Jump to content

പരിശുദ്ധ ഖുർആൻ/അഹ്ഖാഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ഹാമീം

2 ഈ വേദഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

3 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത്‌ ശരിയായ ഉദ്ദേശത്തോടു കൂടിയും നിർണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങൾക്ക്‌ താക്കീത്‌ നൽകപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

4 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങൾ എനിക്ക്‌ കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിൻറെ വല്ല അംശമോ നിങ്ങൾ എനിക്ക്‌ കൊണ്ടു വന്നു തരൂ.

5 അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിൻറെ നാളുവരെയും തനിക്ക്‌ ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.

6 മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

7 സുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ ഓതികേൾപിക്കപ്പെടുകയാണെങ്കിൽ സത്യം തങ്ങൾക്ക്‌ വന്നെത്തുമ്പോൾ അതിനെപ്പറ്റി ആ സത്യനിഷേധികൾ പറയും; ഇത്‌ വ്യക്തമായ ഒരു മായാജാലമാണെന്ന്‌.

8 അതല്ല, അദ്ദേഹം ( റസൂൽ ) അത്‌ കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്‌? നീ പറയുക: ഞാനത്‌ കെട്ടിച്ചമച്ചതാണെങ്കിൽ എനിക്ക്‌ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ ഒട്ടും രക്ഷനൽകാൻ നിങ്ങൾക്ക്‌ കഴിയില്ല. അതിൻറെ ( ഖുർആൻറെ ) കാര്യത്തിൽ നിങ്ങൾ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അവൻ തന്നെ മതി. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

9 ( നബിയേ, ) പറയുക: ഞാൻ ദൈവദൂതൻമാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാൻ ചെയ്യുന്നത്‌. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു.

10 ( നബിയേ, ) പറയുക: നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ ( ഖുർആൻ ) അല്ലാഹുവിൻറെ പക്കൽ നിന്നുള്ളതായിരിക്കുകയും, എന്നിട്ട്‌ നിങ്ങൾ ഇതിൽ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന്‌ ഇസ്രായീൽ സന്തതികളിൽ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാൾ ( ഇതിൽ ) വിശ്വസിക്കുകയും, നിങ്ങൾ അഹംഭാവം നടിക്കുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കിൽ ( നിങ്ങളുടെ നില എത്ര മോശമായിരിക്കും? ) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

11 വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികൾ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കിൽ ഞങ്ങളെക്കാൾ മുമ്പ്‌ ഇവർ അതിൽ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവർ സൻമാർഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട്‌ അവർ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌.

12 മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ്‌ മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്‌. ഇത്‌ ( അതിനെ ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവർക്ക്‌ താക്കീത്‌ നൽകുവാൻ വേണ്ടിയും, സദ്‌വൃത്തർക്ക്‌ സന്തോഷവാർത്ത ആയിക്കൊണ്ടും.

13 ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുകയും പിന്നീട്‌ ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക്‌ യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

14 അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.

15 തൻറെ മാതാപിതാക്കളോട്‌ നല്ലനിലയിൽ വർത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവൻറെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗർഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവൻറെ ഗർഭകാലവും മുലകുടിനിർത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവൻ തൻറെ പൂർണ്ണശക്തി പ്രാപിക്കുകയും നാൽപത്‌ വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: എൻറെ രക്ഷിതാവേ, എനിക്കും എൻറെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നൽകേണമേ. എൻറെ സന്തതികളിൽ നീ എനിക്ക്‌ നൻമയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

16 അത്തരക്കാരിൽ നിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായത്‌ നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവർ) സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക്‌ നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌.

17 ഒരാൾ- തൻറെ മാതാപിതാക്കളോട്‌ അവൻ പറഞ്ഞു: ഛെ, നിങ്ങൾക്ക്‌ കഷ്ടം! ഞാൻ (മരണാനന്തരം) പുറത്ത്‌ കൊണ്ടവരപ്പെടും എന്ന്‌ നിങ്ങൾ രണ്ടുപേരും എന്നോട്‌ വാഗ്ദാനം ചെയ്യുകയാണോ? എനിക്ക്‌ മുമ്പ്‌ തലമുറകൾ കഴിഞ്ഞുപോയിട്ടുണ്ട്‌. അവർ (മാതാപിതാക്കൾ) അല്ലാഹുവോട്‌ സഹായം തേടിക്കൊണ്ട്‌ പറയുന്നു: നിനക്ക്‌ നാശം. തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. അപ്പോൾ അവൻ പറയുന്നു. ഇതൊക്കെ പൂർവ്വികൻമാരുടെ കെട്ടുകഥകൾ മാത്രമാകുന്നു.

18 അത്തരക്കാരുടെ കാര്യത്തിലാകുന്നു ( ശിക്ഷയുടെ ) വചനം സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നത്‌. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവരുടെ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തിൽ. തീർച്ചയായും അവർ നഷ്ടം പറ്റിയവരാകുന്നു.

19 ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവർക്ക്‌ അവരുടെ കർമ്മങ്ങൾക്ക്‌ ഫലം പൂർത്തിയാക്കികൊടുക്കാനുമാണത്‌. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.

20 സത്യനിഷേധികൾ നരകത്തിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം ( അവരോട്‌ പറയപ്പെടും: ) ഐഹികജീവിതത്തിൽ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങൾ പാഴാക്കിക്കളയുകയും, നിങ്ങൾ അവകൊണ്ട്‌ സുഖമനുഭവിക്കുകയും ചെയ്തു. അതിനാൽ ന്യായം കൂടാതെ നിങ്ങൾ ഭൂമിയിൽ അഹംഭാവം നടിച്ചിരുന്നതിൻറെ ഫലമായും നിങ്ങൾ ധിക്കാരം കാണിച്ചിരുന്നതിൻറെ ഫലമായും ഇന്നു നിങ്ങൾക്ക്‌ അപമാനകരമായ ശിക്ഷ പ്രതിഫലമായി നൽകപ്പെടുന്നു.

21 ആദിൻറെ സഹോദരനെ ( അഥവാ ഹൂദിനെ ) പ്പറ്റി നീ ഓർമിക്കുക. അഹ്ഖാഫിലുള്ള തൻറെ ജനതയ്ക്ക്‌ അദ്ദേഹം താക്കീത്‌ നൽകിയ സന്ദർഭം. അദ്ദേഹത്തിൻറെ മുമ്പും അദ്ദേഹത്തിൻറെ പിന്നിലും താക്കീതുകാർ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌. നിങ്ങളുടെ മേൽ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ ഭയപ്പെടുന്നു. ( എന്നാണ്‌ അദ്ദേഹം താക്കീത്‌ നൽകിയത്‌. )

22 അവർ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന്‌ ഞങ്ങളെ തിരിച്ചുവിടാൻ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. എന്നാൽ നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു നീ താക്കീത്‌ നൽകുന്നത്‌ ( ശിക്ഷ ) ഞങ്ങൾക്കു കൊണ്ടു വന്നു തരൂ.

23 അദ്ദേഹം പറഞ്ഞു: ( അതിനെപ്പറ്റിയുള്ള ) അറിവ്‌ അല്ലാഹുവിങ്കൽ മാത്രമാകുന്നു. ഞാൻ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാൻ നിങ്ങൾക്ക്‌ എത്തിച്ചുതരുന്നു. എന്നാൽ നിങ്ങളെ ഞാൻ കാണുന്നത്‌ അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്‌.

24 അങ്ങനെ അതിനെ ( ശിക്ഷയെ ) തങ്ങളുടെ താഴ്‌വരകൾക്ക്‌ അഭിമുഖമായിക്കൊണ്ട്‌ വെളിപ്പെട്ട ഒരു മേഘമായി അവർ കണ്ടപ്പോൾ അവർ പറഞ്ഞു: ഇതാ നമുക്ക്‌ മഴ നൽകുന്ന ഒരു മേഘം! അല്ല, നിങ്ങൾ എന്തൊന്നിന്‌ ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉൾകൊള്ളുന്ന ഒരു കാറ്റ്‌.

25 അതിൻറെ രക്ഷിതാവിൻറെ കൽപന പ്രകാരം സകല വസ്തുക്കളെയും അത്‌ നശിപ്പിച്ചുകളയുന്നു. അങ്ങനെ അവർ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയിൽ അവർ ആയിത്തീർന്നു. അപ്രകാരമാണ്‌ കുറ്റവാളികളായ ജനങ്ങൾക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

26 നിങ്ങൾക്ക്‌ നാം സ്വാധീനം നൽകിയിട്ടില്ലാത്ത മേഖലകളിൽ അവർക്കു നാം സ്വാധീനം നൽകുകയുണ്ടായി. കേൾവിയും കാഴ്ചകളും ഹൃദയങ്ങളും അവർക്കു നൽകുകയും ചെയ്തു. എന്നാൽ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ അവരുടെ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും അവർക്ക്‌ യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവർ പരിഹസിച്ചിരുന്നുവോ അത്‌ അവരിൽ വന്നുഭവിക്കുകയും ചെയ്തു.

27 നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാർ സത്യത്തിലേക്കു മടങ്ങുവാൻ വേണ്ടി നാം തെളിവുകൾ വിവിധ രൂപത്തിൽ വിവരിച്ചുകൊടുക്കുകയും ചെയ്തു.

28 അല്ലാഹുവിന്‌ പുറമെ (അവനിലേക്ക്‌) സാമീപ്യം കിട്ടുവാനായി അവർ ദൈവങ്ങളായി സ്വീകരിച്ചവർ അപ്പോൾ എന്തുകൊണ്ട്‌ അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട്‌ അവർ ( ദൈവങ്ങൾ ) അപ്രത്യക്ഷരായി. അത്‌ ( ബഹുദൈവവാദം ) അവരുടെ വകയായുള്ള വ്യാജവും, അവർ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.

29 ജിന്നുകളിൽ ഒരു സംഘത്തെ നാം നിൻറെ അടുത്തേക്ക്‌ ഖുർആൻ ശ്രദ്ധിച്ചുകേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം ( ശ്രദ്ധേയമാണ്‌. ) അങ്ങനെ അവർ അതിന്‌ സന്നിഹിതരായപ്പോൾ അവർ അന്യോന്യം പറഞ്ഞു: നിങ്ങൾ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത്‌ കഴിഞ്ഞപ്പോൾ അവർ തങ്ങളുടെ സമുദായത്തിലേക്ക്‌ താക്കീതുകാരായിക്കൊണ്ട്‌ തിരിച്ചുപോയി.

30 അവർ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക്‌ ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന്‌ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത്‌ വഴി കാട്ടുന്നു.

31 ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആൾക്ക്‌ നിങ്ങൾ ഉത്തരം നൽകുകയും, അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക്‌ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽ നിന്ന്‌ അവൻ നിങ്ങൾക്ക്‌ അഭയം നൽകുകയും ചെയ്യുന്നതാണ്‌.

32 അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആൾക്ക്‌ വല്ലവനും ഉത്തരം നൽകാതിരിക്കുന്ന പക്ഷം ഈ ഭൂമിയിൽ ( അല്ലാഹുവെ ) അവന്ന്‌ തോൽപിക്കാനാവില്ല. അല്ലാഹുവിന്‌ പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു.

33 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട്‌ ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന്‌ അവർക്ക്‌ കണ്ടുകൂടെ? അതെ; തീർച്ചയായും അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

34 സത്യനിഷേധികൾ നരകത്തിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം. ( അവരോട്‌ ചോദിക്കപ്പെടും; ) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവർ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവൻ പറയും: എന്നാൽ നിങ്ങൾ അവിശ്വസിച്ചിരുന്നതിൻറെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക.

35 ആകയാൽ ദൃഢമനസ്കരായ ദൈവദൂതൻമാർ ക്ഷമിച്ചത്‌ പോലെ നീ ക്ഷമിക്കുക. അവരുടെ ( സത്യനിഷേധികളുടെ ) കാര്യത്തിന്‌ നീ ധൃതി കാണിക്കരുത്‌. അവർക്ക്‌ താക്കീത്‌ നൽകപ്പെടുന്നത്‌ ( ശിക്ഷ ) അവർ നേരിൽ കാണുന്ന ദിവസം പകലിൽ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങൾ ( ഇഹലോകത്ത്‌ ) താമസിച്ചിട്ടുള്ളു എന്ന പോലെ അവർക്കു തോന്നും. ഇതൊരു ഉൽബോധനം ആകുന്നു. എന്നാൽ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അഹ്ഖാഫ്&oldid=14091" എന്ന താളിൽനിന്ന് ശേഖരിച്ചത്