രക്ഷിതാവിൻറെ തീരുമാനത്തിന്‌ നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തിൽ നിന്ന്‌ യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.

25 നിൻറെ രക്ഷിതാവിൻറെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.

26 രാത്രിയിൽ നീ അവനെ പ്രണമിക്കുകയും ദീർഘമായ നിശാവേളയിൽ അവനെ പ്രകീർത്തിക്കുകയും ചെയ്യുക.

27 തീർച്ചയായും ഇക്കൂട്ടർ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിൻറെ കാര്യം അവർ തങ്ങളുടെ പുറകിൽ വിട്ടുകളയുകയും ചെയ്യുന്നു.

28 നാമാണ്‌ അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവർക്ക്‌ തുല്യരായിട്ടുള്ളവരെ നാം അവർക്കു പകരം കൊണ്ടു വരുന്നതുമാണ്‌.

29 തീർച്ചയായും ഇത്‌ ഒരു ഉൽബോധനമാകുന്നു. ആകയാൽ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തൻറെ രക്ഷിതാവിങ്കലേക്കുള്ള മാർഗം സ്വീകരിച്ചു കൊള്ളട്ടെ.

30 അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

31 അവൻ ഉദ്ദേശിക്കുന്നവരെ അവൻറെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്‌. അക്രമകാരികൾക്കാവട്ടെ അവൻ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഇൻസാൻ&oldid=52301" എന്ന താളിൽനിന്ന് ശേഖരിച്ചത്